Business

സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിസ്പ്റ്റോകറൻസി വിപണനത്തിലും ഉപയോഗത്തിലും ഗണ്യമായ വർദ്ധനവെന്ന് ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി യുകെയുടെ കണ്ടെത്തൽ . യുകെയിൽ താമസിക്കുന്ന 26 ലക്ഷം ആളുകൾ ഇതിനോടകം പലതരം ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതായി എഫ് സി എ നടത്തിയ സർവേയിലൂടെ വ്യക്തമാകുന്നു. യുകെയിലെ ധനകാര്യ സേവന വ്യവസായത്തെ നിയന്ത്രിക്കുന്ന ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( എഫ്‌ സി ‌എ ) കഴിഞ്ഞയാഴ്ച്ച  “ ക്രിപ്‌റ്റോ അസറ്റ് കൺസ്യൂമർ റിസർച്ച് 2020 ” എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു .

ജനസംഖ്യയുടെ 5.35% പേർ നിലവിൽ പലതരം ക്രിപ്‌റ്റോകറൻസികൾ കൈവശം വയ്ക്കുന്നുണ്ടെന്ന് അവർ കണക്കാക്കി . ക്രിപ്റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നവർ 15 ലക്ഷത്തിൽ നിന്നും 26 ലക്ഷം ആയി ഉയർന്നുവെന്നും പഠനത്തിൽ പറയുന്നു . അതോടൊപ്പം ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് മനസ്സിലാക്കിയവരുടെ എണ്ണം 42 ശതമാനത്തിൽ നിന്ന് 73 ശതമാനമായി കൂടിയെന്നും കണ്ടെത്തി.

75 ശതമാനം ആളുകളും ചുരുങ്ങിയത് 1000 പൗണ്ടിന്റെ എങ്കിലും ക്രിപ്റ്റോ കറൻസികൾ സൂക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു . നല്ലൊരു സാമ്പത്തിക വളർച്ച മുന്നിൽ കണ്ട് നടത്തുന്ന നിക്ഷേപമായും , ദൈനം ദിന ചിലവുകളിൽ നിന്നും ലാഭം നേടുവാനുള്ള മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ സമൂഹം വിലയിരുത്തുന്നു . ഇത് പൊതു സമൂഹത്തിനിടയിൽ ക്രിപ്റ്റോ കറൻസികളുടെ സ്വീകാര്യത കൂടി വരുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു.

സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ബിറ്റ്‌കോയിൻ അടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും ഉടമകൾ ആണെന്നും കണ്ടെത്തി . ക്രിപ്‌റ്റോ ഉടമകളിൽ 77% പേർക്കും മൂന്നോ അതിലധികമോ ക്രിപ്‌റ്റോകറൻസികൾ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ഓൺലൈൻ എക്സ്ചേഞ്ചിലൂടെയാണ് ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതെന്ന് 77% പേരും വെളിപ്പെടുത്തി . 2020 ലെ ബജറ്റിൽ, “ചില ക്രിപ്റ്റോ അസറ്റുകളെ ഫിനാൻഷ്യൽ പ്രമോഷൻ റെഗുലേഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ” പദ്ധതിയിടുന്നതായി യുകെ സർക്കാർ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് കൈവശം വയ്ക്കാവുന്ന പണത്തേക്കാൾ ഉപരി ക്രിപ്റ്റോകറൻസികൾക്ക് ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്.

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഓൺലൈനിലും , നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 പ്രതിസന്ധിയിലേൽപിച്ച വാണിജ്യമേഖലയെ കരകയറ്റാനുറച്ച് ചാൻസലർ റിഷി സുനക്. ബ്രിട്ടനിലെ എല്ലാ മുതിർന്നവർക്കും 500 പൗണ്ട് വിലമതിക്കുന്ന വൗച്ചറുകൾ നൽകാൻ സുനക് പദ്ധതിയിടുന്നു. കൊറോണ വൈറസ് മങ്ങലേല്പിച്ച സമൂഹത്തിന്റെ വിവിധ മേഖലകളിൽ ചെലവഴിക്കാൻ എല്ലാ മുതിർന്നവർക്കും 500 പൗണ്ടും കുട്ടികൾക്ക് 250 പൗണ്ടും വീതമുള്ള വൗച്ചറുകൾ നൽകാനുള്ള പദ്ധതികൾ ട്രഷറിയുടെ പരിഗണനയിലാണ്. ഈ പദ്ധതിയിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലാണ് പ്രഥമമായ ലക്ഷ്യം. ചൈന, തായ്‌വാൻ, മാൾട്ട എന്നിവിടങ്ങളിൽ ഇതിനകം ഈ പദ്ധതി നടപ്പാക്കി വിജയിച്ചിട്ടുണ്ട്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, സാംസ്കാരിക, കായിക, ടൂറിസ്റ്റ് വേദികൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതിനായി മൊത്തം 500 മില്യൺ യുവാൻ വിലവരുന്ന വൗച്ചറുകൾ ഈ ഏപ്രിലിൽ നൽകിയിരുന്നു.

