Association

ജിയോ ജോസഫ്

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ ഒരുക്കുന്ന “ഫിനാൻഷ്യൽ ഫ്രീഡം”സെമിനാർ 2021 ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ് ഫോമിൽ. യുകെയിലെ ഫിനാൻഷ്യൽ മേഖലയിൽ നിരവധി വർഷത്തെ പരിചയമുള്ള ബ്രിസ്റ്റോളിൽ താമസിക്കുന്ന പ്രസാദ് ജോൺ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ലി യു എം സി ഭാരവാഹികൾ ഹാർദ്ദവമായി സ്വാഗതം ചെയ്യൂന്നു.

വേൾഡ് മലയാളി കൗൺസിലിന്റെ വെസ്റ്റ് മിഡ്ലാൻഡ് റീജിയനും, സ്പോർട്സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവിൽ വന്നു. ജൂലൈ മാസം നടന്ന “ഹെൽത്ത്‌ അന്റ് വെൽബെയിങ് ” സെമിനാർ നിരവധി മലയാളികളുടെ അഭ്യർത്ഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വൻ വിജയമാക്കിയ എല്ലാവർക്കും പ്രസിഡന്റ്‌ സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് കോർഡിനേറ്റ് ചെയ്യുകയും, ചെയർമാൻ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലാൻ നന്ദി പറഞ്ഞു. ഗ്ലോബൽ പ്രസിഡന്റ്‌ ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ്‌ ജോളി എം പടയാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഈ പ്രോഗ്രാം യൂട്യൂബിൽ അപ്‌ലോഡ് ചയ്തതു നിങ്ങൾക്ക് കാണാവുന്നതാണ്. https://youtube.be/rJyjAN7YG7c

കൂടുതൽ വിവരങ്ങൾക്ക് www.wmcuk.org അഥവാ ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയർമാൻ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലാൻ 07470605755.

പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189.

ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.

“ഫിനാൻഷ്യൽ ഫ്രീഡം ” സെമിനാറിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
6/8/2021 6 pm യുകെ സമയം
10.30 pm ഇന്ത്യൻ സമയം

https://us02web.zoom.us/j/84115711426?pwd=aHRITEtjUnFzYUdZbDBnY2pDeEdsdz09

ടോം ജോസ് തടിയംപാട്

പാലാ ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ . ശിവദാസൻ കൂലിപ്പണിയുമായി ജീവിച്ചു പോകുമ്പോൾ അദ്ദേത്തിനും ഭാര്യയ്ക്കും മകൾക്കും മാറാരോഗം ബാധിക്കുകയും ജീവിതം വഴിമുട്ടിപോകുകയുമായിരുന്നു . രോഗിയായ മകളെയും കൊണ്ട് മഴ പെയ്താൽ നനയുന്ന വീട്ടിൽ തേങ്ങലോടെ കഴിയുകയാണ് ആ മാതാപിതാക്കൾ . ചോർന്നൊലിക്കുന്ന വീട് ഒന്ന് പുതുക്കി പണിയണം മഴ നനയാതെ കിടക്കണം അതുമാത്രമാണ് ശിവദാസന്റെ ആഗ്രഹം .ശിവദാസനെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ലിവർപൂൾ കെൻസിംഗ്ടണിൽ താമസിക്കുന്ന തോമസ് ജോർജ് (തൊമ്മനും മക്കളും) ആണ് .തൊമ്മന്റെ ഫോൺ നമ്പർ 07706699197. .

സമാന സാഹചര്യത്തിലൂയോടെയാണ് ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ്സിയും കടന്നു പോകുന്നത്. ക്യാൻസർ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്. വീട് ചോർന്നൊലിക്കുന്നു .മഴപെയ്താൽ ഉറങ്ങാൻ കഴിയുന്നില്ല .ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാൻ പോലും കഴിയുന്നില്ല. യു കെ മലയാളികളുടെ മനസ്സലിഞ്ഞാൽ ഇവർക്ക് മഴ നനയാതെ കിടക്കാൻ ഒരു വീട് നിർമിക്കാൻ കഴിയും ഇവരെ സഹായിക്കണം എന്ന അപേക്ഷയുമായി ഞങ്ങളെ സമീപിച്ചത് ബെർമിങ്ഹാമിൽ താമസിക്കുന്ന മുരിക്കാശ്ശേരി സ്വദേശി ജയ്‌മോൻ ജോർജ് തേക്കാലകാട്ടിലാണ്.

