കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ആള്‍ട്ടോ കാര്‍ ബൈക്കിനെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ച അപകടത്തില്‍ പരിക്കേറ്റത് പത്തോളം പേര്‍ക്കാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് അപകടം ഉണ്ടായത്. അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും, പരിക്കേറ്റ സ്ത്രീയെ നോക്കികൊണ്ടിരുന്ന സ്ത്രീ ബോധരഹിതയായി റോഡിലുരുളുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലാണ് യുവതി ബോധം കെട്ടു വീഴുന്നത്. എന്നാല്‍ കാറിലുള്ളവര്‍ക്ക് പരിക്കുകളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്
Leave a Reply