ഒരു താൽക്കാലിക വാറ്റ് വെട്ടിക്കുറവിനേക്കാൾ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിതെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറഞ്ഞു. ചില്ലറ വില്പനകളെയും ടൂറിസത്തെയും സഹായിക്കാൻ 30 ബില്യൺ പൗണ്ട് വൗച്ചറുകൾ കൈമാറണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ റിഷി സുനാക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നയം ഹൈ സ്ട്രീറ്റിലെ ആവശ്യം വർദ്ധിപ്പിക്കുമെന്നും സ്ഥാപനങ്ങളെയും തൊഴിലാളികളെയും സഹായിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. “ഈ മേഖലകൾക്കുള്ള വൗച്ചർ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള ബിസിനസ്സുകളെ പിന്തുണയ്ക്കും.” റെസല്യൂഷന്റെ ജെയിംസ് സ്മിത്ത് പറഞ്ഞു. കോവിഡിൽ നിന്ന് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നത് ലക്ഷ്യമിട്ടുള്ള നയങ്ങളുടെ രൂപരേഖ ചാൻസലർ തയ്യാറാക്കിയിട്ടുണ്ട്.

വൗച്ചറുകൾ അല്ലെങ്കിൽ സ്മാർട്ട് കാർഡുകൾ വഴി പണം അനുവദിക്കാം. കൂടാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം. പണം ചെലവഴിക്കുന്നതിന് ഒരു വർഷത്തെ സമയപരിധി ഉണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിലിൽ 90 ശതമാനത്തിലധികം ഇടിഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമം നിലനിൽക്കുന്നത് പല മേഖലകളെയും മോശമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

ലോക്ഡൗണിനെ തുടർന്ന്‌ ഇളവുനൽകിയ എടിഎം ഇടപാട്‌ നിരക്കുകൾ ജൂലൈ ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്‌. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബാങ്ക്‌ ട്രാൻസാക്ഷനുകൾക്ക്‌ ചാർജുകൾ ഈടാക്കിയോയിരുന്നില്ല. എ ടി എം ഇടപാടുകൾ, അത്‌ പോലെ തന്നെ മറ്റു ഓൺലൈൻ ഇടപാടുകൾ, മിനിമം ബാലൻസ്‌ സൂക്ഷിക്കാതിരിക്കൽ എന്നിവക്കാണ്‌ അധിക തുക ഈടാക്കാതിരുന്നത്‌. ലോക്ക്‌ ഡൗൺ മൂലം ഉള്ള ഈ ഇളവ്‌ പ്രഖ്യാപിച്ചിരുന്നത്‌ ജൂൺ മാസം 30 വരെ ആയിരുന്നു. ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന്‌ നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.

ATM വഴി നടക്കുന്ന ട്രാൻസാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്‌. ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ്‌ ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത്‌ ബാങ്ക്‌ ചാർജസിനെ സംബന്ധിച്ചുള്ളതാണ്‌. നമുക്കറിയാം കോവിഡ്‌ 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്‌ ടൗൺ സമയത്ത്‌ കേന്ദ്ര ധനമന്ത്രി നമ്മുക്ക്‌ അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന്‌ ബാങ്ക്‌ ചാർജ്ജ്സ്‌ എടുത്ത്‌ മാറ്റി എന്നതായിരുന്നു.

കൂടാതെ മറ്റൊരു ആനുകൂല്യം കൂടി തന്നിരുന്നു. അത്‌ നമ്മുടെ ബാങ്ക്‌ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു, അതിന്‌ പ്രത്യേക ഫൈൻ ഒന്നും ഈടാക്കില്ലായിരുന്നു. ഈ രണ്ട്‌ അനുകൂല്യത്തിന്റെ കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു. ആയത്‌ കൊണ്ട്‌ തന്നെ ജൂലൈ 1 മുതൽ ലിമിറ്റ്‌‌ കഴിഞ്ഞാൽ ട്രാൻസാക്ഷന്‌ ബാങ്ക്‌ ചാർജ്ജ്സ്‌ ഈടാക്കും. ഉദാഹരണത്തിന്‌ SBI അക്കൗണ്ട്‌ ഉള്ള ഒരാൾക്ക്‌ ഒരു മാസത്തിൽ ഫ്രീയായിട്ട്‌ 8 ട്രാൻസാക്ഷൻ നടത്താം.

