യുവനടി ആക്രമത്തിന് ഇരയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവ്  പ്രവര്‍ത്തകരും ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിയു കുര്യാക്കോസിനാണ് അന്വേഷണ ചുമതല. നടിയെ കുറിച്ച് പരാമര്‍ശം നടത്തിയവര്‍ക്ക് ആദ്യം നോട്ടീസ് അയക്കും. അതിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.   ദിലീപ്, സലീം കുമാര്‍, അജുവര്‍ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വനിതാ  കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെ നേരിട്ടെത്തി പരാതി അറിയിക്കുകയായിരുന്നു. മറ്റ് ചിലസംഘടനകളും സമാനമായ പരാതികള്‍ നല്‍കിയിരുന്നു