നമ്മളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ദയവായി ഈ പാവങ്ങൾക്ക് നൽകുക. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 97 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ട്സാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേയ്സ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന് വിസ്‌റ്റോൺ ടൗൺ ഹാളിൽ വച്ചു നടക്കും . രാവിലെ പത്തുമണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ വൈകുന്നേരം വരെ തുടരും. ഉച്ചക്ക് 12 മണിക്ക് വിഭവസമർദ്ധമായ ഓണ സദ്യ നടക്കും.

കൊറോണയുടെ മാരക പിടിയിൽനിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഓണം എന്നനിലയിൽ; പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വളരെ പരിമിതികൾ ഉണ്ടുള്ളതുകൊണ്ടും ടിക്കറ്റുകൾ പരിമിതമാണ്. എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെട്ട് നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക .

പരിപാടി നടക്കുന്ന സ്ഥലം Wiston Town hall OLD COLLIERY ROAD PRESTON L 35 3QX

സെബാസ്റ്യൻ ജോസഫ് 07788254892
സോജൻ തോമസ് 07736352874

ഉണ്ണികൃഷ്ണൻ ബാലൻ

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുകയാണ് യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ. കഴിഞ്ഞ രണ്ടു മാസത്തോളമായി സമീക്ഷ യുകെയുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകൾ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ബിരിയാണി മേളയിലൂടെയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭവനയിലൂടെയും ഈ തുക കണ്ടെത്തിയത്. ഗ്ലോസ്റ്റെർഷെയർ,ബെൽഫാസ്റ്റ് ,ലണ്ടൻഡറി, കേറ്ററിംഗ്‌, കൊവെൻട്രി ,മാഞ്ചസ്റ്റർ ,ബ്രിസ്റ്റോൾ,നോർത്താംപ്ടൺ,പീറ്റർബറോ &ബോസ്റ്റൺ, ബിർമിങ്ഹാം, എക്സിറ്റർ, ബെഡ്ഫോർഡ് ,പൂൾ, വിഗാൻ, ഹീത്രോ സെൻട്രൽ, ഇപ്സ്വിച്, സാലിസ്ബറി, എഡിൻബറോ, ഇൻവെർനെസ്സ് , ന്യൂകാസിൽ ഈസ്റ്റ് ഹാം, ഷെഫീൽഡ് എന്നീ ബ്രാഞ്ചുകളുടെ സജീവമായ പ്രവർത്തനങ്ങളെ സമീക്ഷ നാഷണൽ കമ്മറ്റി അഭിനന്ദിച്ചു.

ഒരു പക്ഷെ ഇത്രയും വലിയ തുക യുകെയിൽ നിന്നും ആദ്യമായിട്ടായിരിക്കും CMDRF ലേക്ക് എത്തുന്നത് , ഇതിൽ ഓരോ സമീക്ഷ പ്രവർത്തകനും അഭിമാനിക്കാം. ബ്രാഞ്ച് തലങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സമീക്ഷ യുകെ പ്രവർത്തകർക്കും അവരോടൊപ്പം കൈകോർത്ത നാടിനെ സ്നേഹിക്കുന്ന ഏവർക്കും സമീക്ഷ യുകെയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീമതി സ്വപ്ന പ്രവീണും പറഞ്ഞു . ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനായി കൈകോർക്കാൻ ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ടുവന്ന ഏവരെയും കോർത്തിണക്കുവാൻ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യൂകെയ്ക്ക് സാധിച്ചു എന്നത് അഭിമാനിക്കാവുന്ന ഒന്നാണ്. തുടർന്നും സമീക്ഷ യുകെയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നല്ലവരായ യുകെ മലയാളികളുടെ സഹകരണം അഭ്യർത്ഥിക്കുന്നന്നതായി സമീക്ഷ യുകെ നാഷണൽ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.

