യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം ഫെബ്രുവരി മൂന്നിന് വിവിധ പരിപാടികളോടെ നടക്കും. വെസ്റ്റ്ബറി ഓണ്‍ ട്രെന്‍ഡിലെ ന്യൂമാന്‍സ് ഹാളിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ശാന്തിമോന്‍ മുഖ്യാതിഥിയാകും. മൂന്നാം തിയതി വൈകീട്ട് നാല് മണിക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം ഡയമണ്ട് ക്ലബിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇതിന് പുറമെ യുകെയിലെ പ്രഗത്ഭരായ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടും. പരിപാടികളുടെ വിജയത്തിനായി ഡയമണ്ട് ക്ലബ് പ്രസിഡന്റ് ജോഷി ജോണിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തയ്യാറെടുത്ത് വരുന്നു.
അതുല്യമായ വ്യക്തിത്വത്തിന് ഉടമയായ സിന്ധു ശാന്തിമോനെ തന്നെ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി ലഭിച്ചതില്‍ ഡയമണ്ട് ക്ലബിലെ അംഗങ്ങള്‍ക്ക് സന്തോഷമേറെയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി എഴുത്തുകാരിയെന്ന നിലയിലും അക്കാഡമീഷ്യന്‍, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും സിന്ധു കഴിവ് തെളിയിച്ചിട്ടുണ്ട്. 2009ല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ നിന്നും ഇവര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
ബ്രിട്ടീഷ് ബിസിനസുകാരനായ ശാന്തിമോന്‍ ജേക്കബിന്റെ ഭാര്യയായി നിലവില്‍ യുകയില്‍ കഴിയുകയാണ് സിന്ധുജോയ്. കത്തോലിക്ക് ന്യൂ മീഡിയ നെറ്റ് വര്‍ക്കിന്റെ കോ ഫൗണ്ടറും പ്രസിഡന്റുമാണ് ശാന്തിമോന്‍.
ബ്രിസ്റ്റോള്‍ മലയാളികളുടെ എക്കാലത്തെയും ആഗ്രഹവും സ്വപ്നവുമായിരുന്നു യുകെയിലെ പ്രഥമ പ്രൈവറ്റ് ക്ലബ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് ഉദ്ഘാടനം നടന്നത്. തെറ്റാത്ത നിയമാവലി പാലിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് പ്രവര്‍ത്തിക്കുന്നത്. കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രാധാന്യം നല്‍കും.
അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബിന്റെ ആഭിമുഖ്യത്തിലേര്‍പ്പെടുത്തിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ ക്ലബ് വേദിയൊരുക്കിയിട്ടുണ്ട്. ഡയമണ്ട് ക്ലബിന്റെ പ്രസിഡന്റ് ജോഷി ജോണും സെക്രട്ടറിയായി നോയിച്ചന്‍ അഗസ്റ്റിനും ട്രഷറര്‍ ജസ്റ്റിന്‍ മന്‍ജലിയുമാണ്.
Leave a Reply