Business

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌പി‌ടി‌ഐ) ആണ് രാജ്യത്തെ പല നഗരങ്ങളിൽ ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നത്. ” ബ്ലോക്ക്‌ ചെയിൻ ടെക്നോളജി ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 2020 ജനുവരി 6 മുതൽ 10 വരെ നംഗലിലും, ഫെബ്രുവരി 17 മുതൽ 21 വരെ ന്യൂഡൽഹിയിലും, മാർച്ച് 16 മുതൽ 20 വരെ മധ്യപ്രദേശിലെ ശിവപുരിയിലും നടത്തപ്പെടും. എൻപിടിഐ ഇതിനകം ഫരീദാബാദിൽ രണ്ടു ദിവസത്തെ വർക്ക്‌ ഷോപ്പുകളും കഴിഞ്ഞ വർഷം ദുർഗാപൂരിൽ അഞ്ചു ദിവസത്തെ ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രോഗ്രാമും നടത്തിയിട്ടുണ്ട്.

 

ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിവിധ മേഖലകളിലെ അതിന്റെ സാധ്യതയും കണക്കിലെടുത്ത് അഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുമെന്നും എൻപിടിഐ അറിയിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ 14 സെഷനുകൾ, ഒരു ലാബ്, ഹാൻഡ്സ് ഓൺ പരീക്ഷണങ്ങൾ, തുറന്ന ചർച്ച എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്ചെയിൻ, അതിന്റെ ഉപയോഗങ്ങൾ, സ്മാർട്ട് കരാറുകൾ, ലെഡ്ജറുകൾ, ഈതീരീയം ഫ്രെയിംവർക്ക്, ക്രിപ്റ്റോകറൻസിയുടെ ആശയങ്ങളും പ്രയോഗങ്ങളും, ക്രിപ്റ്റോയുടെയും ബ്ലോക്ക്ചെയിന്റെയും സംയോജനം, ബിറ്റ്കോയിൻ, ഖനനം വിഷയങ്ങളിലാണ് പങ്കെടുക്കുന്നവർ പഠനം നടത്തുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ ട്രെയിനിംഗ് ആന്റ് ലേണിംഗ് (എടി‌എൽ) അക്കാദമി സ്പോൺസർ ചെയ്യുന്ന ബ്ലോക്ക്ചെയിൻ പ്രോഗ്രാമിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഒപ്പം ഓരോ കോഴ്സിനും 50 പേർക്ക് വരെ പങ്കെടുക്കാം.

ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ക്രിപ്റ്റോ, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഉണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി) പുതുച്ചേരി ” ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് യൂസിങ് ഹൈപ്പർലെഡ്ജർ ആൻഡ് എതെറിയം” എന്ന വിഷയത്തിൽ 2019 ഡിസംബർ 27 മുതൽ 31 വരെ അഞ്ച് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് നടന്നിരുന്നു. ഈ വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ക്രിപ്‌റ്റോകറൻസികളും എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടുന്നു. ജെ‌എൻ‌ടി യൂണിവേഴ്സിറ്റി, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

നി​സാ​ൻ മോ​ട്ടോ​ർ ക​ന്പ​നി​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ കാ​ർ​ലോ​സ് ഘോ​ൻ ജ​പ്പാ​നി​ൽ​നി​ന്ന് ഒ​ളി​ച്ചു​ക​ട​ന്നു. ത​ന്‍റെ കു​ടും​ബ​വേ​രു​ക​ളു​ള്ള ല​ബ​ന​നി​ലാ​ണു ഘോ​ൻ ഇ​പ്പോ​ൾ.നി​സാ​ൻ ക​ന്പ​നി​യെ ര​ണ്ടു ദ​ശ​ക​ത്തോ​ളം ന​യി​ച്ച് അ​തി​നെ മു​ൻ​നി​ര കാ​ർ ക​ന്പ​നി​യാ​ക്കി​യ ഘോ​ൻ സാ​ന്പ​ത്തി​ക തി​രി​മ​റി​യെത്തു​ട​ർ​ന്നാ​ണ് 2018 ന​വം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ത​വ​ണ ജാ​മ്യ​ത്തി​ൽ പു​റ​ത്തു​വ​ന്നെ​ങ്കി​ലും മറ്റൊ​രു കേ​സി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി. അ​തി​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ട് കു​റ​ച്ചു​നാ​ളേ ആ​യു​ള്ളൂ. ഒ​ന്ന​ര​ക്കോ​ടി ഡോ​ള​ർ ജാ​മ്യ​ത്തു​ക അ​ട​ച്ചാ​ണു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ബ്ര​സീ​ലി​ൽ ജ​നി​ച്ച ല​ബ​നീ​സ് വം​ശ​ജ​നാ​യ ഘോ​ൻ ഏ​റെ​ക്കാ​ലം ഫ്രാ​ൻ​സി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ്ര​സീ​ൽ, ല​ബ​ന​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ട് ഇ​യാ​ൾ​ക്കു​ണ്ട്. എ​ങ്ങ​നെ​യാ​ണു ഘോ​ൻ ജാ​പ്പ​നീ​സ് പോ​ലീ​സി​നെ​യും ക​സ്റ്റം​സി​നെ​യും വെ​ട്ടി​ച്ചു രാ​ജ്യം വി​ട്ട​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. തു​ർ​ക്കി​യി​ൽ​നി​ന്ന് ഒ​രു സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​ണു ല​ബ​ന​നി​ൽ എ​ത്തി​യ​ത്. 1990 ക​ളു​ടെ അ​വ​സാ​നം നി​സാ​ന്‍റെ സാ​ര​ഥ്യമേ​റ്റ ഘോ​ൻ ക​ന്പ​നി​യെ ലാ​ഭ​പാ​ത​യി​ലെ​ത്തി​ച്ച​തോ​ടെ ജ​പ്പാ​നി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ട്ടു. ഫ്ര​ഞ്ച് ക​ന്പ​നി റെ​നോ​യു​മാ​യി നി​സാ​ൻ സ​ഖ്യ​മു​ണ്ടാ​ക്കി. ഘോ​ൻ അ​റ​സ്റ്റി​ലാ​യ​തു നി​സാ​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി. വി​ല്പ​ന കു​റ​ഞ്ഞു, ലാ​ഭം ഇ​ടി​ഞ്ഞു.

ഘോ​നെ​തി​രാ​യ കേ​സു​ക​ൾ 15 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും കി​ട്ടാ​വു​ന്ന​താ​ണ്. കു​റ്റ​വാ​ളി​യെ​ന്ന മു​ൻ​വി​ധി​യോ​ടെ​യാ​ണു ജാ​പ്പ​നീ​സ് നീ​തി​ന്യാ​യ​ വ്യ​വ​സ്ഥ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​വി​ടെ​നി​ന്നു നീ​തി ല​ഭി​ക്കി​ല്ലെ​ന്നും ഘോ​ൻ ബെ​യ്റൂ​ട്ടി​ൽ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ടു​ത്ത​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന​റി​യി​ച്ച ഘോ​ൻ ത​ന്‍റെ ഒ​ളി​ച്ചോ​ട്ട​ത്തെ​പ്പ​റ്റി ഒ​ന്നും പ​റ​യാ​ൻ ത​യാ​റാ​യി​ല്ല.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഷങ്കായിയിലുള്ള കമ്പനിയുടെ ജിഗാ ഫാക്ടറിയിലാണ് 15 മോഡൽ ത്രീ സെഡാൻസ് കൈമാറിയത്. ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റിന്റെ സിംഹഭാഗവും കൈയടക്കാനുള്ള കുതിപ്പിലാണ് എലോൺ മസ്ക്ന്റെ കമ്പനി. ട്രേഡ് വാർ മൂലം മിക്കവാറും അമേരിക്കൻ കമ്പനികളെല്ലാം തന്നെ ചൈനയുടെ പുറത്തേക്ക് നിർമ്മാണ രംഗം വ്യാപിപ്പിക്കുമ്പോൾ, ടെസ്ല മാത്രമാണ് രാജ്യത്തിന് അകത്തേക്ക് കാർ നിർമ്മാണവുമായി കടന്നുചെല്ലുന്നത്. ഷങ്കായിയിലെ കമ്പനിയുടെ മൾട്ടി ബില്യൺ ഡോളർ പ്ലാന്റിൽ വച്ച് നടന്ന ചടങ്ങിലാണ് പതിനഞ്ചോളം വരുന്ന ജീവനക്കാർക്ക് അവർ വാങ്ങിയ കാറുകൾ കൈമാറിയത്.

ചാന്ദ്രവർഷം (25 ജനുവരി ) തുടങ്ങുന്നതിനു മുമ്പ് തന്നെ ടെസ്ല തങ്ങളുടെ വാഹനങ്ങൾ കൈമാറാൻ തീരുമാനിച്ചിരുന്നു. ചൈനീസ് നിർമ്മിത മോഡൽ ത്രീ കാർ വില ഏകദേശം 50,000 പൗണ്ട് ആണ്. ഇത് ആഗോള ബ്രാൻഡുകൾ ആയ ബിഎംഡബ്ല്യു മെഴ്സിഡസ് ബെൻസ് അതുപോലെ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ എൻ ഐ ഒ, സ്പെങ് മോട്ടോഴ്സ് എന്നിവരുമായി മത്സരിക്കും.

യുഎസ് ന്റെ ടെക്നോളജി ഭീമന്മാർ ആയ ആപ്പിൾ ,ഗൂഗിൾ, എച്ച്പി ഡെൽ എന്നിവർ നിർമ്മാണപ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിൽ നിർമിക്കുന്ന സാധനങ്ങൾ അമേരിക്കയിലേക്ക് ഇമ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ താരിഫ് ഉണ്ടാകുന്നു, എന്നതാണ് അതിനെ കൂടുതൽ ചെലവുറ്റത് ആക്കുന്നത്. സമ്മാനമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ന്റെ, അമേരിക്കയിൽ തന്നെ കാറുകൾ നിർമ്മിക്കണമെന്ന നിർബന്ധവും ഇതിനു പിന്നിലുണ്ട്. ടെസ്ല ഉണ്ടാക്കുന്ന കാറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം, ചൈനയിൽ തന്നെ കച്ചവടസാധ്യത നോക്കുകയാണ്.

ജനുവരി ഒന്നുമുതൽ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനമാണ് പുതിയ രീതി.

വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്ബോൾ ഈ സംവിധാനമുണ്ടാകില്ല.

പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും.

10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

അനീറ്റ സെബാസ്റ്റ്യൻ 

കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ  പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.

ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക്‌ ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും  അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .

ലോകത്തെങ്ങും യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഈ ജോലി നിങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നതാണ്. വര്‍ഷം 40 ലക്ഷം രൂപ ശമ്പളമുള്ള സ്വപ്നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത് ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കൊം വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ.

മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യു ലെപ്രേ നല്‍കുന്ന ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ട്. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവ് നിര്‍ബന്ധം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

വര്‍ഷം 55,000 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) ആയിരിക്കും പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ക്ക് ശമ്പളമായിട്ട് മാത്രം ലഭിക്കുക.യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്‍സര്‍ ചെയ്യും. 27-കാരനായ മാത്യുവിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതും ജോലിയുടെ ഭാഗമാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. തിരിഞ്ഞെടുക്കുന്നയാളെ 2020 മാര്‍ച്ച് 31നായിരിക്കും പ്രഖ്യാപിക്കുക. ജോലിക്ക് അപേക്ഷ നല്‍കാനുള്ള ലിങ്ക് ഇതാണ്
https://ecomwarrioracademy.com/personal-photographer/?fbclid=IwAR36Z71NsNwuigRhCYplQFyKleHOqCrNd-JImmiCENdSUws3rIVl1iQwxlc

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രെക്സിറ്റിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം മാസങ്ങളായി ബ്രിട്ടനെ വല്ലാതെ വലച്ചിരുന്നു. ബ്രിട്ടനിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഇടങ്ങളെ വൻ തോതിൽ ബാധിക്കപ്പെടും എന്നും ഭീതിയും ഉണ്ടായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം യുകെയിലെ വീട് വിപണിയിൽ വിലത്തകർച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളെ അപ്രസക്തമാക്കികൊണ്ട്, യുകെയിലെ വീട് വിപണിയിൽ 2020ഓടെ 2% വരെ വിലവർധനവ് ഉണ്ടായേക്കാമെന്ന് പ്രവചനങ്ങൾ. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവിന്റെ പ്രവചനം കൺസേർവേറ്റിവ് പാർട്ടിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തികൊടുത്തിരിക്കുകയാണ്. മുൻ വർഷം വീട് വിപണി വില 3% ശതമാനം ആയി കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ കൺസേർവേറ്റിവുകളുടെ മിന്നും വിജയം തന്നെയാവാം ഈയൊരു മാറ്റത്തിന് കാരണം. സാധാരണ ഗതിയിൽ ലണ്ടൻ നഗരം ഉൾപ്പെടുന്ന തെക്കൻ പ്രദേശമാണ് വീടുവിപണിയിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ പതിവിനു വിപരീതമായി ഇത്തവണ വീട് വിപണി കൂടുതൽ ഉഷാറായിരിക്കുന്നത് വടക്കൻ പ്രദേശങ്ങളിലാണ്.

