ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വച്ച് അകാലത്തിൽ വിടപറയുന്ന മലയാളികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഒട്ടു മിക്കവരുടെയും മരണത്തിന് പിന്നിൽ ക്യാൻസറോ അതുമല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളോ ആയിരിക്കും . അതിൽ തന്നെ ഭൂരിപക്ഷത്തിന്റെയും മരണത്തിൽ വില്ലനായി എത്തുന്നത് ക്യാൻസർ തന്നെയാണ് . യുകെയിലെ ക്യാൻസർ അതിജീവനത്തിന്റെ പുരോഗതി 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാൻസർ റിസർച്ച് യുകെയുടെ റിപ്പോർട്ടുകൾ പ്രകാരം രോഗത്തെ നേരിടുന്നതിൽ ഓസ്ട്രേലിയ, കാനഡ, ഡെൻമാർക്ക്, നോർവ തുടങ്ങിയ രാജ്യങ്ങളെക്കാൾ യുകെ വളരെ പിന്നിലാണ്. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കൂടുന്നതും ക്യാൻസർ അതിജീവനവുമായി ബന്ധമുണ്ടെന്ന വാദവും ശക്തമാണ്. നിരവധി പേരുടെയും രോഗം കണ്ടെത്തുന്നത് അവസാന ഘട്ടത്തിലാണ് . ക്യാൻസർ രോഗബാധിതരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഇംഗ്ലണ്ടിനായി ഒരു നാഷണൽ ക്യാൻസർ കൗൺസിൽ രൂപീകരിക്കണമെന്ന അഭിപ്രായമാണ് ക്യാൻസർ റിസർച്ച് യുകെ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദ്ദേശം. അതുപോലെതന്നെ രോഗപ്രതിരോധത്തിനും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി 10 വർഷത്തേയ്ക്ക് ഒരു കർമ്മപദ്ധതി തയ്യാറാക്കണമെന്നുമുള്ള അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.


യുകെയിലെ ജനസംഖ്യയിലെ പ്രധാന മരണകാരണം ഇപ്പോഴും ക്യാൻസർ തന്നെയാണ് . 25 ശതമാനം മരണത്തിനു പിന്നിൽ ക്യാൻസർ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 1970 -കളിൽ ക്യാൻസർ അതിജീവനത്തിൽ രാജ്യം വൻ പുരോഗതി കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ അതിജീവന നിരക്ക് കുറഞ്ഞു. ക്യാൻസർ രോഗികൾ ടെസ്റ്റുകൾക്കും ചികിത്സയ്ക്കുമായി നീണ്ട കാത്തിരിപ്പാണ് നേരിടുന്നതെന്നും അത് രോഗികളിൽ കടുത്ത ഉത്കണ്ഠയ്ക്ക് കാരണമാകുന്നതായും ക്യാൻസർ റിസർച്ച് യുകെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേൽ മിച്ചൽ പറഞ്ഞു . ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ ആണ് ഏറ്റവും കൂടുതലായുള്ളത്. പുകവലിയാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് . യുകെയിൽ പ്രതിദിനം 150 ക്യാൻസർ കേസുകൾ ഉണ്ടാകുന്നതായാണ് കണക്കുകൾ