കടിയങ്ങാട്: ഇത് വെറും വാക്കോ വർത്തമാനമോ അല്ല ഉള്ളു കലങ്ങും തേങ്ങലാണ്. ഏതോ അർത്ഥത്തിൽ നാമറിഞ്ഞിട്ടും അറിയാതെ നമുക്കിടയിൽ ഒറ്റമുറിച്ചെത്തിയിൽ കഷ്ടപ്പാടുകൾ ശീലമാക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണവർ. കടിയങ്ങാട് പാലത്തിൽനിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശരിക്കും വഴിപോലുമില്ലാത്ത ഒരു ആലതന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപൊയ് ക്കോ എന്ന കോലത്തിൽ ഏഴു സെന്ററിൽ നാലുകാലും ഒരു ഷീറ്റും നമ്മെ കളിയാക്കി നിൽക്കും പോലെ തോന്നും ഒറ്റ കാഴ്ചയിൽ.

സ്കൂളിൽ പഠിക്കുന്ന നല്ല പ്രായത്തിൽ ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകൾ പലരുടെയും സഹായങ്ങൾക്കൊണ്ടു ചെയ്‌തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ദീർഘകാലത്തെ ചികിത്സകൾ കുമാരനെയും കുടുംബത്തെയും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. കുമാരന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം തന്നെ മുൻപോട്ടു തള്ളിനീക്കാൻ കഷ്ടപ്പെടുകയാണ്. സായൂജിന് മരുന്നിനും മറ്റുമായിത്തന്നെ മൂവായിരം രൂപയിൽ പരം ആഴ്ചയിൽ ആവശ്യമാണ്. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുമ്പോഴും മരുന്നും ഭക്ഷണവും മുടങ്ങരുതെ എന്ന ഒറ്റപ്രാർത്ഥന മാത്രമേ കുമാരനും കുടുംബത്തിനുമുള്ളു.

പ്രിയമുള്ളവരേ ഈ കുടുംബത്തിന്റെ നിസഹായാവസ്ഥയിൽ ഒരു ചെറിയ കൈത്താങ്ങാകുവാൻ നമുക്ക് സാധിച്ചാൽ അതൊരുവലിയ പുണ്യമായിരിക്കും. സായൂജിനെയും കുടുംബത്തിനെയും സഹായിക്കുവാൻ സന്മനസുള്ളവർ ജൂലൈ പതിനഞ്ചിന് മുൻപായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ് : 07809702654
ബോബൻ സെബാസ്റ്റ്യൻ : 07846165720
സാജു ജോസഫ് : 07507361048

ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ യുകെ ഒരുക്കുന്ന “മെന്റൽ ഹെൽത്ത്‌ ആന്റ് വെൽബിയിങ്ങ് “ക്ലാസ്സ്‌ ജൂലൈ 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെ. ലണ്ടനിലെ പ്രമുഖ സൈകൃാർട്ടിസ്റ്റ് കൺസൽടെന്റായി ജോലി ചെയ്യുന്ന ഡോ : വത്സരാജ് മേനോൻ ആണ് ക്ലാസ്സ്‌ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

വേൾഡ് മലയാളി കൗൺസിൽ യുകെ ഈസ്റ്റ്‌ ഇംഗ്ലണ്ട് റീജിയൻ ഭാരവാഹി സോണി ജോർജ് ആണ് പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ “കലാസന്ധ്യ “പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും, പ്രത്യകിച്ച് ലണ്ടൻ റീജിയൻ ഭാരവാഹികളായ ഷാഫി ഷംസുദീൻ ടീമംഗങ്ങളായ ബോബി, ഡാനിഷൃസ്, മിഥുൻ, ഗ്ലോബിറ്റ് എന്നിവർക്കു ഡബ്ലിയു എം സി യുകെ പ്രസിഡന്റ്‌ സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയർമാൻ ഡോ . ജിമ്മി ലോനപ്പൻ മൊയ്‌ലൻ നന്ദി പറയുകയും ചെയ്തു. ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓർഡിനേറ്റ് ചെയ്തു.

