Crime

കൂടത്തായിയിലെ സീരിയല്‍ കൊലപാതകങ്ങളെ അനുകരിച്ച് നടത്തി വരുന്ന കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി കേസിലെ പ്രധാന പ്രതി ജോളി. സിഡി കാണാന്‍ അനുവാദം ചോദിച്ചാണ് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

സിഡി നല്‍കാന്‍ സ്വകാര്യ ചാനലിന് നിര്‍ദേശം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായാണ് ചിത്രീകരിക്കുന്നതെന്നും മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും ആരോപിച്ചാണ ജോളി കോടതിയെ സമീപിച്ചിരിക്കുന്നത്.

ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാല്‍ സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. സിഡി നല്‍കാന്‍ ചാനലിന് നിര്‍ദേശം നല്‍കണമെന്ന് ജോളിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചു. കൂടത്തായി സംഭവത്തില്‍ കേരളപോലീസ് തന്നെ വെബ്സീരീസുമായി വരികയാണെന്നും ആളൂര്‍ ആരോപിച്ചു.

മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ കൊലപ്പെടുത്തിയ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി പോയിരുന്നു. തുടർന്ന് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. നേരത്തെ ഒരു തവണ കൈ ഞരമ്പ് മുറിച്ച് ദിവ്യാ ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡിൻെറ തിരോധാനത്തിൽ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൻെറ ഭാഗമായി സാറയെ അവസാനമായി കണ്ട പ്രദേശത്തെ 750 ഓളം വീടുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായും 120 ലധികം ഫോൺകോളുകൾ തങ്ങൾക്ക് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.

മാർച്ച് മൂന്നിന് ക്ലാഫാം ജംഗ്ഷനിലെ ലീത്‌വൈറ്റ് റോഡിലുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന സാറയെ കാണാതായത്. സാറയുടെ തിരോധാനം ദേശീയ മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു . അറസ്റ്റിലായത് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനാണെന്നത് തന്നെ ഞെട്ടിച്ചു എന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്‌ഗ്രേവ് പറഞ്ഞു.

നേരം പുലർന്ന് എഴുന്നേറ്റു പോകുമ്പോൾ വീടിന്റെ മുറ്റത്ത് പാദരക്ഷകൾ. അതും പെൺകുട്ടികൾക്ക് ഉള്ളത്. ഒരു പ്രദേശത്തെ പെൺകുട്ടികളുള്ള വീടുകളുടെ മുമ്പിലാണ് ഇത്തരത്തിലൊരു ദൃശ്യം കണ്ടത്. രാത്രിയിൽ അജ്ഞാതർ പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ ഇത്തരം ചെരുപ്പുകൾ കൊണ്ടു വയ്ക്കുന്നതിൽ ദുരൂഹത തുടരുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളുടെ വീടുകൾക്ക് മുമ്പിലാണ് പുതിയ ചെരുപ്പുകൾ കണ്ടത്.

ഓരോ വീട്ടിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആണ് ജോഡി ചെരുപ്പുകൾ വീടുകൾക്ക് മുമ്പിൽ വച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില മോഷണസംഘങ്ങൾ വീട് അടയാളപ്പെടുത്തുന്നതിന് സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും സംഭവത്തിന് പിന്നിൽ അപകടകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഉമയനല്ലൂർ പട്ടരമുക്കിൽ ഫെബ്രുവരി രണ്ടുനു രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം ചെരുപ്പുകൾ കണ്ടത്. ചിലത് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിലും മറ്റു ചിലത് കേടുപാടുകൾ ഒന്നും ഇല്ലാത്ത നിലയിലും ആയിരുന്നു. വൈകാതെ കൂടുതൽ വീടുകൾക്ക് മുമ്പിൽ ചെരുപ്പുകൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ഉപേക്ഷിച്ചു പോയതാകുമെന്ന രീതിയിലാണ് ആളുകൾ ഈ സംഭവത്തെ കണ്ടത്.

എന്നാൽ, നാലു ദിവസത്തിനു ശേഷം വീണ്ടും ചെരുപ്പുകൾ കണ്ടെത്തി. ഉമയനല്ലൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തു ആയിരുന്നു ചെരുപ്പുകൾ കണ്ടെത്തിയത്. ഇത്തവണ ചെരുപ്പുകൾ കൃത്യമായി കൊണ്ടുവന്നു വച്ച നിലയിൽ ആയിരുന്നു. ഇതോടെ നാട്ടുകാരിൽ ഭീതി പരന്നു. ഉടൻ തന്നെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കാമെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയി. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ നിരവധി കഥകൾ പരക്കുകയും ചെയ്തു.

കട കാലിയാക്കലിന്റെ ഭാഗമായി ചെരുപ്പുകൾ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകൾക്ക് മുന്നിൽ കൊണ്ടു വന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അങ്ങനെ സമീപപ്രദേശത്ത് ഒന്നും ചെരുപ്പുകടകൾ പൂട്ടിയിട്ടില്ലെന്ന് കണ്ടെത്തി. രണ്ടു തവണ ഇത് ആവർത്തിച്ചതിനാൽ കടയിൽ നിന്ന് മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാകാം എന്ന സംശയവും അസ്ഥാനത്തായി.

പെൺകുട്ടികളുള്ള വീടുകൾ തന്നെ തിരഞ്ഞു പിടിച്ചതിനാൽ പ്രദേശവാസികൾ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകൾ കൊണ്ടു വന്നു വച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ചെരുപ്പുകൾ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ചെരുപ്പ് കൊണ്ടു വന്നിട്ടിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ആശങ്കകൾ മാറ്റാൻ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

എറണാകുളം പറവൂരില്‍ മോളി എന്ന വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് പറവൂര്‍ സെക്ഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് മാസം 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുൻപ് വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.

ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളുിവു നളിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക മോളിയുടെ മകന് നനല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

 

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായ മരണം നടന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് കെ സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതോടൊപ്പം, അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ‘ആദ്യം പിണറായി വിജയൻ ചോദ്യങ്ങൾക്കുള്ള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തും’, സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച സമാപിച്ച വിജയയാത്രയ്ക്കിടെയാണ് അമിത് ഷാ ദുരൂഹമരണ പരാമർശം നടത്തിയത്. കെ സുരേന്ദ്രന്റെ വിജയയാത്ര സമാപന വേദിയിൽവെച്ച് ഡോളർസ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ’ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

പതിനാലുകാരനനായ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. അർകൻസാ സ്വദേശിയായ ബ്രിട്ട്‌നി ഗ്രേ(23)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14കാരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവതി ഇരയിൽനിന്ന് ഗർഭം ധരിക്കുകയും ചെയ്തു. തുടർന്ന് രഹസ്യമായി വിവരം ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

കേസിൽ ബ്രിട്ട്‌നി എന്ന യുവതിയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയായ ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പോലീസിന് വിവരം ലഭിച്ചിരുന്നു. അർകാൻസാസ് ചൈൽഡ് അബ്യൂസ് ഹോട്ട്‌ലൈനിൽ അജ്ഞാതനാണ് വിവരം വിളിച്ചുപറഞ്ഞത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ശേഷം, കഴിഞ്ഞ സെപ്റ്റംബറിൽ യുവതി 14കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് നേരിട്ട് കണ്ടെന്ന് അവകാശപ്പെട്ടും ഒരാൾ വിവരം കൈമാറി. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഈ ദൃക്‌സാക്ഷിയെ പോലീസ് വിശദമായി ചോദ്യംചെയ്യുകയും അന്വേഷണം തുടരുകയും ചെയ്തു. ഒരുവർഷത്തോളമായി യുവതി 14കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് ദൃക്‌സാക്ഷിയുടെ മൊഴി.

പിന്നീട്, 14കാരനിൽനിന്ന് യുവതി ഗർഭം ധരിച്ചതായും ആശുപത്രി രേഖകളിൽ ഇക്കാര്യം വ്യക്തമാണെന്നും സാക്ഷിയായ വ്യക്തി പോലീസിനോട് പറഞ്ഞു. അന്വേഷണം നടത്തിയ പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റലേക്ക് നീങ്ങിയത്. യുവതിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിന്റെ(77) മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡല്‍ഹി പോലീസ്. ജോര്‍ജ് മുത്തൂറ്റ് ഇന്നലെയായിരുന്നു മരിച്ചത്. ഇത് സാധാരണ മരണം എന്ന നിലയിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ഡല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്. ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നും വീണാണ് ജോര്‍ജ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലാം നിലയില്‍ നിന്നും വീണ് പരുക്ക് പറ്റിയ ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. അപകട സ്ഥലത്ത് എത്തിയ ഡല്‍ഹി പോലീസ് സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി. വസതിയുടെ സമീപമുള്ള എല്ലാ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

