Association

ജിയോ ജോസഫ്

വേൾഡ് മലയാളി കൗൺസിൽ യുകെ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ മെയ്‌ 29 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് “കലാസന്ധ്യ “നടത്തുന്നു. വേൾഡ് മലയാളി കൗൺസിൽ ലണ്ടൻ റീജിയനിൽ നിന്നും ഷാഫി ഷംഷുദിൻ ടീം നേതൃത്വം കൊടുക്കുന്ന കലാസന്ധ്യയിൽ വിവിധ റീജിയനിൽ നിന്നുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നതാണ്. ഈ കലാസന്ധ്യയിലേക്ക് പ്രസിഡന്റ്‌ സൈബിൻ പാലാട്ടി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ മാസം സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ.ഗ്രേഷ്യസ് സൈമൺ നയിച്ച “മെമ്മറി ഇമ്പ്രൂവ്മെന്റ് ” സെമിനാർ വൻ വിജയമാക്കിയ ഏവർക്കും ഡബ്ലിയു എം സി പ്രസിഡന്റ്‌ സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓർഡിനേറ്റ് ചെയ്യുകയും, ചെയർമാൻ ഡോ.ജിമ്മി ലോനപ്പൻ മൊയ്‌ലെൻ നന്ദി പറയുകയും ചെയ്‌തു.

2020 ജൂൺ 8ന് ആരംഭിച്ച യുകെ പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്‌ റീജിയന്റെ പരിധിയിൽ വരുന്നു. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ യുകെ മലയാളികളിൽ സാംസ്‌കാരിക ഉണർവുണ്ടാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹമാണ്. ഈ പ്രസ്ഥാനത്തിൽ പങ്കാളികളാകാനും, കൂടുതൽ അറിയാനും www.wmcuk.org or ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയർമാൻ ഡോ.ജിമ്മി ലോനപ്പൻ മൊയ്‌ലാൻ – 07470605755.

പ്രസിഡന്റ് സൈബിൻ പാലാട്ടി -07411615189.

ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് -07886308162.

“കലാസന്ധ്യ “യിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ബന്ധപ്പെടുക.

29/05/2021, 6 pm

https://us02web.zoom.us/j/88074396717?pwd=NnBpRnNZQUJjYlR4OExVQmhkcmdFQT09

Meeting ID: 880 7439 6717

Passcode: 673850

ഉണ്ണികൃഷ്ണൻ ബാലൻ

ദുരിത കാലത്ത് കേരളത്തിന് കൈതാങ്ങാകുവാൻ ബിരിയാണി മേളകളും ഭക്ഷ്യ മേളകളുമായി സമീക്ഷ യുകെ യുടെ വിവിധ ബ്രാഞ്ചുകൾ മുന്നോട്ടു പോവുകയാണ് . സമീക്ഷ ഡെറി~ലണ്ടൻ ഡെറി ബ്രാഞ്ച് ബിരിയാണിമേള പ്രഖ്യാപിച്ചപ്പോൾ ഈ നാട്ടിൽ ജനിച്ചു വളർന്ന ബ്രിട്ടീഷ്/ഐറീഷ് വംശജർ പോലും പങ്കാളികളായി .ആൾട്ടനഗേൾവിൻ ഏരിയഹോസ്പിറ്റലിൽ നിന്നും 300 ഓളം സ്റ്റാഫുകൾ ആണ് തങ്ങളുടെ സഹപ്രവർത്തകരുടെ നാടിനായ് കൈകോർത്തത്.

