Association

വിശുദ്ധ തോമാ ശ്ലീഹായുടെ പാദസ്പർശം കൊണ്ട് പുണ്യമായ മലയാറ്റൂരിനും , ശ്രീ ആദ്യ ശങ്കരാചാര്യരുടെ ജനനം കൊണ്ട് പവിത്രമായ കാലടിക്കും മധ്യ , പെരിയാറിനോട് ചേർന്ന് സ്ഥിതി കൊള്ളുന്ന , മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കൊറ്റമം . അവിടെ നിന്നും പൗണ്ടുകൾ വിളയുന്ന യുണൈറ്റഡ് കിംഗ്ഡം എന്ന മഹാരാജ്യത്തേക്കു കുടിയേറി പാർത്തവർ ഒത്തൊരുമിച്ചു കാണാനും പഴയ ഗൃഹാതുരത്വ ഓർമ്മകൾ പങ്കു വെക്കുവാനും വേണ്ടി ഈ വരുന്ന സെപ്റ്റംബർ 27-ാം തീയതി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് ആദ്യ കൊറ്റമം സംഗമം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് .

കൊറ്റമം എന്ന ഗ്രാമത്തിൽ നിന്ന് തന്നെ ഏകദേശം 200 കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ആയി താമസിക്കുന്നുണ്ട് . ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവർ ഒരിക്കൽ കൂടി കാണുവാനും , സൗഹൃദം പുതുക്കുവാനും ഈ സംഗമം ഒരു അവസരമായി മാറും .

കൊറ്റമം സംഗമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപെടുക .

ഷൈജു ദേവസ്സി : 07916 645733
അനൂപ് പാപ്പച്ചൻ : 07982 133811
മേൽജോ മാത്യു : 07500 114303
റിന്റോ റോക്കി : 07533734084

വിജയവഴിയിൽ വെയിൽസും ഇംഗ്ലണ്ടും. കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഇംഗ്ലണ്ടിലെ ഹാർട്ട്ലി പൂളിൽ വച്ച് നടന്ന ത്രിരാഷ്ട്ര കബഡി ടൂർണമെൻ്റ് വിജയകരമായി സമാപിച്ചു. പുരുഷ വിഭാഗത്തിൽ വെയിൽസ് വിജയികളായി. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് വെയിൽസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം കരസസ്ഥമാക്കിയപ്പോൾ വെയിൽസാണ് റണ്ണേഴ്സ് അപ്പായത്. ഹാർട്ട്ലിപൂൾ കൗണ്ടി കൗൺസിലർ ആയ ആരോൺ റോയിയുടെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

കായിക വിനോദത്തിൻ്റെയും വിവിധ കലാ സാംസ്കാരിക പരിപാടികളുടേയും സംഗമ വേദിയാകുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഹാർട്ട്ലി പൂൾ നഗരം. ആരോൺ റോയിയുടെ വാക്കുകളിൽ ”കായിക വിനോദത്തിനുപരിയായി വിവിധ ദേശങ്ങളുടെ വിവിധ സംസ്കാരങ്ങളുടെ ഒരു സംഗ വേദിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത് അത് വിജയകരമായി എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

മത്സരിച്ച ടീമുകൾക്ക് പുറമേ സാംസ്കാരിക പരിപാടികളിലും സ്റ്റാളുകളിലും വിവിധ രാജ്യങ്ങൾ പങ്കെടുത്തത് അതിൻ്റെ തെളിവാണ്. ഇനിയും ഇത്തരം ഇവൻ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്”. യുകെയിൽ എമ്പാടും കബഡിയുടെ പ്രചാരം വർദ്ധിപ്പിക്കുകയും യുകെയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമായി കബഡിയെ മാറ്റുക എന്നതുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും വെയിൽസ് ടീമിൻ്റെ മാനേജർമാരായ ജോബി മാത്യുവും ജോണി തോമസ് വെട്ടിക്ക എന്നിവർ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് മുൻ ദേശീയ താരവും നോട്ടിങ്ങാം റോയൽസ് കബഡി ക്ലബിൻ്റെ ഉടമയുമായ രാജു ജോർജ്ജാണ് വെയിൽസ് ടീമിൻ്റെ കോച്ച്. ചടങ്ങിൽ വിവിധ വിശിഷ്ടാഥിതികൾ പങ്കെടുത്തു. ഹാർട്ട്ലി പൂൾമേയർ കരോൾ തോംപ്സൺ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. വേൾഡ് കബഡി അസോസിയേഷൻ പ്രസിഡൻ്റ് അശോക് ദാസ് മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു. മുൻ ഇംഗ്ലണ്ട് ദേശീയ താരം സാജു എബ്രഹാം ഉൾപ്പെട്ട പാനലാണ് കളി നിയന്ത്രിച്ചത്.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസചാരണം ഭക്തിസാന്ദ്രമായി. 2025 ജൂലൈ 26-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്.

അന്നേ ദിവസം നടത്തപ്പെട്ട ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവസമതിയുടെ ബാലവേദി അവതരിപ്പിച്ച നാടകം സീത സ്വയവരം ശ്രദ്ധേയമായി. തുടർന്ന് ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവസമിതിയിലെ വനിതകളുടെ രാമായണ പാരായണം, രാമനാമ സംഗീർത്തനം, രാമായണത്തെ ആസ്പദമാക്കി കുട്ടികൾക്ക് വേണ്ടി നടയത്തിയ ചിത്ര രചനയുടെ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും തുടർന്ന് ദീപാരാധന, അന്നദാനം എന്നിവയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ പുണ്യമായ രാമായണമസ സായം സന്ധ്യയിൽ പങ്കെടുത്തു.

മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമിക്ഷ യുകെ അനുശോചനം രേഖപ്പെടുത്തി. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മറ്റിഅംഗം അഡ്വ. കെ അനിൽകുമാർ മുഖ്യാഥിതിയായി പങ്കെടുത്തു.

കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയായ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ ജീവിതവും, ആധുനിക കേരള ചരിത്രത്തിന് വേർപെടുത്താനാകാത്തവിധം വി എസ് എന്ന പോരാളി നൽകിയ സമാനതകളില്ലാത്ത സംഭാവനകളും തൻ്റെ പ്രസംഗത്തിൽ അഡ്വ. അനിൽകുമാർ ഓർത്തെടുത്തു. യുകെയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.

സമിക്ഷ യുകെ നാഷണൽ പ്രസിഡന്റ്‌ ശ്രീമതി രാജി ഷാജി അധ്യക്ഷയായ യോഗത്തിൽ യുവ കലാസാഹിത്യ യുകെയുടെ സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ലജീവ് രാജൻ, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻ്റും ലോകകേരളസഭാ അംഗവുമായ സി. എ. ജോസഫ്, സി പി ഐ യുകെ സെക്രട്ടറി മുഹമ്മദ് നസിം, യുകെ ഓവർസീസ് കോൺഗ്രസ് കമ്മറ്റി വൈസ്പ്രസിഡൻ്റ് അപ്പ ഗഫൂർ, ലോകകേരളസഭാഗം ജയപ്രകാശ് സുകുമാരൻ, ലോകകേരളസഭാംഗം സുനിൽ മലയിൽ, സുഗതൻ തെക്കേപ്പുര, സമീക്ഷUk നാഷ്ണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ വി എസ് ന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമീക്ഷ യുകെ ആക്ടിങ്ങ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

മെർളിൻ മേരി അഗസ്റ്റിൻ

ഫിലഡൽഫിയ: ഓർമ്മ (ഓവര്‍സീസ് റസിഡൻറ്റ് മലയാളീസ് അസോസിയേഷന്‍) ഇൻറ്റർനാഷ്ണലിൻറെ കീഴിൽ, ‘അമേരിക്ക 250’ വാർഷികാഘോഷങ്ങൾക്കുവേണ്ടി രൂപംകൊണ്ട സെലിബ്രേഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, ശനിയാഴ്ച ജൂലൈ 19 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻറ് തോമസ് സീറോ മലബാർ പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്നു. ഫിലാഡൽഫിയായിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികൾ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മലയാളി വ്യക്തിത്വങ്ങൾ, അവരുടെ സാന്നിധ്യവും സന്ദേശവും കൊണ്ട് ഈ ഉദ്ഘാടന ചടങ്ങിനെ മോടി പിടിപ്പിച്ചു.


കോൺഗ്രസ്മാൻ ബ്രയൻ ഫിറ്റ്സ്പാട്രിക്, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസ്സി, ഏഷ്യാനെറ്റ് നോർത്ത് അമേരിക്കാ ഹെഡ് ഡോ. കൃഷ്ണകിഷോർ, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിൻജോസ്, ആത്മീയ ആചാര്യൻ ഫാ. എം കെ കുര്യാക്കോസ്, സാഹിത്യകാരൻ പ്രൊഫ. കോശി തലയ്ക്കൽ, ഇന്ത്യാ പ്രെസ്സ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി വിൻസൻ്റ് ഇമ്മാനുവേൽ, മുൻ ഫൊക്കാനാ സെക്രട്ടറിയും മുൻ ഫോമാ പ്രസിഡൻ്റുമായ ജോർജ് മാത്യൂ സി പി എ, ന്യൂ അമേരിക്കൻസ് ആൻ്റ് എത്നിക് കോർഡിനേറ്റിങ്ങ് കൗൺസിൽ ചെയർ ഡോ. ഉമർ ഫാറൂക്, മുൻ സിറ്റികൗൺസിൽമാൻ അറ്റേണി ഡേവിഡ് ഓ, ഓർമ്മ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ്ആറ്റുപുറം, പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു..

അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, ഓർമ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, പി ആർ ഓ മെർളിൻ മേരി അഗസ്റ്റിൻ, അമേരിക്ക റീജിയൺ വൈസ് പ്രസിഡൻ്റ് പിൻ്റോ കണ്ണമ്പള്ളി, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ, ഫിലഡൽഫിയ പോലീസ് സർജൻറ്റ് ബ്ലെസ്സൺ മാത്യു, അനീഷ് ജെയിംസ്, വിഷ്വൽ മീഡിയാ ചെയർ അരുൺ കോവാട്ട്, ചാപ്റ്റർ സെക്രട്ടറി ലീതു ജിതിൻ, ചാപ്റ്റർ ട്രഷറാർ മറിയാമ്മ ജോർജ്, ആലീസ് ജോസ് ആറ്റുപുറം, സെബിൻ സ്റ്റീഫൻ, എന്നീ ഭാരവാഹികൾ ഏകോപനം നിർവഹിച്ചു.

സ്വാതന്ത്ര്യ ലബ്ധിയുടെ 250 ആം വർഷത്തിലേക്ക് അമേരിക്ക എന്ന മഹത് രാഷ്ട്രം കാലൂന്നുമ്പോൾ, ഇന്ത്യൻ മലയാളി സമൂഹം ഉൾപ്പെടെ, നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള തലമുറകളുടെ സേവനങ്ങൾ വലിയ ജനാധിപത്യ രാജ്യത്തിൻറെ ഉന്നമനത്തിനു സഹായിച്ചു എന്നത് മധുരിക്കുന്ന ഓർമ്മയാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായി ജീവൻത്യജിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും, അമേരിക്കയിൽ ആതുര ശാസ്ത്ര സാങ്കേതിക സാമൂഹിക മേഖലകളിൽ സേവനം അനുഷ്‌ഠിക്കുന്ന മലയാളികളുടെ അതുല്യമായ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ നിർവഹിക്കുക. അമേരിക്ക 250 വാർഷികാഘോഷങ്ങൾ അതിൻറെ പാരമ്യത്തിൽ എത്തുന്ന, ജൂലൈ 4, 2026 വരെ, കൗൺസിൽ, അണ മുറിയാതെ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും, അമേരിക്കൻ മലയാളികളുടെ അതുല്യമായ സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും സംഘടിപ്പിക്കും. മൂന്നു തലമുറകളിൽ നിന്നുള്ള അമേരിക്കൻ മലയാളികളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും.

അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയലിൻറെ മുഖ്യ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഓർമ്മ ഇൻറ്റർനാഷ്ണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രഹാം മുഖ്യ അവതാരകയായി. ഓർമ്മ ഇൻറ്റർനാഷ്ണൽ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷ പ്രസംഗവും, ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം ആമുഖ പ്രസംഗവും നടത്തി. ഏഷ്യാനെറ്റ് വൈസ് പ്രസിഡൻ്റ് അനിൽ അടൂർ, പെൻസിൽ വേനിയാ നേഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പ്രസിഡൻ്റ് ബിന്ദു ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു. സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, അമേരിക്ക റീജിയൻ വൈസ് പ്രസിഡൻ്റ് പിൻ്റോ കണ്ണമ്പള്ളി, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് എന്നിവർ മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.

ഏഷ്യൻ അമേരിക്കൻ ബിസിനസ് അലയൻസ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ ഗവേണൻസ് കമ്മിറ്റി ചെയർ ജേസൺ പയോൺ, കമ്പ്ളയൻസ് കമ്മറ്റി ചെയർ മാത്യൂ തരകൻ, പമ്പാ പ്രസിഡൻ്റ് ജോൺ പണിക്കർ, ഫിലഡൽഫിയാ പ്രെസ്സ് ക്ലബ്ബ് സെക്രട്ടറി സുമോദ് നെല്ലിക്കാലാ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയാ പ്രസിഡൻ്റ് നൈനാൻ മത്തായി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്സിക്യൂട്ടിവ് വൈസ്ചെയർമാൻമാരായ ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ, പ്രൊമോട്ടർ ലോറൻസ് തോമസ്, കലാ സെക്രട്ടറി സ്വപ്നാ സജി, പ്രൊമോട്ടർ സ്റ്റാൻലി ഏബ്രാഹം എന്നീ സാമൂഹ്യ നേതാക്കൾ പതാകാ വന്ദനം നിർവഹിച്ചു. കുമാരി നൈനാ ദാസ് അമേരിക്കൻ ദേശീയ ഗാനവും, മെർളിൻ മേരി അഗസ്റ്റിൻ, ഷൈലാ രാജൻ എന്നിവർ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. യുവപ്രതിഭ ജോൺ നിഖിലിൻറെ വയലിൻ സോളോ, ഡോ. ആനി എബ്രഹാമിൻറെ ഭാവനിർഭരമായ മോഹിനിയാട്ടം, കുമാരി ജെനി ജിതിൻ സ്റ്റാച്യൂ ഓഫ് ലിബെട്ടി ടാബ്ളോ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി. ഓർമ ഇൻ്റർനാഷണൽ ട്രഷറാർ റോഷിൻ പ്ലാമൂട്ടിൽ അനുമോദന സന്ദേശം അറിയിച്ചു. ആലീസ് ജോസ് റിസപ്ഷൻ ക്രമീകരിച്ചു. പി ആർ ഓ മെർളിൻ മേരി അഗസ്റ്റിൻ കൃതജ്ഞതയർപ്പിച്ചു.

സെബിൻ സ്റ്റീഫൻ, അരുൺ കോവാട്ട്, അലക്സ് ബാബു, അമേയ എന്നിവർ ചായാഗ്രഹണവും ഡെനി കുരുവിള ശബ്ദക്രമീകരണവും, സോഫി നടവയൽ രംഗ സംവിധാനവും നിർവഹിച്ചു. മയൂര റസ്റ്റോറൺറ്റ് ലഘു വിരുന്നൊരുക്കി. കോഴിക്കോട് കളർ പ്ലസ് സുനോജ്, ന്യൂയോർക്ക് എം ജി എം ഗ്രാഫിക്സ് റെജി ടോം എന്നിവർ രംഗ പടമൊരുക്കി. മെഡിക്കൽ പ്രൊവൈഡർമാരായ ബ്രിജിറ്റ് പാറപ്പുറത്തും ഷീബാ ലെയോയും നേതൃത്വം നൽകുന്ന ട്രിനിറ്റി കെയർ മെഡിക്കൽ ക്ല്നിക്ക് സ്പോൺസറായി.

മിഡ്ലാൻഡ്സ്: സമാനതകളില്ലാത്ത ജന നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ യു കെയിലെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. സ്കോട്ട്ലാൻഡിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്തു. ഇത്തവണ യു കെയിൽ ചാണ്ടി ഉമ്മൻ ആദ്യമായി പങ്കെടുക്കുന്ന അനുസ്മരണം പരിപാടി കൂടിയായിരുന്നു ‘ഓർമ്മകളിൽ ഉമ്മൻ‌ചാണ്ടി’.

‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’ എന്ന തലക്കെട്ടോടെ ഐ ഒ സി (യു കെ) – കേരള ഘടകം മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറു ദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

ജൂലൈ 16ന് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുസ്മരണ പരിപാടികൾ ജൂലൈ 21ന് ഓൾഡ്ഹാമിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെയാണ് സമാപിച്ചത്.

ബോൾട്ടനിലെ ഐ ഒ സി ഓഫീസ് ഹാളിൽ സംഘടിപ്പിപ്പെട്ട അനുസ്മരണ സമ്മേളനം കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ്‌ ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ ഫിലിപ്പോസ്, സജി വർഗീസ്, സജു ജോൺ, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മൽ, രാഹുൽ എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് ‘Oommen Chandy – Unfaded Memories’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഹെയ്‌സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.

കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്റ്റനിലും നിർവാഹക സമിതി അംഗം ഷോബിൻ സാം സ്കോട്ട്ലൻഡിൽ വച്ച് നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്റ്റൻ, സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി, പീറ്റർബോറോ, ബോൾട്ടൻ, അക്‌റിങ്റ്റൻ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 9 ഇടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകൾക്ക് ജോർജ് ജോൺ, റോയ് ജോസഫ്, ജിബ്സൺ ജോർജ്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ഐബി കെ ജോസഫ് എന്നിവർ നേതൃത്വം നൽകി.

ബ്ലാക്ക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിനും പുഷ്പ്പാർച്ചനയ്ക്കും ജിബിഷ് തങ്കച്ചൻ, ജെറി കടമല, മോൺസൻ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.

ശിവഗിരി ആശ്രമം യു.കെയുടെ ആത്മീയ പിന്തുണയോടെ, ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധാരമാക്കി, നോർവിച്ചിൽ സേവനം യുകെ യുടെ പുതിയ കുടുംബ യൂണിറ്റിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രൂപം കൊണ്ടു. അറ്റൽ ബൗർഗ്, മെതൊഡിസ്റ്റ് ചർച്ച് ഹാളിൽ ശ്രീ സായി ശാന്തിയുടെ ഗുരുസ്മരണയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഉത്സാഹഭരിതരായ വിശ്വാസികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ, കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സേവനം യു.കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ ഔപചാരികമായി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൺവീനർ ശ്രീ സജീഷ് ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവന്റെ സന്ദേശങ്ങളെ ആഴത്തിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പ്രഭാഷണം, ശാന്തിയുടെയും ഐക്യത്തിന്റെയും വഴിയേ മനുഷ്യസമൂഹം മുന്നേറേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചു. യോഗത്തിൽ പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്ത ശ്രീ പ്രകാശ് വാസു (പ്രസിഡന്റ്), ശ്രീ പ്രദീപ് കുമരകം (വൈസ് പ്രസിഡന്റ്) ശ്രീ ശ്രീജിത്ത് സി.കെ (സെക്രട്ടറി), ശ്രീ സായ് കാരക്കാടൻ (ജോയിന്റ് സെക്രട്ടറി), ശ്രീ സുജിത് സുരേന്ദ്രൻ (ട്രഷറർ), ശ്രീ അമ്പാടി സുബ്രഹ്മണ്യൻ (ജോയിന്റ് ട്രഷറർ) ശ്രീമതി സിന്ധു പ്രകാശ്, ശ്രീമതി സാന്ദ്ര ശ്രീജിത്ത് (ഗുരുമിത്ര കോർഡിനേറ്റർ) എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റടുത്തു. സേവനം യു കെ വൈസ് ചെയർമാൻ ശ്രീ അനിൽകുമാർ ശശിധരൻ, ജോയിൻ കൺവീനർ ശ്രീ സതീഷ് കുട്ടപ്പൻ, ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി കലാ ജയൻ എന്നിവർ ആശംസകൾ അറിയിച്ച് യോഗത്തിൽ സംസാരിച്ചു. ചടങ്ങിൽ വിവിധ സേവനം യു.കെ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ശ്രീ പ്രകാശ് വാസു യോഗത്തിന് സ്വാഗതവും നാഷണൽ എക്സിക്യൂട്ടീവ് ശ്രീ വിശാൽ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

റോമി കുര്യാക്കോസ്

മിഡ്ലാൻഡ്‌സ്: രാഷ്ട്രീയ കേരളത്തിൽ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി ജനഹൃദയങ്ങൾ കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ബോൾട്ടൻ, അക്രിങ്ട്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗങ്ങളോടനുബന്ധിച്ച് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ബോൾട്ടനിലെ ഐ ഒ സി ഓഫീസ് ഹാളിൽ (പ്രിയദർശിനി ലൈബ്രറി) വച്ച് ബോൾട്ടൻ, അക്റിങ്ട്ടൺ യൂണിറ്റുകൾ സംയുക്തമായി നടത്തിയ അനുസ്മരണ യോഗം കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ്‌ ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

ആക്രിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ ഫിലിപ്പോസ്, ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സജു ജോൺ, ബിന്ദു ഫിലിപ്പ്, സെക്രട്ടറി സജി വർഗീസ്, നെബു, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് മുസഫിൽ, രാഹുൽ ദാസ് എന്നിവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹൃഷിരാജ് നന്ദി പ്രകാശിപ്പിച്ചു. അക്റിങ്ട്ടൺ യൂണിറ്റ് സെക്രട്ടറി അമൽ മാത്യു, ട്രഷറർ ബിനോജ്, ജേക്കബ്, റീന, സാഗർ തുടങ്ങിയവർ പങ്കെടുത്തു. ബോൾട്ടൻ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചുമതലാപത്രം ചടങ്ങിൽ വച്ച് കൈമാറി.

ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് ‘Oommen Chandy – Unfaded Memories’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഹെയ്‌സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.

പീറ്റർബൊറോയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിറ്റ് സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

റോയ് ജോസഫ്, ഡിനു എബ്രഹാം, സൈമൺ ചെറിയാൻ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ചടങ്ങുകൾക്ക് സണ്ണി എബ്രഹാം, അനൂജ് മാത്യൂ തോമസ്, ജിജി ഡെന്നി, ലിന്റാ ജെനു എന്നിർ നേതൃത്വം നൽകി.

ഓൾഡ്ഹാമിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം യോഗം ഐ ഒ സി ഓൾഡ്ഹാം യൂണിറ്റ് ജനറൽ സെക്രട്ടറി ഐബി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനീഷ്, ജോയിന്റ് ട്രഷറർ സാം ബാബു എന്നിവർ അനുസ്മരണ സന്ദേശം നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പുഷ്ചക്രം സമർപ്പിച്ച് കൊണ്ട് ജൂലൈ 16ന് തുടക്കമിട്ട 6 ദിവസം നീണ്ടു നിന്ന ‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’ അനുസ്മരണ സമ്മേളനം യു കെയിലെ 9 ഇടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.

മെർലിൻ മേരി അഗസ്റ്റിൻ

ഫിലഡല്‍ഫിയ/പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 യുടെ രണ്ടാംഘട്ടം പൂര്‍ത്തിയായി. സെക്കന്റ് റൗണ്ടില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച 130 മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്നത് ജഡ്ജസിനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായിരുന്നു. 2025 മെയ് 20 മുതല്‍ മെയ് ജൂലൈ 5 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1658 വിദ്യാര്‍ത്ഥികളാണ് സീസണ്‍ 3ല്‍ പങ്കെടുത്തത്. ഒന്നും രണ്ടും സീസണുകൾ സൃഷ്ടിച്ച ആവേശ തരംഗമാണ് സീസണ്‍ 3ലേക്കുള്ള മത്സരാര്‍ത്ഥികളുടെ കുത്തൊഴുക്കിനു കാരണമായത്. ജൂനിയര്‍ വിഭാഗത്തില്‍ ഏഴാം ക്‌ളാസ്സു മുതൽ പത്താംക്ലാസ്സുവരെയും സീനിയര്‍ വിഭാഗത്തില്‍ പതിനൊന്നു മുതൽ ഡിഗ്രി ഫൈനൽ ഇയർവരെയും പഠിക്കുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

രണ്ടാംറൗണ്ടിൽ മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓൺലൈൻ പബ്ലിക് സ്പീക്കിംഗ് പരിശീലനം സംഘാടക സമിതി നല്‍കിയിരുന്നു. സിനര്‍ജി എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള ഡോ.ബെന്നി കുര്യന്‍, സോയ് തോമസ് എന്നിവരായിരുന്നു ട്രെയിനേര്‍സ്. ജോര്‍ജ് കരുനക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍ എന്നിവര്‍ മെന്റേര്‍സും. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ആഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്ട്രേഷന്‍ ഫീസും ഈടാക്കാതെയാണ് ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 9, ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ശ്രീ ഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രതേക സംഗീത പരിപാടി അവതരിപ്പിക്കും. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിന്റെ സീസണ്‍ 1 ല്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ 3ല്‍ സീനിയർ ജൂനിയർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ്, സെറിബ്രോ എഡ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്‌, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (കുന്നേല്‍ ലോ, ഫിലാഡല്‍ഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌(സീനിയർ കെമിസ്റ്) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), പി ർ ഓ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്) ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏഴു റീജിനുകളിലായി നിരവധി പ്രൊവിൻസുകളും, അവക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.

കെറ്ററിങ്ങിൽ നിന്നും പുതിയൊരു അസോസിയേഷൻ. മലയാളി പൊളിയാണ് എന്ന് പറയുന്നതിന് ഒരു ഉത്തമ ഉദാഹരണം കെറ്ററിങ്ങിൽ ഉള്ള ബിജു നാമധേയമുള്ള എല്ലാവരും കൂടി ഒരു അസോസിയേഷൻ രൂപീകരിച്ചു. KETTERING BIJU’S ASSOCIATION (KBA ) ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ബാർബിക് ഈവന്റും നടന്നു.

അസോസിയേഷൻ സമീപപട്ടണത്തിലേയ്ക്ക് കൂടി ശാഖകൾ തുടങ്ങി. ഈ കൂട്ടായ്മ യു കെ യിൽ വിപുലമാക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യപടിയായി ഇന്നലത്തെ ബാർബിക്യു ഈവനിംഗ് നടത്തപെട്ടു.

 

കൂടുതൽ വിവരങ്ങൾക്കു താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

07898127763

07832903988

RECENT POSTS
Copyright © . All rights reserved