തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാക്കിയാണ് പ്രചരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം എഡിറ്റിംഗ് നടത്തി പ്രചരിപ്പിച്ചത്.