Association

കോതമംഗലം: വോക്കിങ് കാരുണ്യയുടെ എൺപത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിൻ ട്യൂമർ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാദർ ജോർജ് കൈമാറി. കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടയിൽ പോളിന്റെ മകൻ വിപിൻ ജീവിതത്തിൽ ആകെ തകർന്ന അവസ്ഥയിലാണ്. ജീവിതത്തിൽ വലിയ സ്വപ്നങ്ങളുമായി ആണ് വിപിൻ ഒരു നേഴ്സ് ആകാൻ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെങ്കിലും കഷ്ടപ്പെട്ടു പഠനം പൂർത്തിയാക്കിയ വിപിൻ ജീവിതത്തിൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെപോരേണ്ടിവന്നു.

ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിൻ ആയിരുന്നു. ലിബിയയിൽ നിന്നും തിരിച്ചുപോരേണ്ടി വന്ന വിപിൻ നാട്ടിൽ വന്നു നേഴ്സ് ആയി ഏജൻസികൾ വഴി ജോലിചെയ്തു വരികയായിരുന്നു. കഷ്ടപ്പാടിനിടയിലും നല്ല ഒരു ഭവനം എന്ന സ്വപ്നം കണ്ട വിപിൻ എല്ലാ മലയാളികളെയും പോലെ ലോൺ എടുത്തു ഒരു കൊച്ചു വീടും വച്ചു. കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന സമയത്താണ് എല്ലാ സ്വപ്നങ്ങളും തകർത്തുകൊണ്ട് ബ്രെയിൻ ട്യൂമർ വിപിനെ കീഴടക്കുന്നത്. ഇപ്പോൾ ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിപിൻ എന്ത് ചെയ്യുമെന്നറിയാതെ തകർന്നിരിക്കുയാണ്. അനുദിന ചിലവുകൾ, വീടിനുവേണ്ടി എടുത്ത ലോൺ അടവ്, ഭീമമായ ചികിത്സ ചിലവുകൾ എന്ത് ചെയ്യണമെന്നറിയാതെ ഈ കുടുംബം വലയുകയാണ്. മറ്റുള്ള രോഗികൾക്ക് ഒരു മാലാഖയായി മാറേണ്ടിയിരുന്ന വിപിൻ ഇന്ന് മറ്റുള്ളവരുടെ സന്മനസിനുവേണ്ടി കാത്തിരിക്കുകയാണ്. ഈ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ് : 07809702654
ബോബൻ സെബാസ്റ്റ്യൻ : 07846165720
സാജു ജോസഫ് : 07507361048

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 , തീയതികളിൽ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം എ ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുലഭിക്കുന്ന ഒരു ക്ലാസ് സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് നടത്തുന്നു.

ഇന്ന് ( 10/04/2021) വൈകുന്നേരം 7 മണിക്ക് നടക്കുന്ന ക്ലാസിന് നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെർ ട്യുർടോൺ ഹൈസ്കൂൾ അധ്യാപിക ഷേർലി ബേബിയാണ്, കഴിഞ്ഞ 19 വർഷമായി ഷേർലി അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക. ഫോൺ 07736352874 .

ക്ലാസ്സിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://us02web.zoom.us/meeting/register/tZMude-ppzwoGtS7QshNkryUCCBkiX-GmYmC

ഏബ്രഹാം കുര്യൻ

പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് “കണിക്കൊന്ന”യുടെ മൂല്യനിർണ്ണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11ന് നടക്കും . കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി യുകെയിൽ നടത്തുന്ന കണിക്കൊന്ന പഠനോത്സവത്തിന്റെ വിജയത്തിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി എബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.

യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. പഠനോത്സവത്തിന്റെ സുഗമമായ വിജയത്തിനുവേണ്ടി മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തിൽ അധ്യാപക പരിശീലനവും ശിൽപശാലകളും മാതൃക പഠനോത്സവവും ഇതിനോടകം വിജയകരമായി നടത്തി കഴിഞ്ഞു.

ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് പഠനോത്സവം ആരംഭിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ്
ശ്രീ സി എ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ബഹു. കേരള സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലൻ സന്ദേശം നല്കും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, മലയാളം മിഷൻ ഭാഷ അധ്യാപകൻ ഡോ. എം ടി ശശി എന്നിവർ ആശംസകളർപ്പിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയർമാൻ ശ്രീ എസ് എസ് ജയപ്രകാശ് നന്ദിയും പറയും. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനും ഭാഷാ പ്രചാരകനുമായ ശ്രീ രാജീവ് പെരിങ്ങോടിന്റെ ഹൃസ്വമായ മോട്ടിവേഷണൽ ശില്പശാലയ്ക്ക് ശേഷം കൃത്യം പതിനൊന്ന് മണിക്ക് പഠനോത്സവം ആരംഭിക്കുന്നതാണ്.

മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സായ ‘കണിക്കൊന്ന’ യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിനിലൂടെ യുകെയിൽ നടത്തുന്നത്. ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി’ ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .

മലയാളഭാഷ ഉന്നമനത്തിനായി ഇക്കഴിഞ്ഞ നവംബർ ഒന്നു മുതൽ നടത്തി വന്നിരുന്ന മലയാളം ഡ്രൈവിന്റെ സമാപന പരിപാടി യുകെയിലെ കലാ-സാംസ്കാരിക.സാമൂഹിക രംഗത്തുള്ള ആളുകളുടെ ആശംസകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി പഠനോത്സവത്തിനു ശേഷം ഏപ്രിൽ അവസാനം നടത്തുന്നതാണെന്ന് മലയാളം ഡ്രൈവിന്റെ ചുമതല വഹിക്കുന്ന സംഘാടകർ അറിയിച്ചു.

ഏപ്രിൽ 10ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
6. എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).

നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളും പിന്തുണ നൽകണമെന്നും ഏപ്രിൽ പത്തിന് ഓൺലൈനായി നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് വേണ്ട സഹകരണം എല്ലാ രക്ഷിതാക്കളിൽ നിന്നും ഉണ്ടാവണമെന്നും അന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് സെക്രട്ടറി എബ്രഹാം കുര്യൻ വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അഭ്യർത്ഥിച്ചു.

ഉദഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ZOOM MEETING ID: 844 9952 7692
Passcode: MAMIUK

www.facebook.com/MAMIUKCHAPTER/live

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഈസ്റ്റർ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എൺപത്തയ്യായിരത്തി അറുനൂറ്റി അൻപത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ), ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടിൽ എത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) കമ്മറ്റി അംഗം ബിനോയ് ജോർജ് റെജിക്ക്‌ കൈമാറി ലിവർപൂൾ മലയാളികളായ, മജു വർഗീസ്, സാബു എന്നിവർ സന്നിഹിതരായിരുന്നു. കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന റെജിക്കും, രോഗം മൂലം കഷ്ട്ടപ്പെടുന്ന മകനും കുടുംബത്തിനും ഇതൊരു ചെറിയ ആശ്വാസമാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
ഞങ്ങൾക്കു ചെറുതും വലുതുമായ സംഭാവനകൾ നൽകി സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു….

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയ്ക്ക് മലയാളം യു കെ അവാർഡ്. ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദരവ്, പടമുഖം സ്നേഹമദിരത്തിന്റെ ആദരവ്, എന്നിവ ഇതിനുമുൻപ് ലഭിച്ചിട്ടുണ്ട്, എങ്കിലും ഞങ്ങളുടെ എളിയ പ്രവർത്തനത്തിലെ സത്യസന്ധതയും സൂതാര്യതയും കണ്ടു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ആയിരം പൗണ്ട് (1000 ) നൽകി സഹായിച്ചത് ഞങ്ങളുടെ പ്രവർത്തനത്തിനു ലഭിച്ച ഒരു വലിയ അംഗീകാരമായി കാണുന്നു.  റെജിക്ക് ഒരു കൃത്രിമ കാലുവയ്ക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ലിവർപൂളിൽ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാർ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം .
ഞങ്ങൾ ‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി, മത, വർഗ, വർണ്ണ, സ്ഥല, കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 92 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ച് അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌, .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 തീയതികളിൽ ലിൻസ് ഐനാട്ടു നടത്തിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വളരെ ശ്രദ്ധേയമായിരുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴിൽ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകൾ പകർന്നു നൽകുന്നതായിരുന്നു ക്ലാസുകൾ , ഇതിനെ തുടർന്ന് ക്ലാസ് ശ്രവിച്ച മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുകൾ ലഭിക്കുന്ന ഒരു ക്ലാസ് നടത്താൻ ലിമ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു .

ഇതിന്റെ ഭാഗമായി ഏപ്രിൽ 10 നു വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെർ ട്യുർടോൺ ഹൈസ്കൂൾ അധ്യാപിക ഷേറി ബേബിയാണ്, കഴിഞ്ഞ 11 വർഷമായി ഷേറി അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോൺ 07736352874 . ക്ലാസ്സിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://us02web.zoom.us/…/tZMude…

ടോം ജോസ് തടിയംപാട്

കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട സ്വദേശി റെജി മഠത്തിലിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോൾ ലഭിച്ചത് 3845 പൗണ്ട് . പണം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിച്ചു റെജിക്ക്‌ കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

യുകെ മലയാളികളുടെ ഈ നല്ലമനസിനുമുൻപിൽ ഞങ്ങൾ തലകുനിക്കുന്നു. നിങ്ങളുടെ സഹായംകൊണ്ട് ഇനി റെജിക്ക്‌ കൃത്രിമ കാലുവച്ചു പുറത്തിറങ്ങി ആകാശവും ഭൂമിയും ദർശിക്കാം രോഗിയായ മകന്റെ ചികിത്സയും നടത്താൻ കഴിയും. റെജിയുടെ വേദനാജനകമായ ജീവിതവസ്ഥ ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാർ ഗോപാലനാണ്. ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം . കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന വളരെ കഷ്ട്ടകാരമായ ഈ കാലത്തും യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത് , അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു . ഞങ്ങൾ ‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവർ ത്തനത്തിന് യുകെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 92 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. അതിന്റെ ഫോട്ടോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തിൽ നിന്നും യുകെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്‌, .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ഫൈസൽ നാലകത്ത്

ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് “പറന്നുയരാം”.പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ് വീഡിയോ ആൽബം റിലീസ് ചെയ്തത്. പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്. ഇത് സംബന്ധിച്ച് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ അഭിലാഷ് ജോസഫ്, റോസ്മിൻ, ഇയാൻ, സംഗീത സംവിധായകൻ ഫായിസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. ഈ ഇൻസ്റ്റിറ്റ്യൂട്ടിൻെറ പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കാനും അതോടൊപ്പം ഒരു ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാനും ആണ്. അവരുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഉയർച്ചയാണ് നോക്കിക്കാണുന്നത്. അതിനെ സഹായിക്കുന്ന കരിയർ ജോബ് ട്രെയിനിങ്, കൾച്ചറൽ സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുപ്പിക്കുകയും അവർക്ക് ആശ്വാസപരമായ ഒരു ജീവിതത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഇയാന്റെ പ്രധാന ലക്‌ഷ്യം.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം. ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്‌കാരം ശ്രീ യൂസഫ് ലെൻസ്മാൻ. പ്രൊഡ്യൂസേഴ്‌സ്-അഭിലാഷ് ജോസഫ് കെ, റോസ്മിൻ അഭിലാഷ്. ഹെക്ടർ ലെവിസ് (USA) നൊപ്പം ഗായകരായ റാണി ഹെക്ടർ, മെറിൽ ആൻ മാത്യു, ഷാജി ചുണ്ടൻ, ഡെസ്റ്റിനി മെലോൺ ടെക്സാസ് (USA)തുടങ്ങിയവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഫായിസ് മുഹമ്മദിന്റെ സംഗീതത്തിൽ ഷാജി ചുണ്ടനാണ് വരികളെഴുതിയിരിക്കുന്നത്. പ്രശസ്ത മോഡലും സിനിമാതാരവുമായ രാജേഷ് രാജിനൊപ്പം അറിയപ്പെടുന്ന കുട്ടി താരോദയം ബേബി ഇവാനിയായും ഇയാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരൻ ശ്രീ അഭിലാഷ് ജോസഫും ഭാര്യ റോസ്മിൻ അഭിലാഷും മകൻ ഇയാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ക്യാമറ യൂസഫ് ലെൻസ്മാൻ, ആൻസൂർ പി.എം, അഷ്‌റഫ് പാത്രമംഗലം. എഡിറ്റിംഗ് & ഗ്രാഫിക്സ് യൂസഫ് ലെൻസ്മാൻ, സൗണ്ട് മിക്സിങ് അലെ ഫില്ലിസോളാ-യു.കെ, വാർത്ത പ്രചാരം എ.എസ്‌. ദിനേശ്. പ്രൊജക്റ്റ് ഡിസൈനർ ഷംസി തിരൂർ, ഫൈസൽ നാലകത്ത്-യു.കെ, സിൻഞ്ചോ നെല്ലിശേരി. ഡിസൈൻസ് ഷെമീം കോമത്ത്.

ഇബ്രാഹിം വാക്കുളങ്ങര

കൊട്ടിക്കലാശം തുറന്ന രാഷ്ട്രീയ സംവാദ വേദിയിൽ. ഈ വരുന്ന ശനിയാഴ്ച 03-04/21 യുകെ സമയം വൈകുന്നേരം 6 മണിക്ക് . യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാർട്ടി സഹയാത്രികരും പങ്കെടുക്കുന്നു.

