കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് കൊണ്ട് കൃഷ്ണ നദിയിലൂടെ ഒഴുകി നടന്ന മൃതദേഹം നാട്ടുകാരുടെയും പോലീസിന്റെയും കണ്ണിൽപെട്ടത്. അതിനേക്കാൾ ട്വിസ്റ്റ് മറ്റൊന്നായിരുന്നു.മൃതദേഹം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലാണ് (30) മരിച്ചതെന്ന് പൊലീസ് കണ്ടെത്തി.മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
താനൂരില്‍ ആശാരി പണിക്കായെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖി(28)ന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. വൈശാഖിന്റെ സുഹൃത്തും പാലക്കാട് കുമരമ്പുത്തൂര്‍ സ്വദേശിയുമായ ദിനൂപിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്.
മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരുക്കേറ്റതായും കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തില്‍ ഇരുപത്തിയേഴുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊഴികളിലെ വൈരുദ്ധ്യം, കാണാതായ വൈശാഖിന്റെ മൃതദേഹം കുളത്തിലുണ്ടാകാമെന്ന പ്രതിയുടെ അഭിപ്രായ പ്രകടനം, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ദിനൂപിനെ കുടുക്കിയത്.
13 വര്‍ഷമായി ജോലി ചെയ്യുന്ന ദിനൂപിനെക്കാള്‍ ഒരു വര്‍ഷം മുമ്പ് ജോലിക്ക് വന്ന വൈശാഖിന് ലഭിച്ച സ്വീകാര്യതയാണ് കൊലപാതകത്തിന് പിന്നില്‍.
മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള രാത്രിയില്‍ വൈശാഖും സുഹൃത്തുക്കളും തമ്മില്‍ മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വൈശാഖിന്റെ മൃതശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്.
തൃശൂരിൽ കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററിൽ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂരിലെ അമ്പിളിക്കല കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം. കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് കൂടെയുണ്ടായിരുന്ന പ്രതികൾ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
യുപിയിലെ ബാണ്ടയിൽ ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാവിലെ ഏഴയ്ക്ക് വീട്ടിൽ വച്ചാണ് ചിന്നാർ യാദവ് എന്ന യുവാവ് ഭാര്യ വിമലയെ കഴുത്തറുത്ത് കൊന്നത്. തുടർന്ന് അറുത്തെടുത്ത തലയുമായി നഗരത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭാര്യയിലുള്ള സംശയത്തെ തുടർന്നാണ് യുവാവ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം ബാബെരു പോലീസ് സ്റ്റേഷൻ ഏരിയയിലെ ആട്ര റോഡിലാണ്. ഭാര്യ വിമലയ്ക്ക് അടുത്തുള്ള രവിയുമായി അവിഹിത ബന്ധമുണ്ടെന്ന് കോട്‌വാലിയിലെത്തിയ പ്രതി കിന്നാർ യാദവ് പറഞ്ഞു. ഈ ബന്ധം വിച്ഛേദിക്കാൻ അദ്ദേഹം പലതവണ ഭാര്യയെ പ്രേരിപ്പിച്ചു. എന്നിട്ടും അവൾ ശ്രദ്ധിക്കാത്തപ്പോൾ അവൾ ഭാര്യയുടെ തല വെട്ടി.
കാമുകനെ ആക്രമിക്കാൻ ഓടുമ്പോൾ ഭാര്യ രക്ഷാപ്രവർത്തനത്തിനെത്തി
അതേസമയം, ഇന്ന് രാവിലെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായതായും ആദ്യത്തെ കാമുകൻ രവിയെ ആക്രമിക്കാൻ ഭർത്താവ് കിന്നാർ യാദവ് കോടാലി ഉപയോഗിച്ച് ഓടി രക്ഷപ്പെട്ടതായും അയൽക്കാർ പറയുന്നു. ഭാര്യയെ രക്ഷിച്ചപ്പോൾ ഭാര്യ വിമലയുടെ കാലിൽ കാലിൽ അടിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്തു. ഈ കാഴ്ച കണ്ട് അയൽവാസികളും ബന്ധുക്കളും പരിഭ്രാന്തരായി അവരുടെ ജീവൻ രക്ഷിക്കാൻ ഇവിടെ ഒളിച്ചു. ഇതിനുശേഷം, കിന്നാർ യാദവ് ഭാര്യയുടെ തലയുമായി നേരിട്ട് കോട്‌വാലിയിലെത്തി. ഈ സംഭവം ബാബേരു പട്ടണം മുഴുവൻ വികാരാധീനനായി.
ഹഥ്‌റാസ് കേസിലെ പ്രതി പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുമായി രംഗത്ത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സംഭവത്തിൽ കുറ്റങ്ങൾ നിഷേധിച്ച മുഖ്യപ്രതി സന്ദീപ് ഠാക്കൂർ, കേസിൽ താനടക്കമുള്ള നാല് പേരും നിരപരാധികളാണെന്നും കുടുംബാംഗങ്ങൾ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും വാദിച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി മറ്റ് മൂന്ന് പ്രതികൾ കൂടി ഒപ്പുവെച്ച കത്ത് ഇയാൾ ഹഥ്‌റാസ് പോലീസിന് കൈമാറി. മാതാവും സഹോദരനും പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് സന്ദീപ് ഠാക്കൂർ പറയുന്നത്.
താനും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. പരസ്പരം കാണുന്നതിന് പുറമേ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ താനുമായുള്ള സൗഹൃദം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവദിവസം അവളെ കാണാനായി വയലിലേക്ക് പോയിരുന്നു. അവളുടെ മാതാവും സഹോദരനും അവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ട ശേഷം താൻ വീട്ടിലേക്ക് മടങ്ങി. പിന്നീടാണ് മാതാവും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദിച്ചെന്ന വിവരമറിഞ്ഞത്. താൻ ഒരിക്കലും അവളെ മർദിച്ചിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. അവളുടെ മാതാവും സഹോദരങ്ങളും താനടക്കമുള്ള നാല് പേരെയും കേസിൽ കുടുക്കിയതാണ്. തങ്ങളെല്ലാം നിരപരാധികളാണെന്നും കേസിൽ ശരിയായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നുമൊക്കെയാണ് സന്ദീപിന്റെ കത്തിൽ പറയുന്നത്.
അലിഗഢിലെ ജയിലിൽ കഴിയുന്ന സന്ദീപ് ഠാക്കൂർ ഹഥ്‌റാസ് പോലീസിന് ഇങ്ങനെയൊരു കത്തയച്ചതായി ജയിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കത്ത് അയച്ചതെന്നും കത്ത് ഹാഥ്‌റസ് പോലീസ് സൂപ്രണ്ടിന് കൈമാറിയെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, സന്ദീപ് ഠാക്കൂറിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. ‘എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. പക്ഷേ, ഞങ്ങൾക്ക് ഭയമില്ല. അവരുടെ ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണ്. നഷ്ടപരിഹാരമോ പണമോ അല്ല, നീതിയാണ് ഞങ്ങൾക്ക് ആവശ്യം’-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍ പറഞ്ഞു.
ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍ നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴ്മാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.മൂന്നരവയസുള്ള മകന്‍ ക്രിസ് നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.
സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചു.
കേസിൽ ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പ് എത്തിക്കും. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിനോട് പറഞ്ഞു.
കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.
തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.
അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.
ഉറ്റവർക്ക് ഒരുനോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ പൊലീസ് സംസ്ക്കരിച്ച ഹാത്രാസിൽ പെൺകുട്ടിയുടെ ചിതയിൽ നിന്നും അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കർമങ്ങൾ ചെയ്യാനാണ് കുടുംബം അസ്ഥി ശേഖരിച്ചത്. മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്കരിച്ചതെന്നും പൊലീസ് പെട്രോൾ ഒഴിച്ചാണ് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലിൻ കഷണങ്ങൾ വലിയ ഭാഗങ്ങളായി തന്നെ ചിതയിൽ കിടക്കുന്നതും കാണാം.
അവളുടെ ചിതയിൽ നിന്നും കൈകൾ െകാണ്ട് അവശേഷിച്ച അസ്ഥികൾ ശേഖരിച്ച് പട്ടുതുണിയിൽ ഇടുന്ന സഹോദരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പൊലീസ് കാണിച്ചില്ല എന്ന് ചിതയിൽ നിന്നുതന്നെ വ്യക്തമാണ്.
അതേസമയം ഉത്തർപ്രദേശിലെ ഹത്രസിൽ മരിച്ച ദലിത് പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രതികള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിയില്ല. പ്രാഥമിക പരിശോധനയില്‍ ബലം പ്രയോഗിച്ചതായി തെളിഞ്ഞു. ആഗ്രയിലെ സര്‍ക്കാര്‍ ഫൊറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ തെളിവുകളില്ലെന്ന യുപി പൊലീസിന്‍റെ വാദമാണ് ഇതോടെ പൊളിയുന്നത്.
ഇരിട്ടിക്കു സമീപം ഉളിക്കല്‍ നുച്യാട് കോടാറമ്പ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെയും സഹോദരപുത്രന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച യുവതിയുടെ മകനെ കണ്ടെത്താനായില്ല. ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് വാര്‍ഡ് മെംബര്‍ കബീറിന്റെ സഹോദരി പള്ളിപ്പാത്ത് താഹിറ(32), സഹോദര പുത്രന്‍ ബാസിത്ത്(13) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഹിറയുടെ മകന്‍ ഫായിസിനെയാണ് കണ്ടെത്താനുള്ളത്. രാത്രി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരച്ചില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടിനെ നടുക്കിയ അപകടം. കോടാറമ്പ് പുഴയോട് ചേര്‍ന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിലാണു പോവാറുള്ളത്.
വെള്ളിയാഴ്ച താഹിറയോടൊപ്പം എത്തിയ കുട്ടികള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയില്‍ അകപ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികള്‍ താഹിറയെയും ബാസിത്തിനെയും കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സ്, ഉളിക്കല്‍ പോലിസ്, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.