കലാ, കായിക, സാംസ്‌കാരിക, വിനോദ, വിജ്ഞാന വികസനത്തിനെപ്പം യുകെ മലയാളികള്‍ ദൈനന്തിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ഉപകരിക്കുന്ന ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി കവെൻട്രി കേരളാ കമ്മ്യൂണിറ്റി യുകെയിലെ എല്ലാ മലയാളി അസോസിയേഷനും മാതൃക ആകുന്നു. കവെൻട്രിയിലും കവെൻട്രിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തുമായി താമസിക്കുന്ന നാനാ ജാതി മതസ്ഥരായ മലയാളികള്‍ എല്ലാവരും ഒരുമിച്ച് ഒരു കുടകീഴില്‍ കവെൻട്രി കേരളാ കമ്മ്യൂണിറ്റി എന്ന ചാരിറ്റബിള്‍ അസോസിയേഷന്‍ രൂപീകരിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുബോള്‍ വളരെ ആകര്‍ഷണവും, എല്ലാവര്‍ക്കും ഉപകാരപ്രദവും ആകുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളുമായാണ് ഈ വര്‍ഷത്തെ സി കെ സി കമ്മറ്റി മുന്നോട്ട് വന്നിരികുന്നത്.

ഇന്നേവരെ കവെൻട്രി കേരളാ കമ്മ്യൂണിറ്റി എന്ന ഈ അസോസിയേഷന്‍ ഒറ്റകെട്ടായി നിന്ന് നിസ്വാര്‍ത്ഥസേവനങ്ങളാണ് മലയാളികൾക്കായി ചെയ്ത്‌കൊണ്ടിരുന്നത്. അതില്‍ മുന്‍കാല കമ്മറ്റി അംഗങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും സേവനങ്ങളും എടുത്ത് പറയേണ്ടതാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും ഒരു ശക്തമായ നേതൃത്വം ആണ് പ്രസിഡന്റ് ശ്രീ ജോര്‍ജുകൂട്ടി വടക്കേകുറ്റിന്റെയും, സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യൂവിന്റെയും ടഷറര്‍ ശ്രീ തോമസ്‌കുട്ടി മണിയങ്ങാട്ടിന്റെയും പ്രവർത്തനങ്ങളിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ആയിരത്തിന് മുകളിൽ അംഗത്ത്വമുള്ള ഈ അസോസിയേഷനില്‍ നാല്പതോളം ഡോക്റ്റര്‍മാരും/കണ്‍സള്‍ട്ടന്റ്മാരും, ഇരുന്നൂറോളം നേഴ്‌സുംമാരും, നൂറില്‍ പരം ഹെല്‍ത്ത് അസിസ്റ്റന്റ് മാരും, അതുപോലെ പല ഹെല്‍ത്ത് സെക്റ്ററില്‍ ജോലിചെയ്യുന്ന അനേകരും, പത്തോളം സോഷ്യല്‍ വര്‍ക്കര്‍മാരും പിന്നെ വക്കീല്‍ എന്നിങ്ങനെ പല പ്രഫഷണല്‍ മേഘലയിലും ജോലി ചെയ്യുന്നവരും ആയ അനേകരാണ് ഇവിടുള്ളത്. യുകെയിലെ അറിയപ്പെടുന്ന കവെൻട്രിയിലെ ജാഗ്വാര്‍ ലാന്റ് റോവറില്‍ പല തസ്തികകളില്‍ ജോലിചെയ്യുന്ന മലയാളികള്‍ യുകെ മലയാളുകൾക്ക് തന്നെ ഒരു അഭിമാനമാണ്.

എല്ലാ വര്‍ഷവും കവെൻട്രി കേരളാ കമ്മൂണിറ്റി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ, കായിക, സാംസ്‌കാരിക വളര്‍ച്ചക്കായുള്ള പല പരുപാടികളും നടത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതിനെല്ലാം ഉപരിയായി എല്ലാവരുടെയും കലാ, കായിക, സാംസ്‌കാരിക, വിനോദ, വിജ്ഞാന വികസനത്തിനെപ്പം യുകെ മലയാളികള്‍ ദൈനന്തിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ വളരെ വിപുലമായ രീതിയില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി കവെൻട്രി കേരളാ കമ്മ്യൂണിറ്റി യുകെയിലെ എല്ലാ മലയാളി അസോസിയേഷനും മാതൃക ആകാൻ ഒരുങ്ങുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബര്‍ ഒന്നാം തീയതി സി.കെ.സി യോടൊപ്പം കവെൻട്രി സിറ്റി കൗണ്‍സിലും, വാര്‍വിക്ഷയര്‍ കൗണ്‍ഡി കൗണ്‍സിലും സംയുക്തമായി ചേര്‍ന്ന് കേരളാ പിറവിയും, മാതാപിതാക്കള്‍ക്കായുള്ള പ്രത്യേക സോഷ്യല്‍ കെയര്‍ സെയ്ഫ്ഗാഡിംഗ് ബോധവര്‍ക്കരണ സെമിനാറും നടത്താന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സി കെ സി സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യു അറിയിച്ചു.

അതുപോലെ തന്നെ നവുംബര്‍ പതിനേഴിന് ഈ പ്രദേശങ്ങളില്‍ ഉള്ള എല്ലാവര്‍ക്കുമായി ഒരു മെഡിക്കല്‍ ബോധവത്കരണ സെമിനാര്‍ നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. അന്നേ ദിവസം മുപ്പതോളം ഡോക്റ്റര്‍മാരും/കണ്‍സള്‍ട്ടന്റ്മാരും പങ്കുചേരുകയും അതില്‍ തന്നെ അഞ്ചു പേര്‍ സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, ഡയബറ്റിക്‌സ്, തലവേദന, ഉതര സംബന്ധമായ അസുഖങ്ങൾ എന്നിവയെകുറിച്ച് ബോധവത്കരണ ക്‌ളാസ്സുകള്‍ എടുക്കുന്നതുമായിരിക്കും എന്ന് സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കൂട്ടി വടക്കേകുറ്റ് അറിയിച്ചു. അതോടൊപ്പം വിവധ മേഘലകളില്‍ പ്രവര്‍ത്തികുകയും പൊതു സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നതാണ്.

പ്രസിഡന്റായ ശ്രീ ജോര്‍ജ്കുട്ടി വടക്കേകുറ്റിന്റെയും, സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യുവിന്റെയും, ട്രഷറര്‍ ശ്രീ തോമസ്‌കുട്ടി മണിയങ്ങാട്ടിന്റെയും വൈസ് പ്രസിഡന്റ് ശ്രീ ജോമോന്‍ വല്ലൂരിന്റെയും, ജോയിന്റ് സെക്രട്ടറി ശ്രീ ജോണ്‍സണ്‍ യോഹന്നാന്റെയും, ജോയിന്റ് ട്രഷറര്‍ ശ്രീ സുനില്‍ മാത്യുവിന്റെയും നേതൃത്വത്തിൽ പത്തൊൻപത് അംഗ കമ്മറ്റിയാണ് കവെൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ വളര്‍ച്ചക്കായി നിസ്വര്‍ത്ഥ സേവനം ചെയ്യുന്നത്. നവംബര്‍ പതിനേഴിന് നടക്കുന്ന മെഡിക്കല്‍ ബോധവല്‍ക്കരണ സെമിനാറിലേക്ക് കവന്റിയോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോര്‍ജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.