ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ബൈ നൗ, പേ ലെയ്റ്റർ (BNPL) ക്രെഡിറ്റ് സംവിധാനത്തിന്റെ ഉപയോഗം വൻ തോതിൽ വർദ്ധിച്ചു വരുന്നതായി പുതിയ കണക്ക് വ്യക്തമാക്കുന്നു. ഇതുവരെ യുവാക്കളാണ് കൂടുതലായി ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 55 മുതൽ 64 വയസ്സ് വരെയുള്ളവരിൽ ഉപയോഗം ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരും നിയന്ത്രിത വരുമാനമുള്ളവരും അനാവശ്യ കടബാധ്യതകളിൽ പെടാനുള്ള സാധ്യത വർദ്ധിച്ചുവെന്നാണ് ഉപഭോക്തൃ സംഘടനകളുടെ മുന്നറിയിപ്പ്. 2023-ൽ 10% പേർ മാത്രമായിരുന്നു BNPL ഉപയോഗിച്ചിരുന്നത്, എന്നാൽ 2024-ൽ അത് 21% ആയി ഉയർന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ചെലവുകൾ നിയന്ത്രിക്കാനായി ചെറിയ തുകയെങ്കിലും പലിശ രഹിതമായി അടയ്ക്കാൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ ജനപ്രീയത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, മൊത്തത്തിൽ രാജ്യത്തെ ഏകദേശം നാലിലൊന്ന് പ്രായപൂർത്തിയായവരാണ് BNPL ഉപയോഗിക്കുന്നത്. ശരാശരി വാങ്ങൽ തുക £114 ആണെന്നും, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയാണ് കൂടുതലും ഈ രീതിയിൽ വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലാർന, ക്ലിയർപേ, പേപാൽ എന്നിവയാണ് വിപണിയിൽ ഭൂരിഭാഗം ഉപഭോക്താക്കളും ആശ്രയിക്കുന്ന പ്രമുഖ കമ്പനികൾ.

ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ വ്യാപകമായി സ്വീകരിക്കപ്പെട്ടതിനാൽ കാഷ് ഉപയോഗം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട് . 2024-ൽ ബ്രിട്ടനിൽ 10 ശതമാനത്തിൽ താഴെ പേയ്‌മെന്റുകളാണ് പണമായി നടന്നത്. മൊബൈൽ വാലറ്റുകളുടെ ഉപയോഗവും വൻ തോതിൽ വർദ്ധിച്ചു . ആകെ പ്രായപൂർത്തിയായവരിൽ പകുതിയിലധികം ആളുകൾ ആപ്പിൾ പേ , ഗൂഗിൾ പേ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.