കെവിന്റെ കൊലപാതകം സംബന്ധിച്ച വാർത്ത ജനം അറിയാതിരിക്കാൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ മുറിച്ചുമാറ്റി.ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് പരിചിതമായിരുന്ന ദൃശ്യമാധ്യമങ്ങൾക്കുള്ള വിലക്ക് ഇന്ന് ചെങ്ങന്നൂരുകാർക്ക് നേരിട്ടനുഭവിക്കാൻ അവസരം ലഭിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊല്ലപ്പെടുത്തിയ സംഭവത്തിൽ വാര്‍ത്തയ്ക്ക് ചെങ്ങന്നൂരില്‍ വിലക്ക്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വാർത്തയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ മുറിച്ചുകളഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപണം ഉയരുന്നുണ്ട്.
മുളക്കുഴ, ഐടിഐ ജംഗ്ഷന്‍, ബഥേല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കേബിളുകളാണ് മുറിച്ചുകളഞ്ഞത്. അതേസമയം പുത്തന്‍കാവ്, ഇടനാട് പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലും കേബിള്‍ സംപ്രേഷണം തടസ്സപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുള്ളതായി കേബിള്‍ ഓപ്പറേറ്റേഴ്‌സ് അറിയിച്ചു.
വാര്‍ത്തകള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ അറിയാതിരിക്കാനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ കട്ട് ചെയ്തുവെന്ന് ബിജെപിയുടെ ആരോപണം. ഇതോടെ വിവിധ ഭാഗങ്ങളില്‍ ടിവി സംപ്രേക്ഷണം തടസ്സപ്പെട്ടു. എന്നാൽ ബിജെപിയുടെ ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. കെവിന്റെ മരണത്തിനു പിന്നില്‍ പോലീസിനേയും സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.
അതേസമയം രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ചെങ്ങന്നൂരില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്.
Leave a Reply