ലോകത്തെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം അദ്ദേഹത്തിന്റെ മൊത്ത മൂല്യം 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒറാക്കിളിന്റെ ലാറി എല്ലിസണിനേയും ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സിനേയും മറികടന്ന് മുകേഷ് ഒമ്പതാം സ്ഥാനത്താണിപ്പോള്‍. ഫ്രാങ്കോയിസാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക.
റിലയന്‍സിന്റെ 42 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്ന മുകേഷിനെ ഈ ക്ലബിലേക്ക് എത്തിച്ചത് ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലേക്ക് ഒഴുകിയെത്തിയ നിക്ഷേപങ്ങളാണ്. അതിലൂടെ കടരഹിത കമ്പനിയായി റിലയന്‍സ് മാറി. 2021 മാര്‍ച്ചില്‍ കൈവരിക്കാന്‍ ലക്ഷ്യം വച്ച നേട്ടമായിരുന്നു ഇത്.
ലോകമെമ്പാടുമുള്ള കോടീശ്വരന്‍മാര്‍ക്ക് കോറോണ വൈറസ് മഹാമാരി മൂലം തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടം കൊയ്തത് മുകേഷാണ്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞപ്പോള്‍ മുകേഷ് അംബാനിയുടെ കമ്പനികള്‍ പ്രത്യേകിച്ച് ജിയോ നേട്ടം രേഖപ്പെടുത്തി. കൂടാതെ, മുകേഷിന്റെ സ്വകാര്യ സ്വത്തും വന്‍തോതില്‍ വർധിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ സമയത്ത് പുറത്തു പോകാൻ കഴിയാത്തതിനാൽ ജനങ്ങൾ കൂടുതലായും ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. അതിൽ തന്നെ ഭക്ഷണവും പാനീയങ്ങളും ഓൺലൈനിലൂടെ വാങ്ങുന്നവരുടെ എണ്ണം ഏറി വരുന്നു. ഇതിൽ ഇലക്ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് വീട്ടിൽ നിന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനവും നിലവിൽ വന്നു. ഫുഡ് ഓർഡറിംഗ് വെബ്‌സൈറ്റായ Takeaway.com ആണ് ഡിജിറ്റൽ നാണയങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനം പുതിയതായി ഒരുക്കിയത് . നെതർലാൻഡ് , ബെൽജിയം , ജർമ്മനി , പോളണ്ട് , ഓസ്ട്രിയ , സ്വിറ്റ്സർലൻഡ് , ലക്സംബർഗ് , പോർച്ചുഗൽ , ബൾഗേറിയ , റൊമാനിയ , ഇസ്രായേൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ബിറ്റ് കോയിൻ ( ബിടിസി ) അല്ലെങ്കിൽ ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) ഉപയോഗിച്ച് ഡെലിവറിക്ക് പണമടയ്ക്കാം.
ഫുഡ് ഓർഡറിംഗ് വെബ്‌സൈറ്റുകളിൽ ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാം. യുകെയിലെ ടെക്ക് ബാങ്ക് എന്ന കമ്പനി ആമസോൺ മുതൽ ഫ്ലിപ്പ് കാട്ട് വരെയുള്ള ഓൺലൈൻ ഷോപ്പുകളിലും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് സാധനങ്ങൾ വലിയ ലാഭത്തിൽ വാങ്ങുവാനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞു . സൗജന്യമായും , 2 പെൻസ് മുതൽ 40 പെൻസ് വരെയുള്ള വിലയിലും ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ 5 പൗണ്ട് മുതൽ 6 പൗണ്ട് വരെ വിലയിൽ ഉപയോഗിച്ചാണ് യുകെ മലയാളികൾ വലിയ ലാഭം ഉണ്ടാക്കുന്നത്. യുകെയിലെയും ഇന്ത്യയിലെയും അടക്കം ലോകത്തെ ഒട്ടുമിക്ക സൂപ്പർ മാർക്കറ്റുകളിലും നേരിട്ട് പോയി നടത്തുന്ന ഗ്രോസ്സറി അടക്കമുള്ള ഷോപ്പിങ്ങുകൾക്കായും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ടെക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് വൻ നേട്ടമാണ് ഉണ്ടാക്കി കൊടുക്കുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി എത്തിയ ആള്‍ക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതികജ്ഞാനവും ഹര്‍ജിക്കാരനില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമേദ് സിംഹ് പി ചാവ്ദ എന്നയാളാണ് കൊക്കകോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്തുകൊണ്ട് ഈ രണ്ട് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു – കോടതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇരു പാനീയങ്ങള്‍ക്കും നിരോധനം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു ഉമേദ് ചാവ്ദ.
