മീററ്റ്: അഭിനേതാക്കളായ ഷാരൂക്ഖാനും സല്‍മാന്‍ഖാനും ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറിയെന്ന് ആരോപണവുമായി ഹിന്ദു മഹാസഭ. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് മീററ്റ് കോടതിയില്‍ ഹിന്ദുമഹാസഭ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണവുമായി ബന്ധപെട്ടാണ് ഇവര്‍ ക്ഷേത്രത്തില്‍ കയറിയതെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം.
ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറിയ ഇവര്‍ മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഹിന്ദു മഹാസഭ മീററ്റ് ഘടകം അദ്ധ്യക്ഷന്‍ ഭാരത് രാജ്പുത് പറഞ്ഞു.
റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്ത കളേര്‍സ് ചാനലിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 18ന് കേസില്‍ കോടതി വാദം കേള്‍ക്കും