ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരനെ ചുറ്റിപറ്റിയാണ് അനുദിനം വാർത്തകൾ പുറത്ത് വരുന്നത്. പുസ്തകമായ സ്പെയറിനെ സംബന്ധിച്ചും, ഇന്റർവ്യൂകളോടും ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം വിശദീകരണം നടത്താൻ തയാറായിരുന്നില്ല. എന്നാൽ ഇപ്പോൾ അടിയന്തിര പ്രതികരണവുമായി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. ജനുവരി 9 ന് റിലീസ് ചെയ്ത മൂന്നാമത്തെ അഭിമുഖത്തിലും രാജകുടുംബത്തെ കുറിച്ചുള്ള പല നിർണായക വിവരങ്ങളും ഉള്ളതിനാലാണ് തിടുക്കപ്പെട്ടുള്ള നടപടിയെന്നാണ് പുറത്തുവരുന്ന നിർണായക വിവരം.

WhatsApp Image 2024-12-09 at 10.15.48 PM

അഭിമുഖം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും, അഭിമുഖത്തിന്റെ മുഴുവൻ പകർപ്പും ഉടൻ തന്നെ കൊട്ടാരത്തിൽ എത്തിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും എബിസി അവതാരകൻ മൈക്കൽ സ്ട്രാഹാൻ വിശദീകരിച്ചു. എന്നാൽ കൊട്ടാരത്തിന്റെ അഭ്യർത്ഥന നിരസിച്ചതയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കാമിലയുടെ പ്രതിശ്ചായ തകർക്കാൻ അഭിമുഖത്തിലൂടെ ഹാരി ശ്രമിച്ചു, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് കൊട്ടാരം അധികൃതർ പറഞ്ഞു.

സി എൻ എനിന് നൽകിയ അഭിമുഖത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള കാമിലയുടെ ശ്രമം അവളെ അപകടകാരി ആക്കിയെന്നും ഹാരി കുറ്റപ്പെടുത്തി. ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഹാരിയുടെ സ്‌പെയർ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം രാജ്ഞിയുടെ മരണത്തെ തുടർന്നാണ് വൈകിയത്. യുകെയിലെ ഐടിവിക്ക് നൽകിയ അഭിമുഖം വിവാദം ആയ പശ്ചാത്തലത്തിലാണ് മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തത്.