മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ്‌ കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

25 നു വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെൻറ് ചാർഡ്സ്‌ റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നൽകും. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദീകരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പിതാവിനെ സ്വീകരിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

26-ാം തീയതി വൈകിട്ട് ഏഴുമണിക്ക് നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.