Crime

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ട് :- അയർലൻഡിൽ മരണപ്പെട്ടയാളുടെ മൃതദേഹവുമായി പോസ്റ്റ് ഓഫീസിലെത്തി പെൻഷൻ നേടിയെടുക്കുവാൻ ശ്രമം. രണ്ടു പേർ ചേർന്നാണ് മൃതദേഹം ഓഫീസിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്രായമായ ഒരാളുടെ പെൻഷൻ ആവശ്യപ്പെട്ട് പോസ്റ്റ് ഓഫീസിൽ ഒരാൾ എത്തിയത്. എന്നാൽ പെൻഷൻ ലഭിക്കേണ്ടയാൾ എത്താതെ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയുമായി ഇയാളെ അധികൃതർ മടക്കി അയച്ചു. പിന്നീട് ഇയാൾ മറ്റൊരു സഹായിയോടൊപ്പം ചേർന്ന് അറുപത് വയസ്സോളം പ്രായമുള്ള ഒരാളെ താങ്ങി കൊണ്ടുവരുകയും പെൻഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയാണ് വീണ്ടും അധികൃതർ നൽകിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫീസിലെ സ്റ്റാഫുകളിൽ ഒരാൾ അലാറം അമർത്തിയപ്പോൾ മൃതദേഹം ഉപേക്ഷിച്ച് ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.

കാർലോ പ്രദേശത്ത് നടന്ന ഈ സംഭവം സ്ഥലത്തെ ജനങ്ങളെ ആകെ നടുക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുവാനും തീരുമാനമായിട്ടുണ്ട്. നടുക്കുന്ന സംഭവമാണ് നടന്നതെന്ന് കാർലോ കൗണ്ടി മേയർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.

പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.

സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.

വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.

പാക്ക് വംശജനായ ബ്രിട്ടിഷ് അക്രമി യുഎസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയിൽ റാബിയെ അടക്കം ബന്ദിയാക്കിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. മാ​ഞ്ചസ്റ്ററിലും ബർമിങ്ങാമിലുമായാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. നേരത്തേ അറസ്റ്റ് ചെയ്ത 2 കൗമാരക്കാരെ നിരപരാധികളെന്നു ബോധ്യപ്പെട്ടു വിട്ടു.

ജൂതപ്പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ചൂണ്ടി 4 പേരെ ബന്ദികളാക്കി 10 മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ച മാലിക് ഫൈസൽ അക്രമിനെ(44) എഫ്ബിഐ കമാൻഡോ സംഘം വധിച്ചിരുന്നു. ‘ലേഡി അൽ ഖായിദ’ എന്നു വിളിപ്പേരുള്ള വിവാദ പാക്ക് ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ യുഎസ് ജയിലിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു അക്രമിന്റെ ആവശ്യം.

വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ നിവാസിയായിരുന്ന ഇയാൾ ടെക്സസിലെ അതിക്രമത്തിനിടെ സഹോദരൻ ഗുൽബാറിനെ ഫോൺ ചെയ്തിരുന്നു. ബ്രിട്ടനിലിരുന്ന് സഹോദരൻ നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടു. മാനസികദൗർബല്യമുള്ള അക്രം എങ്ങനെ യുഎസിൽ എത്തിയെന്നാണ് ബ്രിട്ടനിലെ പരിചയക്കാർ അദ്ഭുതപ്പെടുന്നത്.

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.

പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം എന്നു െേപാലീസ് അറിയിച്ചു.

ഗുണ്ടൂർ ജില്ലയിലെ നർസറോപേട്ട് സ്വദേശിയാണ് രവിചന്ദർ. ഭാര്യ വസുന്ധര പ്രകാശം ജില്ലയിലെ ഗിദ്ദലൂർ സ്വദേശിനിയാണ്. ദമ്പതികൾക്ക് 20 വയസ്സുള്ള മകനുമുണ്ട്. മകൻ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയിലാണ്. നിലവിൽ ഇവർ റെനിഗുണ്ട ടൗണിലെ പോലീസ് ലൈൻസ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വർഷമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികൾ പോലീസിനോട് പറഞ്ഞു.

മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തി എടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയുമായിരുന്നു. പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി.

ബാഗ് മേശപ്പുറത്ത് വച്ചപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി-എന്നാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വസുന്ധരയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ അഞ്ച് മാസം മുൻപാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പെയിന്റിംങ് തൊഴിലാളിയായിരുന്നു ശ്യാം പ്രകാസ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയ്ക്കുമൊപ്പമാണ് ഇരുവരും വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു പേരും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം സംഭവിച്ചിരിക്കുന്നത്.ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തുങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ വീട്ടിലെത്തി കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.

ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.

‘എന്റെ കുഞ്ഞൂ… നിന്റെ കണ്ണിനെന്തു പറ്റിയെടാ?’ ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്ന് ഉറുമ്പേത്ത് വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളിലും നനവു പടർത്തി. ബന്ധുക്കളും കൂട്ടുകാരും ‘കുഞ്ഞു’ എന്നാണ് ഷാനിനെ വിളിച്ചിരുന്നത്.

ഷാനിനു വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ വാച്ചും മാലയും കണ്ണടയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കാൻ ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണു വീട്ടിലേക്കു കൊണ്ടുവന്നത്. ഷാനിന്റെ പിതാവ് ബാബു ജോസഫ് വാഹനാപകടത്തെത്തുടർന്ന് കിടപ്പിലാണ്. കൊല്ലം ആയൂർ വയ്യാനത്താണ് അദ്ദേഹം താമസം. ബാബു ജോസഫും കീഴുക്കുന്നിലെ വീട്ടിലെത്തിയിരുന്നു.

1.30ന് മൃതദേഹം പിതാവ് ബാബു ജോസഫിന്റെ വയ്യാനത്തുള്ള ഇടക്കരിക്കത്തിൽ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4.30നു സംസ്കാരം നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ശരിയായി തുന്നിക്കെട്ടിയില്ലെന്നു ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടു പരാതിപ്പെട്ടു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി

ഗുണ്ടാ നേതാവ് ലുതീഷിനെ മർദിക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശേഷം എതിർ സംഘാംഗം ശരത് പി. രാജ് (സൂര്യൻ) ഇങ്ങനെ പോസ്റ്റിട്ടു. ഈ പോസ്റ്റ് ഷാൻ ബാബു ലൈക് ചെയ്തു. സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു. ഷാൻ ബാബുവിനോട് ജോമോനു പക തോന്നിയതും ജീവനെടുത്തതും സമൂഹ മാധ്യമത്തിലെ ആ പോസ്റ്റാണ്. അതിനിടെ സൂര്യനൊപ്പം കൊടൈക്കനാലിൽ നിൽക്കുന്ന ഫോട്ടോയും ഷാൻ ബാബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

അതോടെ ജോമോനും ലുതീഷും ഉറപ്പിച്ചു; ഷാനിനെ പിടിച്ചാൽ സൂര്യനെ കണ്ടെത്താം. ലുതീഷിനെ തല്ലിയ അതേ രീതിയിൽ പ്രതികാരം ചെയ്യാം. വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഷാന്റേതെന്ന് പൊലീസ് പറഞ്ഞു.സൂര്യന്റെയും ലുതീഷിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങൾ തമ്മിൽ ആക്രമണം പതിവാണ്. സംഘാംഗങ്ങൾക്കെതിരെ 20 കേസുകളുണ്ട്. പലരും കാപ്പ കേസിൽ ജില്ലയ്ക്കു പുറത്താണ്. ലുതീഷിനെ തൃശൂരിലേക്കു വിളിച്ചു വരുത്തി വിവസ്ത്രനാക്കിയായിരുന്നു മർദനം.

അതു ലുതീഷിന്റെ സംഘത്തിന് നാണക്കേടായി.അന്നു മുതൽ പ്രതികാരത്തിനായി സംഘം സൂര്യനെ തിരയുകയാണ്. മർദ്ദനത്തിനു ശേഷം സൂര്യനും സംഘവും ഒളിവിലായിരുന്നു. നാടുകടത്തപ്പെട്ട ജോമോനും കോട്ടയത്തിനു പുറത്തായിരുന്നു. സൂര്യൻ തന്നെ ലക്ഷ്യമിടുന്നതായി ജോമോനു ഭീതിയുണ്ടായിരുന്നു. അതിനിടെയാണ് ഷാൻ ഫോട്ടോ ലൈക് ചെയ്തതു കണ്ടത്. ഇതോടെ പകയേറി. കാപ്പ ഇളവു തേടി ജോമോൻ നാട്ടിലെത്തി. ഞായറാഴ്ച ഷാനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

കാപ്പ നിയമപ്രകാരം നാടു കടത്തപ്പെട്ട ജോമോന്റെ വീട് എവിടെയെന്ന് പൊലീസിന് അറിയില്ലായിരുന്നു. സംഭവത്തിൽ വീഴ്ചയില്ലെന്ന് പൊലീസ് പറയുമ്പോഴും ഞായറാഴ്ച രാത്രി പൊലീസിന് പാളിച്ച പറ്റി.

ഷാനിന്റെ അമ്മ ത്രേസ്യാമ്മ രാത്രി വന്നു പരാതി കൊടുത്തപ്പോൾ തന്നെ ജോമോനെക്കുറിച്ച് സംശയം പറഞ്ഞിരുന്നു. ജോമോൻ താമസിക്കുന്നത് കോട്ടയം ടിബിക്ക് സമീപത്തെ വീട്ടിലെന്നു കരുതി അവിടെയെത്തി. ഇയാൾ മാങ്ങാനത്തേക്കു താമസം മാറിയത് പൊലീസ് അറിഞ്ഞില്ല. ഈ വീടിനു സമീപത്തു വച്ചാണ് ഷാനിനെ സംഘം ക്രൂരമായി മർദിച്ചത്.

ഒരുപക്ഷേ ആ സമയം മാങ്ങാനത്ത് എത്തിയിരുന്നെങ്കിൽ സംഘത്തെ പിടികൂടാമായിരുന്നു. ഗുണ്ടാ നടപടി പ്രകാരം എല്ലാ ആഴ്ചയും ഗുണ്ടകളെ നിരീക്ഷിക്കണം. ഡോസിയർ അപ്ഡേഷൻ നടത്തണം. ഗുണ്ടകളെ സംബന്ധിച്ച വിവരശേഖരണവും അതു പുതുക്കി വയ്ക്കലുമാണ് ഡോസിയർ അപ്ഡേഷൻ. എല്ലാ വെള്ളിയാഴ്ചയും ഗുണ്ടകളെ സ്റ്റേഷനിൽ പരേഡിൽ വിളിച്ചു നിർത്തണം. വിലാസവും ഫോൺ നമ്പറും എഴുതി വയ്ക്കണം. ആ നടപടി ഇവിടെ ഉണ്ടായില്ല.

പരാതി നൽകിയ സമയത്ത് എഫ്ഐആർ എടുത്തില്ല. തട്ടിക്കൊണ്ടു പോയ സമയത്ത് ഷാൻ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരാതിയോടൊപ്പം ലഭിക്കാത്തതിനാലാണ് എഫ്ഐആർ എടുക്കാൻ വൈകിയത്.പൊലീസ് രാത്രിയിൽ കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്താറുണ്ട്. എന്നാൽ ഓട്ടോയിൽ യുവാവുമായി ഗുണ്ടാ സംഘം നഗരത്തിനു ചുറ്റും യാത്ര ചെയ്തെങ്കിലും പൊലീസ് കണ്ടില്ല.

കസാഖിസ്ഥാനിലെ കലാപത്തിൽ കൊല്ലപ്പെട്ടത് 225 പേർ. പ്രക്ഷോഭകാരികൾ അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കമാണ് കൊല്ലപ്പെട്ടത്. പോലീസ് മേധാവി കാനാത് തൈമർദെനോവാണ് കണക്കുകൾ പുറത്തുവിട്ടത്. നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകൾ

അൽമാത്തി മേഖലയിൽ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളിൽ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയർന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമർദെനോവ് പറഞ്ഞു.

രാജ്യത്തെ വൻതോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ കസാഖിസ്ഥാന്റെ മുൻ തലസ്ഥാനമായ അൽമാത്തിയുടെ തെക്കൻ മേഖല യിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അൽമാത്തി മേഖലയിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ മേഖലയിലെ സംയുക്ത സേനാ വിഭാഗത്തെ വിളിച്ചാണ് കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് തോക്കായേവ് പ്രശ്‌നത്തെ നേരിട്ടത്.

അതേസമയം നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.അൽമാത്തി മേഖലയിൽ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളിൽ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയർന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമർദെനോവ് പറഞ്ഞു. രാജ്യത്തെ വൻതോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ കസാഖിസ്ഥാന്റെ മുൻ തലസ്ഥാനമായ അൽമാത്തിയുടെ തെക്കൻ മേഖലയിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അൽമാത്തി മേഖലയിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ചീയാരം സ്വദേശി അമൽ ബൈക്കിൽ സഹപാഠിക്കൊപ്പം പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

നാട്ടുകാരും അമലും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ അമലിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തിയത് കൊടകര സ്വദേശി ഡേവിസാണെന്ന് തിരിച്ചറിഞ്ഞുണ്ട്. അമലും നാട്ടുകാരെ ഇതിനിടെ മർദ്ദിച്ചുവെന്ന് പരാതിയുണ്ട്.

അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ കേസെടുത്തു. അമൽ മർദ്ദിച്ചെന്ന ആൻ്റോയുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പരാതിയുണ്ട്.

RECENT POSTS
Copyright © . All rights reserved