ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു എസ് :- സ്റ്റോക്ക് മാർക്കറ്റുകളെല്ലാം തന്നെ എക്കാലത്തെയും മികച്ച നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബ്ലൂ ചിപ്പ് ഷെയറുകൾ എല്ലാം തന്നെ വൻ വർധനയാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് എയർവെയ്സ്, ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് എന്നിവ 40 ശതമാനത്തോളം ഉയർന്നു. എയർലൈൻ എഞ്ചിൻ നിർമാണക്കമ്പനിയായ റോൾസ് റോയ്സിന്റെ ഷെയറുകൾ 33% ഉയർച്ചയാണ് നേടിയത്. കൊറോണ ബാധ മൂലം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട കമ്പനികളായിരുന്നു ഇവയെല്ലാംതന്നെ. എന്നാൽ ചില കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഹോം ഫുഡ് ഡെലിവറി കമ്പനികളായ ഒക്കാഡോ, ജസ്റ്റ് ഈറ്റ് എന്നിവ 10 ശതമാനത്തോളം താഴെ പോയി. ഐടി കമ്പനിയായ സൂംമും 14 ശതമാനത്തോളം തകർച്ചയാണ് നേരിട്ടത്.
കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകും എന്നത് സ്റ്റോക്ക് മാർക്കറ്റുകൾക്ക് എല്ലാംതന്നെ പ്രതീക്ഷയേകുന്നതാണ്. ആ പ്രതീക്ഷയാണ് സ്റ്റോക്ക് മാർക്കറ്റുകളുടെ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ അമേരിക്കയിൽ പുതിയ ഭരണകൂടം അധികാരത്തിൽ വരുന്നതിന്റെയും പ്രതിഫലനം സ്റ്റോക്ക് മാർക്കറ്റുകളിൽ പ്രകടമാകുന്നുണ്ട്.
ഫൈസെർ കമ്പനി പുറത്തിറക്കുന്ന വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പുനൽകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ആണ് മാർക്കറ്റുകൾ നേട്ടമുണ്ടാക്കുന്നത്. കൊറോണ വൈറസ് ബാധ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് മാർക്കറ്റുകൾ ഇത്രത്തോളം നേട്ടമുണ്ടാക്കുന്നത്. എന്നാൽ ഇത് എത്ര കാലം നിലനിൽക്കും എന്ന കാര്യത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ബൈഡൻെറ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിക്ക് നൽകിയത് കുതിപ്പ്. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 700 പോയിൻറ് നേട്ടത്തോടെ 41,340ലെത്തി. ദേശീയ സൂചിക നിഫ്റ്റി 12,000ലധികം പോയിൻറ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് ഓഹരികളിൽ എസ്.ബി.ഐയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്.പി.സി.എൽ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജോ ബൈഡൻ വിജയത്തോട് അടുത്തതാണ് ഇന്ത്യൻ ഓഹരി വിപണിക്കും ഗുണകരമായത്. ട്രംപിൻെറ അജണ്ടകളുമായി ബൈഡൻ മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയാണ് വിപണിയുടെ കുതിപ്പിന് കാരണമായത്.
കോർപ്പറേറ്റ് ടാക്സ് 21 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബൈഡൻ പിന്മാറുമെന്നാണ് റിപ്പോർട്ട് വിപണിക്ക് കരുത്തായതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി റിസർച്ച് മേധാവി പങ്കജ് പാണ്ഡേ പറഞ്ഞു. ബൈഡൻ അധികാരത്തിലെത്തുന്നതോടെ അമേരിക്കയാദ്യമെന്ന നയത്തിൽ കാതലായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക് ഗുണകരമാവുമെന്നാണ് സൂചന.
ബൈഡൻ അധികാരത്തിലെത്തിയാൽ വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന് യു.എസിൽ പ്രതീക്ഷയുണ്ട്. ഇത് ആഗോള ഓഹരി വിപണികളെ ഗുണകരമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വയോമിങ് : ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാൻ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളും തുടക്കം കുറിച്ചു. അമേരിക്കയിലെ ആദ്യത്തെ ക്രിപ്റ്റോ ബാങ്ക് അവന്തി 2021 ൽ സമാരംഭിക്കുന്നു. അമേരിക്കയിലെ അവന്തി ധനകാര്യ ഗ്രൂപ്പിനാണ് വയോമോങ്ങിൽ ക്രിപ്റ്റോ കറൻസി ബാങ്ക് തുടങ്ങാനുള്ള ലൈസൻസ് വയോമിങ് സ്റ്റേറ്റ് ബാങ്കിംഗ് ബോർഡ് നൽകിയത്.
വയോമിങ്ങിൽ നാഷണൽ ബാങ്കായി പ്രവർത്തിക്കാനുള്ള ലൈസൻസ് ആണ് അവന്തി ഗ്രൂപ്പിന് ലഭിച്ചത്. ക്രിപ്റ്റോ കറൻസികളും ഡോളറും കൈവശം വയ്ക്കാനും വിറ്റഴിക്കാവാനും കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. 2021ൽ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഒക്ടോബർ 28 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം , പലതരം ക്രിപ്റ്റോ അസറ്റുകൾ കൈവശം വയ്ക്കാൻ ഇപ്പോൾ കമ്പനിക്ക് സാധിക്കും. അതേസമയം ടോക്കണൈസ്ഡ് യുഎസ് ഡോളറായ അവിറ്റ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി അവന്തി ഗ്രൂപ്പ് മുന്നോട്ട് നീങ്ങുകയാണ്.
ലൈസൻസിനായുള്ള കമ്പനിയുടെ അപേക്ഷ ജൂലൈയിൽ സ്വീകരിച്ചതായി ദി ബ്ലോക്ക് റിപ്പോർട്ട് ചെയ്തു. ക്രാക്കൻ ഫിനാൻഷ്യലിന് ശേഷം ബാങ്കായി മാറുന്ന രണ്ടാമത്തെ ക്രിപ്റ്റോ സ്ഥാപനമാണ് അവന്തി. നിലവിൽ ഡിജിറ്റൽ അസറ്റുകളും യുഎസ് ഡോളറും തമ്മിലുള്ള വ്യാപാരം ഒരേ സമയം നടത്താനാവുന്ന യുഎസ് ധനകാര്യ സ്ഥാപനമാണ് അവന്തിയെന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെയ്റ്റ്‌ലിൻ ലോംഗ് പറഞ്ഞു. ഒരു ബാങ്ക് എന്ന നിലയിൽ ബാങ്ക് സീക്രസി ആക്ട്, ആന്റി – മണി ലോണ്ടറിങ്, ഒഎഫ്എസി സംബന്ധമായ നിയമങ്ങൾ പാലിക്കാനുള്ള നടപടികൾ അവന്തി ആരംഭിച്ചു .
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ബിഹാറിലെ ഭഗൽപൂർ എന്ന സ്ഥലത്ത് നിന്നുമാണ് ഈ വാർത്ത വരുന്നത്. പ്രശസ്തമായ ഒരു ഹോട്ടൽ ഉണ്ട് ഇവിടെ. മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ടെറസിൽ ആയി നിലകൊള്ളുന്നത് ഒരു മഹീന്ദ്ര സ്കോർപിയോ വണ്ടി ആണ്. ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെയാണ് ഹോട്ടലിന് ഈ വണ്ടി ഇപ്പോൾ. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ പലരും ഹോട്ടലിൽ കയറി അന്വേഷിച്ചു. അപ്പോഴാണ് എന്താണ് സംഭവം എന്ന് നാട്ടുകാർക്ക് പോലും മനസ്സിലാകുന്നത്. പിന്നീട് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നു. വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോൾ സാക്ഷാൽ മഹീന്ദ്ര മുതലാളി പോലും ഞെട്ടി.
ഇൻതസാർ ആലം എന്ന വ്യക്തിയുടെ ഹോട്ടൽ ആണ് ഇത്. സ്കോർപിയോ ആയിരുന്നു ഇദ്ദേഹം ഉപയോഗിച്ച ജീവിതത്തിലെ ആദ്യത്തെ വണ്ടി. അതുകൊണ്ടുതന്നെ ആ വണ്ടിയോട് വൈകാരികമായ ഒരു അടുപ്പം കൂടി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വണ്ടിയുടെ മോഡലിൽ ഒരു വാട്ടർടാങ്ക് പണികഴിപ്പിക്കുകയും അത് ഹോട്ടലിന് മുകളിൽ ഒത്ത നടുവിലായി സ്ഥാപിക്കുകയും ചെയ്തത്. ഇയാളുടെ ആദ്യത്തെ വണ്ടിയുടെ അതേ നമ്പർപ്ലേറ്റ് തന്നെയാണ് വാട്ടർ ടാങ്കും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
ഇദ്ദേഹത്തിൻറെ ഭാര്യയാണ് ഇത്തരത്തിൽ ഒരു ആശയം ഇദ്ദേഹത്തിന് നൽകിയത്. ഒരിക്കൽ ആഗ്രയിൽ പോയപ്പോൾ സമാനമായ ഒരു ആശയം അവിടെ കണ്ടതിനുശേഷമാണ് ഭാര്യ ഈ കാര്യം ഭർത്താവിനോട് പറഞ്ഞത്. എന്നാൽ ഉടൻ തന്നെ ഇത്തരത്തിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ മുൻകൈയെടുത്തത് ഭർത്താവ് തന്നെ. കുടുംബത്തിനു മുഴുവൻ വൈകാരികമായി അടുപ്പമുള്ള ഒരു വണ്ടിയാണ് മഹീന്ദ്ര സ്കോർപിയോ. ആഗ്രയിൽ നിന്നും തൊഴിലാളികൾ എത്തിയാണ് ഈ വാട്ടർടാങ്ക് പണികഴിപ്പിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഈ വാട്ടർടാങ്ക് നിർമിക്കുന്നതിനു വേണ്ടി ഇദ്ദേഹം ചിലവാക്കിയ തുക.
എന്നാൽ ഇപ്പോൾ ഏറ്റവും രസകരമായ വാർത്ത ഇതൊന്നുമല്ല. വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നതോടെ എല്ലാരും ഇയാളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. അങ്ങനെ ഈ വിവരം സാക്ഷാൽ ആനന്ദ് മഹീന്ദ്ര വരെ അറിഞ്ഞു. ഇത്തരത്തിൽ ഒരു ആശയം നടപ്പാക്കിയതിന് ഇന്തസാറിന് ഒരു സലാം നൽകുകയുംചെയ്തു ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര സ്കോർപിയോ എന്ന വണ്ടിയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട് എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനാണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹം കൂടി ട്വിറ്ററിൽ ഈ വാർത്ത ഷെയർ ചെയ്തതോടെ അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശി ഇന്തസാർ ആലം.
സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു . ക്രിപ്‌റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു
ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്‌കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.
യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.
ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്‌റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .
22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്‌റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .
തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്‌കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്‌കോയിൻ ക്യാഷ് , ഇഒഎസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന് മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.
നിക്ഷേപ അവസരങ്ങൾ, ബിറ്റ്‌കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.
ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.
Italy had announced Ite 3rd emergency decree in 2 weeks as covid cases keep surging. It’s resulting in extreme headlines where homes in Salemi, Sicily are being auctioned off for eur1 hoping to attract new residents. Reminds me of the dark days of the euro crisis. pic.twitter.com/9HLcSm5EqE
— Anneka Treon (@AnnekaTreon) October 27, 2020
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഷാങ്ഹായ് : ഭാവിയിലെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഡിജിറ്റൽ കറൻസികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനായ ജാക്ക് മാ അടുത്തിടെ ഷാങ്ഹായിൽ നടന്ന ബണ്ട് ഉച്ചകോടിയിൽ സംസാരിക്കുകയുണ്ടായി. ഡിജിറ്റൽ കറൻസിക്ക് വലിയ മൂല്യം സൃഷ്ടിക്കാൻ കഴിയുമെന്നും ഡിജിറ്റൽ കറൻസിയിലൂടെ ഒരു പുതിയ തരം സാമ്പത്തിക സംവിധാനം എങ്ങനെ സ്ഥാപിക്കാമെന്ന് നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അന്താരാഷ്ട്ര ധനകാര്യ സംവിധാനങ്ങൾ യുവാക്കൾക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബാസൽ കരാർ നിയന്ത്രിക്കുന്ന നിലവിലെ സാമ്പത്തിക വ്യവസ്ഥ വളരെ യാഥാസ്ഥിതികമാണെന്നും ചൈനയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നും മാ അഭിപ്രായപ്പെട്ടു.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ വ്യവസ്ഥാപരമായ അപകടസാധ്യത കുറയ്ക്കുന്നതിന് വേണ്ടി ബാങ്കുകൾക്ക് അന്താരാഷ്ട്ര നിയന്ത്രണം ബാസൽ കരാർ നൽകുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മറുപടിയായി 2008 ൽ ബാസൽ III പാസായതോടെയാണ് നിയമങ്ങൾ കർശനമായത്. 2018 ൽ വിരമിക്കൽ പ്രഖ്യാപിച്ച മാ, താൻ അധ്യാപനത്തിലേക്ക് മടങ്ങുമെന്ന് പറഞ്ഞു. മാ പടിയിറങ്ങിയെങ്കിലും അലിബാബയുടെ വളർച്ച തുടർന്നു. വിപണി മൂലധനത്തിലൂടെ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയും ചെയ്തു.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസായിരുന്നു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. പ്രാദേശിക ബിസിനസില്‍ നിന്നാണ് ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ലീ കുന്‍ ഹീ ആഗോള ടെക് ഭീമനാക്കി മാറ്റിയത്.
പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരം ഏറ്റെടുത്തത്. സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതല്‍ ലീ കിടപ്പിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്.
തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിച്ച് ഏറെ കാലം ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭവന്‍സ് എസ്.പി.ജെ.ഐ.എം.ആര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജോലിയില്ലാത്ത ചെറുപ്പക്കാരെ കുറച്ച് കാലത്തേക്ക് ശ്രദ്ധതിരിച്ചുവിടാനാകും. എന്നാല്‍, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലിറങ്ങും. കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം, പക്ഷേ അവസാനം അത് പരാജയപ്പെടും.” അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാർത്തകളും കൊണ്ട് പ്രശ്നങ്ങളിൽനിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ല.
കേന്ദ്ര സര്‍ക്കാറിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നികുതികള്‍ സ്ഥാപിച്ച് ഇറക്കുമതി കുറക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ അത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്ത് പരാജയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. അതിനേക്കാൾ കുറഞ്ഞ വിലയിൽ കയറ്റുമതി നടത്താനായാലേ പ്രയോജനമുണ്ടാകൂ.
ചൈന ഉയർന്നുവന്നത് അസംബ്ലിങ് യൂണിറ്റുകളുടെ പിൻബലത്തിലായിരുന്നു. ഘടകങ്ങൾ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിച്ച് കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കിൽ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയർത്തുന്നതിനു പകരം ഇന്ത്യയിൽ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.
പണം ചെലവിടുന്നത് ശ്രദ്ധയോടും ബുദ്ധിപൂർവവുമാണെങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്നാൽ സാമ്പത്തിക വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകൻ
റഷ്യ : അങ്ങനെ ലോകം ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നു . ചൈനയ്ക്ക് പുറമെ റഷ്യയും അവരുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ റൂബിൾ പുറത്തിറക്കുന്നു . റഷ്യൻ സെൻട്രൽ ബാങ്ക് അവരുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ റൂബിൾ പരീക്ഷിക്കാനുള്ള പദ്ധതികൾ പുറത്തിറക്കി.
ചൈന അവരുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ , റഷ്യയും അവരുടെ രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ റൂബിൾ പരീക്ഷിക്കുവാൻ ഒരുങ്ങുകയാണ്. റഷ്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ റൂബിൾ വിവിധ പങ്കാളികളുമായി ഉപയോഗിച്ച് ഒരു പരീക്ഷണം നടത്താനുള്ള പദ്ധതികൾ രൂപീകരിച്ചതായി ഇസ്വെസ്റ്റിയ പ്രസിദ്ധീകരണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ റൂബിൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ ഡിസംബർ 31 വരെ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു .
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ആദ്യ വിതരണത്തിൽ പങ്കെടുക്കാൻ അഞ്ച് റഷ്യൻ ബാങ്കുകൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ക്രെഡിറ്റ് ബാങ്ക് ഓഫ് മോസ്കോ , പ്രോംസ്വിയാസ്ബാങ്ക്, ബാങ്ക് സെനിറ്റ്, ഡോം.ആർ.എഫ്, റഷ്യൻ നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക്. ഫെഡറൽ അസംബ്ലി ഓഫ് റഷ്യയുടെ താഴത്തെ ഭവനമായ സ്റ്റേറ്റ് ഡുമ, ഡിജിറ്റൽ റൂബിൾ പരീക്ഷണം 2021 ന്റെ ആദ്യ പകുതിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റോറുകളിൽ ചരക്കുകൾക്കും സേവനങ്ങൾക്കുമായി പണമടയ്ക്കാൻ ക്രിപ്റ്റോ കറൻസിയായ റൂബിൾ മൊബൈലുകളിൽ ഉള്ള ക്രിപ്റ്റോ കറൻസി വാലറ്റുകളിൽ കൂടി നൽകാം , അവിടെ അത് സ്വീകരിക്കുന്നതിന് പേയ്‌മെന്റ് ടെർമിനലുകളിൽ വേണ്ട ക്രമീകരണങ്ങൾ നടത്തും. ഡിജിറ്റൽ റൂബിൾ സ്വീകരിച്ചാൽ റഷ്യക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. ഡിജിറ്റൽ റൂബിളിനായി ബാങ്ക് ഓഫ് റഷ്യ ഒരു പ്രത്യേക പ്ലാറ്റ്ഫോം നിർമ്മിക്കുമെന്നും അത് രാജ്യത്തിന്റെ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാവുകുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
പൗരന്മാർക്കും ബിസിനസുകൾക്കും അവരുടെ ബാങ്ക് അകൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന പണമോ ഫണ്ടുകളോ കൈമാറ്റം ചെയ്തുകൊണ്ട് ഡിജിറ്റൽ റൂബിളുകൾ വാങ്ങാൻ കഴിയും. ഡിജിറ്റൽ റൂബിളുകളിൽ ശമ്പളം, ആനുകൂല്യങ്ങൾ അല്ലെങ്കിൽ മറ്റ് പേയ്‌മെന്റുകൾ സ്വീകരിക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നു.
