Association

മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നഴ്സുമാരടക്കമുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരത്തിനും ഹെൽത്ത് ടൂറിസത്തിനും സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും. യൂറോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് സർവീസ് നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു.

സാധാരണക്കാർക്കായി ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഗവൺമെൻ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വർഷം കൊണ്ട് ഉണ്ടായതായി ചാഴികാടൻ സൂചിപ്പിച്ചു. എൽഡിഎഫ് ഭരണത്തിൻ്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച എൽഡിഎഫിൻ്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഡോ .തോമസ് ഐസക്കും തോമസ് ചാഴികാടനും യുകെയിലെയും അയർലണ്ടിലെ മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു

എൽഡിഎഫ് യുകെ – അയർലണ്ട് കൺവീനർ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇൻ്ററാക്ടീവ് സെഷനിൽ പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡൻ്റ് ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താനായി പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അബ്രാഹാം കുര്യൻ മീറ്റിംഗിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻആർഐ കമ്മീഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, യുകെ – അയർലണ്ട് സെക്രട്ടറി ഹെർസേവ് ബെയിൻസ് മീറ്റിംഗിൽ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തിൽ ആശംസാ പ്രസംഗം നടത്തി. ചേതന യുകെ സെക്രട്ടറി ലിയോസ് പോൾ നന്ദി പ്രകാശിപ്പിച്ചു.

ബാലസജീവ് കുമാർ

കഴിഞ്ഞ തവണത്തെ യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രധാന പ്രവർത്തന നേട്ടങ്ങളിൽ ഒന്നായിരുന്നു യു കെ മലയാളികൾക്കും അംഗ അസ്സോസിയേഷനുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചത്. യു കെയിൽ മരണമടഞ്ഞ മലയാളികളുടെ സംസ്കാരകർമ്മൾക്ക് ആവശ്യമായ തുക നൽകുന്നതിനായി രൂപീകരിച്ച യുക്മ സാന്ത്വനം പദ്ധതിയിലേക്കുള്ള സംഭാവനകളും, ഏതെങ്കിലും തരത്തിൽ ദുരന്തങ്ങൾക്ക് ഇരയായി ദുരിതത്തിലായ അംഗ അസ്സോസിയേഷനുകളിലെ അംഗങ്ങൾക്ക് സഹായകമാകുവാനുള്ള സംഭാവനകൾ സ്വീകരിക്കുവാനും, മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ സ്വരൂപിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞു.

എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോൾ ചാരിറ്റി ട്രസ്റ്റീ ബോർഡിലുണ്ടായിരുന്ന ജനകീയ മുഖങ്ങളെ പുറത്താക്കി പുതിയ ട്രസ്റ്റികളെ അവരോധിക്കുകയും, നമ്മൾ കടന്നുപോരുന്ന ഈ ദുരന്ത കാലഘട്ടത്തിൽ യു കെ മലയാളികൾക്ക് പലതരത്തിലും സഹായകമാകേണ്ടിയിരുന്ന ഈ ചാരിറ്റിയുടെ പ്രവർത്തനങ്ങളെ നിർത്തിവക്കുകയും ചെയ്ത് കുറ്റകരമായ അനാസ്ഥയാണ് സമൂഹത്തോട് കാണിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ, യുകെയിൽ മരണമടഞ്ഞ വിവിധ മലയാളികളുടെ സംസ്കാരകർമ്മങ്ങൾക്കും, കുടുംബ സഹായത്തിനായി യുക്മ അംഗ അസോസിയേഷനുകൾ പോലും സംഭാവനകൾ ശേഖരിച്ചപ്പോൾ യുക്മ നാഷണൽ കമ്മിറ്റിയും, അതിന്റെ ഉടമസ്ഥതയിലുള്ള യുക്മ ചാരിറ്റിയും നിഷ്ക്രിയമായിരുന്നു.

കേരളത്തിൽ ഉണ്ടായ ആദ്യ പ്രളയ സമയത്ത് പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുവാനും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിത് നൽകാനും, ശുചീകരണപ്രവർത്തനങ്ങൾക്കുമെന്ന പേരിൽ യു കെ മലയാളികളിൽ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിക്കാതെ, രണ്ടര വർഷമായി കൈവശം വച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ട്. പ്രളയദുരിതാശ്വാസത്തിനും, വീടുപണിയുന്നതിനും വേണ്ടി ശേഖരിച്ച തുകയിൽ പതിനായിരം പൗണ്ട് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറിയതും, അതിന്റെ ചിലവിലേക്കായി 500 പൗണ്ട് ഉപയോഗിച്ചതുമല്ലാതെ പിരിവെടുക്കുന്നതിന് ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്ന സന്നദ്ധപ്രവർത്തനങ്ങളോ ഭവനനിർമ്മാണമോ നാളിതുവരെ നടത്തിയിട്ടില്ല. ബഹുമാനപ്പെട്ട ശശി തരൂർ എം പി യും യുകെ യിലെ മലയാളി മേയർമാരും, കൗൺസിലർമാരും അവരുടെ ഓഫിസ് മുഖേനയും പൊതുസദസ്സുകൾ മുഖേനയും യുക്മയെ വിശ്വസിച്ച് സമാഹരിച്ച തുക കേരളത്തിൽ വീണ്ടും പ്രളയവും, ദുരന്തങ്ങളും വന്നു ചേർന്നപ്പോഴും വിനിയോഗിക്കാത്തതും, യു കെയിൽ കോവിഡ് എന്ന മഹാമാരിയുടെ ഫലമായി മരണമടഞ്ഞ മലയാളികൾ മറ്റ് ചാരിറ്റികളെയോ സോഷ്യൽ മീഡിയ കാമ്പയിനിനെയോ ആശ്രയിക്കേണ്ടി വരുകയോ ചെയ്ത സാഹചര്യത്തിൽ മുപ്പതിനായിരം പൗണ്ടിൽ അധികം വരുന്ന ഈ തുക ദുർവ്യയം ചെയ്യപ്പെടും എന്ന് ആശങ്കയുണ്ട്. പ്രളയസമയത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷൻ മുഖേന സമാഹരിച്ച് കേരളത്തിലേക്ക് അയച്ച സാധനങ്ങൾ രാഷ്ട്രീയ ലക്ഷ്യ സാഫല്യത്തിനായി അനർഹർക്ക് വിതരണം ചെയ്തു എന്ന ആക്ഷേപവും നിലവിലുണ്ട്.

ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ വിരാജിക്കുന്ന യുക്മയുടെ ഭരണസമിതിയും, അവർ അധികാരമേറ്റതിനു പിന്നാലെ വന്ന യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡും, യു കെ മലയാളികൾക്ക് ദുരന്താവസരങ്ങളിലോ അവരുടെ ആവശ്യങ്ങളിലോ സഹായകമായില്ല. കൂടാതെ, സമാഹരിച്ച തുക വിനിയോഗിക്കാതെ, മുൻ യുക്മ പ്രവർത്തകരെ പുറത്താക്കിയും, അച്ചടക്ക നടപടികൾ സ്വീകരിച്ചും, ഭീഷണിക്കത്തുകൾ അയച്ചും നിശ്ശബ്ദരാകാൻ പ്രേരിപ്പിക്കുന്നത് ഈ തുക ദുർവ്യയം ചെയ്യാനാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ആയതിനാൽ യുക്മയെയും, യുക്മ ചാരിറ്റിയെയും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ആക്ഷൻ കൗൺസിൽ യുക്മ നാഷണൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം ചുവടെ

“ബഹുമാനപ്പെട്ട യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് യു കെ യിലെ മലയാളീ സമൂഹത്തിന്റെ പ്രത്യാശയായി കാലങ്ങളിലൂടെ പ്രവർത്തകർ വളർത്തിക്കൊണ്ടുവന്ന യുക്മ എന്ന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ് ഇന്ന് പൂർണ്ണമായും നിഷ്ക്രിയവും, നിർജ്ജീവവും ആയി നിരുത്തരവാദികളായ ട്രസ്റ്റീ ബോർഡിന്റെ അധീനതയിൽ ആയിരിക്കുന്നതിനെ പറ്റി യുക്മ നാഷണൽ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തുന്നതിനും യുക്മ നാഷണൽ കമ്മിറ്റി ഉടനടി ഇടപെട്ട് ചാരിറ്റി ഫൗണ്ടേഷനെയും ആസ്തികളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാനാണ് ഈ കത്ത്.

2018 ൽ രജിസ്‌ട്രേഷൻ ലഭിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷൻ, ആദ്യ വർഷം തന്നെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യ ട്രസ്റ്റീ ബോർഡിന്റെ നേതൃത്വത്തിൽ ചെയ്തു. യു കെ യിൽ മരണമടയുന്ന മലയാളികളുടെ അന്ത്യകർമ്മങ്ങൾക്ക് ഉപകരിക്കപ്പെടും വിധം യുക്മ സാന്ത്വനം പദ്ധതിയിലൂടെ പലരെയും സഹായിക്കുവാൻ ചാരിറ്റി അക്കൗണ്ട് ഉപയോഗിച്ചു. യുക്മ അംഗ അസ്സോസ്സിയേഷനുകളിലെ അംഗങ്ങൾക്ക് അവരുടെ ദുരന്തസമയത്ത് അസ്സോസ്സിയേഷൻ മുഖേന സഹായം അഭ്യർത്ഥിക്കുന്നതിനും യുക്മ ചാരിറ്റി അക്കൗണ്ട് സഹായകമായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ പ്രളയസമയത്ത്, ദുരന്തത്തിൽ അകപ്പെട്ടവർക്ക് ദുരന്തനിവാരണത്തിനായും, വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിതുനൽകുമെന്ന വാഗ്ദാനം പൊതുജനങ്ങൾക്ക് നൽകിയും യു കെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ചതും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇത്തരത്തിൽ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനത്തിലൂടെ വിശ്വാസ്യതയാർജ്ജിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ യുക്മ ഇലക്ഷനു ശേഷം ചാരിറ്റി ട്രസ്റ്റീ ബോർഡിൽ അഴിച്ചുപണി നടത്തി പുതിയ ആൾക്കാരെ നിയമിച്ചതിനു ശേഷം ക്രിയാത്മകമായി നടക്കുന്നതായി കാണുന്നില്ല.

കേരളത്തിൽ വീടുകൾ നിർമ്മിക്കാനും, സാനിട്ടയ്‌സേഷനും, ദുരന്തനിവാരണത്തിനും എന്ന് പത്രമാദ്ധ്യമങ്ങളിൽ കൂടിയും, സോഷ്യൽ മീഡിയകളിൽ കൂടിയും പരസ്യം നൽകി വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഈയാവശ്യത്തിനായി വിനിയോഗിക്കാതെ മുപ്പത്തിനായിരത്തിൽ അധികം പൗണ്ട് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദുർവ്യയം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കാണുന്നു. കേരളത്തിൽ വീണ്ടും പ്രളയവും, കെടുതികളും വന്നിട്ടും വാഗ്ദാനം ചെയ്ത വികസനപ്രവർത്തനങ്ങൾ നടത്താത്തത് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും അതിലൂടെ യുക്മ എന്ന മഹാ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകർക്കുമെന്നും ആശങ്കപ്പെടുന്നു.

യു കെ യിൽ ഈ യുക്മ നാഷണൽ കമ്മിറ്റി അധികാരമേറ്റെടുത്തതിനും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡ് പുനർനിർണ്ണയം ചെയ്തതിനും ശേഷം ഉണ്ടായ കെടുതികളിൽ അംഗ അസ്സോസിയേഷനുകൾക്കോ യു കെ യിലെ ജനങ്ങൾക്കോ ഉപകാരപ്പെടുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങളിലും ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു.മലയാളികൾ മരണമടഞ്ഞപ്പോൾ പത്രത്തിലൂടെ ആദരാഞ്ജലികൾ മുഴക്കിയതല്ലാതെ, മറ്റൊന്നും ചെയ്യാതെ അവരുടെ അസ്സോസിയേഷനുകളെ മറ്റ് ചാരിറ്റികളിലേക്ക് തള്ളിവിടുകയോ, സ്വന്തമായി സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പണം സ്വരൂപിക്കാനോ ഉള്ള അവരമുണ്ടാക്കുകയാണ് ചെയ്തത് എന്നത് ലജ്ജിപ്പിക്കുന്നു.

ഇക്കാരണങ്ങൾ കൊണ്ട് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി Action Council to Save UUKMA Charity Foundation Trust എന്ന പേരിൽ ചാരിറ്റി ഫൗണ്ടേഷന്റെ വെർജിൻ മണി ലിങ്ക് വഴി പണം സംഭാവന ചെയ്ത അഭ്യുദയകാംക്ഷികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച വിവരം യുക്മ നാഷണൽ കമ്മിറ്റിയെ അറിയിക്കാൻ താങ്കളെ ചുമതലപ്പെടുത്തുന്നു.

ഇപ്പോഴത്തെ യുക്മ നാഷണൽ കമ്മിറ്റിയും ചാരിറ്റി ട്രസ്റ്റീ ബോർഡും, വ്യക്തവും, യുക്തിസഹവുമായ കാരണങ്ങൾ കാണിക്കാതെ മുൻ ചാരിറ്റി ട്രസ്റ്റീ ബോർഡ് തുടർന്നുപോന്ന പ്രവർത്തനങ്ങളിൽ പിന്തുടർച്ച നടത്താത്തത് കുറ്റകരമായ അനാസ്ഥയും യുക്മയെ അപകീർത്തിപ്പെടുത്താനും ശുഷ്കപ്പെടുത്താനുമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ ഈ കത്ത് ഇമെയിലായി അയക്കുന്ന ഇന്നേദിവസം മുതൽ 14 ദിവസത്തിനകം വാഗ്ദാനപ്രകാരം അർഹരായവർക്ക് വീട് വച്ചുകൊടുക്കാനും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ശേഖരിച്ച ഫണ്ട് വിനിയോഗിക്കുകയും, നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് യുക്മയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ ട്രസ്റ്റീ ബോർഡംഗങ്ങളുടെ മേൽ നടപടി എടുക്കുകയും ചെയ്യാത്ത പക്ഷം ചാരിറ്റി കമ്മീഷന് രേഖാമൂലം പരാതി നൽകുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

താങ്കൾക്ക് ഈ കത്തയച്ച വിവരം പത്രവാർത്തയായി പ്രസിദ്ധീകരിക്കുന്നതും, സോഷ്യൽ മീഡിയയിൽ കാമ്പയിൻ നടത്തി സംഭാവന നൽകിയ അഭ്യുദയകാംക്ഷികളെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതും, അറിയിച്ച ആവശ്യത്തിന് വിനിയോഗിക്കാത്ത തുകയിൽ നിന്ന് അവരവർ സംഭാവന ചെയ്ത തുക ചാരിറ്റി കമ്മീഷൻ മുഖേന തിരികെ വാങ്ങിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതുമാണ്

ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച് വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യൂസ്) ജോൺ ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടർ, കൈരളി ടിവി) എന്നിവരാണ് കോവിഡ് കാല ലോക വാർത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ് ചൂടും, കൂടാതെ നവ മാധ്യമങ്ങളുടെ പാൻഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.

കോവിഡ് ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വർദ്ധിക്കുകയാണ് ചെയ്തത്. ‘എസ്സെൻഷ്യൽ’ കാറ്റഗറിയിൽ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാർഥ്യം പൊതു ജനങ്ങൾ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്, വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾ ടി.വിക്കു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വർധിച്ചു. ഈ മാറ്റങ്ങളെപറ്റി അവർ സംവദിക്കും.

ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോർത്തമേരിക്കയിൽ മലയാള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.

ഫെബ്രുവരി 27 ശനിയാഴ്ച ന്യൂ യോർക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യൻ സമയം രാത്രി 8.30). പങ്കെടുക്കുന്നവർ മാധ്യമസംഗമം.ഓർഗ്/രജിസ്റ്റർ എന്ന ലിങ്കിൽ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് 1-773-255-9777 സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ജീമോൻ ജോർജ് 1-267-970-4267

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ പൂക്കാലം വെബ് മാഗസിന്റെ ആഭിമുഖ്യത്തിൽ, അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചർക്ക് ആദരവർപ്പിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന “സുഗതാഞ്ജലി” അന്തർ ചാപ്റ്റർ കാവ്യാലാപന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാനായി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്, മലയാളം മിഷൻ യുകെ ചാപ്റ്റർ പഠന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി ഒന്നാം ഘട്ട മത്സരം സംഘടിപ്പിക്കുന്നു. 2021 ജനുവരി ഒന്നിന് 10 വയസ്സിൽ താഴെയുള്ള കുട്ടികൾ ജൂനിയർ വിഭാഗം 10 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗം എന്നീ ക്രമത്തിലാണ് മത്സരം നടത്തുന്നത്.

മത്സരാർത്ഥികൾ സുഗതകുമാരി ടീച്ചറിന്റെ കവിതകളാണ് ആലപിക്കേണ്ടത്. ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ് ഫുടതയോടെ കാണാതെ ചൊല്ലേണ്ടതാണ് . പരമാവധി സമയം 7 മിനിറ്റ് ആണ്. കുറഞ്ഞത് 3 മിനിട്ടെങ്കിലും അഭിലഷണീയം. പതിനാറു വരികൾ ഭംഗിയായി ചൊല്ലുന്നതിന് അതിൽ കുറവ് സമയമെടുത്താലും പരിഗണിക്കും. സീനിയർ വിഭാഗത്തിൽ പതിനാറ് വരികൾ എന്ന നിബന്ധനയിൽ ആവർത്തിക്കുന്ന വരികൾ ഉൾപ്പെടുന്നതല്ല.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി യുകെയിലെ പഠന കേന്ദ്രങ്ങളിൽ നിന്നും ഒന്നാം ഘട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ ഫെബ്രുവരി 25 നു മുൻപ് 07882791150 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ് . പ്രശസ്തരായ ജഡ്ജിംഗ് പാനലിന്റെ നേതൃത്വത്തിലാണ് വിധി നിർണയം നടത്തുന്നത് . ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്കാണ് 2021 മാർച്ച് ആറിന് യുകെ സമയം 1.30 പി എം ന് ( IST: 7PM) ഓൺലൈനായി സംഘടിപ്പിക്കുന്ന അന്തർ ചാപ്റ്റർ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്. യു കെ ചാപ്റ്ററിൽ നടത്തുന്ന ഒന്നാം ഘട്ട മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് സാക്ഷ്യപത്രവും ക്യാഷ് അവാർഡും മലയാളം മിഷൻ നൽകുന്നതാണ്.

ഓരോ ചാപ്റ്ററുകളും സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട മത്സരങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന ഫൈനൽ മത്സരം ആണ് രണ്ടാംഘട്ടത്തിൽ നടത്തുന്നത് . ഫൈനൽ മത്സരം 2021 മാർച്ച് ആറാം തീയതി 1.30 PM യു കെ സമയത്താണ് (7 PM ഇൻഡ്യൻ സമയം) ഓൺലൈൻ മത്സരം നടത്തുന്നത്. ഫൈനൽ മത്സരത്തിന്റെ മേൽനോട്ടം പൂർണ്ണമായും മലയാളം മിഷൻ കേന്ദ്ര ഓഫീസ് നേരിട്ടാണ് നടത്തുന്നത് .

കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒന്നാം ഘട്ട കാവ്യാലാപന മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന പരമാവധി വിദ്യാർത്ഥികൾ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 07846747602, 07882791150 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബ്രിസ്റ്റോൾ മലയാളികളുടെ പൊതു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകനായി രൂപം കൊണ്ട ബ്രിസ്ക 2021-22 വർഷത്തിലേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന കമ്മറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

ബ്രിസ്റ്റേളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ ഉൾക്കൊള്ളുന്ന 16 അംഗ കമ്മററിയിൽ നിന്നുംപ്രസിഡന്റായി ജാക്സൺ ജോസഫ്, ജനറൽ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ജെയിംസ് ഫിലിപ്പ്(വൈസ് പ്രസിഡൻറ്),ബിജു പോൾ(ജോയിന്റ് സെക്രട്ടറി),രാജൻ ഉലഹന്നാൻ(ജോയിന്റ് ട്രഷറർ), ജാനീസ് ജെയിൻ, ബിനോയി മാണി, അബ്രഹാം മാത്യു (ആർട്സ് കോടിനേറേറഴ്സ്), നൈജിൽ കുര്യൻ, മനോഷ് ജോൺ, ഷിജു ജോർജ്(സ്പോർട്സ് കോർഡിനെറ്റേഴ്സ്) ജോബിച്ചൻ ജോർജ്(പി ആർ ഓ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ് ജാക്സൺ ജോസഫും, സെക്രട്ടറി നൈസന്റ് ജേക്കബും കമ്മറ്റിയെ അഭിസംബോധന ചെയ്തു സംസരിക്കുകയും മുൻ ഭരണസമിതിക്കു നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികളുടെയും കമ്മറ്റിയംഗങ്ങളുടെയും എല്ലാവിധസഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. അതോടെപ്പം ബ്രിസ്ക്കയുടെ എല്ലാ അംഗ അസോസിയേഷനുകളുടെയും മുൻവർഷങ്ങളിലേതുപോലെയുള്ള സഹായ സഹകരണങ്ങൾ തുടർന്നും അഭ്യർത്ഥിക്കുകയും ചെയ്തു.

ലോക് ഡൗണിന്റെ സഹര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതിനനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിച്ചു.

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുവാൻ നാലംഗ ജഡ്ജിംഗ് പാനലിനെ ചുമതലപ്പെടുത്തി. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്സാണ്ടർ സാം, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഭിഷഗ്‌വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങൾ .

പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. കൂടാതെ അവാർഡ് ജേതാവിനെ നവംബർ രണ്ടാം വാരം ചിക്കാഗോയിലെ ഹോളിഡേ ഇൻ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രസ് ക്ലബ് ഇന്റർനാഷണൽ കോൺഫറൻസിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും.

എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ (മനോരമ) എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോൾ എം.എൽ.എ ആയ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ് എന്നിവരാണ് നേരത്തെ ഈ അവർഡ് നേടിയിട്ടുള്ളത്.

മാധ്യമ രംഗത്ത് പത്ത് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് മാധ്യമ ശ്രീ അവാർഡിന് അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റ് ചെയ്യാം. വിവരങ്ങൾ ഈ-മെയിലിൽ അറിയിക്കുക [email protected]

കോവിഡിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രീ പുരസ്‌കാരം നൽകുന്ന ചടങ്ങുകൾ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ നാഷനൽ എക്സിക്യൂട്ടിവിന്റെയും ചാപ്ടർ പ്രസിഡന്റുമാരുടെയും യോഗം നടന്നു. ജനറൽ സെക്രട്ടറി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എല്ലാ ചാപ്റ്റർ പ്രെസിഡന്റുമാരും പങ്കെടുത്തു.

ജസ്റ്റിൻ അബ്രഹാം

പ്രിയ സ്നേഹിതരേ, കോവിഡ് പ്രതിസന്ധിയിലും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ വാർഷിക ചാരിറ്റിയായ രാജാക്കാട് ഉള്ള ബിജുവിനും, അടിമാലിയിലുള്ള പൗലോസിനും ഒരു ഭവനത്തിനായും, കുഞ്ചിതണ്ണിയിൽ താമസിക്കുന്ന അമ്മിണി ചേച്ചിക്ക് ചികിത്സാ സഹായത്തിനുമായി യുകെയിലെ സ്നേഹ മനസുകൾ നൽകിയത് 8000 പൗണ്ട്.

മൂന്ന് കുടുംബങ്ങൾക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും പ്രത്യകമായി ഈ കോവിഡ് പ്രതിസന്ധിയിലും ജന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വിജയകരമാക്കിയ യുകെയിലുള്ള മുഴുവൻ ഇടുക്കിജില്ലക്കാരോടും, നല്ലവരായ എല്ലാ മനുഷ്യ സ്നേഹികൾക്കും. ഈ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റുള്ള ജില്ലക്കാരെയും, ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച മുഴുവൻ സംഗമം കമ്മറ്റിക്കാരെയും, എല്ലാ പ്രവർത്തകരെയും, മാധ്യമ സുഹ്രുത്തുക്കളെയും ഇടുക്കി ജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ. ഇടുക്കി ജില്ലാ സംഗമം ഇതു വരെ ഒരു കോടി 10 ലക്ഷം രുപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ യുകെയിലും, നാട്ടിലുമായി നൽകി കഴിഞ്ഞു. ഈ രണ്ട് ഭവനങ്ങളുടെ നിർമ്മാണം ഇടുക്കി ജില്ലാ സംഗമത്തിൻ്റെ നേത്യത്തിൽ ഉടൻ ആരംഭിക്കുന്നതാണ്.

നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും ഒരിക്കൽ കൂടി ഇടുക്കി ജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓർക്കുന്നു..ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

ഇടുക്കി ജില്ലാ സംഗമം
കമ്മറ്റിക്കു വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്

ഏബ്രഹാം കുര്യൻ

ഇന്ന് 07/02/2021 ഞായറാഴ്ച 4 പിഎം മിന് ( 9.30 PM IST ) മലയാളം ഡ്രൈവിൽ ‘ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കാൻ മലയാളികൾക്ക് ചിരപരിചിതിനായ ഡോ. വൈശാഖൻ തമ്പി എത്തുന്നു. ചുറുചുറുക്കും ഊർജസ്വലതയും നിറഞ്ഞ ഈ ചെറുപ്പക്കാരൻ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിൽ എല്ലാം പൊന്നുവിളയിച്ച വ്യക്തിത്വത്തിനുടമയാണ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ‌ഐ‌എസ്ടി) സീനിയർ റിസർച്ച് ഫെല്ലോ ആയി ഇപ്പോൾ ജോലി ചെയ്യുന്നു. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (എൻ‌ഐ‌എസ്ടി) നിന്ന് മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇദ്ദേഹം അന്താരാഷ്ട്ര ജേണലുകളിൽ ഏഴ് ഗവേഷണ ലേഖനങ്ങളും മലയാളത്തിൽ പ്രശസ്തമായ മൂന്ന് ശാസ്ത്ര പുസ്തകങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ശാസ്ത്ര-സമൂഹത്തെക്കുറിച്ചുള്ള സാമൂഹിക വ്യവഹാരങ്ങളിൽ സജീവമായ വൈശാഖൻ തമ്പി തിരുവനന്തപുരം സ്വദേശിയാണ്. ഊർവാലം, അഹം ദ്രവ്യാസ്മി, അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ശാസ്ത്ര ലോകത്തിനും മലയാളത്തിനും ഉള്ള സംഭാവനകളിൽ ചിലത് മാത്രമാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഈ മാസം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത അധ്യാപകനും ബാലസാഹിത്യകാരനും ആയ ശ്രീ പി. രാധാകൃഷ്ണൻ ആലുവീട്ടിൽ ‘ബാലസാഹിത്യത്തിൽ കടങ്കഥയുടെ പ്രാധാന്യം’ എന്ന പ്രഭാഷണത്തിലൂടെ ആധുനീക ജിവിതവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യം ആധുനീക കടങ്കഥകൾ ഉദാഹരിച്ച് അവതരിപ്പിച്ചത് ഒരു വേറിട്ട അനുഭവം ആയിരുന്നു. യു കെ യിലെ കുട്ടികൾ അവർ നിരന്തരം കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് കടങ്കഥകൾ ഉണ്ടായാൽ അവ അവരുടെ മലയാള പഠനത്തെ എത്ര അധികം സഹായിക്കും എന്ന് അദ്ദേഹം വരച്ചുകാട്ടി.

മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 എഫ്എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഭാഷാ പ്രവർത്തകൻ ഡോ എം ടി ശശി, പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ കവിത ബാലകൃഷ്ണൻ, എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താത്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരോടൊപ്പം പ്രശസ്ത ബ്ലോഗർ ആയ അന്ന എൻ സാറായും ആണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (07/02/2021) ഞായറാഴ്ച വൈകിട്ട് യുകെ സമയം 4PM, ഇൻഡ്യൻ സമയം 09.30 പിഎം -മിനുമാണ് ഡോ വൈശാഖൻ തമ്പി ‘ ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.
https://www.facebook.com/MAMIUKCHAPTER/live/-

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഒത്തുചേർന്നായിരുന്നു വിവിധ വിദേശരാജ്യങ്ങളിലെ കേരളാ കോൺഗ്രസ് പ്രവർത്തകരുടെ ഈ ആദരസന്ധ്യ. ഇന്ത്യൻ സമയം രാത്രി ഒമ്പതിന് സംഘടിപ്പിച്ച ഈ ഭൂകണ്ഡാന്തര അനുസ്മരണ സമ്മേളനം കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ് –യു.കെ. പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ടോമി വട്ടവനാൽ കെ.എം. മാണി അനുസ്മരണ പ്രഭാഷണം നടത്തി.

ഈശ്വര പ്രാർത്ഥനയോട് ആരംഭിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് നേതാക്കളായ അഡ്വ. ജോബ് മൈക്കിൾ, ജെയിംസ് തെക്കനാടൻ, ടോമിച്ചൻ കൊഴുവനാൽ (പ്രവാസി കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി –യു.കെ.) ജെയ്‌ബു കുളങ്ങര ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് യു എസ് എ ) , സോണി മണിയങ്ങാട്ട് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് കാനഡ ), രാജു കുന്നക്കാട്ട് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് അയർലണ്ട് ), പി സി മാത്യു ( വർക്കിങ് പ്രസിഡന്റ് യു എസ് എ ), സിനു മുളയാനിക്കൽ ( ജനറൽ സെക്രട്ടറി പ്രവാസി കേരളാ കോൺഗ്രസ്, കാനഡ ), സി എ.ജോസഫ് ( ജനറൽ സെക്രട്ടറി യു.കെ ), ജോൺ വർഗീസ് ( ചാപ്റ്റർ പ്രസിഡന്റ് ന്യൂയോർക്ക്), ബിജു പള്ളിക്കര (ജനറൽ സെക്രട്ടറി, അയർലൻഡ്) ജിജോ അരയത് ( ജനറൽ സെക്രട്ടറി ,പ്രവാസി കേരളാ കോൺഗ്രസ് ,യു.കെ തുടങ്ങിയവർ പ്രസംഗിച്ചു.)

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ പാലക്കാട് ജില്ലയിൽ പ്രധാന അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ ശ്രീ പി രാധാകൃഷ്ണൻ ആലുവീട്ടിൽ ഇന്ന് 4 പിഎം -മിന് (ഇൻഡ്യൻ സമയം രാത്രി 9.30ന്) ‘ബാലസാഹിത്യത്തിൽ കടങ്കഥകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നു. പി.ടി ഭാസ്കരപണിക്കർ ബാലസാഹിത്യ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശ്രീ രാധാകൃഷ്ണൻ ആലുവീട്ടിൽ കേരള സംസ്ഥാന പാഠപുസ്തക പരിഷ്കരണ സമിതിയിൽ അംഗമായിരുന്നു. ഇദ്ദേഹം ഇപ്പോൾ മലയാളം മിഷൻ്റെ പൂക്കാലം എന്ന വെബ് മാഗസിനിൽ കോളമിസ്റ്റാണ്.

ആമിനക്കുട്ടിയുടെ ആവലാതികൾ, ഡോ അലമേലു IXB, കൗമാരക്കാർക്കുള്ള വെല്ലുവിളികൾ, ചമ്സ് അറ്റ് അമ്യൂസ്മെന്റ് പാർക്ക് എന്നീ ബാലസാഹിത്യ കൃതികൾക്കു പുറമേ ആൻഡമാനിൽ നിന്നൊരു പഴങ്കഥ, ജിറോ മിത്തെ, മുള വീട്, ഒരു എലിയുടെ കഥ എന്നീ വിവർത്തനങ്ങളും അദ്ദേഹത്തിൻ്റെ സംഭാവനയായി ഉണ്ട്. ഇദ്ദേഹത്തിൻ്റെ ആമിനകുട്ടിയുടെ ആവലാതികൾ, കൗമാരക്കാർക്കുള്ള വെല്ലുവിളികൾ എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ആമിനക്കുട്ടീസ് ലോങിങ്സ്, ടീൻ ചലഞ്ചസ് എന്നീ പേരുകളിൽ കിൻഡിൽ പതിപ്പായി ഇറങ്ങിയിട്ടുണ്ട്.

തൻ്റെ അദ്ധ്യാപനവൃത്തിയുടെ സ്വാധീനം അദ്ദേഹത്തിൻ്റെ കൃതികളിൽ എല്ലാം തന്നെ കാണാം. ലളിതമായ മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും ഉപയോഗിച്ച് അദ്ദേഹം നമ്മെ തൻ്റെ കൃതികളിലൂടെ നമ്മുടെ സ്കൂൾ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അദ്ധ്യാപകൻ്റെ നാവിൻ്റെ പിഴകൊണ്ട് ആനക്കുട്ടി എന്ന് വിളിപ്പേര് കിട്ടിയ ആമിനക്കുട്ടിയും, പണ്ട് ഉച്ചയൂണിന് മുൻപ് കൈ കഴുകി എന്നു വരുത്താനായി പൈപ്പിൻ ചുവട്ടിലേക്കുള്ള ഓട്ടവും എല്ലാം അദ്ദേഹം തൻ്റെ കൃതിയിലൂടെ വരച്ചുകാട്ടുമ്പോൾ നാം നമ്മുടെ ഗതകാല സ്മരണയിലേക്ക് അറിയാതെ ചെന്നെത്തും.

കൗമാര പ്രായക്കാർക്കുള്ള വെല്ലുവിളികൾ എന്ന പുസ്തകത്തിലൂടെ നമ്മുടെ കൗമാര പ്രായക്കാരെ വെല്ലുവിളികൾ ഏറ്റെടുക്കാനും അവ പൂർത്തീകരിക്കാനും എങ്ങനെ സജ്ജമാക്കാം എന്ന് അദ്ദേഹം വരച്ചുകാട്ടുന്നു. പണ്ട് കുട്ടിക്കൂട്ടങ്ങൾ പ്രധാന്യത്തോടെ പറഞ്ഞ കടങ്കഥകൾ കുട്ടിക്കൂട്ടങ്ങളോടൊപ്പം തന്നെ ഇല്ലാതാവുന്നുണ്ടോ? എന്തു പറഞ്ഞാലും കുട്ടികൾ ഭാഷാ പഠനത്തിന് ഉപയോഗിച്ചിരുന്ന സങ്കേതമായിരുന്നു കടങ്കഥകൾ. പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ പെട്ടി തുറക്കുമ്പോൾ കായം മണക്കും, മുറ്റത്തെച്ചെപ്പിനടപ്പില്ല, ഞെട്ടില്ലാ വട്ടയില അങ്ങനെ എത്രയെത്ര കടങ്കഥകൾ നമ്മുടെ ഓർമ്മയിലിപ്പോൾ ഓടിയെത്തുന്നു. കുട്ടികളുടെ കളികളിൽ പ്രധാന പങ്കുവഹിച്ച കടങ്കഥകൾ, കുട്ടികളെ ഭാഷ പഠിപ്പിക്കാൻ എങ്ങനെ ഉപയോഗിക്കാം എന്ന് കുഞ്ഞുണ്ണി മാഷ് നമുക്ക് പറഞ്ഞു തന്നു. ബാല സാഹിത്യത്തിൽ കടങ്കഥകളുടെ പ്രാധാന്യമെന്ത് എന്ന വിഷയത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ രാധാകൃഷ്ണൻ ആലുവീട്ടിൽ പ്രഭാഷണവും സംവാദവുമായി ഇന്ന് (30/01/2021) ശനിയാഴ്ച യുകെ സമയം വൈകിട്ട് നാലുമണിക്ക് മലയാളം ഡ്രൈവിൽ എത്തുമ്പോൾ എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ഫേസ് ബുക്ക് ലൈവിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയും ആർട്ട് ഹിസ്റ്ററി ലക്ചററുമായ ഡോ കവിത ബാലകൃഷ്ണൻ ‘കലയെഴുത്തിൻ്റെ മലയാളം’ എന്ന പ്രഭാഷണത്തിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി.

മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 എഫ്എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാദ്ധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഭാഷാ പ്രവർത്തകൻ ഡോ എം ടി ശശി എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷന്റെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്. ഒപ്പം ബ്ലോഗെഴുത്തിന്റെ ലോകത്ത് നിന്നും ശ്രീമതി അന്ന എൻ സാറയുടെ സേവനങ്ങളും മലയാളം ഡ്രൈവ് ഉപയോഗപ്പെടുത്തിവരുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (30/01/2021) ശനിയാഴ്ച വൈകിട്ട് യുകെ സമയം 4പിഎം, ഇൻഡ്യൻ സമയം രാത്രി 9.30നുമാണ് ശ്രീ പി രാധാകൃഷ്ണൻ ആലുവീട്ടിൽ ‘ബാലസാഹിത്യത്തിൽ കടങ്കഥകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

Copyright © . All rights reserved