സൗദി അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ദുബായ് അതിര്‍ത്തിയായ സാല്‍വയിലുണ്ടായ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബഹ്‌റൈനില്‍ നിന്ന് ദുബായിയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും പരിക്കേറ്റു. ഇവര്‍ അല്‍ അഹ്‌സ, സാല്‍വ ആശുപത്രികളില്‍ ചികില്‍സയിലാണ്.