ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർ ഇൻഷുറൻസ് കമ്പനികൾ കൂടിയ തുക ഈടാക്കുന്നതായുള്ള പരാതികൾ പുറത്തുവന്നു. ഇൻഷുറൻസ് പുതുക്കുന്ന അവസരത്തിലാണ് വൻ കൊള്ള അരങ്ങേറുന്നത്. ഈ അവസരത്തിൽ പല ഇൻഷുറൻസ് കമ്പനികളും വളരെ കൂടിയ തുകയാണ് ഉപഭോക്താക്കളോട് പറയുന്നത്. ഇൻഷുറൻസ് കമ്പനികളുടെ തീവെട്ടി കൊള്ളയെ കുറിച്ച് യുകെ റെഗുലേറ്ററായ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) അന്വേഷിക്കണമെന്ന് ഉപഭോക്ത സംഘടനയായ വിച്ച് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കാർ ഇൻഷുറൻസ് ഉള്ള 2,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ സർവേയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്ത തുക കുറയ്ക്കണമെന്ന രീതിയിൽ വിലപേശൽ നടത്തിയ ഉപഭോക്താക്കൾക്ക് 200 പൗണ്ടോ അതിൽ കൂടുതലോ കുറവ് വരുത്തിയതായാണ് കണ്ടെത്തിയത്. അതായത് വിലപേശൽ നടത്താത്തവർക്ക് വൻതുകയാണ് നഷ്ടമായത്. പത്തിൽ ആറ് പേർ പറഞ്ഞത് തങ്ങൾക്ക് വാഗ്ദാനം ചെയ്ത ക്വട്ടേഷനെ കുറിച്ച് ഇൻഷുററുമായി ചർച്ച നടത്തിയെന്നാണ്. അവരിൽ ഭൂരിഭാഗവും ഫോണിലൂടെയാണ് അങ്ങനെ ചെയ്തത്. 61% കേസുകളിലും ഇത് അവർക്ക് കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നതിലേക്ക് നയിച്ചു.


ഉപഭോക്താക്കൾ കൂടിയ വിലകൾ വാഗ്ദാനം ചെയ്യുകയും അവർ വിലപേശൽ നടത്തിയാൽ മാത്രം കുറയുകയും ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ സ്ഥിതി വിശേഷം കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിക്കുന്നതായാണ് ഉപഭോക്ത അനുകൂല സംഘാടകർ പറയുന്നത്. 2023ല്‍ പ്രാബല്യത്തിൽ വന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങളെ ഇൻഷുറൻസ് കമ്പനികൾ ലംഘിക്കുന്നതായാണ് പ്രധാന ആരോപണം.