Association

ടോം ജോസ് തടിയംപാട്

കർണാടകയിലെ ദാവങ്കര ബാപ്പൂജി നേഴ്സിംഗ് കോളേജിൽ പഠിക്കുന്ന ചങ്ങനാശേരി സ്വദേശി പെൺകുട്ടിയുടെ മൂന്നാം വർഷ നേഴ്സിംഗ് ഫീസ് അടക്കാൻ സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ അപേക്ഷയിൽ ഇതുവരെ ഒരുലക്ഷത്തി അയ്യായിരം രൂപ ലഭിച്ചുവെന്നു കുട്ടിയുടെ മാതാവ് അറിയിച്ചിട്ടുണ്ട് അവർ അയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു.

ഇടുക്കി ചാരിറ്റബിൾ സൊസൈറ്റി യുകെയുടെ കീഴിൽ ഞങ്ങളെ സഹായിച്ച നല്ലവരായ നിങ്ങൾക്ക് എങ്ങനെ നന്ദി പറയും എന്ന് എനിക്കറിയില്ല. എന്റെ കുടുംബത്തിലെ ഏറ്റവും മോശമായ ഈ സാമ്പത്തിക അവസ്ഥയിൽ മകളുടെ പഠനത്തിന് പണം നൽകി സഹായിച്ച എല്ലാവർക്കും നന്ദി. എന്റെ നല്ല സുഹൃത്തും എന്നെ കുറെ നാളായി സഹായിച്ചുകൊണ്ടിരിക്കുന്ന ഷേർലി സിസ്റ്റർ പരിചയപ്പെടുത്തിയ ബഹു. ടോം ജോസ് തടിയൻപാട് സാറും ചേർന്നപ്പോൾ ചുങ്ങിയ ദിവസം കൊണ്ട് എന്റെ മകൾക്ക് ഈ വർഷത്തെ ഫീസ് അടയ്ക്കാൻ 105000/- രൂപ ധനസഹായം കിട്ടി.

സഹായിച്ചവരുടെ പേരുവിവരം സാറിനെ അറിയിക്കുന്നതായിരിക്കും. വീണ്ടും ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി..
ലിവർപൂൾ ബെർക്കിൻഹെഡിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ബിജു ജോർജ് ഈ കുട്ടിയെപ്പറ്റി അന്വേഷിച്ചു തികച്ചും സഹായം അർഹതപ്പെട്ടതാണ് എന്ന് അറിയിച്ചിരുന്നു . ഈ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് യു കെ യിലെ ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .ഇവർക്ക് രണ്ടുപേർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,31 50000 (ഒരുകോടി മുപ്പത്തിഒന്നു ലക്ഷത്തി അൻപതിനായിരം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

റോമി കുര്യാക്കോസ്

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഒ ഐ സി സി (യു കെ) – യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ‘All U K Men’s Doubles – Intermediate & Age Above 40 Yrs Badminton Tournament’ എന്ന പേരിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട്‌ നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സ്റ്റോക്ക് – ഓൺ – ട്രെന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് ആക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾക്ക്, ഒ ഐ സി സി (യു കെ) – യുടെ സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റ് ആതിഥേയത്വം വഹിക്കും.

ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗത്തിലെ വിജയികൾക്ക് £301 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് £201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ. 40 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ വിജയികൾക്ക് £201 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £75 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

സാമൂഹിക – രാഷ്ട്രീയ – ചാരിറ്റി പ്രവർത്തനങ്ങളിലും കലാ – സാംസ്കാരിക വേദികളിലും നിറഞ്ഞ സാന്നിധ്യമായ ഓ ഐ സി സി, യു കെയിൽ ആദ്യമായാണ് ഒരു കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ടൂണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പിയെ ടൂർണമെന്റിന്റെ ചീഫ് കോർഡിനേറ്റർ ആയി നിയമിച്ചുകൊണ്ട് ഒരു കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ, പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. പങ്കെടുക്കുന്ന ടീമുകൾ രാവിലെ കൃത്യം 9 മണിക്ക് തന്നെ ‘ലൈൻ അപ്പി’നായി എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:

ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619

വിജീ കെ പി: +44 7429 590337

ജോഷി വർഗീസ്: +44 7728 324877

റോമി കുര്യാക്കോസ്: +44 7776646163

ബേബി ലൂക്കോസ്: +44 7903 885676

മത്സരങ്ങൾ നടക്കുന്ന സ്ഥലം:

St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

ജെഗി ജോസഫ്

എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഗംഭീരമായി . പാട്ടും നൃത്തവും ഡിജെയുമായി മനോഹരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു ഇത്തവണത്തെ പരിപാടികള്‍. വ്യത്യസ്തമായ അനുഭവം സമ്മാനിച്ച് വേദിയില്‍ തോടയാട്ടവും അരങ്ങേറി. ചവിട്ടുനാടകത്തിന്റെ ഫീമെയില്‍ വേര്‍ഷനായ തോടയാട്ടം യുകെയില്‍ ആദ്യമായി മിനിയും സംഘവും അവതരിപ്പിച്ചു.

പ്രേക്ഷകരുടെ മനം കവര്‍ന്ന ഡിജെയും ഉള്‍പ്പെടെ ക്രിസ്മസ് ന്യൂഇയങ്ങള്‍ ആഘോഷം അവിസ്മരണീയമാക്കി.
നെല്‍സണ്‍, ഷെമി, രാജേഷ് കര്‍ത്ത, നക്ഷത്ര, ഷെറിന്‍, സോണിയയും യുബിഎംഎയുടെ സ്വന്തം റെജിയും ചേര്‍ന്ന് മനോഹരമായി ഗാനങ്ങള്‍ അവതരിപ്പിച്ച് വേദിയെ കീഴടക്കി.

ഫില്‍ട്ടന്‍ കമ്യൂണിറ്റി ഹാളിലായിരുന്നു വൈകീട്ട് നാലുമണിയോടെ പരിപാടികള്‍ അരങ്ങേറിയത്.

അനറ്റ് ടീം, അനീറ്റ ആന്‍ഡ് ടീം, റോസ് ജോഷി ആന്‍ഡ് ടീം എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് ഗംഭീരമായിരുന്നു.

യുബിഎംഎ മനോഹരമായി തന്നെ വേദി ഒരുക്കിയിരുന്നു. മികച്ച ആംബിയന്‍സ് ഒരുക്കിയാണ് ആഘോഷപരിപാടികള്‍ നടന്നത്. നിരവധി പാട്ടുകളും മനസിനെ കീഴടക്കി. കേക്കും വൈനും ആസ്വദിച്ച് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം യുബിഎംഎ അംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആഘോഷിച്ചു. യുബിഎംഎ അംഗങ്ങള്‍ തന്നെ ഒരുക്കിയ രുചികരമായ ഭക്ഷണവും ഏവരുടേയും ഹൃദയം കവര്‍ന്നു.

പരിപാടിയുടെ അവസാനം ഡിജെ എല്ലാവരും ചേര്‍ന്ന് ആവേശത്തോടെ കൊണ്ടാടിയെന്ന് പറയാം. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.


അംജ ട്രാവല്‍സ്, സാംഗി റസ്റ്റൊറന്റ് എന്നിവര്‍ മറ്റ് സ്പോണ്‍സേഴ്സായിരുന്നു. യുബിഎംഎയുടെ പ്രസിഡന്റ് ബിജു പപ്പാരില്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റും സെക്രട്ടറിയും 15 അംഗ എക്സിക്യൂട്ടിവ് കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് ക്രിസ്മസ് ന്യൂഇയര്‍ പരിപാടി ഉത്ഘാടനം ചെയ്തു.സെക്രട്ടറി ജെയ് ചെറിയാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

മിനി മികച്ച രീതിയില്‍ പരിപാടിയുടെ അവതരണം നിര്‍വ്വഹിച്ചു. യുകെയിലെ പ്രമുഖ ഡിജിറ്റല്‍ എല്‍ഇഡി ലൈറ്റ് ആന്റ് സൗണ്ട് വൈബ്രന്റ്സ് യുകെയാണ് യുബിഎംഎയ്ക്ക് വേണ്ടി വേദി ഒരുക്കിയത്.

എബിയാണ് ലൈറ്റ്സ് ആന്‍ഡ് സൗണ്ട് കൈകാര്യം ചെയ്തത്. സോണിയാ സോണിയായിരുന്നു ഡെക്കറേഷൻ ഒരുക്കിയത് . ജോണ്‍ ജോസഫും ജാക്സണ്‍ ജോസഫും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായിരുന്നു.

