ഫാ. ബിജു കുന്നയ്ക്കാട്ട് പി ആര്‍ ഒ

ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് : എല്ലാവരേയും ആകര്‍ഷിക്കുന്ന ദൈവവചനത്തിന്റെ ആകര്‍ഷണശക്തി വിശ്വാസി ഹൃദയങ്ങളെ സ്പര്‍ശിച്ചപ്പോള്‍ കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി ഹൈസ്‌കൂള്‍ ജനസാഗരമായി മാറി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണ്‍ ധ്യാനം സമൃദ്ധമായി അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് സമ്മാനിച്ചു. രാവിലെ 10 മണിക്ക് ജപമാലയോടെ ആരംഭിച്ച കണ്‍വെന്‍ഷന്‍ ദിനത്തില്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും മറ്റു വൈദികരും ദൈവവചനം പങ്കുവെച്ചു.

പ്രാര്‍ത്ഥനയില്‍ യേശുനാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കവേ, സാധാരണ വാക്കുകളുപയോഗിച്ചു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ‘യേശുനാമം’ കൂടി ചേര്‍ത്തു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥന കൂടുതല്‍ ഫലദായകമാകുമെന്ന് പ്രധാന പ്രഭാഷകനായിരുന്ന സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. യേശുനാമത്തിന്റെ ശക്തിയില്‍ വിശ്വസിച്ച് പ്രാര്‍ത്ഥിച്ചവര്‍ക്കു ലഭിച്ച നിരവധി അനുഗ്രഹങ്ങളുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യങ്ങളും വേദിയില്‍ പ്രതിപാദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ ആരാധനകളുടെയും പൂര്‍ത്തീകരണം വി. ബലിയര്‍പ്പണമാണെന്ന് ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയെക്കുറിച്ച് തന്നെ പറയുന്നതാണ് സുവിശേഷ പ്രഘോഷണമെന്നും അത്തരത്തിലുള്ള സുവിശേഷവല്‍ക്കരണമാണ് ഇന്നത്തെ കാലത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ മനസില്‍ ദൈവം പ്രേരിപ്പിക്കുന്ന ചിന്തകളും സാത്താന്‍ പ്രേരിപ്പിക്കുന്ന ചിന്തകളും ഉണ്ടാവുമെന്നും അതില്‍ ദൈവചിന്തയ്ക്കനുസരിച്ച് നാം പ്രവര്‍ത്തിക്കണമെന്നും പത്രോസിന്റെ ജീവിതത്തെ ഉദ്ധരിച്ച് മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വ്യത്യസ്ഥ ശുശ്രൂഷകളില്‍ വിശ്വാസികളുടെ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു. വി. കുര്‍ബാനയില്‍ മാര്‍ സ്രാമ്പിക്കലിനോടൊപ്പം നിരവധി വൈദികരും സഹകാര്‍മ്മികരായി. സുവിശേഷ പ്രഘോഷണങ്ങളുടെ സമയത്ത് വിശ്വാസികള്‍ക്ക് കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരുന്നു.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സമാപനദിനം ഇന്ന് ലണ്ടനില്‍ നടക്കും. Allianz Park, Greenlands Lanes, Hendon, London, NW 4 IRLല്‍ രാവിലെ 9 മണി മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കണ്‍വെന്‍ഷന് റവ. ഫാ. പോള്‍ വെട്ടിക്കാട്ടും കമ്മിറ്റിയംഗങ്ങളുമാണ് ക്രമീകരണങ്ങള്‍ നടത്തിയത്.