അടുത്ത വർഷം 2% വില വർധനവ് സംഭവിക്കുന്നതോടെ വീട് വാങ്ങുന്നവർ ഇനി 6000 പൗണ്ട് അധികം നൽകേണ്ടിവരും. തെക്കൻ പ്രദേശങ്ങളിൽ 1% ത്തിന്റെ വിലവർധനവ് ഉണ്ടായേക്കാമെന്ന് റൈറ്റ്മൂവ് ഡയറക്ടർ മൈൽസ് ഷിപ്പ്സൈഡ് പറഞ്ഞു. ഒരു സമ്പന്ന യൂറോപ്യൻ കുടുംബം, ലണ്ടനിൽ 65 മില്യൺ പൗണ്ടിന് ഒരു വീട് കഴിഞ്ഞ വെള്ളിയാഴ്ച വാങ്ങുകയുണ്ടായി. ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ ഫലമായാണ് വീട് വാങ്ങിയതെന്ന് അവർ വെളിപ്പെടുത്തി. ലണ്ടനിലെ വീടുവിപണിയിൽ ഉടൻ തന്നെ ഒരു മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് എസ്റ്റേറ്റ് ഏജന്റായ ചെസ്റ്റർട്ടൺസ് പറഞ്ഞു. ജോൺസന്റെ സർക്കാരിന്റെ രണ്ടാം വരവ് ഒരു മാറ്റത്തിന് വഴിയൊരുക്കുമോ എന്ന് തുടർന്ന് കാണേണ്ടിയിരിക്കുന്നു.

ബ്രിട്ടനിൽ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും തങ്ങളുടെ സാമ്പത്തിക ബാങ്കിടപാടുകൾ നടത്തുന്നത് ഓൺലൈനിലൂടെയാണ്. എന്നാൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ വളരെയധികം കരുതലെടുക്കണമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2018 ലെ റിപ്പോർട്ടുകൾ പ്രകാരം 204 മില്യൻ പൗണ്ടോളം തെറ്റായ അക്കൗണ്ടിലേക്കാണ് ഓൺലൈൻ ഇടപാടുകൾ വഴി എത്തപ്പെട്ടത്. 2017 മായി താരതമ്യം ചെയ്യുമ്പോൾ 2018ലെ കണക്കുകളിൽ 23 ശതമാനത്തിന്റെ വർദ്ധനവുണ്ടെന്നുള്ളത് വളരെയധികം ഞെട്ടിക്കുന്നതാണ്. ആയിരക്കണക്കിനാൾക്കാർക്കാണ് തെറ്റായ അക്കൗണ്ടിലേയ്ക്ക് ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം നഷ്ടമായിരിക്കുന്നത്.

2018ൽ മാത്രം 10 പേരിൽ ഒരാൾക്ക് എന്ന നിലയിൽ തെറ്റായ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയതു മൂലം നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം അക്കൗണ്ട് നമ്പർ തെറ്റായി കൊടുക്കപ്പെട്ട കൊടുക്കുന്നതാണ്. 25 ശതമാനം ആൾക്കാർക്ക് പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം തെറ്റായ സോഡക്കോയുടെ ഓൺ ലൈൻ ട്രാൻസാക്ഷനിൽ രേഖപ്പെടുത്തിയതാണ്.

ഓൺലൈനായി പണം കൈമാറുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവാൻ ഒരു പരിധിവരെ കാരണം ആൾക്കാർ ബാങ്ക് ഡീറ്റെയിൽസ് വാട്സ്ആപ്പ്, ഇമെയിൽ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അയച്ചു കൊടുക്കുമ്പോൾ തന്നെ തെറ്റായ വിവരങ്ങൾ കൈമാറുന്നതാണ്. അതിലുപരി അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഇങ്ങനെ ഓൺലൈനായി കൈമാറുമ്പോൾ തന്നെ ഒത്തിരി സുരക്ഷാവീഴ്ചകളും ഉണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തെറ്റായ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് ബോധ്യമായാൽ ഉടനെ തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. പണം അയക്കുന്ന സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ഏറ്റവും ഉചിതമായ മാർഗ്ഗം പണം അയയ്ക്കുന്നതിന് മുമ്പ് രേഖപ്പെടുത്തുന്ന അക്കൗണ്ട് നമ്പർ, ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിയ വിവരങ്ങൾ ശരിയാണെന്ന് ഒന്നിൽ കൂടുതൽ പ്രാവശ്യം ഉറപ്പുവരുത്തേണ്ട ചുമതല എപ്പോഴും ഉപയോക്താവിന്റെതാണ് അതോടൊപ്പം തന്നെ പണം അയയ്ക്കുന്നതിന് മുൻപ് നമ്മൾ രേഖപ്പെടുത്തുന്ന അക്കൗണ്ട് നമ്പറും ബാങ്ക് കോഡും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ശരിയാണെന്ന് ഒന്നിൽ കൂടുതൽ പ്രാവശ്യം ഉറപ്പുവരുത്തേണ്ട ചുമതല ഉപഭോക്താവിന്റെതാണ്. ഇങ്ങനെയുള്ള ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ ഓൺലൈനിൽ കൂടി പണം അയക്കുന്നതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സുരക്ഷാ വീഴ്ചകളും ഒഴിവാക്കാനായിട്ട് നല്ലതായിരിക്കുമെന്ന് ഈ രംഗത്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഗോപിക. എസ് , മലയാളം യു കെ ന്യൂസ്‌ ടീം

യുകെ :  ക്രിപ്റ്റോ കറൻസിക്ക് ലോകമെമ്പാടും സാധ്യതയേറുകയാണ്. ഇതിന് തെളിവാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ ബാങ്ക് ‘സെബ ‘ ആഗോളതലത്തിൽ ഒൻപത് പുതിയ മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ കീഴിൽ ഡിജിറ്റൽ കറൻസിയുപയോഗിച്ചുള്ള വിനിമയ -വ്യാപാര – സമ്പാദ്യ പദ്ധതികളാണ് സെബ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വിറ്റസർലഡിലെ സഗിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ആഗോള സാമ്പത്തിക മേഖലയിൽ ചലനാത്മകമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. യുകെ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഓസ്ട്രിയ , പോർച്ചുഗൽ , നെതർലാൻഡ്സ് , സിംഗപ്പൂർ , ഹോങ്കോങ് എന്നിവയാണ് ഇതുവരെ സെബ തെരഞ്ഞെടുത്തിരിക്കുന്ന രാജ്യങ്ങൾ.  ETH,  ETC, LTC, XLM, NEO തുടങ്ങിയവയുടെ വിനിമയവും ബാങ്ക് നടത്തുന്നുണ്ട്.

ഉപഭോക്താക്കളിലേക്ക് വിപുലമായ നിക്ഷേപ സാധ്യതകളും സൂചികകളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സെബ ക്രിപ്റ്റോ അസറ്റ് സെലക്ട് ഇൻഡക്സ് (SEBAX) എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന സൂചികയിൽ ഡിജിറ്റൽ കറൻസി മൂല്യവുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എം.വി ഇൻഡക്സ് സൊല്യൂഷൻ (MVIS ) ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കഴിഞ്ഞ ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച സൂചികയിൽ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള മാർക്കറ്റ് നിലവാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം.വി ഇൻഡക്സ് സൊല്യൂഷൻ, ക്രിപ്റ്റോ കമ്പയർ ഡേറ്റാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇത്തരം സൂചികകൾ തയ്യാറാക്കുന്നത്. 48.46% BTC,  26.70% ETH,  18.28% LTC, 3.43% XLM, 3.13% ETC എന്നിങ്ങനെയാണ് നിലവിലുള്ള വിനിമയനിരക്ക്. ക്രിപ്റ്റോ ആസ്തികൾക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും വിശ്വസ്തവും മൂല്യാധിഷ്ഠിതവുമായ വിപണി കണ്ടെത്തുന്നതിലൂടെ സെബയുടെ വേരുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved