ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷിനെതിരെ ഉത്തർപ്രദേശിൽ കേസ്. ലോകകപ്പ് മത്സരത്തിന് പിന്നാലെ ട്രോഫിയിൽ കാൽ കയറ്റി വച്ച മിച്ചലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിനെതിരെ വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് അലിഗഡ് പോലീസിലാണ് പരാതി നൽകിയത്.
ഇതിനു പിന്നാല മിച്ചലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മിച്ചൽ, ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്നായിരുന്നു പരാതി. ഈ നടപടി ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്നാണ് പണ്ഡിറ്റ് കേശവിന്റെ ആരോപണം.
കൂടാതെ, മിച്ചൽ മാർഷിനെ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റ് കേശവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകി.
	
		

      
      



              
              
              




            
Leave a Reply