കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ 60 കോടിയും മന്ത്രിപദവും വാഗ്ദാനം നൽകി; ബിജെപിയെ വെട്ടിലാക്കി ബിഎസ്പി എംഎൽഎ രമാഭായ് സിങ്ങിന്റെ വെളിപ്പെടുത്തൽ

കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ 60 കോടിയും മന്ത്രിപദവും  വാഗ്ദാനം നൽകി; ബിജെപിയെ വെട്ടിലാക്കി   ബിഎസ്പി എംഎൽഎ രമാഭായ് സിങ്ങിന്റെ വെളിപ്പെടുത്തൽ
May 29 03:19 2019 Print This Article

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തൽ. സർക്കാരിനെ താഴെയിറക്കാൻ 50 കോടി മുതൽ 60 കോടി രൂപ വരെയും ഒപ്പം മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാണ് ബിഎസ്പി എംഎൽഎ രമാഭായ് സിങ്ങിന്റെ വെളിപ്പെടുത്തൽ.

എല്ലാവർക്കും അവർ ഓഫർ നൽകുന്നുണ്ട്. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവർ എന്നെയും വിളിച്ചിരുന്നു. താൻ വാഗ്ദാനം നിരസിച്ചെന്നും രമാഭായ് സിങ് പറയുന്നു.

രണ്ട് ബിഎസ്പി എംഎൽഎമാരുടെയാണ് 2018ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലാണ് ബിഎസ്പി വിജയിച്ചത്. 230ൽ 114 സീറ്റാണ് കോൺഗ്രസ് നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാരിനെ താഴെയിറക്കാൻ ആസൂത്രണം നടക്കുന്നുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. 29 സീറ്റുകളിൽ ഇരുപത്തിയെട്ടും തൂത്തുവാരിയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ ജയം.

സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകളെ സാധൂകരിക്കുന്നതാണ് വെളിപ്പെടുത്തൽ. മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നിലനിൽക്കുകയാണ് അത്യാവശ്യമെന്നാണ് രമാഭായ് സിങ്ങിന്റെ നിലപാട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles