ഉണ്ണികൃഷ്ണൻ ബാലൻ
യുകെ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം.
അടുത്തമാസം ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും സൂം വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ മുഴുവൻ പ്രവാസികൾക്കും സംവാദത്തിൽ പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ടു കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തിന്റെ നട്ടെല്ലായി നിന്നിട്ടുള്ള പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് സംഘാടകർ അറിയിച്ചു
പ്രമുഖ മലയാളി അസ്സോസിയേഷനായ ‘ലിമ’ ( ലീഡ് സ് അസോസിയേഷൻ ) ലിമ കലാ ഫെസ്റ്റ് ഏപ്രിൽ 23 ാം തീയതി ലീഡ്സിലെ ആംഗ്ലേസ് ക്ലബ്ബിൽ വെച്ച് ആഘോഷിച്ചു. കോവിഡിന്റെ നിയന്ത്രണങ്ങൾ കാരണം ലിമയുടെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷ പരിപാടികൾ നടത്തുവാൻ സാധിച്ചില്ലായിരുന്നു. എല്ലാ വിഭാഗത്തിൽ നിന്നുള്ള ലിമയുടെ അംഗങ്ങൾക്ക് ഒരുമിച്ചുകൂടി ആഘോഷിക്കുവാനുള്ള ഒരു വേദിയായി ലിമാ കലാ ഫെസ്റ്റ് .
ഈസ്റ്ററിന്റെയും , വിഷുവിന്റെയും , ചെറിയ പെരുന്നാളിന്റെയും ആഘോഷങ്ങളെ എല്ലാവരുംകൂടി ആഘോഷങ്ങളുടെ ഒരു ഉത്സവമാക്കി മാറ്റി ലിമ കലാ ഫെസ്റ്റ് . ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരിൽ , ആഷ് സേവ്യർ വൈസ് പ്രസിഡൻറ് , സിജോ ചാക്കോ ട്രഷറർ , കമ്മറ്റി മെമ്പേഴ്സ് : ഫിലിപ്പ് കടവിൽ , ബീന തോമസ് , മഹേഷ് മാധവൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജിത വിജി ,റെജി ജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ലിമ പ്രസിഡൻറ് ജേക്കബ് കുയിലാടൻ നിലവിളക്ക് കൊളുത്തി എല്ലാവർക്കും ആഘോഷങ്ങളുടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് കലാ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച കലാപരിപാടികൾ സോളോ സോംഗ് , കുച്ചിപിടി, ക്ലാസിക്കൽ ഡാൻസ് , നാടകം തുടങ്ങിയ കലയുടെ എല്ലാ മേഖലകളെ കോർത്തിണക്കിയ ഒരു ഉത്സവമായിരുന്നു ലിമ കലാ ഫെസ്റ്റ് 2022. സാഗർ പീറ്റർ കൊറിയോഗ്രാഫി ചെയ്ത തിമാറ്റിക് ഡാൻസ് പ്രത്യേക ആകർഷണമായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ലിമ കലാവേദിയുടെ “നേരിന്റെ പാത ” എന്ന നാടകം അരങ്ങേറി. അമിതമായ മദ്യപാനം വ്യക്തികളെയും , കുടുംബത്തെയും സമൂഹത്തെയും അവരുടെ സ്നേഹബന്ധങ്ങളെയും ബാധിക്കുമെന്നായിരുന്നു ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾക്ക് സ്ക്രിപ്റ്റ് എഴുതിയ ടൈറ്റസ് വല്ലാർപാടം ആണ് ഈ നാടകം രചിച്ചിരിക്കുന്നത്. നാടക രംഗത്ത് മുൻപരിചയമുള്ള ജേക്കബ് കുയിലാടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാടകം വളരെ നല്ലൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയിരിക്കുന്നത് .
ലീഡ്സിലെ തറവാട് റസ്റ്റോറൻറ് , സ്റ്റെർലിങ് സ്ട്രീറ്റ്, വെൽ കെയർ , ആയുഷ് ആയുർവേദ തുടങ്ങിയ സ്ഥാപനങ്ങളാണ് ലിമ കലാ ഫെസ്റ്റിനെ സ്പോൺസർ ചെയ്ത് സഹായിച്ചിരിക്കുന്നത്.
ലിമ കലാ ഫെസ്‌റ്റ് എല്ലാവർക്കും ഒരുമിച്ചുകൂടി സന്തോഷം പങ്കുവയ്ക്കാനുള്ള ഒരവസരമായി മാറി . 5 മണി വരെ നീണ്ടുനിന്ന കലാ വെസ്റ്റിന്റെ അവസാനം ലിമയിലെ കുടുംബങ്ങൾ എല്ലാവരും ഒത്തുചേർന്ന് അലൻ അലക്സിന്റെ ഡിജെയ്ക്ക് ആനന്ദനൃത്തം ചെയ്തു. ഫിലിപ്പ് കടവിൽ കലാഫെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ബ്രിസ്റ്റോൾ കേരള അസോസിയേഷൻ (BRISKA) സ്ഥാപിതമായതിന്റെ 10 മത് വാർഷികവും, വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം, മുൻ ഭാരവാഹികളെ ആദരിക്കൽ, ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി Mega Event (ഗാനമേള, മിമിക്സ്, ഫ്യൂഷൻ music) എന്നിവ സംഘടിപ്പിക്കുന്നു.
2022 മെയ് മാസം 28 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, ബ്രിസ്റ്റോളിലെ ലോക്കലേസിലുള്ള ട്രിനിറ്റി അക്കാദമി ഹാളിൽ വച്ചാണ് പ്രോഗ്രാം നടക്കുന്നത്. BRISKA സ്കൂൾ ഓഫ് ഡാൻസ്, BRISKA മ്യൂസിക് ക്ലബ് എന്നിവയുടെ സഹകരണത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 10 ആം വാർഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം, കഴിഞ്ഞ 10 വർഷങ്ങളിലെ ഭാരവാഹികളെ ആദരിക്കൽ, നൃത്ത, നൃത്ത്യങ്ങൾ തുടർന്ന് BRISKA യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം 6.00pm ന് നിരവധി സിനിമ, ടെലിവിഷൻ, താരങ്ങളെ അണിനിരത്തി, സീരിയൽ കോമഡിഷോ താരം ആരാഫത്തിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്ന് എത്തുന്ന *CELEBRATION UK* അവതരിപ്പിക്കുന്ന മ്യൂസിക്കൽ, കോമഡി കലാവിരുന്നും നിങ്ങൾക്കായി ഒരുക്കുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ, സഹായ, സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ മാസം 28 ശനിയാഴ്ച നടക്കുന്ന BRISKA mega event ന്റെ ഉത്ഘാടനം ആദ്യ ടിക്കറ്റ്, BRISKA യുടെ ആദ്യത്തെ പ്രസിഡന്റ് ജോമോൻ സെബാസ്റ്റ്യന് നൽകിക്കൊണ്ട് പ്രസിഡന്റ് ജാക്സൻ ജോസഫ് . ട്രഷറർ ബിജു രാമൻ, കൺവീനർ ജെയിംസ് ഫിലിപ്പ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം.
സംഘാടക സമിതിക്ക് വേണ്ടി,
Jackson Joseph (പ്രസിഡന്റ്)
Naisent Jacob (സെക്രട്ടറി)
James Philip ( കൺവീനർ )
Venue Address:
Trinity Academy
Lockleaze, Bristol
BS7 9BY.
ശ്രീനാരായണ ധർമ സംഘം യുകെയുടെ വിഷു ആഘോഷം ഈ കഴിഞ്ഞ ഏപ്രിൽ 30 ശനിയാഴ്ച പാപ്‌വർത്ത് വില്ലജ് ഹാളിൽ വച്ചു വളരെ വർണാഭമായി ആഘോഷിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശ്രീ നാരായണീയർ ഒത്തുകൂടുകയുണ്ടായി. പ്രസിഡന്റ് ശ്രീ കിഷോർ രാജിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ശ്രീ സജീവ് ദിവാകരൻ ഏവരെയും സ്വാഗതം ചെയ്യുകയും ശ്രീ സുരേഷ് ശങ്കരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഏഷ്യാനെറ്റ് യൂറോപ്പ്/ആനന്ദ് tv ചെയർമാൻ ശ്രീ സദാനന്ദൻ ശ്രീകുമാർ ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് വിഷുക്കണിയും, വിഷുക്കൈനീട്ടവും ഒരുക്കിയിരുന്നു.
കുട്ടികളും മുതിർന്നവരും ചേർന്നൊരുക്കിയ വിവിധ കലാപരിപാടികളും ആഘോഷത്തിന് നിറപ്പകിട്ടേകി. വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിരുന്നു. ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമ വേദിയായി മാറി ഈ ആഘോഷദിനം. തുടർന്ന് ശ്രീ ദീപു കെ ചന്ദ്ര എല്ലാവർക്കും നന്ദി അറിയിച്ചു.വരുന്ന ഒക്ടോബർ മാസം 1 ന് 9 മണിമുതൽ 5 മണിവരെ കേംബ്രിഡ്ജിലേ പാപ്പുവറത്ത് വില്ലേജ് ഹാളിൽ വളരെ വിപുലമായി ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചു
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് ശ്രീ കിഷോർ രാജജ് – 07533868372
സെക്രട്ടറി സജീവ് – 07877902457
സുരേഷ് ശങ്കരൻ 07830906560
പ്രകാശ് വാസു – 07872921211
ചിഞ്ചു സണ്ണി
ഇന്റർനാഷണൽ നേഴ്സസ് ഡേയോട് അനുബന്ധിച്ചാണ് യുകെയിലെ നേഴ്സുമാർക്ക് പരസ്പരം പരിചയപ്പെടാനും, ആഘോഷിക്കാനും, ആശങ്കകൾ പങ്കുവയ്ക്കാനുമുള്ള അവസരം ഒരുങ്ങുന്നത്. ഔപചാരികതകൾ ഇല്ലാതെ പരസ്പരം സംവദിക്കാൻ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് സ്ത്രീ സമീക്ഷ കരുതുന്നു.
അതുകൊണ്ടു തന്നെയാണ് ഓൺലൈൻ ഇടങ്ങളെ ഉപയോഗപ്പെടുത്തി എല്ലാവരുടെയും തുല്യ പങ്കാളിത്തം ഉറപ്പുവരുന്ന ഒരു അനൗപപരിക ഒത്തുകൂടൽ മെയ് 15നു യുകെ സമയം വൈകിട്ട് 4 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നത്.
യുകെ മലയാളികളിൽ ബഹുഭൂരിപക്ഷവും ആതുര സേവന രംഗത്ത് ജോലിചെയ്യുന്നവരാണ്. ഈ രംഗത്ത് പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ചർച്ചചെയ്യേണ്ടതും പിന്തുണയ്‌ക്കേണ്ടതും പുരോഗമന മലയാളി സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നാണ് സമീക്ഷയുടെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായാണ് യുകെയിലെ ഏറ്റവും വലിയ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ വനിതാ വിങ് ആയ സ്ത്രീ സമീക്ഷ നഴ്സിംഗ് സമൂഹത്തിനായി ഇങ്ങനെ ഒരു വേദി ഒരുക്കുന്നത്. യുകെയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ബഹുമാനപൂർവ്വം ഈ തുറന്ന സംവാദത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ചിറങ്ങര: തൃശൂർ ജില്ലയിൽ ചിറങ്ങര ഗ്രാമത്തിൽ താമസിക്കുന്ന സ്മിത രാജു കൊറോണ എന്ന മാരക വ്യാധിയുടെ പിടിയിൽനിന്നും രക്ഷപ്പെടാതെ തളർന്നു കിടക്കുകയാണ്. രണ്ടു മാസത്തോളമായി തൃശൂർ ദയ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സ്മിത. രണ്ടു കൊച്ചു കുട്ടികളുടെ അമ്മയായ സ്മിത മൂന്നാമത്തെ പ്രസവത്തിനോടനുബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. അവിടെ വച്ച് കൊറോണ പിടിപെടുകയും സ്മിതയുടെ ആരോഗ്യം വഷളാവുകയും ചെയ്തു. അതിനോടനുബന്ധിച്ചു ഹൃദയസ്തംഭനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിപെട്ടു. തുടർന്ന് ട്രെക്കിയോസ്റ്റമി ചെയ്യേണ്ടിവന്നു. അതിനുശേഷം ഓർമയില്ലാതെ പൂർണമായി തളർന്നു കിടക്കുന്ന സ്മിതയെ വീട്ടിലേക്ക് മാറ്റി.
ഓട്ടോ ഓടിച്ചു ജീവിതം പുലർത്തിയിരുന്ന രാജുവിന് തൻ്റെ സഹധർമ്മിണിയുടെ അവസ്ഥ താങ്ങാവുന്നതിലും അധികമായിരുന്നു. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളും തളർന്നു കിടക്കുന്ന ഭാര്യയുമായി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് രാജു. ഓട്ടോ തൊഴിലാളിയായ രാജുവിന് സ്മിതയുടെ ചികിത്സ ചിലവുകളും, അനുദിന ചിലവുകളും താങ്ങാവുന്നതിനുമപ്പുറമാണ്. സ്മിതയുടെ അവസ്ഥ മൂലം രാജുവിന് ജോലിക്കും പോകാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ കൊറോണ എന്ന മാരക രോഗത്താൽ തകർക്കപ്പെട്ട ഈ കുടുംബത്തിന് ഒരു കൈത്താങ്ങാകുവാൻ നിങ്ങളുടെയും സഹകരണം വോക്കിങ് കാരുണ്യ അഭ്യർത്ഥിക്കുന്നു. നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് മെയ് പതിനഞ്ചിന് മുൻപായി നിക്ഷേപിക്കുവാൻ അഭ്യർഥിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
സുഹൃത്തുക്കളേ ,
“വായിച്ചാലും വളരും വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും”
കുഞ്ഞുണ്ണി മാഷ്.
കാലഹരണപെട്ടു പോകുന്ന വായനാശീലത്തെ തിരികെ കൊണ്ടുവരാൻ സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ ഒരു മലയാളം പുസ്തകശാല എക്സിറ്ററിൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് .
കാലമെത്ര മാറിയാലും നമ്മുടെ ശീലങ്ങളെ മുറുകെപ്പിടിക്കേണ്ടത് അനിവാര്യമാണ് . ഇത്തരം ഒരു സംരംഭം ഒരു പക്ഷെ യുകെയിൽ തന്നെ ആദ്യമായി ആയിരിക്കും. ഇപ്പൊൾ ലഭ്യമായവയിൽ നിന്നും നിങ്ങൾ ആവശ്യപ്പെടുന്ന പുസ്തകം ഞങ്ങൾ എത്തിച്ചു തരുന്നതാണ്. ചെറിയ രീതിയിൽ ഒരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ഈ ഉദ്യമം നിങ്ങളുടെ പങ്കാളിത്തം അനുസരിച്ച് കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കി, നിങ്ങൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ കൂടെ ലഭ്യമാക്കുന്ന രീതിയിൽ വിപുലീരിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് എക്സിറ്റർ ലൈബ്രറിയിൽ ജോയിൻ ചെയ്യുക . ഈ പുസ്തകശാലയിൽ അംഗമാകുവാൻ താല്പര്യമുള്ളവർ ചുവടെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്.
https://chat.whatsapp.com/BbmvAq5K0an8tM18rmL8je
ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡബിൾസ് കാരം ബോർഡ് ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുക്കുകയും നിരവധി ആളുകൾ കളികാണുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു. പ്രസിഡന്റ് ഷിജോയുടെയും ജനറൽ സെക്രട്ടറി അജിലിന്റെയും ട്രഷറർ ഹാമിൽട്ടൻ മറ്റു കമ്മിറ്റി അഗങ്ങൾ ആയ അനിൽ, ബിജോയ്, റെജി, സഞ്ചു, ജിജോ, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഇതിൽ ഒന്നാം സ്ഥാനം ലിജോയും ആൽബിനും കരസ്ഥമാക്കി . രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണനും സിബിയും മൂന്നാം സ്ഥാനം അനിലും സഞ്ജുവുമാണ് നേടിയത്. വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി. വാശിയേറിയ മത്സരങ്ങളാണ് എല്ലാ മത്സരാർത്ഥികളും മത്സരത്തിലുടനീളം കാഴ്ച വെച്ചത്.
ജെഗി ജോസഫ്
ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ആവേശകരമായി. 36 ടീമുകള്‍ പങ്കെടുത്ത മത്സരം രാവിലെ 9 മുതല്‍ രാത്രി 7.30 വരെ നീണ്ടു.പോര്‍ട്ട്ലാന്‍ഡ് സ്ട്രീറ്റിലെ കിങ്‌സ് ഡൗണ്‍ ലെഷര്‍ സെന്ററില്‍ വച്ചായിരുന്നു മത്സരം.ഒന്നാം സമ്മാനമായി നല്‍കിയത് 501 പൗണ്ടും ട്രോഫിയുമാണ്. യുകെയിലെ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. ഒന്നാം സമ്മാനം ബ്രിസ്റ്റോളില്‍ നിന്നുള്ള സതീഷ് ട്വിങ്കിള്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സമ്മാനം എക്‌സിസ്റ്ററില്‍ നിന്നുള്ള റോബിന്‍ രാജ് പ്രിന്‍സ് സഖ്യം നേടി.മൂന്നാം സമ്മാനം വാട്‌ഫോര്‍ഡില്‍ നിന്നുള്ള ലെവിന്‍ ജെയ്‌സന്‍ സഖ്യം സ്വന്തമാക്കി. മികച്ച കളിക്കാരനായി മേബിൾ മനോ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. മേബിൾ ആറു മാസമായിട്ടുള്ളൂ മസ്‌ക്കത്തില്‍ നിന്ന് യുകെയിലെത്തിയിട്ട്. സ്വാന്‍സിയില്‍ താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിയായ മനോജിന്റേയും ജൂലിയറ്റിന്റെയും മകനാണ് 13 വയസ്സു മാത്രമുള്ള ഈ മിടുക്കന്‍ ഈ പ്രായത്തിലെ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഒരു യുവ താരത്തിന്റെ ഉദയമെന്നാണ് മേബിളിന്റെ പെര്‍ഫോമന്‍സിനെ വിലയിരുത്തുന്നത്.
9 മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ഒരുക്കിയിരുന്നു.
സമ്മാന ദാന ചടങ്ങില്‍ പ്രസിഡന്റ് ഷിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫാ വര്‍ഗീസ് മാത്യു സ്വാഗതം പറഞ്ഞു.
ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. അദ്ദേഹമാണ് ഒന്നാം സമ്മാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്തത്.
സെക്രട്ടറി ലെയ്ജു രാഘവന്‍ ഏവർക്കുo നന്ദി പറഞ്ഞു.
ടെനി ആന്റണി, ടില്‍ബിന്‍, വിമല്‍, എല്‍ദോസ്, പ്രമോദ് പിള്ള, അരുണ്‍ ടോം, ബിജു, റിജോ, ഷിനു, മഹേഷ്, ഷബീര്‍,അജോ ,ലാലു,ജോസഫ്, മാത്യു ബോബി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ഇൻഫിനിറ്റി മോർട്ട്ഗേജിനു പുറമേ ക്രിയേറ്റിവ് ഓണ്‍ലൈന്‍ ട്യൂഷന്‍, സല്‍ക്കാര കാഷ്വല്‍ ഡൈനിങ്, ഗ്ലോബല്‍ ഫുഡ് മാര്‍ട്ട്, ഷിബു ഫിഷ് ആന്‍ഡ് മീറ്റ് എന്നിവരായിരുന്നു മറ്റ് സമ്മാനങ്ങളുടെ സ്‌പോണ്‍സേഴ്‌സ്.
ജെഗി ജോസഫ്
ബ്രിസ്‌റ്റോളിലെ ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി. യുവജനങ്ങള്‍ക്കായി യുബിഎംഎ യൂത്ത് പ്ലാറ്റ് ഫോമിന് വര്‍ണ്ണാഭമായ തുടക്കം.കോവിഡിന് മുമ്പ് എല്ലാവർഷവും ആഘോഷിച്ചിരുന്ന യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഇക്കുറി അതിഗംഭീരമായി ആഘോഷിച്ചു. മനോഹരമായി അലങ്കരിച്ച ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ യൂബിഎംഎ പ്രസിഡന്റ് ജോൺ ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായി നടത്തിയ ചടങ്ങില്‍ യൂബിഎംഎ യൂത്തിന് തുടക്കമായി. യുബിഎംഎ യൂത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സ് ജോയ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന സോണി ജെയിംസും ഏവരേയും സ്വാഗതം ചെയ്തു.
യൂത്ത് വിങ് കോര്‍ഡിനേറ്റര്‍ ജോബിച്ചന്‍ ജോര്‍ജും ബീന മെജോയും ചേര്‍ന്ന് ഏവരേയും സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് നിലവിളക്ക് തെളിയിച്ച് യുബിഎംഎയുടെ യൂത്ത് പ്ലാറ്റ് ഫോം ഉത്ഘാടനം നടത്തി.യുബിഎംഎ യൂത്തിന് വേണ്ടി ഈസ്റ്റര്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് പങ്കുവച്ചു. തുടര്‍ന്ന് നടന്ന ആഘോഷരാവിന് യുബിഎംഎയുടെ ആസ്ഥാന ഗായകന്‍ റെജി തോമസിന്റെ നേതൃത്വത്തില്‍ മനോഹരമായ ഗാനമേളയ്ക്ക് തുടക്കം കുറിച്ചു. ഏവര്‍ക്കും ആസ്വാദ്യകരമായ പരിപാടിയാണ് അരങ്ങേറിയത്. യുബിഎംഎ അംഗങ്ങള്‍ തന്നെ പാകം ചെയ്ത കേക്കും വൈനും ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പിന്നീട് നടന്ന ഡിജെ പാര്‍ട്ടിയില്‍ ഏവരും മതി മറന്ന് ആഘോഷിച്ചു. കോവിഡിന് ശേഷം ഒത്തുകൂടിയ ഡിന്നര്‍ പാര്‍ട്ടിയായതിനാല്‍ തന്നെ കുറച്ചു കാലത്തിന് ശേഷമുള്ള ഒത്തൊരുമിക്കല്‍ ഏവരും ആഘോഷമാക്കി.
യുബിഎംഎ സെക്രട്ടറി ബീന മെജോ ഏവര്‍ക്കും നന്ദി പ്രകടിപ്പിച്ചു. യുബിഎംഎ ഭാരവാഹികളും എക്‌സിക്യൂട്ടിവ് അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ മാത്യു ചിറയത്ത്, സോണി ജെയിംസ്, ബിജു പപ്പാരില്‍, ജോബിച്ചന്‍ ജോര്‍ജ് ,സെബിയാച്ചന്‍ പൗലോ, ജെയ്ചെറിയാൻ, മെജോ ജോയ്, റെജി തോമസ്, സോണിയ റെജി, ജിജിജോൺ, ബിൻസി ജെയ്, ജോമോൻ, ഷിജുജോർജ്ജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും സഹകരിച്ച് ചടങ്ങ് ഗംഭീരമാക്കി.