യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ. ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവരാണ് ഇത് അറിയിച്ചത്. ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു. റേഡിയോ 1 ന്യൂസ്‌ബീറ്റിന്റെ ഡോക്യൂമെന്ററി ആയ ‘ ലീഗലൈസിങ് വീഡ് : കാനഡ സ്റ്റോറിയിൽ ‘ ഇവരുടെ യാത്ര ചിത്രീകരിച്ചിട്ടുണ്ട്. ഇവരിൽ ഡേവിഡ് ലാമി എംപി, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നിലപാട് പാർട്ടി നയത്തിനെതിരാണ്. കഞ്ചാവിനെ നിയമവിധേയമാക്കാനും നിയന്ത്രിക്കാനും ഒപ്പം കുറ്റകൃത്യ സംഘങ്ങളിൽ നിന്ന് അകറ്റാനും താൻ ആഗ്രഹിക്കുന്നുവെന്ന് ഡേവിഡ് ലാമി പറഞ്ഞു.

നോർത്ത് നോർഫോക്ക് എംപി സർ നോർമൻ ലാംബും ഇതിനെ അനുകൂലിക്കുകയുണ്ടായി.
കാനഡയിൽ ആയിരിക്കുമ്പോൾ ഉറങ്ങാനായി നിയമപരമായി കഞ്ചാവ് എണ്ണ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു . ക്യാമറയിൽ കഞ്ചാവ് ഉൽ‌പ്പന്നം പരസ്യമായി എടുത്ത ഒരേയൊരു ബ്രിട്ടീഷ് എം‌പി ആയിരിക്കാം ലാംബ്. ലാമിയുടെ നിലപാടിനെ സ്വീകരിച്ചു ലേബർ പാർട്ടി എംപി ജെഫ് സ്മിത്ത് പറഞ്ഞു ” അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം അദ്ദേഹം നേരിട്ട് കണ്ട് ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ” യുകെയിൽ നിലവിൽ കഞ്ചാവ് ക്ലാസ് ബി മരുന്നായി കണക്കാക്കപ്പെടുന്നു, ഇത് കൈവശം വെച്ച് പിടിക്കപ്പെടുന്ന ആർക്കും അഞ്ച് വർഷം വരെ തടവ് ലഭിക്കാം. എന്നിരുന്നാലും, ഔഷധ കഞ്ചാവ് ഉൽ‌പ്പന്നങ്ങളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്, ഇത് ഇപ്പോൾ ചില രോഗികൾക്ക് നിയമപരമായി ലഭിക്കുന്നതാണ്. കടുത്ത അപസ്മാരം ബാധിച്ച രണ്ട് ആൺകുട്ടികൾക്ക് കഞ്ചാവ് എണ്ണ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഈ നിയമങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ ഗ്രൂപ്പ്‌ ആയ വോൾട്ട് ഫോക്സ് ആണ് യാത്ര സംഘടിപ്പിച്ചത്. അമേരിക്കൻ കഞ്ചാവ് കമ്പനി ആയ എംപിഎക്സ് ആണ് സ്പോൺസർ ചെയ്തത്. കഞ്ചാവ് ഉൽപ്പന്നങ്ങളെ ഒരു നിയമാനുസൃതവാണിജ്യ വ്യവസായത്തിലേക്ക് മാറ്റാനുള്ള ശ്രമമാണിതെന്ന് എം‌പി‌എക്സ് സി‌ഇ‌ഒ സ്കോട്ട് ബോയ്‌സ് പറഞ്ഞു. “കഞ്ചാവ് നിയമവിധേയം ആകുന്നതിനുമുമ്പ് അനേക കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കുവാനുണ്ട്. 10 മുതൽ 15 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു.” എംപി ജോനാഥാൻ ജനോഗ്ലി അഭിപ്രായപ്പെട്ടു. എന്നാൽ 5 വർഷങ്ങൾ കൊണ്ട് യുകെയിൽ കഞ്ചാവ് നിയമവിധേയം ആക്കുമെന്ന് മറ്റു എംപിമാർ പറയുന്നു.