വിഷയം : “കേരള നിർമ്മിതിയിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കു ചരിത്രവും വാർത്തമാനവും ഭാവിയും”
സൂമിലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുത്തു ചോദ്യങ്ങൾ ചോദിക്കാൻ അവസരം . പങ്കെടുത്തു സംവാദം ഒരു വൻ വിജയമാക്കുക. മെട്രോ മലയാളം ചാനൽ മേധാവി സിനിമാ സംവിധായകൻ, അഭിനേതാവ് ശ്രീ കനെഷ്യസ് അത്തിപ്പൊഴിയിൽ നയിക്കുന്നു.

Dial by your location
+1 646 558 8656 US (New York)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)
+1 301 715 8592 US (Washington DC)
+1 312 626 6799 US (Chicago)
+1 346 248 7799 US (Houston)
Meeting ID: 923 3164 9400
Find your local number: https://zoom.us/u/aLKQL5QAs

ടോം ജോസ് തടിയംപാട്

മേസ്തിരിപണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട കൈപ്പട്ടൂരിൽ താമസിക്കുന്ന റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ഇതുവരെ 3165 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഏപ്രിൽ മാസം നാലാം തീയതി (ഞായറാഴ്ച) അവസാനിക്കുന്നു. നിങ്ങളാൽ കഴിയുന്ന സംഭാവന താഴെകാണുന്ന അക്കൗണ്ടിൽ നൽകുക.

ഞങ്ങൾ ഇതുവരെ നടത്തിയ ചാരിറ്റികളിൽ ആദ്യമായിട്ടാണ് ഒരു വ്യക്തിയിൽ നിന്നും 1000 പൗണ്ട് ലഭിക്കുന്നത്. ഞങ്ങളുടെ സുതാര്യമായ പ്രവർത്തനം നിരീക്ഷിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ഞങ്ങളെ വിളിച്ചു അഭിന്ദനം അറിയിച്ച ശേഷം 1000 പൗണ്ട് സംഭാവന ചെയ്യുകയായിരുന്നു. ഇതു ഞങ്ങളുടെ സത്യസന്ധതയ്ക്കു കിട്ടിയ അഭിന്ദനമായി കാണുന്നു.

കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണ മുറിവിൽനിന്നും ഉണ്ടായ ഇൻഫെക്ഷൻ റെജിയുടെ ഒരു കാല് മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു പുറത്തിറങ്ങി നടക്കാനും കഴിയാതെയായി. കൂടാതെ ശ്വാസകോശ രോഗം ബാധിച്ച രണ്ടാമത്തെ മകനെ ചികിൽസിക്കുകയും വേണം.

നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ റെജി മഠത്തിൽ എന്ന മനുഷ്യന്റെ ആഗ്രഹം ഒരു കൃത്രിമ കാലു വച്ച് പുറത്തിറങ്ങി നടക്കുക എന്നതാണ്. കൂടതെ മകന്റെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. പത്തനംതിട്ട കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്തു നിർമ്മിച്ചു കൊടുത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്.

റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും ,സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ തീരുമാനിക്കുകയായിരുന്നു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ടോം ജോസ് തടിയംപാട്

കൂലിപ്പണിക്കിടയിൽ കാലു നഷ്ട്ടപ്പെട്ട ഈ മനുഷ്യനു നടക്കാനും, രോഗം ബാധിച്ച മകനെ ചികിൽസിക്കാനും നിങ്ങളുടെ സഹായം കൂടാതെ കഴിയില്ല. മേസ്തിരിപണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ മുറിവിൽനിന്നും രൂപപ്പെട്ട ഇൻഫെക്ഷൻ റെജിയുടെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു പുറത്തിറങ്ങി നടക്കാനും കഴിയാതെയായി.

നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ പത്തനംതിട്ട കൈപ്പട്ടൂരിൽ താമസിക്കുന്ന റെജി മഠത്തിൽ എന്ന മനുഷ്യന്റെ ആഗ്രഹം ഒരു കൃത്രിമകാലു വച്ച് പുറത്തിറങ്ങി നടക്കുക എന്നതാണ് കൂടാതെ മകന്റെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. പത്തനംതിട്ട കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്തു നിർമ്മിച്ചു കൊടുത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്. ദയവായി സഹായിക്കുക. ഇതുവരെ 840 പൗണ്ട് ലഭിച്ചു. ചാരിറ്റി തുടരുന്നു. ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

റെജിയുടെ വേദന നിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ തീരുമാനിക്കുകയായിരുന്നു.
..
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

RECENT POSTS
Copyright © . All rights reserved