തലശ്ശേരി: തലശ്ശേരിയ്ക്ക് സമീപം ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. പുഴയില്‍ പൂര്‍ണ്ണമായും മുങ്ങിയ ബസ്സില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേര്‍ മരണമടഞ്ഞു. ബസിന്‍റെ ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35) ചൊക്ലി സ്വദേശികളായ പ്രേമലത (56), മകന്‍ പ്രജിത്ത് (32) എന്നിവരാണ് മരണമടഞ്ഞത്. രാവിലെ അഞ്ചരയോടെ പാലത്തിന്‍റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസ് പൂര്‍ണ്ണമായി പുഴയില്‍ മുങ്ങിയിരിക്കുകയാണ്. അപകട കാരണം അറിവായിട്ടില്ല. പരിക്കേറ്റ ഡ്രൈവര്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്നും നാദാപുരത്ത് എത്തിയ ബസ് തലശ്ശേരിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ശേഷമാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.