ടോം ജോസ് തടിയംപാട്

ലിവര്‍പൂളില്‍ ക്യാഷ് മെഷീന്‍ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. അലെര്‍ട്ടന്‍ ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മെഷീന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ലിവര്‍പൂള്‍ മോസ്ലിഹില്‍, ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മെഷീനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ് ഇട്ട് പിന്‍ നമ്പരും നല്‍കി പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ The transaction cannot be completed എന്നൊരു നോട്ടിഫിക്കേഷന്‍ കണ്ടു. ക്യാഷ് മെഷീന്റെ തകരാറാകും എന്നു വിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ് ഇട്ട് പണം എടുത്തു പോകുന്നതു കണ്ടു. സോജി ഉടന്‍തന്നെ തന്നെ ക്യാഷ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു.

ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്,. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പണം ക്യാഷ് മെഷീനില്‍ നിന്നും കിട്ടാതെ വന്നാല്‍ അക്കൗണ്ട് പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷോപ്പിംഗ് കോംപ്ലെക്‌സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ് മെഷീനില്‍ നിന്നോ പണം എടുക്കുന്നതാണ് സുരക്ഷിതം. കാരണം അത്തരം ക്യാഷ് മെഷീനില്‍ മാനിപ്പുലേഷന്‍ നടത്താനുള്ള സാധ്യത കുറവാണ്. റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കള്ളന്മാര്‍ക്ക് എളുപ്പം കഴിയുന്നത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള്‍ വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ തുക എടുത്തതിനു ശേഷം ക്യാഷ് മെഷീന്‍ ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ് മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍ മാനിപ്പുലെഷന്‍ നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.