ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു എസ് :- കൊറോണ വൈറസിനെ സംബന്ധിക്കുന്ന ഭീതി ആഗോള വിപണിയിലും പ്രതിഫലിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകൾ എല്ലാംതന്നെ തകർച്ചയുടെ വക്കിലാണ്. ലണ്ടനിലെ എഫ് റ്റി എസ് ഇ മൂന്ന് ശതമാനത്തോളം തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൗ ജോൺസ് ഒരു ശതമാനവും, എസ് & പി 1.7 ശതമാനത്തോളവും തകർച്ചയിലാണ്. യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, 273000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു. എന്നാൽ സർവ്വേകളുടെ റിപ്പോർട്ടുകളനുസരിച്ച് കൊറോണ ബാധ മൂലം പല രാജ്യങ്ങളിലും ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. സ്കൂളുകളും ഷോപ്പിംഗ് മാളുകളും മറ്റും പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. സാമ്പത്തിക മേഖലയിലും കൊറോണ വൺ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യയിലെ സ്റ്റോപ്പ് മാർക്കറ്റുകൾ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. യാത്ര കമ്പനികളുടെ ഷെയറുകളും മറ്റും ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് കൂപ്പു കുത്തുന്നത്. യുഎസിൽ ട്രഷറികളിൽ നിന്നുള്ള വരുമാനം 10 വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയിൽ എത്തിനിൽക്കുകയാണ്.
കൊറോണ ബാധ മൂലം ചരക്ക് സേവനങ്ങളുടെ ആഗോള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയെ കുറവാണ് അതിശക്തമായി ബാധിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള കരകയറ്റത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഭരണകൂടങ്ങൾ.
Leave a Reply