കൊക്ക കോളയും തംസ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളൊന്നും നല്‍കാനില്ലാത്ത ഹര്‍ജിക്കാരന്‍ നിയമ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്തതായി സുപ്രീം കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളി, ഹര്‍ജിക്കാരന് പിഴയിട്ടത്. ഒരു മാസത്തിനകം സുപ്രീം കോടതി രജിസ്ട്രിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാന്‍ ഹര്‍ജിക്കാരനോട് ഉത്തരവിട്ട സുപ്രീം കോടതി, ഇത് സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ്‌സ് അസോസിയേഷന് കൈമാറുമെന്നും അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജൂലൈ മാസത്തോടെ യുകെ സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് ജോൺസൺ ആഗ്രഹിക്കുന്നു. ലോക്ക്ഡൗൺ ഇനിയും നീട്ടികൊണ്ടുപോയാൽ 3,500,000 ജോലികൾ അപകടത്തിലാകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. വേനൽക്കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നത് പരാജയപ്പെട്ടാൽ 3.5 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി ചാൻസലർ റിഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമ്പദ്‌വ്യവസ്ഥ പഴയ സ്ഥിതിയിലാക്കുന്നതിനുള്ള പ്രധാന നടപടികളിൽ ജോൺസൻ ഒപ്പുവച്ചു. ശവസംസ്കാരത്തിനും വിവാഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത മാസം ആദ്യം ഒഴിവാക്കും. ഒപ്പം പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് ജൂലൈ 4 മുതൽ പ്രവർത്തനാനുമതി ലഭിക്കും. രാജ്യത്തെ ആർ നിരക്ക് ഉയർന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്ന് രാവിലെ പിന്തുണച്ചു.
ജൂലൈ 28നകം അവധിക്കാല യാത്രാ നടപടികൾ സുരക്ഷിതമാക്കാൻ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതിയ ആശുപത്രികൾ പണിയുവാനും റോഡുകൾ നിർമിക്കുവാനും ജോൺസൻ പദ്ധതിയിടുന്നുണ്ട്. പദ്ധതികളുടെ ഒരു രൂപരേഖ വരും ആഴ്ചയിൽ ജോൺസൻ പുറത്തുവിടുമെന്ന് സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്‌തു. ശൈത്യകാലം വീണ്ടും ആരംഭിക്കുന്നതിനുമുമ്പ് എൻഎച്ച്‌എസിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌നുകൾ വേഗത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങൾ ജൂൺ 15 മുതൽ വ്യക്തിഗത പ്രാത്ഥനകൾക്കായി ഉപയോഗിക്കാം. കൂടിചേർന്നുള്ള ആരാധനയ്ക്ക് അനുമതിയില്ല. എല്ലാ കടകളും ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടിയെപറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശദീകരിക്കുകയുണ്ടായി. നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിനായി സർക്കാർ വളരെ ജാഗ്രതയോടെയും സുരക്ഷയോടെയും കൂടിയ സമീപനം സ്വീകരിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ യുകെ വിജയിക്കുകയാണെന്നും അതിനാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും നല്ല മാർഗം രണ്ടാം ഘട്ട വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണെന്ന് ഹാൻകോക്ക് അറിയിച്ചു.
യുഎസിലെ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ മൂന്ന് മാസങ്ങളാണ് കടന്നു പോകുന്നത്. പക്ഷേ ശതകോടീശ്വരന്മാർ മാത്രം അക്കൂട്ടത്തില്‍ പെടില്ല. മാർച്ച് 18 മുതൽ യുഎസ് ശതകോടീശ്വരന്മാര്‍ 565 ബില്യൺ ഡോളർ സമ്പാദിച്ചുവെന്നാണ് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് ഇപ്പോൾ 3.5 ട്രില്യൺ ഡോളറാണ്. അതായത്, മഹാമാരിയുടെ തുടക്കത്തില്‍ വരുമാനം അല്‍പ്പം കുറഞ്ഞെങ്കിലും പിന്നീട് 19 ശതമാനം വർധിച്ചുവെന്നു ചുരുക്കം.