ഇതിൽ 5 ട്രാൻസാക്ഷൻ SBI ബാങ്ക്‌ മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകൾ വഴിയും നടത്താം. ഗ്രാമ പ്രദേശങ്ങളിലെ കസ്റ്റമേഴ്സിന്റെ കാര്യമാണിത്‌. ഇനി നഗരങ്ങളിൽ ഉള്ളവരുടെ കാര്യത്തിൽ ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം. അതിൽ 5 എണ്ണം SBI മുഖേനയും മറ്റ്‌ ബാങ്കുകൾ വഴി 5 ട്രാൻസാക്ഷൻ നടത്താം. അത്‌ കഴിഞ്ഞുള്ള ട്രാൻസാക്ഷൻ ചെയ്യുന്നതിന്‌ 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇനി മറ്റ്‌ ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ്‌ ആണ്‌. മിനിമം ബാലൻസ്‌ സൂക്ഷിച്ചില്ലെങ്കിൽ അതിന്‌ ഫൈൻ ഈടാക്കും.

ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ്‌ ഈടാക്കുന്നത്‌. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട്‌ ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്‌. മാസത്തിൽ എട്ട്‌ സൗജന്യ എടിഎം ഇടപാടുകളാണ്‌ എസ്ബിഐ അനുവദിച്ചിട്ടുള്ളത്‌. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റ്‌ ബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്‌. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണം പിൻവലിക്കലിനാണ്‌ ഇത്‌ ബാധകം. ബാലൻസ്‌ അറിയൽ ഉൾപ്പെടെയുള്ള മറ്റ്‌ ഇടപാടുകൾക്ക്‌ എട്ടുരൂപയും ജിഎസ്ടിയുമാണ്‌ നൽകേണ്ടി വരിക.

രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ വിട്ട പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ബാങ്ക് ഡയറക്ടര്‍ മഞ്ജിത്ത് സിംഗ് മാഖ്‌നി 350 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയതായി കാനറ ബാങ്ക് കണ്‍സോര്‍ഷ്യം. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിലെ ആറ് ബാങ്കുകളില്‍ നിന്നായാണ് മഞ്ജിത്ത് സിംഗ് വായ്പയെടുത്തത്. നിലവില്‍ കാനഡയിലാണ് മഞ്ജിത്ത് സിംഗ് മാഖ്‌നി. കാനറ ബാങ്കിന്റെ പരാതിയില്‍ അമൃത്സര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡിനും ഡയറക്ടര്‍മാരായ മഞ്ജിത്ത് സിംഗ് മാഖ്നി, മകന്‍ കുല്‍വീന്ദര്‍ സിംഗ് മാഖ്‌നി, മരുമകള്‍ ജസ്മീത് കൗര്‍ എന്നിവര്‍ക്കും അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തു. മഞ്ജിത്ത് സിംഗ് 2018 ആദ്യം കാനഡയിലേയ്ക്ക് മുങ്ങിയിട്ടുണ്ട്.

ഓരോ ബാങ്കില്‍ നിന്നും എടുത്ത വായ്പാതുകകള്‍ എഫ്‌ഐആറില്‍ പറയുന്നുണ്ട്. കാനറ ബാങ്കില്‍ നിന്ന് 175 കോടി രൂപ, ആന്ധ്ര ബാങ്കില്‍ നിന്ന് 53 കോടി, യുബിഐയില്‍ (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) നിന്ന് 44 കോടി, ഒബിസിയില്‍ (ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്) നിന്ന് 25 കോടി, ഐഡിബിഐയില്‍ നിന്ന് 14 കോടി, യൂക്കോ ബാങ്കില്‍ നിന്ന് 41 കോടി എന്നിങ്ങനെയാണ് വായ്പയെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തട്ടിപ്പ് സംബന്ധിച്ച് കാനറ ബാങ്ക്, റിസര്‍വ് ബാങ്കിന് പരാതി നല്‍കിയത്.

സിബിഐയ്ക്ക് പരാതി നല്‍കാന്‍ ആര്‍ബിഐ ഉപദേശിച്ചു. എന്നാല്‍ കാനറ ബാങ്ക് പരാതി നല്‍കിയത് ഈ വര്‍ഷം ജൂണിലാണ്. മഞ്ജിത്ത് സിംഗ് അടക്കമുള്ള പ്രതികളുടെ പാസ്പാര്‍ട്ട് 2018 സെപ്റ്റംബറില്‍ റദ്ദാക്കിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട, അമൃത്സറിലെ കമ്പനികളില്‍ സിബിഐ റെയ്ഡ് നടത്തിവരുന്നുണ്ട്. പ്രതികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.

സ്വന്തം ലേഖകൻ

ലക്ഷ കണക്കിന് ബാങ്കിംഗ് ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ഇടപാടുകൾ നടക്കുന്നത് പുതിയ നിയമം അനുസരിച്ചായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ നീക്കം. ബാർക്ലേയ്സ്, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ 6 ബാങ്കുകൾ ഈ മാസം മുതൽ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ചെക്ക് തുടങ്ങിക്കഴിഞ്ഞു. പുതിയ നിയമ പ്രകാരം പണം ആർക്കാണ് അയക്കുന്നത് എന്നതിൽ സ്ഥിതീകരണം വേണം.

2018 ഒക്ടോബർ മുതൽ നിലവിലുള്ള ഈ രീതി ഈ മാസം മുതൽ കർശനമായി പാലിക്കപ്പെടും. ബാങ്കിംഗ് രംഗത്ത് നടക്കുന്ന തട്ടിപ്പു മൂലം യുകെയിൽ ഒരു വർഷം ശരാശരി 130 ബില്യൻ പൗണ്ട് നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുവരെ ആർക്കാണോ പണം അയക്കേണ്ടത് അവരുടെ അക്കൗണ്ട് നമ്പറും സോർട്ട് കോഡും മാത്രം മതിയാകുമായിരുന്നു. എന്നാൽ ഇനിമുതൽ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ പേരും ബാങ്ക് ആവശ്യപ്പെടും. ഇങ്ങനെയൊരു സൗകര്യം നിലവിലില്ലാതിരുന്നതുമൂലം തട്ടിപ്പുകാർക്ക് പണം പിടുങ്ങാൻ എളുപ്പമായിരുന്നു. ജൂൺ 30 മുതൽ ഉപഭോക്താവിന്റെ പേരും നൽകണം. ഉദ്ദേശിക്കുന്ന വ്യക്തിക്ക് തന്നെയാണോ പണം എത്തുന്നത് എന്നത് ഇനിമുതൽ ബാങ്കിന് ഉറപ്പു നൽകാൻ സാധിക്കും. മറ്റൊരു ബാങ്കിലേക്കാണ് പണം അടയ്ക്കുന്നത് എങ്കിൽ ഇരു ബാങ്കുകളും ഈ സ്കീമിൽ ഉണ്ടെങ്കിൽ മാത്രമേ നിയമം ബാധകമാകൂ.

മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുമ്പോൾ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പരും സോർട്ട് കോഡും, കാർഡിലുള്ള പേരും നൽകണം. പേര് കൃത്യമായി അറിയില്ലെങ്കിൽ സമാനമായ പേര് നൽകാം. അപ്പോൾ ബാങ്ക് നമ്മൾ പണമടയ്ക്കാൻ സാധ്യതയുള്ള വ്യക്തിയുടെ പേരും വിവരങ്ങളും കൺഫർമേഷൻ ആയി നൽകും. ഇനി മറ്റാർക്കെങ്കിലും ആണ് പണം പോകുന്നതെങ്കിൽ അതിനെപ്പറ്റിയും വിവരം നൽകും. ട്രാൻസാക്ഷൻ പകുതിക്ക് വെച്ച് ക്യാൻസൽ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം. ഫോൺ പെയ്മെന്റ് ആണ് നടത്തുന്നത് എങ്കിൽ കോളിലൂടെ, പണം അയക്കേണ്ട വ്യക്തിയുടെ വിവരങ്ങൾ ഉറപ്പാക്കാനാകും. ഓൺലൈൻ പെയ്മെന്റുകളിൽ ഇനിമുതൽ ‘യെസ് മാച്ച് ‘ നോട്ടിഫിക്കേഷൻ കൂടി ഇനിമുതൽ ഉണ്ടാകും. ബാങ്കിംഗ് സുരക്ഷാ രംഗത്ത് മറ്റൊരു നാഴികക്കല്ലാണ് പുതിയ നിയമം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും പടർന്നുപിടിച്ചപ്പോൾ അത് സാമ്പത്തിക മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ പകർച്ചവ്യാധിയുടെ ഫലമായി യുകെയിലെ വീട് വിലയും ഇടിഞ്ഞു. 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വാല്യൂ 1.4 ശതമാനം കുറഞ്ഞുവെന്ന് ബിൽഡിംഗ് സൊസൈറ്റി അറിയിച്ചു. ഹൗസിംഗ് മാർക്കറ്റിന്റെ നിലനിൽപ്പ് വരും മാസങ്ങളിൽ അനിശ്ചിതത്വത്തിൽ ആവുമെന്ന് നേഷൻവൈഡ് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി മറ്റ് സമ്പദ്‌വ്യവസ്ഥയെ പോലെ തന്നെ ഭവന വിപണിയെയും ബാധിച്ചു. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇപ്പോൾ വീട് വില 0.1 ശതമാനം കുറവാണ്. മെയ് പകുതിയോടെ സർക്കാർ ഭവന വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് അംഗീകാരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആഴ്ച്ചകളിൽ കൂടുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത്, ഭവന വിപണിയിലെ പ്രവർത്തനങ്ങളിൽ നേരിയ വർധനവിന് കാരണമാകുമെങ്കിലും അനിശ്ചിതത്വം തുടരുമെന്ന് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. ജൂണിൽ വീട് വില ഏപ്രിലിനെ അപേക്ഷിച്ച് 3.2 ശതമാനം കുറവാണെന്ന് നേഷൻവൈഡ് വെളിപ്പെടുത്തി. ലണ്ടനിലെ വീട് വില ഈ വർഷം അഞ്ചു ശതമാനം കുറയും. എന്നാൽ അടുത്ത വർഷം 2 ശതമാനവും 2022 ൽ 4.3 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോപ്പർട്ടി മാർക്കറ്റ് അനലിസ്റ്റുകൾ പറഞ്ഞു.

2020 ന്റെ രണ്ടാം പകുതി പ്രോപ്പർട്ടി മാർക്കറ്റിന്റെ യഥാർത്ഥ പരീക്ഷണകാലമായിരിക്കും. തൊഴിലാളികൾക്കുള്ള സർക്കാർ പിന്തുണ സാവധാനം നീക്കംചെയ്യുകയും തൊഴിലില്ലായ്മയുടെ വർദ്ധനവ് തെളിഞ്ഞുകാണുകയും ചെയ്യുന്നു. സർക്കാരും ട്രഷറിയും മുമ്പൊരിക്കലുമില്ലാത്തവിധം പരീക്ഷിക്കപ്പെടുമെന്ന് മോർട്ട്ഗേജ് ബ്രോക്കർ കൊറേക്കോ മാനേജിംഗ് ഡയറക്ടർ ആൻഡ്രൂ മോണ്ട് ലേക്ക് മുന്നറിയിപ്പ് നൽകി. ആളുകളെ ജോലികളിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അത് ഹൗസിംഗ് മാർക്കറ്റുകളുടെ ഭാവിയിലേക്ക് നിർണായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെ മലയാളികളിൽ ഭൂരിപക്ഷവും ദിവസവും ഷോപ്പിംഗുകൾ നടത്തുന്ന പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ 4% മുതൽ 15% വരെ ഡിസ്‌കൗണ്ട് സൗകര്യം ഒരുക്കി യുകെയിലെ പ്രമുഖ ക്യാഷ് ബാക്ക് കമ്പനിയായ ടെക്ക്ബാങ്ക് .  അസ്‌ട , ടെസ്‌കോ , സെയിൻസ്ബറി , മോറിസ്സൺ , മാർക്സ് ആന്റ് സ്‌പെൻസർ ,  ആമസോൺ  , ക്ലാർക്‌സ് , ഹാൽഫോർഡ്‌സ് , ബി ആന്റ് ക്യു , ആർഗോസ് , സ്പോർട്സ് ഡൈറക്ട് , കറീസ് , പി സി വേൾഡ് പോലെയുള്ള അനേകം ഷോപ്പുകളിൽ ഓൺലൈനിലൂടെയും , നേരിട്ട് സ്റ്റോറുകളിൽ പോയും വൻ ഡിസ്‌കൗണ്ടിൽ ഷോപ്പ് ചെയ്യുവാനുള്ള അവസരമാണ് ടെക്ക്ബാങ്ക്  ഒരുക്കിയിരിക്കുന്നത് . ഹോസ്പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നവർക്ക് 2% ശതമാനം കൂടുതൽ ഡിസ്‌കൗണ്ടും ടെക്ക്ബാങ്ക് നൽകുന്നുണ്ട് .

യുകെയിൽ ക്യാഷ് ബാക്കുകൾ നൽകുന്ന അസ്ട ക്യാഷ് ബാക്ക് കാർഡും , ടെസ്‌കോ ക്ലബ് കാർഡും , സെയിൻസ്ബറി നെക്റ്റർ കാർഡും , പ്രീ പെയ്ഡ് കാർഡുകളായ എൻ എച്ച് എസ് ഡെബിറ്റ് കാർഡും ഒക്കെ അവരുടെ ക്രെഡിറ്റ് കാർഡുകളും , പ്രീ പെയ്ഡ് ഡെബിറ്റ് കാർഡുകളും  ഉപയോഗിച്ച് സ്വന്തം ഷോപ്പുകളിലും മറ്റിടങ്ങളിലും നടത്തുന്ന ഷോപ്പിംഗുകൾക്ക് 0 .5 %  മുതൽ 2.5 % വരെ ഡിസ്‌കൗണ്ടുകൾ നൽകുമ്പോൾ യുകെയിലെ ഒട്ടുമിക്ക പ്രമുഖ സൂപ്പർമാർക്കറ്റുകളിലും 4% മുതൽ 15% വരെ ഡിസ്‌കൗണ്ടാണ് ടെക്ക്ബാങ്ക് നൽകുന്നത്. മോറിസണിൽ നഴ്‌സുമാർക്ക് ഉൾപ്പെടെയുള്ള എൻ എച്ച് എസ് ജീവനക്കാർക്ക് ജൂലൈ 12 ന് വരെ ലഭിക്കുന്ന 10 % ഡിസ്‌കൗണ്ടിന് പുറമെയാണ് 4 % മുതൽ 15 % വരെ ടെക്ക്ബാങ്ക് നൽകുന്ന ഡിസ്‌കൗണ്ട്.

£150 മുതൽ £540 വരെ വാർഷിക ഫീസുകൾ വാങ്ങുന്ന പല ക്രെഡിറ്റ് കാർഡ് കമ്പനികളെക്കാളും വളരെ ഉയർന്ന ഡിസ്‌കൗണ്ടാണ് ഗ്രോസ്സറി ഷോപ്പിംഗുകൾ നടത്തുന്ന യുകെയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഓരോ  ടെക്ക്ബാങ്ക്  അംഗങ്ങൾക്കും ലഭിക്കുന്നത്. പല ഷോപ്പുകളും ഏതെങ്കിലും ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമോ അല്ലെങ്കിൽ സീസണിലേയ്ക്ക് മാത്രമോ നൽകുന്ന ഈ ഡിസ്‌കൗണ്ടുകൾ ടെക്ക്ബാങ്ക് വർഷങ്ങളായി നൽകുന്നുമുണ്ട് . ഓരോ കുടുംബത്തിനും ഗ്രോസ്സറി ഷോപ്പിംഗ് ഡിസ്‌കൗണ്ടിലൂടെ മാത്രം തന്നെ വലിയൊരു തുക ഒരോ വർഷവും ലാഭിക്കാൻ കഴിയും .

140 ഓളം രാജ്യങ്ങളിലുള്ള ഒരു മില്യൺ ഷോപ്പുകളിൽ ഈ ഡിസ്‌കൗണ്ടുകൾ ഉപയോഗപ്പെടുത്തുവാനുള്ള സൗകര്യം ടെക്ക്ബാങ്ക്  ഇതിനോടകം ഒരുക്കി കഴിഞ്ഞു .  കൂടാതെ ആമസോൺ , ഫ്ലിപ്പ്കാട്ട് , ഇബേ പോലെയുള്ള ഓൺലൈൻ ഷോപ്പുകളിലും ഡിസ്‌കൗണ്ടിലൂടെ ഷോപ്പിംഗ്‌ നടത്തി നല്ല ലാഭം ഉണ്ടാക്കുവാനുള്ള സൗകര്യവും ടെക്ക് ബാങ്ക് ഒരുക്കിയിട്ടുണ്ട്.  അതോടൊപ്പം ലോകത്ത് എവിടെയും ഇരുന്നുകൊണ്ട് തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ ഷോപ്പായ ഫ്ലിപ്പ്കാട്ടിലൂടെ ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങി ഇന്ത്യയിലുള്ള വീട്ടിൽ എത്തിക്കുവാനും കഴിയും .

ഇതേ ഡിസ്‌കൗണ്ടിൽ ഇന്ത്യയിലെ വീട്ടിലെ ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കുവാനും , പ്രമുഖ  കമ്പനികളായ ബി എസ് എൻ എൽ , എയർ ടെൽ ,  വൊഡാഫോൺ , റിലയൻസ് ജിയോ തുടങ്ങിയവയുടെ  പ്രീ പെയ്ഡ് , പോസ്റ്റ് പെയ്ഡ്  മൊബൈൽ ഫോണുകൾ റീ ചാർജ്ജ് ചെയ്യുവാനും , സൺ ടി വി , ഡിഷ് ടി വി , സ്കൈ ടി വി , ടാറ്റ ടി വി പോലെയുള്ള ടി വി ചാനലുകളുടെ മാസവരി അടയ്ക്കുവാനും , വാട്ടർ ബില്ലുകൾ അടയ്ക്കുവാനും , ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുവാനും , ഗ്യാസ് ബില്ലുകൾ അടയ്ക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് . ഈ സൗകര്യങ്ങൾ എല്ലാം ലോകത്ത് എവിടെയുമുള്ള അംഗങ്ങൾക്ക് ഉപയോഗിക്കാനായി ആൻഡ്രോയിഡിലും , ഐ ഓ എസിലും പ്രവർത്തിക്കുന്ന ഓൺലൈൻ ആപ്പും ടെക്ക്ബാങ്ക് നിർമ്മിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ടെക്ക്ബാങ്കിലൂടെ ഷോപ്പിംഗുകൾ നടത്തുന്ന ഓരോ അംഗങ്ങൾക്കും ഓരോ വർഷവും ഒരു വലിയ തുക ഡിസ്‌കൗണ്ടിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ഉറപ്പാണ് . ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്കായി അനേകം രാജ്യങ്ങളിലുള്ള  ജനപ്രീയ ഷോപ്പുകളെയും , ഉല്പന്നങ്ങളെയും എത്തിക്കുവാനുള്ള തയ്യെറെടുപ്പിലാണ് ടെക്ക്ബാങ്ക്.

ടെക്ക്ബാങ്കിനെപ്പറ്റി കൂടുതൽ അറിയുവാനോ , ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്തി ഓൺലൈനിലും , നേരിട്ട് കടകളിലും ഷോപ്പിംഗ് നടത്തുവാനോ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യുക.

ഡിസ്‌കൗണ്ടിൽ ഷോപ്പിംഗ് ചെയ്യുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ഓസ്ട്രേലിയ : ഓസ്ട്രേലിയക്കാർക്ക് ഇനി എളുപ്പത്തിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങാം. ഓസ്ട്രേലിയയിലെ 3500 പോസ്റ്റ്‌ ഓഫീസുകളിൽ ഇനി മുതൽ ബിറ്റ്‌കോയിൻ വാങ്ങുവാനായി പണമടയ്ക്കാം. ബിസിനസുകൾക്കും ഓർഗനൈസേഷനുകൾക്കുമൊപ്പം ക്രിപ്റ്റോ കറൻസികളെ കൂടി ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബിറ്റ്‌കോയിൻ.കോം.എയു ഈ പുതിയ സേവനം ആരംഭിച്ചത്. 2020 ജൂൺ 24 ന് ബിറ്റ്കോയിൻ.കോം.എയു എന്ന സ്ഥാപനം പ്രാദേശിക ഓസ്‌ട്രേലിയൻ പോസ്റ്റുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സഹകരണത്തോടെ ഓസ്ട്രേലിയൻ നിവാസികൾക്ക് 3500 ദേശീയ പോസ്റ്റോഫീസുകളിൽ നിന്നും അനായാസമായി ബിറ്റ്‌കോയിൻ (ബിടിസി) വാങ്ങാൻ കഴിയും. രാജ്യത്തെ 1500 റീട്ടെയിൽ സ്റ്റോറുകളിൽ ഇതിനകം പ്രവർത്തിക്കുന്ന ബിറ്റ്‌കോയിൻ.കോം.എയു എന്ന സ്ഥാപനമാണ് വാങ്ങലുകൾക്ക് സൗകര്യമൊരുക്കുന്നത്.

ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഡിജിറ്റൽ കറൻസിയുടെ പ്രധാന നാഴികകല്ലാണിതെന്ന് ബിറ്റ്‌കോയിൻ.കോം.എയു സിഇഒ ഹോൾഗർ ഏരിയൻസ് പറഞ്ഞു. “എല്ലാ ഓസ്‌ട്രേലിയക്കാർക്കും ബിറ്റ്‌കോയിൻ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിരവധി ആളുകൾക്ക്, ഒരു ഓസ്‌ട്രേലിയൻ പോസ്റ്റോഫീസിൽ ബിറ്റ്‌കോയിൻ വാങ്ങുവാൻ പണമടയ്ക്കുന്നത് ഓൺലൈനിൽ ഫണ്ട് കൈമാറുന്നതിനേക്കാൾ സുരക്ഷിതമാണെന്ന് കരുതുന്നു. ഈ പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ” ഏരിയൻസ് കൂട്ടിച്ചേർത്തു.

200 വർഷങ്ങളായി നൂതനമായ ആശയങ്ങൾ നടപ്പിലാകുന്നതിൽ മുൻപന്തിയിലാണ് ഓസ്ട്രേലിയ പോസ്റ്റ്‌. രാജ്യത്തുടനീളമുള്ള 3500 ഓളം ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റോറുകളിൽ ബിടിസിയെ  ചേർക്കുന്നത് പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യും. എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഓസ്‌ട്രേലിയ പോസ്റ്റ് വളരെക്കാലമായി സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ബിസിനസ് & ഗവൺമെന്റ് ഫിനാൻഷ്യൽ സർവീസസ് മേധാവി സൂസൻ നിക്കോൾസൺ പറഞ്ഞു. “20 വർഷത്തിലേറെയായി ഓസ്‌ട്രേലിയയിലെ ഏറ്റവും വിശ്വസനീയമായ ബിൽ പേയ്‌മെന്റ് രീതികളിലൊന്നാണ് പോസ്റ്റ് ബിൽപേ. കൂടാതെ ബിറ്റ്‌കോയിനിൽ ബില്ലുകൾ ഒരു പോസ്റ്റോഫീസിൽ അടയ്‌ക്കാനുള്ള അവസരം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ” അവർ കൂട്ടിച്ചേർത്തു. ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും ഉപയോഗത്തിലുള്ള രാജ്യങ്ങളിൽ ഒന്നായി വേഗത്തിൽ വളരുകയാണ് ഓസ്ട്രേലിയയും.

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ലോകത്തെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം അദ്ദേഹത്തിന്റെ മൊത്ത മൂല്യം 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒറാക്കിളിന്റെ ലാറി എല്ലിസണിനേയും ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സിനേയും മറികടന്ന് മുകേഷ് ഒമ്പതാം സ്ഥാനത്താണിപ്പോള്‍. ഫ്രാങ്കോയിസാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക.

റിലയന്‍സിന്റെ 42 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്ന മുകേഷിനെ ഈ ക്ലബിലേക്ക് എത്തിച്ചത് ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലേക്ക് ഒഴുകിയെത്തിയ നിക്ഷേപങ്ങളാണ്. അതിലൂടെ കടരഹിത കമ്പനിയായി റിലയന്‍സ് മാറി. 2021 മാര്‍ച്ചില്‍ കൈവരിക്കാന്‍ ലക്ഷ്യം വച്ച നേട്ടമായിരുന്നു ഇത്.

ലോകമെമ്പാടുമുള്ള കോടീശ്വരന്‍മാര്‍ക്ക് കോറോണ വൈറസ് മഹാമാരി മൂലം തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടം കൊയ്തത് മുകേഷാണ്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞപ്പോള്‍ മുകേഷ് അംബാനിയുടെ കമ്പനികള്‍ പ്രത്യേകിച്ച് ജിയോ നേട്ടം രേഖപ്പെടുത്തി. കൂടാതെ, മുകേഷിന്റെ സ്വകാര്യ സ്വത്തും വന്‍തോതില്‍ വർധിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ സമയത്ത് പുറത്തു പോകാൻ കഴിയാത്തതിനാൽ ജനങ്ങൾ കൂടുതലായും ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. അതിൽ തന്നെ ഭക്ഷണവും പാനീയങ്ങളും ഓൺലൈനിലൂടെ വാങ്ങുന്നവരുടെ എണ്ണം ഏറി വരുന്നു. ഇതിൽ ഇലക്ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് വീട്ടിൽ നിന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനവും നിലവിൽ വന്നു. ഫുഡ് ഓർഡറിംഗ് വെബ്‌സൈറ്റായ Takeaway.com ആണ്  ഡിജിറ്റൽ നാണയങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനം പുതിയതായി ഒരുക്കിയത് . നെതർലാൻഡ് , ബെൽജിയം , ജർമ്മനി , പോളണ്ട് , ഓസ്ട്രിയ , സ്വിറ്റ്സർലൻഡ് , ലക്സംബർഗ് , പോർച്ചുഗൽ , ബൾഗേറിയ , റൊമാനിയ , ഇസ്രായേൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ബിറ്റ് കോയിൻ ( ബിടിസി ) അല്ലെങ്കിൽ ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) ഉപയോഗിച്ച് ഡെലിവറിക്ക് പണമടയ്ക്കാം.

ഫുഡ് ഓർ‌ഡറിംഗ് വെബ്‌സൈറ്റുകളിൽ ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാം. യുകെയിലെ ടെക്ക് ബാങ്ക് എന്ന കമ്പനി ആമസോൺ മുതൽ ഫ്ലിപ്പ് കാട്ട് വരെയുള്ള ഓൺലൈൻ ഷോപ്പുകളിലും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് സാധനങ്ങൾ വലിയ ലാഭത്തിൽ വാങ്ങുവാനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞു . സൗജന്യമായും , 2 പെൻസ് മുതൽ 40 പെൻസ് വരെയുള്ള വിലയിലും ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ 5 പൗണ്ട്  മുതൽ 6 പൗണ്ട് വരെ വിലയിൽ ഉപയോഗിച്ചാണ് യുകെ മലയാളികൾ വലിയ ലാഭം ഉണ്ടാക്കുന്നത്. യുകെയിലെയും  ഇന്ത്യയിലെയും അടക്കം ലോകത്തെ ഒട്ടുമിക്ക സൂപ്പർ മാർക്കറ്റുകളിലും നേരിട്ട് പോയി നടത്തുന്ന ഗ്രോസ്സറി അടക്കമുള്ള ഷോപ്പിങ്ങുകൾക്കായും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ടെക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് വൻ നേട്ടമാണ് ഉണ്ടാക്കി കൊടുക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

RECENT POSTS
Copyright © . All rights reserved