ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഗലൂഫിൽ ബ്രിട്ടീഷ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. 25 കാരിയായ യുവതിയെ രണ്ട് പേർ ചേർന്ന് കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിക്ക് നേരെ അക്രമം അഴിച്ചുവിട്ട പ്രതികൾ വസ്ത്രവും അടിവസ്ത്രവും വലിച്ചുകീറുകയും ഡിസൈനർ വാച്ചും ആഭരണങ്ങളും മോഷ്ടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പോലീസ് എത്തിയതിനെ തുടർന്ന് ഓടി രക്ഷപെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. പ്രശസ്തമായ പൂന്ത ബല്ലേന പാർട്ടി സ്ട്രിപ്പിൽ നിന്ന് മാറി ബാങ്കിന് സമീപത്ത് വെച്ചാണ് പ്രതികൾ ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ശേഷമാണ് പ്രതികൾ അതിവിദഗ്ദമായി കടന്നുകളഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, പിന്നീട് ബ്രിട്ടീഷ് വിനോദസഞ്ചാരിയെ കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 ഉം 24 ഉം വയസ്സുള്ള രണ്ട് കൊളംബിയക്കാരാണ് പോലീസ് പിടിയിലായത്. ഇവർക്ക് പാൽമയിലും ആൻഡ്രാറ്റ്‌സ്, ഇൻക എന്നിങ്ങനെയുള്ള മല്ലോർക്കൻ പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.

പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കോടതിയുടെ അനുവാദം ലഭിച്ചോ, അതോ ജാമ്യം നൽകിയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച മലോർക്കയിലെ സാന്താ പോൺസയിലെ ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിന് 26 കാരനായ പ്രതിയെ സമാന സാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.