ആമസോൺ മേധാവി ജെഫ് ബെസോസിന് മാത്രം മാർച്ച് 18 ന് ഉണ്ടായിരുന്നതിനേക്കാൾ 36.2 ബില്യൺ ഡോളർ കൂടുതലാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലഭിച്ചത്. എന്നാല്‍ അന്നുമുതൽ, 43 ദശലക്ഷം അമേരിക്കക്കാർ പ്രാരംഭ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ, പ്രത്യേകിച്ച് യാത്രാ, സേവന മേഖലയിലെ ജോലികളിൽ ഏര്‍പ്പെട്ടിരിക്കുന്നവരെ, ആരോഗ്യ പ്രതിസന്ധി പ്രത്യേകിച്ച് ബാധിച്ചു. ഉള്ളവരും ഇല്ലാത്തവയും തമ്മിലുള്ള ആഴത്തിലുള്ള വിഭജനത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രതിസന്ധി സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഫെഡറൽ റിസർവിൽ നിന്നുള്ള അഭൂതപൂർവമായ നടപടി മൂലം സ്റ്റോക്ക് മാർക്കറ്റുകളില്‍ വമ്പിച്ച മുന്നേറ്റം പ്രകടമായതാണ് സമ്പന്നരായ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ നേട്ടമായത്. ആമസോൺ ഓഹരികൾ മാർച്ച് പകുതിയോടെ 47 ശതമാനം ഉയർന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ മൊത്തം ആസ്തി മാർച്ച് 18 ന് ശേഷം 30.1 ബില്യൺ ഡോളർ ഉയർന്നതായി ഐപിഎസ് പറയുന്നു. ടെസ്‌ലയുടെ മേധാവി എലോൺ മസ്‌ക്, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്, മുൻ മൈക്രോസോഫ്റ്റ് (എംഎസ്‌എഫ്ടി) സിഇഒ സ്റ്റീവ് ബാൽമർ എന്നിവരുടെ മൊത്തം സമ്പാദ്യവും മാർച്ച് 18 മുതൽ 13 ബില്യൺ ഡോളറോ അതിലധികമോ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയ്ക്ക് മേൽ ഇനി ബാങ്കിംഗ് നിരോധനമില്ല. ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കോ കമ്പനികൾക്കോ വ്യാപാരികൾക്കോ ഇനിമേൽ ബാങ്കിംഗ് നിരോധനം ഇല്ലെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് (ആർബിഐ) സ്ഥിരീകരിച്ചു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ നിരോധനം നീക്കി, ക്രിപ്റ്റോ കറൻസി ട്രേഡ് ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസർവ് ബാങ്ക് നിർദേശം നൽകാത്തതിനാൽ ഇടപാടുകളിൽ നിന്ന് ബാങ്കുകൾ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്ത് ക്രിപ്റ്റോകറൻസിയ്ക്ക് ബാങ്കിംഗ് നിരോധം ഇല്ലെന്ന് റിസർവ് ബാങ്ക് സ്ഥിരീകരിച്ചു.
പ്രമുഖ ഇന്ത്യൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ യുനോകോയിന്റെ സഹസ്ഥാപകനായ ബി വി ഹരീഷ് ഏപ്രിൽ 25 ന് വിവരാവകാശ അന്വേഷണം ഫയൽ ചെയ്തു. ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കോ കമ്പനികൾക്കോ ക്രിപ്റ്റോ വ്യാപാരികൾക്കോ ബാങ്ക് അക്കൗണ്ടുകൾ നൽകുന്നതിൽ നിന്ന് ഏതെങ്കിലും ബാങ്കുകളെ റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. “തീയതി പ്രകാരം, അത്തരം വിലക്കുകളൊന്നും നിലവിലില്ല” എന്നാണ് മെയ് 22ന് റിസർവ് ബാങ്ക് മറുപടി നൽകിയത്. എന്നിരുന്നാലും, ചില ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കായി അക്കൗണ്ടുകൾ തുറക്കാൻ വിസമ്മതിക്കുന്നു. ക്രിപ്റ്റോകറൻസി സംബന്ധിച്ച് റിസർവ് ബാങ്കിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അവർ അവകാശപ്പെടുന്നു.
ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ഇന്ത്യയിൽ നിയമപരമാണെന്ന് റിസർവ് ബാങ്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക മാന്ദ്യം വരുമെന്ന് വിദഗ്ധർ പ്രവചിക്കുമ്പോഴും രാജ്യവ്യാപകമായി ലോക്ക്ഡൗണിൽ കഴിയുമ്പോഴും ക്രിപ്റ്റോ വ്യവസായം കുതിച്ചുയരുകയാണ്. പുതിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ആരംഭിക്കുകയും നിക്ഷേപങ്ങൾ വരികയും ചെയ്യുന്നു. അതേസമയം, ക്രിപ്റ്റോകറൻസി നിയന്ത്രിക്കണമോ എന്നും ഇന്ത്യൻ സർക്കാർ ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. 2018 ഏപ്രിലിൽ ആണ് റിസർവ് ബാങ്ക് ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്നാൽ ഈ മാർച്ചിൽ ക്രിപ്‌റ്റോ കറന്‍സി നിരോധനം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ഉപയോക്താക്കളുടെ മസ്തിഷ്ക തരംഗങ്ങൾ ഉപയോഗിച്ച് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസിയുടെ പ്രവർത്തനം നടത്തുന്ന അസാധാരണമായ പേറ്റന്റിന് മൈക്രോസോഫ്റ്റ് അപേക്ഷിച്ചു. ആളുകളുടെ മസ്തിഷ്ക പ്രവർത്തനങ്ങളും മറ്റ് വ്യക്തിഗത ബയോമെട്രിക് ഡാറ്റയും നിരീക്ഷിച്ച് ക്രിപ്റ്റോകറൻസി സൃഷ്ടിക്കുന്നതിനുള്ള ഒരു രീതി മൈക്രോസോഫ്റ്റ് നിർദ്ദേശിച്ചു. മൈനിങ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ ക്രിപ്‌റ്റോകറൻസി നേടാൻ ഒരു വ്യക്തിക്ക് എങ്ങനെ ശരീരത്തിൽ വിവിധ സെൻസറുകൾ ബന്ധിപ്പിക്കാമെന്ന് ” ക്രിപ്‌റ്റോകറൻസി സിസ്റ്റം യൂസിങ് ബോഡി ആക്ടിവിറ്റി ഡാറ്റ” എന്ന പുതിയ പേറ്റന്റ് വിവരിക്കുന്നു.
അത്തരമൊരു ഇടപാട് എങ്ങനെ സംഭവിക്കുമെന്നുള്ള കാര്യം അവ്യക്തമായി തുടരുന്നു. ഈയൊരു സിസ്റ്റത്തിന്റെ സോഫ്റ്റ്‌വെയർ എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കുറവാണ്. സിസ്റ്റം ഏത് ക്രിപ്‌റ്റോകറൻസിയുമായി പ്രവർത്തിക്കുമെന്ന് ഇത് വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും പ്രത്യേകിച്ചും വികസിപ്പിച്ചെടുത്ത ഒരു ബ്ലോക്ക്‌ചെയിനെ അടിസ്ഥാനമാക്കി പൂർണ്ണമായും പുതിയ ഡിജിറ്റൽ പേയ്‌മെന്റ് നെറ്റ്‌വർക്ക് ഉപയോഗിക്കാം. സാങ്കേതികവിദ്യ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മൈക്രോസോഫ്റ്റ് ഉടൻ പ്രതികരിച്ചില്ല.
കഴിഞ്ഞ വർഷം ജൂൺ 20 നാണ് അപേക്ഷ സമർപ്പിച്ചത്. “ശരീര പ്രവർത്തനം അളക്കുന്നതിനോ മനസ്സിലാക്കുന്നതിനോ അല്ലെങ്കിൽ മനുഷ്യ ശരീരം സ്കാൻ ചെയ്യുന്നതിനോ വ്യത്യസ്ത തരം സെൻസറുകൾ ഉപയോഗിക്കാം,” പേറ്റന്റ് വിശദീകരിക്കുന്നു. അവയിൽ ഫംഗ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എഫ്എംആർഐ) സ്കാനറുകൾ അല്ലെങ്കിൽ സെൻസറുകൾ, ഇലക്ട്രോസെൻസ്ഫലോഗ്രഫി (ഇഇജി) സെൻസറുകൾ, ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എൻആർഎസ്) സെൻസറുകൾ, ഹൃദയമിടിപ്പ് മോണിറ്ററുകൾ, തെർമൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, റേഡിയോ ഫ്രീക്വൻസി (ആർഎഫ്) സെൻസറുകൾ, അൾട്രാസോണിക് സെൻസറുകൾ, ക്യാമറകൾ തുടങ്ങിയവ ഉൾപ്പെടും. മനുഷ്യ ശരീര താപം ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ മൈൻ ചെയ്യുക എന്ന ആശയം മുമ്പ് മറ്റ് സംഘടനകൾ പരീക്ഷിച്ചിട്ടുള്ളതാണ് .
കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.
കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.
അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.
അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് തായ് എയർവേയ്‌സ്. പുനരുജ്ജീവന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഇനി അതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിന് തായ്‌ലൻഡ് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. 180 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം തായ്‌ലൻഡ് സർക്കാരിനോട് അഭ്യർഥിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 2017 മുതൽ കമ്പനി നഷ്ടത്തിലാണ്.
പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ സമർപ്പിക്കാൻ തായ്‌ലൻഡ് സർക്കാർ നേരത്തെ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. കനത്ത നഷ്ടമാണ് കമ്പനി കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നതിന് തായ്‌ലൻഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് കൂടുതൽ സമയം ചോദിച്ചിരുന്നു.