യുബിഎംഎയുടെ നേതൃത്വത്തിന്റെയും കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു പരിപാടി. യുബിഎംഎ അംഗങ്ങള്‍ക്ക് പുതുവര്‍ഷം ഏറ്റവും മികച്ച ഒരു സമ്മാനം നല്‍കി തന്നെയാണ് അസോസിയേഷന്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുവടുവച്ചിരിക്കുന്നത്.

റോമി കുര്യാക്കോസ്

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഒ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഒ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു. സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഒ ഐ സി സി – യുടെ പ്രവർത്തന വിശദമാശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട്‌ എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

ഒ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഒ ഐ സി സി (യു കെ) സംഘം കൈമാറിയത്.

ഒ ഐ സി സി (യു കെ) – യുടെ കഴിഞ്ഞ മൂന്ന് മാസക്കാലത്തെ ഓരോ പ്രവർത്തനവും വിശദീകരിച്ച ചർച്ചയിൽ, കേരളത്തിലെ സമകാലിക രാഷ്ട്രീയവും ചർച്ചാ വിഷയമായി. ഒ ഐ സി സി (യു കെ) – യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച ദീപാ ദാസ് മുൻഷി, തുടർ പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

റോമി കുര്യാക്കോസ്

ബോൾട്ടൻ: ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് രൂപീകരിച്ചു. ഇന്നലെ സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തിൽ വനിതകൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

രൂപീകരണം സമ്മേളനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന് കീഴിൽ സംഘടനയുടെ രണ്ടു പുതിയ യൂണിറ്റുകൾ രൂപംകൊണ്ടത് സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. ഒ ഐ സി സി (യു കെ)യുടെ നാഷണൽ പ്രസിഡന്റ്‌ പ്രതിനിധാനം ചെയ്യുന്ന റീജിയൻ എന്ന പ്രത്യേകതയും മാഞ്ചസ്റ്ററിലെ ഒ ഐ സി സി – ക്ക് ഉണ്ട്.

യു കെയിലുടനീളം ഒ ഐ സി സിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകളുടെ രൂപീകരണം. യൂണിറ്റ് രൂപീകരണ യോഗത്തിൽ വനിതകളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ ഭാരവാഹികളിൽ പകുതി പേരും വനിതകളാണ്. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യൂണിറ്റിൽ പ്രവർത്തനത്തിന്റെ ആദ്യപടിയായി അംഗത്വവിതരണം ഉടൻ ആരംഭിക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

ഒ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌: അരുൺ ഫിലിപ്പോസ് , വൈസ് പ്രസിഡന്റുമാർ: സിജോ സെബാസ്റ്റ്യൻ, ജിജി ജോസ് , ജനറൽ സെക്രട്ടറി: അമൽ മാത്യു , ജോയിന്റ് സെക്രട്ടറി : ജിനു ജോർജ്, തോംസൺ, ട്രഷറർ: ബിനോജ് ബാബു

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിന്ദുഷ കെ ബി, കീർത്തന വിനീത്, ജെസ്സിമോൾ ജോസ് , സജിമോൻ ജോസഫ്, വിനീത് സുരേഷ്ബാബു, ഇമ്മാനുവേൽ ജോസ് , ജോസി മാത്യു, ആശ പി മാത്യു, ജോളി ജോസഫ് .

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 19/01/25 തീയതി (ഞായറാഴ്ച), ഹെൽത്ത് ടൂറിസം ഓൺലൈൻ സെമിനാർ നടത്തുന്നു.

സമയം: 7 പി.എം.(ഇന്ത്യ), 1.30 പി.എം.(യുകെ), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).

സൂം മീറ്റിംഗ് ഐഡി: 852 2396 7104, പാസ്‌കോഡ്: 239951.

വിഷയങ്ങളും പ്രഭാഷകരും; 1. കേരള ഹെൽത്ത് ടൂറിസം: ട്രെൻഡുകളും ഭാവിയും – ഡോ. കെ. എ. സജു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ, 2. എസ്.കെ. ഹോസ്പിറ്റലിന്റെ ആരോഗ്യ ടൂറിസത്തിലേക്കുള്ള കാഴ്ചപ്പാട് – ഡോ. സന്ധ്യ കെ. എസ്., ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എസ്.കെ. ആശുപത്രി, തിരുവനന്തപുരം, 3. ഹെൽത്ത് ടൂറിസം: വികസനം, മാർക്കറ്റിംഗ്, പരിശീലനം – എഞ്ചിനീയർ നജീബ് കാസിം, ചെയർമാനും എംഡിയും, എച്ച്ക്യു എഞ്ചിനീയറിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഇന്റർനാഷണൽ, 4. കേരള ഹെൽത്ത് ടൂറിസം നിക്ഷേപ അവസരങ്ങൾ – ശ്രീ രവി രാജ് എൻ. എ., ഭാവ ഐഡിയേഷൻസ് ബിസിനസ് ഡയറക്ടർ, ജി.എം., ഇൻഡൽ മണി, 5. ആരോഗ്യ ടൂറിസത്തിൽ ഹോം ഹെൽത്ത്കെയറിന്റെ പങ്ക് – ശ്രീ ആലുവിള പ്രസാദ് കുമാർ, ജനറൽ മാനേജർ, മെഡിഹോം ഫാമിലി ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം, 6. ആധുനിക ആരോഗ്യ ടൂറിസത്തിന്റെ വ്യാപ്തി – ശ്രീ സൈഫുല്ല കെ. ഹസ്സൻ, ഡയറക്ടർ, കാലിൻ വെഞ്ചേഴ്‌സ് & നെസ്ലെ. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org.

വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755.

ഡിജോ ജോൺ

ഏർഡിങ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4 ശനിയാഴ്ച സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് വൻ ജനസാഗരത്തെ സാക്ഷിയാക്കി നടത്തപ്പെട്ടു. ഏർഡിങ്ടൺ ബാൻഡിന്റെ മനോഹരമായ സംഗീതം, കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ചേർന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി.

ഇഎംഎ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഇഎംഎ മെമ്പേഴ്സിന്റെ യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു, ഈ സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിനേഷ് സി മനയിൽ നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ക്രിസ്മസ് ന്യൂ ഇയറിന്റെ സന്ദേശവും അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള മൂന്ന് ഏരിയ തിരിച്ചു കരോൾ കോമ്പറ്റീഷൻ കാണികൾക്ക് ആവേശം പകർന്നു. അതനുസരിച്ച് യഥാക്രമം കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പെറി കോമൺ ഏരിയ മൂന്നാം സ്ഥാനവും പങ്കിട്ടു.
ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

റോമി കുര്യാക്കോസ്

ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ 140 – മത് ജന്മദിനാഘോഷം രാജ്യസ്നേഹം വിളിച്ചോതുന്നതായി. ഇപ്സ്വിച്ച് മേരി മഗ്‌ധലീൻ പള്ളി ഹാളിൽ വച്ച് ജനുവരി 4ന് റീജിയന്റെ ക്രിസ്തുമസ് – ന്യൂ – ഇയർ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്‌ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ പാതാകകളും ത്രിവർണ്ണ ബലൂണുകളും ക്രിസ്തുമസ് അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ച വേദിയിൽ, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി പങ്കെടുത്ത കേംബ്രിഡ്ജ് മേയർ Rt. Hon. Cllr. ബൈജു തിട്ടാല ‘കോൺഗ്രസ്‌ പാർട്ടിയുടെ ചരിത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ അധ്യക്ഷത വഹിച്ചു

ഓ ഐ സി സി (യു കെ) നാഷണൽ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ്‌ ആമുഖവും, റീജിയൻ ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ് സ്വാഗതവും ആശംസിച്ചു. ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണൽ വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന്, ചടങ്ങിൽ പങ്കെടുത്ത അതിഥികളും നാഷണൽ / ഇപ്സ്വിച് റീജിയൻ കമ്മിറ്റി ഭാരവാഹികളും ചേർന്നു 140 – മത് ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ്‌ പാർട്ടിക്ക് ആശംസാവാചകം നേർന്നുകൊണ്ടുള്ള കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.

ക്രിസ്തുമസ് – പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ച നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, കോൺഗ്രസ്‌ പാർട്ടി ഇന്ത്യ രാജ്യത്തിന്‌ നൽകിയ മഹത് സംഭാവനകളും ഇന്നത്തെ ഇന്ത്യ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ്‌ വഹിച്ച നിസ്തുല പങ്കും എടുത്തു പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ എണ്ണമറ്റ സ്വാതന്ത്ര സമരഭടന്മാർ ബലിദാനം നൽകിയ അടിത്തറയിലാണ് രാജ്യം നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

1885 – ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ചരിത്ര നാൾവഴിയും, സംഘടന ഉയർത്തിക്കൊണ്ട് വന്ന ആശയങ്ങളും പ്രവർത്തനങ്ങളും, സ്വതന്ത്ര സമര കാലത്തെ ഇടപെടലുകളും വളരെ സരളമായി തന്നെ കേംബ്രിഡ്ജ് മേയർ Rt. Hon. Cllr. ബൈജു തിട്ടാല തന്റെ മുഖ്യപ്രഭാഷണത്തിൽ
പറഞ്ഞു. ഒരു രാജ്യത്തിന്റെ തന്നെ പൈതൃകം പേറുന്ന, മതേതര – ജനാതിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ കോൺഗ്രസ് പാർട്ടിയുടെ സേവനങ്ങൾ ആരാലും മറക്കാൻ സാധിക്കാത്ത വിധം അഭേദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷങ്ങൾക്കായി ഒരുക്കിയ കലാവിരുന്നുകളും, ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയിലെ കൊച്ചു മിടുക്കർ അവതരിപ്പിച്ച ഡാൻസ് ഷോ, കേരള ബീറ്റ്സ് യു കെയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ സംഗീത വിരുന്ന്, ഡി ജെ, ഇപ്സ്വിച് റീജിയനിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങൾ, മിമിക്രി തുടങ്ങിയവ ആഘോഷരാവ് അവിസ്മരണീയമാക്കി.

ആഘോഷങ്ങളോടനുന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ കരസ്തമാക്കിയ ഭാഗ്യശാലികൾക്കുള്ള സമ്മാനധാനം അതിഥികളും പരിപാടിയുടെ സ്പോൺസർമാരും ചേർന്നു നിർവഹിച്ചു.

പരിപാടിയുടെ സ്പോൺസർമാരായ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റ്, മറിയും ടൂർസ് & ട്രാവലേഴ്‌സ്, വൈസ് മോർട്ട്ഗേജ് & പ്രൊട്ടക്ഷൻ, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത കേരള സ്റ്റോർസ് എന്നിവരോടുള്ള നന്ദി റീജിയൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ രേഖപ്പെടുത്തി.

റീജിയൻ കമ്മിറ്റി അംഗങ്ങൾ ചേർന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്നും പുലർച്ച വരെ നീണ്ടുനിന്ന ഡി ജെയോടും കൂടി പരിപാടിക്ക് സമാപനം കുറിച്ചു.

നാഷണൽ ജോയിന്റ് സെക്രട്ടറിമാരായ കെ ജി ജയരാജ്‌, വിഷ്ണു പ്രതാപ്, ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ. സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യൻ, നിഷ ജെനിഷ്, ജോസ് ഗീവർഗീസ്, നിഷ ജയരാജ്‌, ജിൻസ് വർഗീസ്, ജോൺസൺ സിറിയക്, ബിജു ജോൺ, ആന്റു എസ്തപ്പാൻ, ജയ്മോൻ ജോസ്, ജെയ്സൺ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.

യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ്‌ യൂണിയനായ റോയൽ കോളേജ്‌ ഓഫ്‌ നഴ്സിംഗ്‌ (RCN) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ്‌ സെബാസ്റ്റ്യനെ ലണ്ടൻ ഹീത്രൂവിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കൈരളി യുകെ അനുമോദിച്ചു. യുകെയിലെ മൈഗ്രേഷൻ ആന്റ്‌ സിറ്റിസൻഷിപ്പ്‌ ചുമതലയുള്ള മന്ത്രി സീമ മൽഹോത്ര ബിജോയ്ക്ക്‌ ഉപഹാരം കൊടുക്കുകയും, യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ്‌ അസ്സോസിയേഷൻ പ്രസിഡന്റ്‌ ഹർസ്സേവ്‌ ബെയിൻസ്‌ പൊന്നാട അണിയിക്കുകയും ചെയ്തു. ഡോ. പി സരിൻ, സിനിമ നിർമ്മാതാവ്‌ രാജേഷ്‌ കൃഷ്ണ, കൈരളി യുകെ കൾച്ചറൽ കോർഡിനേറ്റർ രാജേഷ്‌ ചെറിയാൻ, പ്രസിഡന്റ്‌ പ്രിയ രാജൻ, സെക്രട്ടറി കുര്യൻ ജേക്കബ്‌, വൈസ്‌ പ്രസിഡന്റ് നവീൻ ഹരി, ഹില്ലിങ്ങ്ടൺ- ഹീത്രൂ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളായ സന്തോഷ്‌, ലോയ്ഡ്‌, കൈരളി ഹീത്രൂ യൂണിറ്റ്‌ പ്രസിഡന്റ്‌ ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ്‌ പൊള്ളാത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും സ്വാദിഷ്‌ടമായ അത്താഴവും ഒരുക്കിയിരുന്നു.

പുതുവര്‍ഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് സന്ദേശം പകര്‍ന്നു കൊണ്ട്, എസ്.എം.എയുടെ ഊഷ്മളമായ കുടുംബ കൂട്ടായ്മയിൽ യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (എസ്.എം.എ) ഈ വർഷത്തെ ക്രിസ്തുമസും പുതുവത്സരവും സെൻ പീറ്റേഴ്സ് അക്കാദമി ഫെന്റൺൽ വച്ച് ജനുവരി 4ന് വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

വൈകുന്നേരം നാലു മണിക്ക് അസോസിയേഷന്‍ പ്രസിഡന്റ് എബിൻ ബേബി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ ഓർത്തഡോക്സ് പള്ളി വികാരി റെവ . ഫാ. സിബി വാലയിൽൽ മുഖ്യാതിഥിയായി ആഘോഷപരിപാടികള്‍ക്കു തിരി തെളിച്ചു.

യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും അതിമനോഹരമായ നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി തുടര്‍ന്ന്പൂത്തിരിയുടെയും താള മേളങ്ങളുടെയും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു . കരോൾ ഗാനങ്ങളാലപിച്ചും എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ സദസ്സ് ആവേശത്തോടെ സ്വീകരിച്ചു.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീത വിരുന്നൊരുക്കി ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്‌സ്.

സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും, പ്രസിഡന്റ് എബിൻ ബേബി അധ്യക്ഷ പ്രസംഗവും, റെവ . ഫാ. സിബി വാലയിൽ ക്രിസ്തുമസ് ക്രിസ്തുമസ് സന്ദേശവും നൽകി സംസാരിച്ചു.

ക്രിസ്തുമസ് സന്ദേശത്തിൽ ദൈവം മനുഷ്യനായി, ഒരു ശിശുവായി അവതരിച്ചതിന്റെ മഹനീയ ഓർമ്മയാണ് ക്രിസ്തുമസ്സായി നാം കൊണ്ടാടുന്നത്, സ്നേഹവും ദയയും പ്രതിഫലിപ്പിക്കുന്ന സന്മനസ്സുള്ളവരാകണം എന്നതു തന്നെയാണ് ആദ്യ ക്രിസ്തുമസ്സിൽ മാലാഖമാർ ഈശോയുടെ ജനനത്തെ കുറിച്ച് പാടിയത്. നല്ല മനസ്സുള്ളവരാകുക അല്ലെങ്കിൽ സന്മനസ്സുള്ളവരാകുക എന്നാൽ ക്രിസ്തുവിന്റെ മനസ്സുള്ളവരാകുക ആരോരുമില്ലാത്തവരിൽ ക്രിസ്തുവിന്റെ മുഖം ദർശിക്കാൻ എല്ലാവരെയും ഉൾക്കൊള്ളാൻ നല്ല മനസ്സുള്ളവരാകൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ഓർമിപ്പിച്ചു.

എസ്.എം.എയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടി അവിസ്മരണീയമാക്കിയ പ്രോഗ്രാം കോർഡിനേറ്റർമായ റോയ് ഫ്രാൻസിസ് & ജോസ് ജോൺ, ട്രഷറർ ആന്റണി സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറി സെബാസ്റ്റ്യൻ വൈസ് പ്രസിഡൻറ് ജയ വിബിൻ ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മിരാജൻ ,മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവർക്കും വൈസ് പ്രസിഡൻറ് ജയ വിബിൻ നന്ദിയറിയിച്ചു.

 

Copyright © . All rights reserved