ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാന്‍ പിടിയിലായത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന്‍ അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് വെളിപ്പെടുത്തി. പിന്നാലെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി രണ്ട് മരണം, എട്ടുപേര്‍ക്ക് പരിക്ക്. വഴിയരികില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകരുടെ ഇടയിലേയ്ക്കാണ് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയത്.
കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാഹനമാണ് ഇടിച്ചുകയറിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. നേതാക്കളുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നെന്നാണ് കര്‍ഷക സംഘടനനേതാക്കളുടെ ആരോപണം. പരിക്കേറ്റ 8 കര്‍ഷകരുടെ നില ഗുരുതരമായി തുടരുകയാണ്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചെതെന്നു കർഷകർ പറഞ്ഞു. എന്നാൽ, അതല്ല, മന്ത്രിയുടെ വാഹന വ്യൂഹങ്ങളിലൊന്ന് കർഷകരെ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം കർഷകർ കത്തിച്ചു.
ഗൾഫിൽ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് പൊലീസ് പിടിയിൽ. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് പിടിയിലായത്. ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2019 മേയ് എട്ടിന് പുലർച്ചെ എം സി റോഡിൽ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗൾഫിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്ന് തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രിയിലായി.
ഷബീറും അംജിത്തും ചേർന്ന് ഗൾഫിൽ ബിസിനസ് നടത്തിയിരുന്നു. മൊബൈൽ ഫോൺ കടയുടെ പാർട്ണർ ആണെന്ന രീതിയിൽ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷർ എന്ന സിനിമയും നിർമിച്ചു. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാൻ അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹീൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.
പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹീനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവാച്ചി എന്ന് വിളിക്കുന്ന ടി ദിനേശ് ലാൽ, എസ് ഷാഫി, ബി വിഷ്ണു, പി പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് അടുത്തിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.
വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.
ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.
വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആമക്കുളം റിയാസിന്റെയും സഫിയയുടെയും മകനായ ഫത്താഹാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനിടെ സഫിയയുടെ സഫിയയുടെ സഹോദരിയുടെ ഭർത്താവായ ഷാജഹാൻ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഞയറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു. ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് സഫിയ ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു.
അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാലാ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിന മോളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി അഭിഷേക് ബൈജു ഒരാഴ്ച കൃത്യം നടത്താനായി പരിശീലിച്ചെന്ന് പോലീസ്. പ്രതി കൃത്യമായി അസൂത്രണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡ് വാങ്ങി അഭിഷേക് പരിശീലനം നടത്തുകയായിരുന്നു.
അതേസമയം, ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഭിഷേക് എങ്ങനെ കൃത്യമായി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അഭിഷേകിന്റെ ആക്രമണത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേക് നിഥിനയെ കീഴ്‌പ്പെടുത്തിയത് നിസാരമായിട്ടായിരുന്നു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല.
കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു. ഇക്കാര്യങ്ങളാലാണ് കൊലപാതകത്തിൽ പരിശീലനം ലഭിച്ചോ എന്ന് പോലീസ് സംശയിക്കുന്നത്.
നിഥിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച അഭിഷേക് നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി.
എന്നാൽ പോലീസ് ഇക്കാര്യം തള്ളിക്കളയുകയാണ്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊലപാതകത്തിനായി പേപ്പർ കട്ടർ തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുമ്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ പഴയ ബ്ലേഡിന് പകരം പുതിയത് വാങ്ങുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25നായിരുന്നു സംഭവം.
മുംബൈ തീരത്ത് കോർഡിലിയ ആഡംബര കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
പാർട്ടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്ന് എത്തിയ മൂന്ന് പെൺകുട്ടികളും നർക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകൾ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ച ആറ് പേർക്ക് എൻസിബി സമൻസ് അയച്ചിട്ടുണ്ട്. ആര്യൻ ഖാന്റ ഫോൺ പിടിച്ചെടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നാർക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥർ അറിച്ചു. പാർട്ടി നടത്തിപ്പിൽ ആര്യൻ ഖാന് ബന്ധമുണ്ടോയെന്നും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറിയ അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. എട്ടുപേരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിൽ പിടിയിലായത്. എൻസിബി റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പാലായിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനി നിഥിനയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു.
നിലവിൽ പാലാ മരിയൻ മെഡിക്കൽ നിതിനയുടെ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 8.30 ഓടെയായിരിക്കും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക. ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. ഇതിന് ശേഷം മൃതദേഹം നിഥിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന നിഥിനതയെ സഹപാഠിയായ അഭിഷേക് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു
മോന്‍സനേയും കൊണ്ട് മ്യൂസിയത്തിലെത്തി തെളിവെടുപ്പ് നടത്തി പൊലീസ് ഉദ്യോഗസ്ഥര്‍. ചില യഥാര്‍ത്ഥ പുരാവസ്തുക്കളും തന്റെ മ്യൂസിയത്തില്‍ ഉണ്ടെന്നായിരുന്നു തെളിവെടുപ്പിനിടെ മോന്‍സന്‍ അവകാശപ്പെട്ടത്.
വിഗ്രഹങ്ങളെ കുറിച്ച് മോന്‍സന്റെ വിശദീകരണങ്ങള്‍ തമാശമട്ടിലാണ് ഉദ്യോഗസ്ഥര്‍ കേട്ടത്. പൊട്ടിച്ചിരിയും ബഹളവുമായിട്ടായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ് നടന്നത്.
മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താന്‍ തന്നെയാണെന്ന് തെളിവെടുപ്പിനിടെ മോന്‍സന്‍ പറഞ്ഞു.
ബെഹ്‌റ മനോജ് എബ്രഹാമിനെയും കൂടെ കൂട്ടുകയായിരുന്നെന്നും ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്നും മോന്‍സന്‍ പറഞ്ഞു.
ബെഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണ്. എസ്.പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്‌റയും മനോജും ഉള്ള ചിത്രം താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടിട്ടില്ല. ഡ്രൈവര്‍ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തന്റെ എഫ്.ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോന്‍സന്‍ പറഞ്ഞു.
ശില്‍പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താന്‍ നിര്‍മിച്ച വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വര്‍ഷം കൊണ്ടാണ് വിശ്വരൂപം നിര്‍മിച്ചതെന്ന് സുരേഷ് പറഞ്ഞു.
കുമ്പിള്‍ തടിയില്‍ നിര്‍മിച്ചതാണിത്. നിര്‍മിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിന്റടിച്ച് മോന്‍സന്‍ അത് മോടിപിടിപ്പിച്ചു. മോന്‍സന്‍ തട്ടിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഓണ്‍ലൈനിലൂടെ അത് വില്പന നടത്തിയേനെയെന്നും
സുരേഷ് പറഞ്ഞു.
മയിലുകളെ വേട്ടയാടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെയാണ് പിടികൂടിയത്.
രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കേസ്. തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേൃതൃത്വത്തിലുള്ള സംഘമാണ് ഫാദറിനെ അറസ്റ്റ് ചെയ്തത്.
സെക്ഷന്‍ ഫോറസ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.യു. പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.
കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്ന ജീവിയാണ് മയില്‍.