മുംബൈ നഗരത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 8.40ഓടെയാണ് സംഭവം. മുംബൈയിലെ ഷൗക്കത്തലി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നാല് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.  രണ്ട് ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ മഴ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.