പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ ബിജെപി നടത്തിയ പൊതുയോഗം കോഴിക്കോട് കുറ്റ്യാടിയിലെ വ്യാപാരികള്‍ ബഹിഷ്‌കരിച്ച സംഭവത്തിന് പിന്നാലെ മുസ്‌ലിങ്ങൾക്കെതിരെ മേഖലയിൽ ഭീഷണികളുമായി പ്രകടനം. ഗുജറാത്ത് ഓർമയില്ലേ’ എന്ന് ചോദിച്ചാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്’ എന്ന ആഹ്വാനവുമായി തിങ്കളാഴ്‌ച വൈകീട്ട് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ‘ഓർമയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ…’എന്നിങ്ങനെയുള്ള ഭീഷണിപ്പെടുത്തുകയും വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയാണ് പ്രകടനത്തിൽ ബിജെപി പ്രവർത്തകർ മുഴക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് വിദ്വേഷ പരാമർശവുമായി പ്രകടനം നടത്തിയത്. എന്നാൽ ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

ബിജെപി നേതാവ് എംടി രമേശിനെ ഉദ്ഘാടകനായിരുന്ന പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി ദേശ രക്ഷാ മാര്‍ച്ച് പരിപാടിക്കെതിരെ കുറ്റ‌്യാടിയിൽ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് തുടങ്ങും മുന്‍പേ വ്യാപാരികൾ കട അടച്ചുപോവുകയും ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറുകയുമായിരുന്നു. പ്രദേശവാസികള്‍ ഒന്നാകെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ തന്നെ നരിക്കുനിയിലും ആലപ്പുഴയിലെ വളഞ്ഞവഴിയിലും ബിജെപി വിശദീകരണ യോഗത്തിനെതിരെ ഇത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