എൻ എസ് പി സി സി യിലേക്ക് വിളിച്ച് സ്വന്തം വീടുകളിൽ നടക്കുന്ന ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണം ഭീകരമാം വിധം വർദ്ധിക്കുന്നു എന്ന് ചാരിറ്റിയുടെ മുന്നറിയിപ്പ് . പൊലീസിനും ലോക്കൽ അതോറിറ്റിക്കും ലഭിച്ച പരാതികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 5, 322ൽ നിന്ന് 6, 642ആയി ഉയർന്നു. ഇതിൽ പങ്കാളികളാകുന്ന കുട്ടികളുടെ മാനസിക നിലവാരവും വല്ലാതെ ഇടിയുന്നതായി റിപ്പോർട്ട്. ഡൊമസ്റ്റിക് അബ്യൂസ് ബില്ലിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിലവിലുള്ള ബില്ല് കുട്ടികൾക്ക് അനുകൂലമായ ധാരാളം നിയമാവലികൾ ഉള്ളതാണെന്ന് ഹോം ഓഫീസ് പറഞ്ഞു.
ബിബിസിയിൽ നിന്നുള്ള ഒരു റിപ്പോർട്ടർ പറയുന്നു ” ആറുവയസ്സുകാരനായ ഒരു ആൺകുട്ടി ഷൂസ് ധരിച്ചാണ് കിടന്നുറങ്ങുന്നത്, മർദ്ദകനായ അച്ഛൻ അടിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടാനാണ് അവൻ ഇങ്ങനെ ചെയ്തിരുന്നത്. അച്ഛൻ അമ്മയെ സ്ഥിരമായി അടിക്കുന്നത് അവൻ കാണാറുണ്ടായിരുന്നു. സഹായം ചോദിച്ചു കൊണ്ട് ഓടി മറ്റുള്ളവരുടെ അടുത്ത് ചെല്ലുന്നത് അവനായിരുന്നു എന്ന് ലിസ ബ്രിയാർഡ് പറഞ്ഞു. മുറിയിൽ ഒരു ചെറിയ അനക്കം കേട്ടാൽ പോലും അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടും. ചാടി എഴുന്നേറ്റ് ഓടും. ആറാഴ്ച്ച നീണ്ട കൗൺസിലിങ്ങിന് ശേഷമാണ് ഉറങ്ങും മുൻപ് ഷൂസും കോട്ടും ഊരി വയ്ക്കാൻ കുട്ടി ശീലിച്ചത്.
വിളിച്ചുപറയുന്ന കേസുകളിൽ 57 ശതമാനത്തിലും കുട്ടികളാണ് സാക്ഷികൾ. എന്നാൽ അവർക്ക് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്തുകൊടുക്കാൻ ഇപ്പോൾ നിലവിൽ സംവിധാനങ്ങളില്ല. പീഡകൻ ആയ തന്നെ ഭർത്താവിനോടൊത്തുള്ള ജീവിതം കാരണമാണ് കുട്ടി മോശമായ രീതിയിൽ വളർന്നതെന്ന് യുകെ കാരിയായ ആലീസ് സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോൾ നിലവിലുള്ള ഡൊമസ്റ്റിക് അബ്യൂസ് ബിൽ സാക്ഷികളായ കുട്ടികളെയും ഇരകളായി പരിഗണിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് എന്ന് എമിലി ഹിൽട്ടൺ പറയുന്നു. കുട്ടികളെ മാനസിക തകർച്ചയിൽ നിന്നും രക്ഷപ്പെടുത്താനുള്ള മാർഗ്ഗം എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കണം.
Leave a Reply