കേരളത്തില്‍ നിന്നും യുകെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടന്‍ മലയാളി നിവാസികളായ നൂറിലധികം കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് നയന മനോഹരവും , വർണശബളവുമായ കലാ സാംസ്കാരിക പരിപാടികൾ അവതിരിപ്പിച്ചു കൊണ്ടു എൽമ -ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പതിമൂന്നാമത് ക്രിസ്ത്മസ്‌ പുതുവത്സര ആഘോഷ പരിപാടികൾക്ക് കൊടിയിറങ്ങി.

മുതിർന്നവരുടെയും, കുട്ടികളുടേയും സിനിമാറ്റിക് ഡാൻസ്, കപ്പിൾ ഡാൻസ്‌, ഒപ്പന, മാർഗംകളി, ഫാഷൻഷോ, ഡി ജെ തുടങ്ങിയ നിരവധി കലാ പരിപാടികളോടൊപ്പം ക്രിസ്തുമസ് കരോളും, വിഭവ സമൃദ്ധമായ സായാഹ്‌ന വിരുന്നും കൊണ്ട് ആഘോഷപരിപാടികൾ വര്‍ണശബളമായി. മറ്റ് കമ്മറ്റി അംഗംങ്ങളുടെ സാന്നിധ്യത്തിൽ കൂടിയ പൊതുയോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ധന്യാ കെവിൻ സ്വാഗതം ആശംസിക്കുകയും, തുടർന്ന് ഈ പരിപാടികൾ വിജയകരമാക്കി തീർക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങളേയും, വിവിധ കമ്മറ്റികളെയും കൂടാതെ പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബാഗംങ്ങളേയും അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ലിജോ ഉമ്മൻ അനുമോദിക്കുകയും, എൽമ കമ്മൂണിറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങളെ സൂചിപ്പിക്കുകയും സംഘടനയുടെ ഉന്നമനത്തിനുവേണ്ടി തുടർന്നുള്ള സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി ബാസ്റ്റിൻ മാളിയേക്കൽ ആശംസകൾ അറിയിക്കുകയും സംഘടനയുടെ പ്രവര്ത്തനതെപ്പറ്റിയും, ഭാവിപരിപാടികളെ കുറിച്ചും സൂചിപ്പിക്കുകയും ചെയ്തു.

എൽമയുടെ ചരിത്രവും പഴയകാല ഓർമകളും കോർത്തിണക്കി പുതുതായി വന്ന തലമുറക്ക് നയന വിസ്മയമായി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ എൽമയ്ക്ക് തീരാനഷ്ടമായ റോഷനു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കലാ പരുപാടികൾ തുടർന്നു. ട്രഷറർ ബിനു ലൂക്കിന്റെ നേതൃത്വത്തിൽ സ്പോൺസേഴ്‌സിനെ ആദരിക്കുകയും ജോയിൻറ് സെക്രട്ടറി ജെന്നിസ് രഞ്ജിത്ത് കുട്ടികളുടെ പരിപാടികൾ ഏകോപിപ്പിക്കുകയും ജോയിൻറ് ട്രഷറർ ഹരീഷ് ഗോപാൽ എല്ലാവർക്കുമുള്ള നന്ദിയും അറിയിച്ചു .

എല്‍മയുടെ ഈ ക്രിസ്മസ് പുതുവത്സര പരിപാടികള്‍ ഏകോപിപ്പിച്ചു വന്‍ വിജയമാക്കി തീര്‍ക്കാന്‍ നെടുംതൂണായി പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർ ശുഭ ജന്റിൽനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു . ഇനിയും എൽമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്ന് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.