ഈ പ്രസ്ഥാനത്തിൽ പങ്കാളികളാകാനും, കൂടുതൽ വിവരങ്ങൾക്കു www.wmcuk.org അല്ലെങ്കിൽ ഭാരവാഹികളുമായി ബന്ധപ്പെടെണെമെന്നു താൽപ്പര്യപ്പെടുന്നു.

ചെയർമാൻ ഡോ . ജിമ്മി ലോനപ്പൻ മൊയ്‌ലെൻ. 07470605755.
പ്രസിഡന്റ്‌ സൈബിൻ പാലാട്ടി.07411615189.
ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ്, 07886308162.

“മെന്റൽ ഹെൽത്ത്‌ ആന്റ് വെൽബിയിങ്ങ് ” പ്രോഗ്രാമിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

06/07/2021, 6 pm യുകെ സമയം,
10.30 pm ഇന്ത്യൻ സമയം.

https://us02web.zoom.us/j/81363980018?pwd=d0gvS2hKelU2Ukw1UjN0NnVEK0NBUT09

ജോൺസൺ കളപ്പുരയ്ക്കൽ

യുകെ : ഇന്ന് 26/6/21 സ്വിൻഡനിൽ നടത്താനിരുന്ന പതിമൂന്നാമത് കുട്ടനാട് സംഗമം മാറ്റിവെച്ചതായി സംഘാടകസമിതി അറിയിച്ചു. യുകെയിലെ കുട്ടനാട്ടുകാർക്ക് ഗൃഹാതുരത്വത്തിൻ്റെ ഇന്നലെകൾ സമ്മാനിച്ചു കൊണ്ട് കഴിഞ്ഞ പതിനൊന്ന് വർഷക്കാലം യുകെയിലെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും ജൂണിലെ അവസാന ശനിയാഴ്ച അഭംഗുരമായി നടന്നുകൊണ്ടിരുന്ന കുട്ടനാട് സംഗമം യുകെയിലെ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നിലനിൽക്കുന്ന സാഹചര്യം മുൻനിർത്തിയാണ് മാറ്റി വച്ചത്. കഴിഞ്ഞ വർഷം സ്വിൻഡനിൽ നടത്താനിരുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമവും കോവിഡ് 19 മുൻനിർത്തി മാറ്റി വച്ചിരുന്നു. പതിമൂന്നാമത് കുട്ടനാട് സംഗമവും സ്വിൻഡനിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

സാഹചര്യങ്ങൾ അനുകൂലമായാൽ വരുന്ന വർഷം ജൂണിലെ അവസാന ശനിയാഴ്ച സ്വിൻഡനിൽ തന്നെ കൂടുതൽ ഉൾക്കരുത്തോടെ യാഥാർത്ഥ ബോധത്തോടെ 14 മത് കുട്ടനാട് സംഗമം 2022 അണിയിച്ചൊരുക്കുo. ഒരിറ്റു വെള്ളം പൊങ്ങിയാൽ മുങ്ങുന്ന, വർഷാ വർഷം പാലായനം ചെയ്യപ്പെടുന്ന, ജലത്താൽ മുറിവേൽക്കപ്പെടുന്ന ഒരു ജനതയുടെ സ്വയരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും, രാഷ്ട്രീയ നിറം നോക്കാതെ കുട്ടനാടൻ ജനതയുടെ സമന്വയ മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കാനും, യുകെയും മറ്റ് യുറോപ്യൻ രാജ്യങ്ങളും സാങ്കേതികവിദ്യയുടെ സഹായത്താൽ വെള്ളപ്പൊക്കങ്ങളെ അതിജീവിക്കുന്നത് സമഗ്ര റിപ്പോർട്ടായി കേരള ഗവൺമെൻറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, കുട്ടനാടിൻെറ സംസ്കാരികതനിമയുടെ വിനിമയം അടുത്ത തലമുറയിലേക്ക് എത്തിക്കുന്ന പാലമായി വർത്തിക്കാൻ കുട്ടനാട് സംഗമം യുകെ പ്രതിജ്ഞാബദ്ധമാണെന്നും കുട്ടനാട് സംഗമം യുകെ സംഘാടക സമിതി കൺവീനർമാരായ സോണി പുതുക്കരിയും റ്റോമി കൊച്ചുതെള്ളിയും അറിയിച്ചു.

രാജി രാജൻ

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് സ്വാന്ത്വന സ്പർശമേകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനു വേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ നടത്തിയ കഹൂട്ട് ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും നവ്യാനുഭവമായിമാറി.

കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമുള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു നടത്തിയ ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നാം സമ്മാനം ബിജു ഗോപിനാഥും രണ്ടാം സമ്മാനം ആനി അലോഷ്യസും ടോണി അലോഷ്യസും മൂന്നാം സമ്മാനം സോജൻ വാസുദേവനും കരസ്ഥമാക്കി. വിജയികളാ യവർ അവർക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഏവർക്കും മാതൃകയായി.

അതിവേഗം ശരി ഉത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനമായി £100, രണ്ടാം സമ്മാനം £75 , മൂന്നാം സമ്മാനം £50 എന്നീ ക്രമത്തിലായിരുന്നു സമ്മാനങ്ങൾ നൽകുവാൻ സംഘാടക സമിതി തീരുമാനിച്ചത്. കർമ്മ കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നത്.

കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിച്ചു. വിപരീത പ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനുമായ ഗ്രാൻറ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ. ജോസഫ് അധ്യക്ഷത വഹിച്ചു. യുകെ സൗത്ത് ഈസ്ററ് റീജിയണൽ കോർഡിനേറ്റർ ബേസിൽ ജോൺ ആശംസയർപ്പിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും കഹൂട്ട് ക്വിസ് മത്സരത്തിന്റെ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ നന്ദിയും പറഞ്ഞു.

ഒന്നാം സമ്മാന ജേതാവായ യുകെയിലെ ന്യൂകാസിലിൽ താമസിക്കുന്ന ബിജു ഗോപിനാഥ് ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിന്റെ മുഖ്യസംഘാടകരിൽ ഒരാളാണ് . രണ്ടാം സമ്മാനം ലഭിച്ച ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന സഹോദരങ്ങളായ ആനി അലോഷ്യസും & ടോണി അലോഷ്യസും ആയിൽസ്ബറി ഗ്രാമർ സ്കൂളിലെ വിദ്യാർഥികളാണ്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയിൽ യഥാക്രമം കലാതിലകവും കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവർ മാതൃഭാഷയായ മലയാളവും പഠിക്കുന്നുണ്ട് . മുതിർന്നവരോടൊപ്പം മത്സരിച്ച് രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഈ കുട്ടികൾ വളർന്നു വരുന്ന തലമുറയ്ക്കും ഒരു പ്രചോദനമായി മാറി. മൂന്നാം സമ്മാനം കരസ്ഥമാക്കിയ സ്കോട്ട്‌ലൻഡിലെ അബർഡീനിൽ താമസിക്കുന്ന സോജൻ വാസുദേവൻ അബർഡീനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘ശ്രുതി’ യുടെ സജീവ പ്രവർത്തകനുമാണ്.

മത്സരത്തിൽ പങ്കെടുത്തവർ നൽകിയ രജിസ്ട്രേഷൻ ഫീസും സമ്മാനം ലഭിച്ചവർ നൽകിയ തുകയും ചേർത്ത് 1,00,970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് കഴിഞ്ഞു.

ജൻമനാടിനെ മാറോട് ചേർത്ത് കോവിഡ് ദുരിതത്തിൽ വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുമനസ്സുകൾക്കും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ എന്നിവർ നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം വിജയികളെ അഭിനന്ദനവും അറിയിച്ചു.

സമീക്ഷ യുകെ എന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണ സമാഹരണം നടന്നു വരികയാണ് . ഇതിനായി ബ്രാഞ്ച് തലത്തിൽ ബിരിയാണി മേളകൾ നടന്നു വരുന്നു . ഒരു മാസമായി നടന്നു വരുന്ന പ്രവർത്തനങ്ങൾ ഈ മാസം 25 നു അവസാനിക്കും .