1945 നവംബര്‍ രണ്ടിന് കോഴഞ്ചേരിയിലാണ് ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂൂട്ടില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി. ഹാവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ഇപരിപഠനം നടത്തി. ഓര്‍ത്തോഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എംഡിയായി. 1993ല്‍ ചെയര്‍മാനായി. ഇന്ത്യന്‍ ധനികരുടെ 2020ലെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും എത്തിയിരുന്നു. എന്‍ആര്‍ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ഷാ​ര്‍​ജ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം പൊ​ന്മ​ള പൂ​വാ​ട് സ്വ​ദേ​ശി ഫ​വാ​സ്(36)​ആ​ണ് മ​രി​ച്ച​ത്. അ​ല്‍ ദൈ​ദി​ലി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ല്‍​ക്ക​വെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

ഭാ​ര്യ ഷ​ഹീ​ദ, മ​ക്ക​ള്‍ ഷെ​ര്‍​ലീ​ഷ് മ​ന്‍​ഹ, ഷി​റാ​ഷ്, അ​ഹ​മ്മ​ദ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

പിണങ്ങി കഴിയുന്ന ഭാര്യയെ പത്തിലേറെ തവണ കുത്തി വീഴ്ത്തി യുവാവിന്റെ ക്രൂരത. മറയൂർ പട്ടംകോളനി പെരിയപ്പെട്ടി സ്വദേശിനി സരിതയെയാണ് ഭർത്താവ് മറയൂർ ബാബുനഗർ സ്വദേശി കരിയൻ എന്നുവിളിക്കുന്ന സുരേഷ്(30) കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു ക്രൂര കൊലപാതകം.

സരിതയ്ക്ക് പരപുരുഷബന്ധ ആരോപിച്ചാണ് കൊലപാതകമെന്ന് പ്രതി മൊഴി നല്കിയതായി അന്വേഷണോദ്യോഗസ്ഥൻ മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ് പറഞ്ഞു. പ്രതി കുത്താനുപയോഗിച്ച കത്തിയും കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രവും പ്രതിയുടെ ബാബുനഗറിലെ വീടിനുപിന്നിൽനിന്ന് കണ്ടെടുത്തു.

പെരിയപ്പെട്ടി സ്വദേശി പരേതനായ മുരുകന്റെയും ലക്ഷ്മിയുടെയും മകളായ സരിത (27) അമ്മയുടെ വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. മറയൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷുമായി ഒന്നര വർഷത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു സരിത. ഇവർ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏകമകൻ അഭിലാഷ് (11) സരിതയുടെ കൂടെയായിരുന്നു. സരിതയുടെ അമ്മ ലക്ഷ്മി ഹോംനഴ്‌സായി തൃശ്ശൂരിൽ ജോലി ചെയ്തുവരികയാണ്.

മറയൂർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതി സൂപ്പർ മാർക്കറ്റിലെ താത്കാലിക ജീവനക്കാരിയായ സരിതയെ മകൻ ബന്ധുവീട്ടിൽ പോയദിവസമാണ് സുരേഷ് കുത്തികൊലപ്പെടുത്തിയത്. സ്‌പൈസസ് ഷോപ്പിൽ ജോലി ചെയ്ത ശേഷം രാത്രി 7.15നാണ് സരിത വീട്ടിലെത്തിയത്. രാത്രി ഒൻപതോടെ വീട്ടിലെത്തിയ സുരേഷ് കൈയിൽ കരുതിയിരുന്ന കത്തി ആദ്യമേ കഴുത്തിൽ കുത്തിയിറക്കുകയും പിന്നീട് വായ പൊത്തിപ്പിടിച്ച് പത്തിലധികം തവണ നെഞ്ചിൽ കുത്തുകയുംചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച സരിതയുടെ കൈകളിലും കുത്തേറ്റ് നിരവധി മുറിവുകളുണ്ട്. പ്രതി വീടിനുപിന്നിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 11 മണിയോടെ ഇയാളെ ബാബുനഗറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സരിത ദേവികുളം കോടതിയിൽ വിവാഹമോചനത്തിനായി കേസ് നൽകിയിരുന്നു. ഒൻപതിന് കോടതിയിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സരിതയെ കൊലപ്പെടുത്താൻ സുരേഷ് തീരുമാനിച്ചത്.

ഞായറാഴ്ച മൃതദേഹം പരിശോധനാനടപടികൾ പൂർത്തീകരിച്ച് മറയൂരിൽ സംസ്‌കരിക്കും. സുരേഷിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. മൂന്നാർ ഡിവൈഎസ്പി ആർ സുരേഷ്, മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ്, എഎസ്‌ഐമാരായ കെപി ബെന്നി, ജോളി ജോസഫ്, സജി എം ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

RECENT POSTS
Copyright © . All rights reserved