സമീക്ഷ പ്രവർത്തകർ ഇവർക്ക് ഹൃദ്യമായ രുചിയിൽ ചിക്കൻ ടിക്ക മസാലയും, ഫ്രൈഡ് റൈസും ആയിപതിനെട്ടാം തീയതി ആൾട്ടനഗേൾവിൻ ഏരിയഹോസ്പിറ്റൽ സ്റ്റാഫുകൾക്കായി ഭക്ഷ്യ മേള സംഘടിപ്പിച്ചു. ഈ ഓർഡറുകൾ എല്ലാം അവർ തന്നെ വിതരണം ചെയ്തു. നല്ലവരായ ഡെറി~ലണ്ടൻ ഡെറിയിലെ ജനങ്ങളോട് സമീക്ഷ യുകെ ഡെറി~ലണ്ടൻ ഡെറി ബ്രാഞ്ചിന്റെയും നാഷണൽ കമ്മിറ്റി യുടെയും നന്ദി അറിയിച്ചു.

മാത്യു തോമസ്,ജോഷി സൈമൺ, ജെസ്റ്റിമോൾ സൈമൺ, രഞ്ജിത്ത് വർക്കി, ബൈജു നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡെറി~ലണ്ടൻഡെറി ബ്രാഞ്ചിന്റെ മലയാളികൾക്കായുള്ള ബിരിയാണിമേള വെള്ളിയാഴ്ച നടക്കും. വളരെ നല്ല രീതിയിലുള്ള പ്രതികരണം ആണ് ബിരിയാണി മേളയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷയുകെയുടെ പുതിയ ബ്രാഞ്ചായ ഹീത്രോ സെൻട്രൽ ബ്രാഞ്ചിന്റെ ഉത്ഘാടനം 16/05/2021 ഞായറാഴ്ച നടന്നു. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ 13 പേർ പങ്കെടുത്തു. നാഷണൽ പ്രസിഡന്റ് സ. സ്വപ്നപ്രവീൺ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നാഷണൽ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി, സെക്രട്ടറിയേറ്റ് അംഗം സ. മോൻസി, നാഷണൽ കമ്മിറ്റി അംഗം സ. പ്രവീൺ എന്നിവർ പങ്കെടുത്തു. ഉത്‌ഘാടനത്തിനു ശേഷം ഭാരവാഹികളെ തിരഞ്ഞെടുത്തു. ബ്രാഞ്ചിന്റെ പ്രസിഡന്റ് ആയി സ. പ്രതിഭ കേശവൻ, സെക്രട്ടറി ആയി സ. റോഹൻ മോൻസി, വൈസ് പ്രസിഡന്റ് ആയി സ. അനീഷ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ആയി സ. അഭിലാഷ്. എസ്, ട്രെഷറർ ആയി സ. അനിൽ ജോർജ് പുന്നൂസ് എന്നിവരെ തിരഞ്ഞെടുത്തു.

സമീക്ഷ യുകെയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ എല്ലാവിധ പിന്തുണയും നൽകുന്നതായിരിക്കും എന്ന് പുതിയ ഭാരവാഹികൾ നാഷണൽ സെക്രട്ടറിയെ അറിയിച്ചു. യുകെയിലെ പുതിയ തലമുറ കൂടി സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി, നേതൃത്വനിരയിലേക്ക് കടന്നു വരുന്നതിന്റെ വേദി കൂടിയായി പുതിയ ബ്രാഞ്ചിന്റെ ഉത്‌ഘാടന ചടങ്ങു മാറി. സമീക്ഷ യുകെ യുടെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി ആണ് ഹീത്രോ സെൻട്രൽ ബ്രാഞ്ചിന്റെ സെക്രട്ടറി രോഹൻ.

പുതു തലമുറയെ നേതൃ നിരയിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന ഹീത്രോ സെൻട്രൽ ബ്രാഞ്ചിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി നാഷണൽ പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. യുകെയിലൂടെ മലയാളികളുടെ പുതിയ തലമുറയ്ക്ക് കൂടി സ്വീകാര്യമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ ഇങ്ങനെ ഉള്ള നേതൃ നിരയ്ക്കാകും എന്ന പ്രത്യാശയും ഇവർ പങ്കുവെച്ചു. നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയെ കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും ചടങ്ങിൽ വിശദമായി സംസാരിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

പിറന്ന നാട് കഷ്ടതയിൽ വലയുമ്പോൾ വികസിത രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ നാടിനെ ചേർത്ത് പിടിക്കുന്ന കാഴ്ച പുതിയതല്ല. കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ ആകെ ഉലച്ചിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് ഈ ദുരന്തത്തെയും ഒരു അവസരമായി കണ്ട്‌ കോർപ്പറേറ്റുകളുടെ കച്ചവട താൽപര്യങ്ങൾക്കു തീറെഴുതുകയാണ്. കോവിഡ് പ്രധിരോധ വാക്സിനുകൾ പോലും ജനങ്ങൾക്ക് സൗജന്യമായി നൽകാതെ അമിത വില ഈടാക്കുന്നു. ഈ അവസരത്തിലാണ് നമ്മുടെ കൊച്ചു കേരളം വാക്സിനുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകികൊണ്ട് കോവിഡിനു പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്.

ഓരോ മലയാളിയും കൈകോർക്കേണ്ട സമയമാണിത് . വലിയ തുകയാണ് ഇതിനായി ചെലവുവരിക. സമീക്ഷ യുകെ കേരളത്തിനൊരു കൈത്താങ്ങാകാൻ തീരുമാനിച്ചു കഴിഞ്ഞു. ബിരിയാണി മേളയിലൂടെയും , പായസ മേളയിലൂടെയും സമീക്ഷ ബ്രാഞ്ചുകൾ പണസമാഹരണം തുടങ്ങിക്കഴിഞ്ഞു. ഈ പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സമീക്ഷ ഗ്ലോസ്‌റ്റെർഷെയർ ,ലണ്ടൻ ടെറി, ബെൽഫാസ്റ് തുടങ്ങിയ ബ്രാഞ്ചുകളിൽ ഈ മാസം 15 ,18, 21 തീയതികളിൽ ബിരിയാണി മേള നടക്കും. ബാക്കി ബ്രാഞ്ചുകളിൽ എല്ലാം തന്നെ പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. വളരെ നല്ല രീതിയിൽ ഉള്ള പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. ലണ്ടൻ ടെറി ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന ബ്രിട്ടീഷ് വംശജർ പോലും പങ്കാളികൾ ആയി ആൾട്ടനഗേൾവിൻ ഏരിയ ഹോസ്പിറ്റലിൽ ( Altnagelvin Area Hospital) നിന്നും 200 ൽ പരം ഓർഡറുകൾ ആണ് ഇവർ നൽകിയിരിക്കുന്നത്,അത്‌ 18-ആം തീയതി ഇവർക്കായി പ്രത്യേകം തയ്യാറാക്കി നൽകും.

ഇതുകൂടാതെ ഗ്ലോസ്‌റ്റർ റോയൽ ഹോസ്പിറ്റലിൽ, നിന്നും നൂറിൽ പരം ഓർഡറുകൾ ലഭിച്ചു. എന്ന് ഗ്ലോസ്‌റ്റർഷെയർ ബ്രാഞ്ച് സെക്രട്ടറി സനോജ് മാത്യു അറിയിച്ചു.15 ആം തീയതി അവർക്കായി ഭക്ഷണം പ്രത്യേകം തയ്യാറാക്കി നൽകും. ഈ ഓർഡറുകൾ എല്ലാം അവർതന്നെ വാങ്ങി വിതരണം ചെയ്യും. സഹപ്രവർത്തകരുടെ നാടിനുവേണ്ടി ഇവർ കാണിക്കുന്ന സ്നേഹവും കരുതലും ആരുടെയും കണ്ണ് നിറയ്ക്കും. നല്ലവരായ ലണ്ടനിലെയും ഗ്ലോസ്‌റ്ററിലെയും ബെൽഫാസ്റ്റിലെയും ആ ജനതയ്ക്കു മുന്നിൽ സമീക്ഷ യുകെ ശിരസ്സു നമിക്കുന്നു. പിറന്ന നാടിനുവേണ്ടി വലിയ ഒരു തുക സമ്പാദിച്ചു നല്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സമീക്ഷ. രണ്ടാം പ്രളയ കാലത്തും പതിനാലു ലക്ഷത്തോളം രൂപ സമീക്ഷ യുകെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. എന്ന്  സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിൽ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവർത്തകരാണ് വിജയദിനം ആഘോഷിച്ചത്. സ്വവസതികളിൽ ദീപങ്ങൾ തെളിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം പോലെ ആവേശം ഒട്ടും കുറയാതെ കേരളത്തിന്റെ സന്തോഷത്തിൽ യുകെ മലയാളികളും പങ്കാളികളായി.