റഷ്യൻ ധനകാര്യ വകുപ്പിലെ ഇടപാടുകളിൽ ചെലവ് കുറയുന്നു , ബാങ്കുകളുടെ ഭാരം കുറയുന്നു , അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ വർദ്ധിക്കുന്നു , ഡോളറിനെ ആശ്രയിക്കേണ്ടി വരുന്നില്ല , റഷ്യയുടെ മേൽ മറ്റൊരു രാജ്യത്തിനും ഉപരോധങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല എന്നിവയാണ് ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ റൂബിളിന്റെ ഗുണങ്ങൾ എന്ന് റഷ്യൻ ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരവധി വർഷങ്ങളായി ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നയം റഷ്യ സ്ഥിരമായി പിന്തുടരുകയായിരുന്നു .
റഷ്യൻ സർക്കാർ 2017 മുതൽ ക്രിപ്റ്റോ റൂബിൾ നിർമ്മിക്കാൻ വേണ്ടി വിവിധതരം പര്യവേക്ഷണങ്ങൾ തുടങ്ങിയിരുന്നു . റഷ്യ ക്രിപ്റ്റോ റൂബിൾ നിയമപരമായ ടെണ്ടർ ആക്കുന്നതിനുള്ള ബിൽ പോലും അവതരിപ്പിച്ചിരുന്നു . എന്നാൽ ആദ്യ കാലങ്ങളിൽ സെൻട്രൽ ബാങ്ക് ഈ ആശയത്തെ എതിർത്തതുകൊണ്ടാണ് റൂബിളിന്റെ നിർമ്മാണം ഇത്രയും വൈകിയത്.
ഒരു വ്യക്തിക്ക് ഓരോ വർഷവും 600,000 റൂബിൾ മാത്രം വാങ്ങാൻ കഴിയുന്ന രീതിയിൽ അളവ് പരിമിതപ്പെടുത്താൻ ബാങ്ക് ഓഫ് റഷ്യ നിർദ്ദേശിച്ചു. “ ഡിജിറ്റൽ ഫിനാൻഷ്യൽ അസറ്റുകളിൽ ” എന്ന നിയമം അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമ്പോൾ ഈ നിയന്ത്രണവും പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയ്‌ക്കൊപ്പം റഷ്യയുടെ ക്രിപ്റ്റോ കറൻസിയും നിലവിൽ വരുന്നതോടുകൂടി സ്വകാര്യ മേഖലയിലും , പൊതുമേഖലയിലുമുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങളെ ലോകം അംഗീകരിക്കുന്നു എന്നാണ് തെളിയുകയാണ്.
2016 മുതൽ യുകെയിലും മറ്റ് അനേകം രാജ്യങ്ങളിലും നിങ്ങളുടെ ഷോപ്പിംഗിലൂടെയും , ഇൻഷുറൻസ് പ്രീമിയം , ഇലക്ട്രിസിറ്റി ബിൽ , മൊബൈൽ ബിൽ പോലെയുള്ള ബില്ലുകൾ അടിക്കുന്നതിലൂടെ സൗജന്യമായി ക്രിപ്റ്റോ കറൻസികൾ നേടുന്ന സംവിധാനം ടെക്ക് ബാങ്ക് എന്ന മൊബൈൽ ആപ്പ് ഒരുക്കിയിരുന്നു . ഇതിനോടകം ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ടെക്ബാങ്ക് എന്ന ആപ്പ് ഉപയോഗിച്ച് അനേകം ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടിയെടുത്തത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .