ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : ആശുപത്രിയിൽ കഴിയുന്ന പ്രായമായ രോഗിക്ക് ഡിന്നറായി നൽകിയത് ചിക്കൻ നഗറ്റ്സും ചിപ്സും. ഗ്ലാസ്‌ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആണ് സംഭവം. ആരോഗ്യകരമല്ലാത്ത ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. രോഗിക്ക് നൽകിയ ജങ്ക് ഫുഡിന്റെ ചിത്രം സഹിതമാണ് ബില്ലി ക്വീൻ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.

തന്റെ സുഹൃത്തിന്റെ അമ്മയ്ക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഭക്ഷണമാണിതെന്ന് അദ്ദേഹം ഓൺലൈനിൽ കുറിച്ചു. ആശുപത്രി ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെ പറ്റി രാഷ്ട്രീയക്കാരിൽ നിന്നും പ്രതികരണം ആവശ്യപ്പെട്ടു. രോഗിയായിരിക്കുമ്പോൾ നല്ല ഭക്ഷണം അത്യാവശ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റിന് മറുപടിയായി നിരവധി പേർ അവരുടെ ആശങ്ക പങ്കുവെച്ചു.

അതേസമയം, കൂടുതൽ നേരം ജോലി ചെയ്യുന്ന ഡോക്ടർമാർ ഫാസ്റ്റ് ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിച്ചാണ് ഭക്ഷണം എത്തിക്കുന്നത്. വൈകി ജോലി ചെയ്യുമ്പോൾ ഡെലിവറൂ, ജസ്‌റ്റ് ഈറ്റ്, യൂബർ ഈറ്റ്‌സ് പോലുള്ളവ ഉപയോഗിക്കേണ്ടി വരുമെന്ന് ഡോക്‌ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply