Crime

മയക്കുമരുന്ന് പാർട്ടി നടക്കുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയത് ഭയന്ന് ഫ്‌ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ലാറ്റിലാണ് സംഭവം നടന്നത്.

22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പൊലീസിനെ കണ്ട് യുവാവ് ഫ്‌ലാറ്റിൻറെ എട്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ബാൽക്കണിയില് നിന്ന് ചാടിയ അതുൽ ഫ്‌ലാറ്റിന്റെ കാർ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിൻറെ അലുമിനിയം ഷീറ്റ് തുളച്ച് അതുൽ നിലത്തുവീഴുകയായിരുന്നു.

യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഫ്‌ലാറ്റിൽ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയിൽ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.

പേട്ടയിൽ അനീഷ് ജോർജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരുന്നുണ്ടെന്നു മനസ്സിലാക്കി, അനീഷിനെ ആക്രമിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയായ സൈമൺ ലാലൻ. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തിൽ ലാലൻ രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നതായും പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണിൽനിന്ന് രാത്രി 1.37 വരെ പെൺസുഹൃത്തിന്റെ ഫോണിലേക്ക്‌ കോളുകൾ വന്നിരുന്നതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതർക്കം നടന്നിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാൽ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.

സംഭവത്തിൽ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളിൽ ചില പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ലാലനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു.

അനീഷ് ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് പുലര്‍ച്ചെ കോള്‍ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്.

പുലര്‍ച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാല്‍, തന്റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു.

3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങള്‍ക്കറിയില്ല എന്നും പറയുകയായിരുന്നു. പോലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തായത്.

സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മലയാ ളി​​യാ​​യ വി​​മു​​ക്ത​​ഭ​​ട​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ വെ​​ടി​​യേ​​റ്റു​​ മ​​രി​​ച്ചു. മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി ആ​​ണ്ടൂർ ​​പ​​ക​​ലോ​​മ​​റ്റം കൂ​​ന​​ങ്കി​​യി​​ൽ മാണിയുടെ മകൻ എ​മ്മാ​​നു​​വ​​ൽ വി​​ൻ​​സെ​​ന്‍റാണ്(​​ജെ​യ്സ​​ണ്‍-44)​​ടെ​​ക്സസി​​ലെ എ​​ൽ​​പാ​​സോ​​യി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ മരിച്ചത്.   വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള പാ​​ർ​​ക്കിം​​ഗിനായുള്ള സ്ഥലത്ത് ത​​പാ​​ൽ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ടി​​യേ​​റ്റെന്നാണു നാ​​ട്ടി​​ൽ ല​​ഭി​​ച്ചി​​ട്ടു​​ള്ള വി​​വ​​രം. വെ​​ടിയുതിർത്ത അ​​ക്ര​​മി​​യെ പ​​രി​​ക്കേ​​റ്റ​​ നി​​ല​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൂ​​ടു​​ത​​ൽ​​പേർ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ​യെ​​ന്ന് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​.

സം​​സ്കാ​​രം ജ​​നു​​വ​​രി ഏ​​ഴി​​ന് ഹാ​​ർ​​ട്ട​​്ഫോ​​ർ​​ഡി​​ലെ സെ​​ന്‍റ് തോ​​മ​​സ് സീ​​റോ മ​​ല​​ബാ​​ർ പ​​ള്ളി​​യി​​ൽ ഒൗ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ ന​​ട​​ത്തും.  കു​​റി​​ച്ചി​​ത്താ​​നം പ​​ന്നി​​ക്കോ​​ട്ട് മ​​ല​​യി​​ൽ കു​​ടും​​ബാം​​ഗം എ​​ലി​​സ​​ബ​​ത്താ​​ണ് മാ​​താ​​വ്. ജോ, ​​ജ​​യിം​​സ്, ജെ​​ഫ്രി എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. അ​​മേ​​രി​​ക്ക​​യി​​ൽ ജ​​നി​​ച്ച ജെയ്സ​​ണ്‍ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നുശേ​​ഷം യു​​എ​​സ് മി​​ലി​​റ്റ​​റി​​യി​​ൽ ചേ​​ർ​​ന്ന് 2012ൽ ​​ക്യാ​​പ്റ്റ​​ൻ റാ​​ങ്കി​​ൽ വി​​ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പറവൂരിൽ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തി. പൊലീസിന് അവരെ തിരിച്ചറിയാൻ 15 മണിക്കൂർ വേണ്ടിവന്നു.

പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്. താൻ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല.

ഉച്ചയ്ക്കു ശേഷമാണ് പറവൂർ പൊലീസിനു വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു.

ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺസുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു. സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.

പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചോദ്യം ചെയ്യലിൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്നു ജിത്തു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്.

തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും വൈകിട്ടോടെ പിടികൂടി. ജിത്തുവിനെ കാണാതായതും വീടിനുള്ളിൽ രക്തപ്പാടുകൾ കണ്ടെത്തിയതും ദുരൂഹതകൾക്കു കാരണമായി. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്താണു കൊലപാതകം നടന്നത്.

മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ, ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കയ്യിലെ കെട്ട് അഴിപ്പിച്ചു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോൾ മരിച്ചെന്നു കരുതി ജിത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കയ്യാങ്കളിക്കിടയിൽ ജിത്തുവിന്റെ വിരലുകൾക്കു പരുക്കേറ്റു. മുറിവേറ്റ വിരലുകളിൽ ജിത്തു ബാൻഡേജ് കെട്ടിയിരുന്നു.

പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പ്രതി സൈമൺ ലാലന്റെ മുൻവൈരാഗ്യമെന്ന് വ്യക്തമാകുന്നു. ലാലന് കൊല്ലപ്പെട്ട അനീഷിനോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് പ്രതി സൈമൺ ലാലന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചിൽ തന്നെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്. നെഞ്ചിന് പുറമെ മുതുകിലും രണ്ട് കുത്തുകളുണ്ട്.

മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നു. എന്നാൽ ലാലന്റെ വിലക്ക് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ ചിലകർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ആളെ തിരിച്ചറിയാതെ കുത്തിയതാണെന്ന ലാലന്റെ വാദവും ഇതോടെ പൊളിയുകയാണ്.

ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ലാലന്റെ വീട്ടിൽ വച്ച് അനീഷിന് കുത്തേൽക്കുന്നത്. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലൻ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിച്ചു.

അതേസമയം, സംഭവത്തിലെ നിജസ്ഥിതി വ്യക്തമാകുന്നതിനായി അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവർ വിളിച്ചതിനെ തുടർന്നാണ് അനീഷ് പുലർച്ചെ ആ വീട്ടിലേക്ക് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എസി ഡി കെ പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദൻ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ലാലനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പിന് എത്തിക്കും.

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ (Dileep) ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് (Balachandra Kumar) എന്തുതരം സുരക്ഷയാണ് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി (WCC). ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളില്‍ നീതിനിര്‍വ്വഹണ സംവിധാനം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമോ എന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ ചോദിക്കുന്നു.

ഡബ്ല്യുസിസിയുടെ കുറിപ്പ്

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്‍റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലേ? ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്‍റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല? നീതിക്കായി പോരാടുന്നതിന്‍റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നടിയുടെ ദൃശ്യം ദിലീപിന്‍റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്‍റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.

പുലർച്ചെ രഹസ്യമായി അയൽവീട്ടിലെത്തിയ കോളജ് വിദ്യാർഥി അനീഷ് ജോർജ് (19) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി സൈമണ്‍ ലാലന്റെ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു. കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ മൊഴി.

അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമൺ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമൺ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമൺ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കാറുണ്ടെന്നും ഇത്തരം തർക്കങ്ങളിൽ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വ‌സിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.

കൊലയ്ക്കു പിന്നിൽ മുൻവൈരാഗ്യവും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അനീഷ് കുത്തേറ്റു മരിച്ച ഏദൻ എന്ന വീടിനു സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും പ്രതിസ്ഥാനത്തുള്ള സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പൊലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ വിവരം അറിയുന്നത്. നിലവിളിയോ മറ്റോ പുറത്തു കേട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.

പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. സൈമണിന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം. സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടതാണ് അനീഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

പറവൂരിലെ വിസ്മയുടേത് കൊലപാതകമെന്ന് പൊലീസ്. കേസിൽ പ്രതിയായ കൊല്ലപ്പെട്ട് വിസ്യമയുടെ സഹോദരി ജിത്തു പൊലീസ് പിടിയിലായി. ജിത്തു കൊലക്കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കാക്കനാട് ഒളിവിൽ കഴിയുന്നതിനിടെയാണ് ജിത്തു പൊലീസ് പിടിയിലാവുന്നത്. ഇവർക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സഹോദരിയെ കാണാതായതോടെ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന നടത്തിയ പരിശോധനയിൽ സഹോദരി ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

സംഭവത്തിൽ ജിത്തുവിനെ കാണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ പൊലീസ് പിടികൂടുമ്പോൾ മൊട്ടടിച്ചാണ് ജിത്തുവിനെ കണ്ടത്. അതേസമയം ജിത്തു മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ എറെ ആശങ്കയിരുന്നു കുടുംബം. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. സംഭവത്തില്‍ തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കി. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും അന്നപൂര്‍ണി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സൈബറിടത്ത് തരംഗമായിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അന്നപൂര്‍ണിയും പരാതിയുമായി രംഗത്തെത്തിയത്.

അന്നപൂര്‍ണിയുടെ വാക്കുകള്‍;

പലരും വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും എന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. എന്റെയും അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണം. കഴിഞ്ഞ 6 വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തി വരികയാണ്.

ചില യൂട്യൂബ് ചാനലുകള്‍ എന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്റെ ആത്മീയ ജോലി തുടരും.

ബുധനാഴ്ച കേരളം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന ദുരന്തവാര്‍ത്ത കേട്ടാണ്. തിരുവനന്തപുരം പേട്ടയില്‍ 19 കാരനായ യുവാവിനെ അയല്‍വാസിയായ ലാലു കുത്തിക്കൊലപ്പെടുത്തിയത് ദാരുണ സംഭവമായിരുന്നു.

അതേസമയം ലാലിന്റെ കുടുംബവുമായും മകളുമായും ഏറെ നാളെത്തെ ബന്ധമുണ്ടെന്ന് അനീഷിന്റെ കുടുംബം വ്യക്തമാക്കുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് വ്യക്തമാക്കി.

ലാലിന്റെ വീട്ടിലെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനീഷ് ആ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിലെ മുന്‍ വൈരാഗ്യമാണ് മകന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ വന്നപ്പോളാണ് കൊലപാതക വിവരം അറിയുന്നമത്. പിന്നീട് അനീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്ന് കോള്‍ വന്നതായി കണ്ടു. ഈ ഫോണ്‍കോള്‍ വന്നതിനാലാകും മകന്‍ അവിടേക്ക് പോയതെന്നും അമ്മ ഡോളി പറഞ്ഞു.

മാത്രമല്ല, സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന്‍ ലാലു പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളില്‍ പോയിരുന്നു. ‘ചൊവ്വാഴ്ച ഉച്ചയ്ക്ക് ഞാന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ മകനെ കണ്ടില്ല. അപ്പോള്‍ മകന്റെ ഫോണിലേക്കല്ല, സുഹൃത്തായ പെണ്‍കുട്ടിയുടെ ഫോണിലേക്കാണ് വിളിച്ചുചോദിച്ചത്. മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നും അവള്‍ മറുപടി നല്‍കി. മകനും കൂടെയുണ്ടെന്ന് പറഞ്ഞു. മകനെ പെട്ടെന്ന് പറഞ്ഞയക്കണേ എന്ന് ഞാന്‍ അവളോടും പറഞ്ഞു.

ഒരു മണിക്കൂറിന് ശേഷം പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും മകനൊപ്പം ഓട്ടോയില്‍ വന്നു. വൈകിട്ട് ഞാന്‍ ഓഫീസിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി, രാത്രി ഒമ്പത് മണിയോടെയാണ് തിരിച്ചെത്തിയത്. പേട്ടയില്‍ നിന്ന് അനീഷാണ് എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. രാത്രി മകന് കുടിക്കാന്‍ പാലും നല്‍കി.

നാളെ പള്ളിയില്‍ പോകേണ്ടതല്ലേ, അമ്മ ഉറങ്ങൂ എന്ന് പറഞ്ഞാണ് അവന്‍ മുറിയിലേക്ക് പോയത്. പിന്നീട് വീട്ടില്‍ നിന്ന് പോയതെന്നും അറിഞ്ഞിട്ടില്ല. പുലര്‍ച്ചെ പോലീസ് എത്തി അറിയിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാര്‍ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനീഷ്.

ലാലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസില്‍ ലാലിന്റെ മൊഴി.

അതിനിടെ, കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന ലാലിന്റെ മൊഴി പോലീസും തള്ളിയിട്ടുണ്ട്. അനീഷാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം അനീഷ് ലുലുമാളില്‍ പോയതും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലാലു തന്നെ പുലര്‍ച്ചെ സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പോലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.

ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്.

ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

RECENT POSTS
Copyright © . All rights reserved