ബിജു ഗോപിനാഥ്.
ഈ ലോക് ഡൗൺ സമയത്ത് കുട്ടികളുടെ സർഗവാസനകളെ ഉണർത്തി ക്രിയാത്മക ചിന്തകൾ അവരിൽ ഊട്ടിയുറപ്പിക്കാൻ സമീക്ഷ സർഗവേദി അവസരങ്ങൾ ഒരുക്കുന്നു . ജാതി മത വർണ്ണ വർഗ രാഷ്ട്രീയ അതിർ വരമ്പുകൾ ഇല്ലാതെ കലാദേവിയെ ഉപാസിക്കുവാൻ തയ്യാറായി യു കെയിലെ കുട്ടികൾ മുന്നോട്ട് തന്നെ എന്ന് ഏപ്രിൽ 26ന് അവസാനിച്ച ചിത്രരചനാ മത്സരം തെളിയിച്ചു. കുട്ടികളുടെ ചിത്രങ്ങൾ ഷോർട്ട് ലിസ്റ്റിംഗിനായി തയ്യാറായി കൊണ്ടിരിക്കുന്നു. ചിത്രരചനാ മത്സരത്തിന് തുടർച്ചയായി സമീക്ഷ സർഗവേദി ചലച്ചിത്ര ഗാനാലാപ മത്സരത്തിലേക്ക് കടന്നിരിക്കുന്നു. മറ്റൊരു യേശുദാസോ ചിത്രയോ യു കെയിൽ നിന്ന് ഉണ്ടാവില്ല എന്ന് ആരു കണ്ടു. കുട്ടികൾ ഈ ലോക് ഡൗൺ കാലം പോസിറ്റീവ് ആയി ഉപയോഗിക്കട്ടെ. വീട്ടിലെ ടാബ്ലറ്റുകളും കമ്പൂട്ടറുകളും അല്പ സമയം വിശ്രമിക്കട്ടെ.UK യിലെ കുട്ടികൾക്ക് മനോഹര മലയാള ചലച്ചിത്ര ഗാന മത്സരത്തിലൂടെ പ്രതിഭ തെളിയിക്കാൻ സമീക്ഷ സർഗവേദി ഓൺലൈൻ മത്സരങ്ങൾ ഏപ്രിൽ 27 മുതൽ തുടങ്ങിക്കഴിഞ്ഞു. സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിലായി പതിനെട്ടു വയസിന് താഴെയുള്ള കുട്ടികൾ അണി നിരക്കുന്നു
സബ് ജൂണിയർ – ക്ലാസ്’ 2 വരെ പഠിക്കുന്നവർ – ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം
ജൂണി യേഴ്സ് – ക്ലാസ് 3 മുതൽ ക്ലാസ് 6 വരെ പഠിക്കുന്നവർ ജോൺസൺ മാസ്റ്ററുടെ ഒരു മലയാള ചലച്ചിത്ര ഗാനം പാടുക
സീനിയേഴ്സ് – ക്ലാസ് 7 മുതൽ 2020 സെപ്തംബർ 1ന് 18 വയസ് തികയാത്തവർക്ക് വരെ – അർജുനൻ മാസ്റ്ററുടെ ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം പാടുക .
കരോകെയും ഫ്യൂഷനും അനുവദനീയമല്ല.
കുറഞ്ഞത് മൂന്നു മിനിട്ട് എങ്കിലും പാടേണ്ടതാണ്.
ഒരാൾ ഒന്നിൽ കൂടുതൽ എൻട്രി അക്കാൻ പാടില്ല .
പാട്ടിൻ്റെ വീഡിയോ [email protected] എന്ന address ൽ അറ്റാച്ച്മെൻ്റായി മെയ് 10 ഞായറാഴ്ച വരെ അയക്കാവുന്നതാണ്.
email ൽ
Participants Name ………….
Class in 2019-20
ഗ്രൂപ്പ് (Subjuniors / Juniors / Seniors )
Date of Birth ( Seniors only)
Parents Name
Parents email address
Parents consent for participation ( Yes or No)
എന്നിവ രേഖപ്പെടുത്തണം.
പ്രൊഫഷണൽ സംഗീതജ്ഞർ ഗാനങ്ങൾ വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ Sameeksha facebook ലൂടെ വോട്ടു ചെയ്യാൻ പ്രസിദ്ധപ്പെടുത്തുന്നതാണ് 90% വെയ്റ്റേജ് വിധികർത്താക്കൾക്കും 10% വെയ്റ്റേജ് വോട്ടിംഗിനും ലഭിക്കുന്നതാണ്.
പ്രൊഫഷണൽ വിധികർത്താക്കൾ മാർക്കിടുന്നത് താഴെ പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും
സബ് ജൂണിയേഴ്സ് – പിച്ച് , ക്ലാരിറ്റി, റിഥം, ആകെ അവതരണം എന്നിവക്ക് 25 % മാർക്ക് വീതം ആയിരിക്കും.
ജൂണിയേഴ്സും സീനിയേഴ്സും –
ശ്രുതി 20%
സ്വരം 20%
താളം 20%
ലയം / ഭാവം 15%
ഉച്ചാരണ ശുദ്ധി 15%
പാട്ട് തിരഞ്ഞെപ്പ് 10%
എന്നിങ്ങനെ ആയിരിക്കും
പ്രതിഭകളെ, സമീക്ഷ സർഗവേദി മത്സരങ്ങളിൽ നിങ്ങൾ മാറ്റുരക്കൂ വിജയികളാവൂ. വിജയികൾക്ക് സമീക്ഷ വാർഷിക സമ്മേളനത്തിൽ വച്ച് കേരളത്തിൽ നിന്നെത്തുന്ന മഹദ് വ്യക്തികൾ സമ്മാന ദാനം നിർവ്വഹിക്കുന്നതും. അവരുടെ ഗാനങ്ങളുടെ വീഡിയോ സമീക്ഷയുടെ ഫേസ് ബുക്ക് പേജിൽ ഇടം പിടിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ ഫോൺ
+44 7828 659608
+44 7449 145145
+44 7882 791150
+44 7984 744233
മെയ് 11 മുതൽ സമീക്ഷ സർഗവേദി ഏറ്റവും ജനപ്രിയ സിംഗിൾ സിനിമാറ്റിക് നൃത്ത മത്സരവുമായെത്തുന്നു. വിശദ വിവരങ്ങളും മൂല്യനിർണ്ണയ മാനദണ്ഡവും ഉടൻ അറിയിക്കുന്നതായിരിക്കും .
കൊറോണ എന്ന മഹാദുരന്തത്തിലകപ്പെട്ട് ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ സഹായ ഹസ്തത്തിൻ്റെ ഒരു ചെറിയ കൈക്കുമ്പിളുമായി കലാകേരളം ഗ്ലാസ് ഗോയും.
മഹാപ്രളയകാലത്ത് ഒട്ടനവധി വീടുകൾ നിർമ്മിച്ചു നൽകി പ്രവാസ സംഘടനകൾക്കാകെ മാതൃകയായ കലാകേരളം:മാനവ സമൂഹം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഒരു ദുരന്തത്തെ അതിജീവിക്കാൻ പ്രയത്നപ്പെടുന്ന ഈ അവസരത്തിലും ഒരു സാമൂഹ്യ സംഘടനയെന്ന നിലയക്ക് നാളിതുവരെ ചെയ്തു കൊണ്ടിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വീണ്ടും ഏറെ പ്രസക്തമാകുകയാണ്.
കോവിഡ് 19- മൂലം ദുരിതമനുഭവിക്കുന്ന 70 ലധികം ആളുകൾക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുവാ നും ഐസൊലേഷനില് കഴിയുന്നവര്‍ക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കാനും നാളിതുവരെ സാധിച്ചിട്ടുണ്ട്.
ഇനിയും ആരുടെയെങ്കിലും അറിവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആരെയെങ്കിലുമറിയുമെങ്കിൽ കലാകേരളം ഭരണ സമിതിയുമായി ബന്ധപ്പെടുമല്ലോ.സ്റ്റുഡൻെറ വിസയിൽ എത്തിച്ചേർന്നവർ, ജോലിക്ക് പോകാൻകഴിയാത്തവർ,ഐസൊലേഷനില് കഴിയുന്നവര്‍അങ്ങനെ സഹായങ്ങൾ ആവശ്യമുള്ളവർ നിരവധിയാണ്. ഗ്ലാസ്ഗോയിലും പരിസരപ്രദേശങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആർക്കും കലാകേരളവുമായി ബന്ധപ്പെടാവുന്നതാണ്. മനo ഒന്നിച്ചു, കരം ഒന്നിച്ചു കലാ കേരളം ഗ്ളാസ് ഗോ മലയാളികള്‍ക്കൊപ്പം.
ന്യൂകാസിൽ : കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകൾക്ക് മാതൃകയായി ന്യൂകാസിലിലെ മാൻ അസോസിയേഷൻ . ലോക്ക് ഡൌൺ മൂലം പുറത്തിറങ്ങാതുവാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോർത്ത് ന്യൂകാസിലിലെ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവരെ സഹായിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരം ഹെല്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതിനു പിന്നാലെ അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ആളുകൾക്കും സൗജന്യമായി അരിയും , പല വ്യഞ്ജനങ്ങളും ഉൾപ്പടെ ഉള്ള പ്രത്യേക കിറ്റ് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു , അരി ഉൾപ്പടെ ഉള്ള കേരളീയ ഭക്ഷണം തയാറാക്കുന്നതിന് വേണ്ട സാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന സമയത്തു പ്രത്യേക താൽപ്പര്യം എടുത്തു ന്യൂകാസിലിലെ മലയാളികൾക്കായി സാധന സാമഗ്രികൾ എത്തിച്ചിരുന്നു , ഭക്ഷണമോ , അത്യാവശ്യ സഹായങ്ങളോ ആവശ്യമുള്ള വിദ്യാർഥികൾ ഉൾപ്പടെ ഉള്ള നോർത്ത് ഈസ്റ്റിൽ താമസിക്കുന്ന മലയാളികൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ യുക്മ ഹെല്പ് ഡസ്കിനെയോ മാൻ അസോസിയേഷൻ ഭാരവാഹികളെയോ സമീപിക്കാവുന്നതാണ് . മാൻ അസോസിയേഷൻ ഗവർണർ ജനറൽ ഷിബു മാത്യു എട്ടുകാട്ടിൽ , ബിനു കിഴക്കയിൽ എന്നിവരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത് .