സമീക്ഷ കോവെന്ററി ആൻഡ് വാർവിക്ക് ബ്രാഞ്ചിൽ നടന്ന ബിരിയാണി മേള ജാതി വംശ വ്യത്യാസമില്ലാതെ ആളുകൾ നെഞ്ചേറ്റി. സമീക്ഷ പ്രവർത്തകർക്കൊപ്പം കൊവെൻട്രിയിലെ ഏഴുവയസ്സുകാരൻ ആദി, പുലർച്ചെ 6 മണി മുതൽ കൂടിയത് ഏവർകും ആവേശമായി. ബ്രിട്ടീഷ് വംശജ ഡെബ്ബി വില്യംസും സമീക്ഷ പ്രവർത്തകർക്കൊപ്പം കേരളത്തിനായി കൈകോർത്തു .

സമീക്ഷ യുടെ ബിരിയാണി ചലഞ്ചിനായി സ്വന്തം ഹോട്ടലും കിച്ചനും തുറന്നു കൊടുത്ത ഡോക്ടർ ബാൽ സിധുവും പത്നി ചരൺ സിധുവും പ്രവർത്തകർക്ക് നൽകിയ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ് . ഷെഫ് ഓൺ ക്ലൗഡ് കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ഉടമ വിവേക് ജയരാജ്, സമീക്ഷയുടെ നാഷണൽ കമ്മിറ്റി അംഗം പ്രവീൺ, ക്ലിന്റ് തോമസ് , സമീക്ഷ യൂണിറ്റ് അംഗങ്ങളും യൂണിവേഴ്സിറ്റി സ്റ്റുഡന്റസും ആയ ഷിനു ഷിബു, നൗഫൽ സുൽത്താൻ, അജ്മൽ മുഹമ്മദ്‌സലീം, നെബിൽ അഫി എന്നിവരും ലിജു തോമസ്, വിശാൽ പട്ടേൽ സമീക്ഷ കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ച് പ്രസിഡന്റ് ഏബ്രഹാം കുര്യൻ, ജുബിൻ അയ്യാരി, നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീൺ, ലെസ്റ്റർഷെയറിലെ അജീഷ് കൃഷ്ണൻ, സുബിൻ സുഗുണൻ, അനീഷ് ജോസ്, അനു അംബി തുടങ്ങിയ പ്രവർത്തകരുടെ ഒരാഴ്ചയോളം നീണ്ട കഠിന പ്രയത്നമാണ് ഈ ബിരിയാണി മേളയെ ഒരു വൻ വിജയമാക്കി മാറ്റിയത്.

ഏകദേശം 570 ഓളം ബിരിയാണികൾ ആണ് കൊവെൻട്രിയിലും സമീപ പ്രദേശങ്ങളിലും ആയി ഇവർ വിതരണം ചെയ്തത്. ലഭിച്ച തുകയിൽ നിന്നും ചിലവുകൾ കുറച്ച്, മിച്ചം വന്ന 1600 പൗണ്ട് കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ച് സമീക്ഷ ദേശീയ കമ്മറ്റിക്ക് കൈമാറും . ബിരിയാണി ചലഞ്ചുമായി സഹകരിച്ച എല്ലാ നല്ലവരായ കൊവെൻട്രി-വാർവിക് ഏരിയയിലെ ജനങ്ങൾക്കും, ആദ്യം മുതൽ അവസാനം വരെ ബിരിയാണി ചലഞ്ചിനായി പ്രയത്നിച്ച സമീക്ഷ പ്രവർത്തകരോടും മറ്റു സന്നദ്ധ പ്രവർത്തകരോടും ബ്രാഞ്ച് പ്രസിഡന്റ് എബ്രഹാം കുര്യൻ, സെക്രട്ടറി ശ്രീജിത്ത് ഗംഗാധര പണിക്കർ എന്നിവർ നന്ദി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം വൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണ് . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

RECENT POSTS
Copyright © . All rights reserved