സ്വന്തം ലേഖകൻ
മാഞ്ചസ്റ്ററിൽ ഹോസ്പിറ്റൽ എൻട്രൻസിലേയ്ക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ രണ്ടു പേർ മരിച്ചു. മാഞ്ചസ്റ്ററിലെ വിതിംഗ്ടൺ കമ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഉച്ചക്ക് രണ്ടു മണിയോടെ നെൽ ലെയിനിലുള്ള കാർ പാർക്കിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. മെയിൻ എൻട്രൻസിലെ നിരവധി ബൊല്ലാർഡുകൾ തകർത്ത കാർ രണ്ടു സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഇവരെ ഉടൻ തന്നെ വിതിൻ ഷോ, മാഞ്ചസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റലുകളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Screenshot_20170307-185713അപകടത്തിൽ മറ്റാർക്കും പരിക്കില്ല എന്ന് മാഞ്ചസ്റ്റർ മെട്രോ പൊളിറ്റൻ പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിനാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ ഫോർഡ് ഫോക്കസിന്റെ രണ്ടു ടയറുകളും തകർന്നിട്ടുണ്ട്. 20ഓളം പോലീസ് കാറുകളും നിരവധി ആംബുലൻസുകളും ക്രൈം സീനിൽ രക്ഷാ പ്രവർത്തനത്തിനായി എത്തിയിരുന്നു. സംഭവസ്ഥലം പോലീസ് സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.