ബാല സജീവ് കുമാർ
കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.
യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.
കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.
ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.
കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688
സജീഷ് ടോം
യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിൻെറ ഏപ്രിൽ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്.
മുൻ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഏപ്രിൽ ലക്കം ജ്വാലയും. ലോകമെങ്ങും ആഴത്തിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പ്രതിപാദിക്കുന്നു. പരസ്പരം കരുതലും സ്നേഹവും എത്രമാത്രം പ്രധാനം ആണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയൽ ഹൃദ്യമായി പറഞ്ഞുവക്കുന്നു.
വൈവിദ്ധ്യങ്ങളായ രചനകൾ ഈ ലക്കത്തെ മനോഹരമാക്കുന്നു. മലയാള കവിതക്ക് പുതിയൊരു ഭാവവും ഈണവും നലകിയ കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ “കോഴി” എന്ന കവിതയോടെയാണ് വായനയുടെ ജാലകം വായനക്കാർക്കായി തുറക്കുന്നത്. കടമ്മനിട്ട തന്നെയാണ് ഈ ലക്കത്തിന്റെ പ്രൗഢമായ മുഖചിത്രവും.
മാതൃഭാഷയെ നെഞ്ചോട് ചേർത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം ജോർജ്ജ് അറങ്ങാശ്ശേരി തന്റെ പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്ര” യിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു. ലോകപ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേരയെക്കുറിച്ചു ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ കുറിപ്പ് ആ മഹാനായ സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്.
പ്രമുഖ സാഹിത്യകാരൻ യു കെ കുമാരൻ എഴുതിയ “ചരിത്രത്തോടൊപ്പം ചേരുന്ന തക്ഷൻകുന്നു സ്വരൂപം” എന്ന നോവലിനെ വിലയിരുത്തിക്കൊണ്ട് അലി കരക്കുന്നൻ എഴുതിയ ലേഖനം, മലയാളത്തിന്റെ പ്രിയ നടി ശാരദയെക്കുറിച്ചു ഇ പി രാജഗോപാലൻ എഴുതിയ ലേഖനം എന്നിവ ഈ ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. ജ്വാല ഇ മാഗസിന്റെ രചനകൾക്ക് ചിത്രങ്ങൾ കൊണ്ട് മനോഹാരിത നൽകുന്ന യുകെയിലെ പ്രിയ ചിത്രകാരൻ റോയ് സി ജെ യുടെ കാർട്ടൂൺ പംക്തി ” വിദേശവിചാരം ” കാലിക സാമൂഹ്യ വിഷങ്ങൾ അനാവരണം ചെയ്യുന്നു.
സി പി മുഹമ്മദ് റാഫിയുടെ “അർദ്ധരാത്രിയിലെ അനർഘമായ ചുംബനങ്ങൾ”, പ്രിയ സുനിലിന്റെ “ജഡ്‌ജിയാമ”, ഡോ.വി വി വീനസിന്റെ “മകൻ” എന്നീ കഥകളും എം ബഷീറിന്റെ “കവിത ഒരു കൊറോണ ദേശമായി സ്വയം പ്രഖ്യാപിക്കുന്നു”, ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ” ഇവൻ എൻ പ്രിയൻ ” എന്നീ കവിതകളും കൂടി ആകുമ്പോൾ മനോഹരമായ ഏപ്രിൽ ലക്കം സമ്പൂർണ്ണമാകുന്നു.
ജ്വാല ഇ-മാഗസിനിൽ കൃതികൾ പ്രസിദ്ധീകരിക്കുവാൻ താല്പര്യം ഉള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തങ്ങളുടെ കൃതിയും ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. ഏപ്രിൽ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക:-
വിജയികൾക്ക് സമീക്ഷ ദേശീയ സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യും . അതോടൊപ്പം കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ സമീക്ഷയുടെ ഫേസ് ബുക്ക് പേജിലും വിവിധ ചാനലുകളിലും പ്രസിദ്ധീകരണങ്ങളും നമുക്ക് കാണാം.
വരൂ അണിചേരൂ നമ്മുടെ കുട്ടികളുടെ സൃഷ്ടിപരത പൂത്തുലയട്ടെ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07449 145145,
07828 659608,
07882 791150
07984 744233