നാടുമായുള്ള സമയ വ്യതാസം കണക്കിലെടുത്തു മെയ് 6 ആണ് സമീക്ഷ പ്രവർത്തകർ വിജയദിനം ആഘോഷിച്ചത്. തിരെഞ്ഞെടുപ്പ് കാലത്തു ഇടതുപക്ഷത്തിനു വേണ്ടി സമീക്ഷ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചിരുന്നു. സമീക്ഷ യുകെ പുറത്തിറക്കിയ രണ്ടാമൂഴം എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പു കാലത്തു വലിയ ശ്രദ്ധ നേടിയ ഒന്നാണ്.

തിരഞ്ഞെടുപ്പ് ദിവസം സമീക്ഷ യുകെ അംഗങ്ങൾക്കായി നൂറോളം പേർക്ക് പങ്കെടുക്കാൻ പറ്റുന്നരീതിയിൽ സൂം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. വിജയദിനത്തിൽ പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും സമീക്ഷ യുകെ നന്ദി അറിയിച്ചു.

അതോടൊപ്പം തുടർന്നു വലിയ ഒരു ദൗത്യമാണ് സമീക്ഷ യുകെ ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക സമാഹരിക്കുവാനാണ് ശ്രമിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീണും യുകെയിലെ മുഴുവൻ മലയാളികളോടും അഭ്യർത്ഥിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

കോവിഡിന്റെ രൂക്ഷമായ ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ത്യാ മഹാരാജ്യം . രോഗികൾക്ക് ചികിത്സയും പരിചരണവും നിഷേധിക്കപ്പെടുന്നു. മനുഷ്യ ജീവനുകൾക്ക് വിലയില്ലാതാകുന്നു. മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി നിസ്സഹായരായ മനുഷ്യർ ഗവൺമെന്റുകളോട് യാചിക്കുകയും വിലപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലാകെ.

അങ്ങേയറ്റം ദുഃഖകരവും അപമാനകരവുമായ ഈ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചത് കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ തീരുമാനങ്ങളാണ്. തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് സഹസ്രകോടികൾ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള അവസരമായി ബിജെപി സർക്കാർ ഈ മഹാമാരിയെ ഉപയോഗിക്കുന്നു. കോവിഡ് വാക്സിൻ ഒരു ഡോസിന് 400 രൂപ വില എന്ന രീതിയിൽ നമ്മുടെ സഹോദരങ്ങളുടെ ചുമലിലേക്ക് അമിതഭാരം ചാർത്തിക്കൊടുത്തു.

എന്നാൽ ഒരു കേരളീയൻ എന്ന നിലയിൽ സംസ്ഥാന ഗവൺമെന്റ് എടുത്ത അതിശക്തമായ തീരുമാനത്തിൽ അഭിമാനം കൊള്ളാതിരിക്കാൻ കഴിയില്ല. വില കൊടുത്തു വാങ്ങേണ്ടി വന്നാലും മുഴുവനാളുകൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് കേരള മുഖ്യമന്ത്രി അസന്നിഗ് ധമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യമൊന്നാകെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഒരു മലയാളി എന്ന നിലയിൽ സർക്കാരിന്റെ ഈ ഈ തീരുമാനത്തെ സഹായിക്കാൻ നമ്മളും ബാധ്യസ്ഥരാണ് .

