തൊടുപുഴയില്‍ ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ (34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. ഇവരുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ബസില്‍ കയറിയ എട്ട് മാസം ഗര്‍ഭിണിയായ നാഷിദയ്ക്ക് സഹയാത്രികര്‍ ആരും സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നിന്ന് യാത്രചെയ്യുകയായിരുന്നു.

തീക്കോയി അക്ഷയ കേന്ദ്രത്തില്‍ പോയി വീട്ടിലേക്കു മടങ്ങാന്‍ ബസില്‍ കയറിയ നാഷിദയ്ക്ക് സഹയാത്രികര്‍ ഗര്‍ഭിണിയാണെന്നുള്ള പരിഗണന പോലും നല്‍കിയില്ല. ബസില്‍ കയറി മുന്‍വാതിലിനു സമീപം നിന്ന നാഷിദ ഒരു കിലോമീറ്ററോളം പിന്നിട്ടു വളവു തിരിയുന്നതിനിടെ ഡോര്‍ തുറന്ന് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച നാഷിദയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയാണ് ആണ്‍കുഞ്ഞിനെ പുറത്തെടുത്തത്.

നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വകാര്യ ബസുകളില്‍ വാതിലുകളില്ലാത്തതും ഉള്ളവാതിലുകള്‍ അടച്ചുവെക്കാത്തതിനും എതിരേ സംസ്ഥാനത്തുടനീളം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിരവധി വാതിലുകളുള്ള ബസുകള്‍ തുറയ്ക്കാനും അടയ്ക്കാനുമുള്ള ജീവനക്കാരുടെ മടി കാരണം കയര്‍ വെച്ച് കെട്ടിവെച്ചതിനെതിരേയും ആളുകളും രംഗത്തുവന്നിരുന്നു.

ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക് വാതിലുകള്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വ്യാപകമായ സാഹചര്യത്തില്‍ പണം മുടക്കാനുള്ള സ്വാകാര്യ ബസുടമകളുടെ താല്‍പ്പര്യമില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍.