ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിങ്ങൾ ദിവസവും കുളിക്കുന്നതിനു മുൻപ് വെള്ളം വെറുതെ പാഴാക്കി കളയാറുണ്ടോ? ഷവറിലൂടെ വെള്ളം മിനിറ്റുകളോളം ഒഴുക്കി കളയുന്ന സ്വഭാവം ബ്രിട്ടീഷുകാർക്ക് കൂടുതലാണെന്ന റിപ്പോർട്ട് പുറത്തുവന്നു . ബ്രിട്ടീഷുകാർ ഒരു വർഷം ഇങ്ങനെ 915 മില്യൺ പൗണ്ട് വരെ പാഴാക്കി കളയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
മുതിർന്നവരിൽ നടത്തിയ ഒരു സർവേയിലാണ് നിസാരമെന്ന് തോന്നുമെങ്കിലും സ്ഥിരമാകുമ്പോൾ പോക്കറ്റ് കാലിയാകുന്ന കുളി ശീലങ്ങളുടെ പിന്നാമ്പുറ കഥകൾ പുറത്തു വന്നത്. 2000 മുതിർന്നവരിൽ നടത്തിയ വിവര ശേഖരണത്തിൽ 11 മിനിറ്റ് കൂടുതലാണ് പലരും ഷവറിനടിയിൽ സമയം ചിലവഴിക്കുന്നത്. 11 മിനിറ്റ് ദൈർഘ്യമുള്ള മിക്സർ ഷവർ പ്രവർത്തിപ്പിക്കുന്നത് ഏകദേശം 132 ലിറ്റർ വെള്ളം ഉപയോഗിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സാധാരണയായി ചൂടാക്കാൻ 5.8 kWh ഊർജ്ജം ആവശ്യമാണ്. ഇതേ സമയം ഒരു ഇലക്ട്രിക് ഷവർ പ്രവർത്തിപ്പിക്കുമ്പോൾ ഏകദേശം 54 ലിറ്റർ വെള്ളം ഉപയോഗിക്കാൻ 1.9 kWh ഊർജ്ജം ആവശ്യമാണ്.
ശരീരം വൃത്തിയാക്കാൻ കുറച്ച് സമയം മാത്രമെ എടുക്കുന്നുള്ളൂവെങ്കിലും 43 ശതമാനം പേർ പതിവായി ഷവറിൽ കൂടുതൽ സമയം ചിലവഴിക്കുന്നതായി വെളിപ്പെടുത്തി. ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത് അത്യാവശ്യമാണെന്ന് പഠനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ പറയുന്നു. കുളിക്കുമ്പോഴും മറ്റ് കാര്യങ്ങൾ ചെയ്യുമ്പോഴും പലരും ഷവറുകളും പൈപ്പുകളും തുറന്ന് ജലം പാഴാക്കുന്ന ശീലമുള്ളവരാണെന്നാണ് സർവേയിൽ വെളിപ്പെട്ടത്. ഉദാഹരണത്തിന് കുളിക്കുന്നതിനു മുൻപ് ഒന്നര മിനിറ്റ് താഴെ സമയത്ത് വെറുതെ ഷവർ തുറന്നു വയ്ക്കുന്നത് പലരുടെയും ശീലമാണ്. പല വീടുകളിലും ഇത് ശരാശരി ഏഴ് മിനിറ്റാണ് വെള്ളം പാഴാക്കുന്നതിന് കാരണമാകുന്നത്.
Leave a Reply