നമുക്ക് കൈകൾ കോർത്ത് പിടിച്ച് ഈ മഹാമാരിയെ ചെറുക്കാം. മലയാളി ഒരു തോറ്റ ജനതയല്ല എന്ന് ഉറക്കെ പറയാം. കോടികൾ ചെലവ് വരുന്ന കേരളസർക്കാരിന്റെ ഈ വലിയ ഉദ്യമത്തിൽ Cmrdf ലേക്ക് പണം നൽകി നല്ലവരായ ഒരുപാടു പേർ പങ്കാളികൾ ആയിക്കഴിഞ്ഞു . മുഖ്യ മന്ത്രിയോ സർക്കാരോ ഒരു അഭ്യർത്ഥന പോലും നടത്താതെ ജനം സ്വയം ഈ ഉത്തരവാദിത്വം ഏറ്റെടുത്തതു നമ്മുടെ നാടിനോടുള്ള സ്നേഹവും ഈ സർക്കാരിൽ ഉള്ള വിശ്വസ്തതയും സൂചിപ്പിക്കുന്നു.

പ്രവാസികളായ നമ്മളാലാകും വിധം നമുക്കും നമ്മുടെ നാടിനെ സഹായിക്കാം. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയോടെ, സമീക്ഷ യുകെ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു . നിങ്ങളുടെ സംഭാവന താഴെ കാണുന്ന അക്കൗണ്ടിലേക്ക് CMDRF എന്ന റെഫെറൻസോടു കുടി അയച്ചു തരിക .ബ്രാഞ്ചുകൾ ഉള്ള സ്ഥലങ്ങളിൽ സഖാക്കളും സുഹൃത്തുക്കളും പണം ബ്രാഞ്ച് ട്രഷറർമാരെ ഏൽപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ അപ്പീൽ അടുത്ത മാസം ഇരുപത്തിയഞ്ചാം തീയതി കൊണ്ട് അവസാനിക്കും . എന്ന് സമീക്ഷ യു കെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

A/C Name: SAMEEKSHA UK,
S/C: 309897,
A/C Number: 78183568,
Bank Name: LLOYDS.

സുജു ജോസഫ്

സാലിസ്ബറി: പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷൻ 2021 -23 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഷിബു ജോൺ പ്രസിഡന്റായും ഡിനു ഓലിക്കൽ സെക്രട്ടറിയായും ഷാൽമോൻ പങ്കെത് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നൽകുക.

മാർച്ച് 27ശനിയാഴ്ച നടന്ന സൂം വഴി നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പും നടന്നത്. സംഘടനയുടെ രക്ഷാധികാരിയായി ശ്രീ ജോസ് കെ ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി രാജി ബിജുവും ജോയിന്റ് സെക്രട്ടറിയായി നിധി ജയ്‌വിനും ജോയിന്റ് ട്രഷററായി ജ്യോതിഷ് ജോസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർവ്വാഹക സമിതിയംഗങ്ങളായി കുര്യാച്ചൻ സെബാസ്റ്റ്യൻ , മേഴ്‌സി സജീഷ്, ജിനോയെസ് കിഴക്കേപ്പറമ്പിൽ, എം പി പദ് മരാജ്, സുജു ജോസഫ് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ പ്രതിനിധികളായി സുജു ജോസഫ്, എം പി പദ് മരാജ്, ഡിനു ഓലിക്കൽ എന്നിവരെയും പൊതുയോഗം ചുമതലപ്പെടുത്തി.

കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ച് മാർച്ച് 27 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുൻ പ്രസിഡന്റ് സുജു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മേഴ്‌സി സജീഷും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ എം പി പദ്മരാജും അവതരിപ്പിച്ചു. പൊതുയോഗത്തിന് ശ്രീമതി സിൽവി ജോസ് സ്വാഗതവും ശ്രീ ജോബിൻ ജോസ് നന്ദിയും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ചുമതലകൾ എം പി പദ്മരാജന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.

കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും മുതിർന്നവർക്കും കുട്ടികൾക്കും കലാ കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് ഷിബു ജോൺ പറഞ്ഞു.

കോട്ടയം: രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു കുഞ്ഞുമോന്റേത്. കൂലിപ്പണി ചെയ്തായിരുന്നു കുഞ്ഞുമോൻ കുടുംബം പോറ്റിയിരുന്നത്. വിധിയുടെ ക്രൂരതയെന്നോണം തേങ്ങാ പറിക്കാൻ കയറിയ കുഞ്ഞുമോൻ കാൽ വഴുതി നിലത്തു വീഴുകയായിരുന്നു. വീഴ്ചയുടെ ഫലമായി നട്ടെല്ലിന് പൊട്ടൽ സംഭവിക്കുകയും ഞരമ്പുകൾക്കു തകരാറുകൾ പറ്റുകയും ചെയ്തു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത കുഞ്ഞുമോന് ഉടൻതന്നെ ഒരു ശസ്ത്രക്രീയയ്ക്കു വിധേയനാകേണ്ടിവന്നു. നിരവധി ചികിത്സകൾക്ക് ശേഷവും കുഞ്ഞുമോൻ നടു തളർന്നു കിടപ്പിലാണ്. ഇനിയും നിരവധി തുടർ ചികിത്സകൾ നടത്തിയാൽ മാത്രമേ കുഞ്ഞുമോന് എണീറ്റ് നടക്കാനെങ്കിലും സാധിക്കുകയുള്ളു.

കുഞ്ഞുമോൻ കൂലിവേല ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്, കുഞ്ഞുമോൻ കിടപ്പിലായതുമൂലം നിത്യ ചിലവുകൾക്കുപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. വളരെ പ്രതീക്ഷകളോടെ നഴ്‌സിങ് പഠനത്തിനയച്ച മകളുടെ പഠനം പോലും വഴിമുട്ടിനിൽക്കുന്ന അവസ്‌ഥയിലാണ്‌. ഇതുവരെ കുഞ്ഞുമോന്റെ ചികിത്സ ചിലവുകൾ പലരുടെയും സഹായം കൊണ്ടാണ് മുൻപോട്ടു കൊണ്ടുപോയത്. ഇനിയും എങ്ങനെ ജീവിതം മുൻപോട്ടു പോകും എന്നറിയാതെ പകച്ചു നിൽക്കുകയാണ് കുഞ്ഞുമോനും നിസ്സഹായരായ കുടുംബവും. പ്രിയമുള്ളവരേ ഈ കുടുംബത്തിന് തകർന്നിരിക്കുന്ന ഈ അവസ്‌ഥയിൽ ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോർക്കില്ലേ? നിങ്ങളാൽ കഴിയുന്ന സഹായം ഏപ്രിൽ മുപ്പതിന് മുൻപായി വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ് : 07809702654
ബോബൻ സെബാസ്റ്റ്യൻ : 07846165720
സാജു ജോസഫ് : 07507361048

കൊറോണമൂലം കൂടിച്ചേരാൻ കഴിയുന്നില്ലെങ്കിലും ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ഈസ്റ്റർ ,വിഷു ആഘോഷങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഏപ്രിൽ മാസം 24 ന് വൈകുന്നേരം 4 മണി മുതൽ നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.

ലണ്ടൻ കലാഭവനുമായി ചേർന്ന് വി,ഷാൽ ഓവർ, കം, എന്ന ഫേസ് ബുക്ക് പേജിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. തിരുവന്തപുരം കലാഞ്ജലി ഫൗണ്ടേഷനും, ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ടീമും പരിപാടികൾ അവതരിപ്പിക്കുന്നു. കൂടാതെ ലിവർപൂളിലെ കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കുന്നു. കഴിയുന്ന മുഴുവൻ ആളുകളും പരിപാടി ആസ്വദിക്കാൻ മുകളിൽ പറഞ്ഞ ഫേസ്ബുക്ക് പേജിൽ ചേരണമെന്ന് ലിമയ്ക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

ഏബ്രഹാം കുര്യൻ

പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി, കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഉള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ, ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് “കണിക്കൊന്ന” യുടെ മൂല്യനിർണ്ണയമായ പഠനോത്സവം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവമായി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി, യുകെയിൽ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിൽ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികളാണ് പങ്കെടുത്തത്.

പഠനോത്സവം ആരംഭിക്കുന്നതിനു മുൻപായി നടന്ന ലളിതമായ ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ഭാഷാദ്ധ്യാപകനും പ്രധാന അദ്ധ്യാപക പരിശീലകനുമായ ഡോ എം ടി ശശി എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ്
സി എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. മലയാളം ഡ്രൈവിന്റെ സംഘാടക സമിതി അംഗം അന്ന എൻ സാറ അവതാരകയായി പങ്കെടുത്ത് ചടങ്ങുകൾ നിയന്ത്രിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും അയ്യായിരത്തിലധികം ആളുകൾ വീക്ഷിക്കുവാനായി എത്തിയിരുന്നു.

യുകെയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനായി എത്തിയ കുട്ടികളെ മൂന്നു മേഖലകളിലായി രൂപംനൽകിയ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ നിരവധി വെർച്യുൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത്. യുകെയിൽ മലയാളം പഠിക്കുന്ന കുട്ടികളെ മാതൃഭാഷയായ മലയാളവുമായി അടുപ്പിക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറുകൾ മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും നൽകിയതിനാൽ കുട്ടികൾ ആഹ്ലാദത്തോടെയാണ് പഠനോത്സവത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയതെന്ന് മുഴുവൻ സമയവും സൂപ്പർവൈസർമാരായി ചുമതല വഹിച്ചിരുന്ന അധ്യാപകർ അഭിപ്രായപ്പെട്ടു. പഠനോത്സവത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ എല്ലാ വെർച്വൽ ക്ലാസ് റൂമുകളിലെയും പഠനോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു.

മലയാളം മിഷൻ യുകെ ചാപ്റ്റർ മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറിന്റെ മുഖ്യ ചുമതലയിൽ ഓൺലൈൻ സാങ്കേതിക സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തി ഐടി വിദഗ്ധരായ കുര്യൻ ജേക്കബ് , ദീപ സുലോചന, അസീം അബു, ബേസിൽ ജോൺ, ബെന്നറ്റ് മാത്യു, ബിജിനി ജെ പി, ജോബി തോമസ് എന്നിവരുടെ സാങ്കേതിക സഹായങ്ങൾകൊണ്ടുമാണ് മുഴുവൻ കുട്ടികളുടെയും പഠനോത്സവം ഓൺലൈനിലൂടെ വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത്.

മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിലൂടെ യുകെയിൽ നടത്തിയത്. ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി’ ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

യുകെയിലെ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ ചോദ്യപേപ്പറുകൾ വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ വാല്യൂവേഷൻ പൂർത്തിയാക്കി ഏപ്രിൽ 21ന് മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും ഫലപ്രഖ്യാപനം നടത്തുവാനുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്‌ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.

* ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
* ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
* ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
* രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
* ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
* എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).

കോവിഡ് മഹാമാരിയുടെ ഫലമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ അവസരത്തിലും മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന ഓൺലൈൻ പഠനോത്സവം വിജയകരമായി പൂർത്തിയാക്കുവാൻ കഠിനാദ്ധ്വാനം നടത്തിയ പഠനോത്സവ കമ്മിറ്റിയെയും അധ്യാപകരെയും, രക്ഷിതാക്കളെയും സാങ്കേതിക വിദഗ്ധരെയും, പങ്കെടുത്ത മുഴുവൻ കുട്ടികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി അഭിനന്ദിച്ചു.

RECENT POSTS
Copyright © . All rights reserved