Crime

ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ രക്ഷപ്പെടുത്തല്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരത്തിലൊരു സംഭവമാണ് പാകിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. 107 പേര്‍ സഞ്ചരിച്ച വിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ യാത്രാ വിമാനാപകടത്തില്‍ ഒരാള്‍ മാത്രമാണു രക്ഷപ്പെട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ബാങ്ക് ഓഫ് പഞ്ചാബ് മേധാവി സഫര്‍ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സഫറിന്റെ ആരോഗ്യം സംബന്ധിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. ഒരാള്‍ പോലും അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നു കറാച്ചി മേയര്‍ വസീം അക്തര്‍ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാര്‍ത്ത പുറത്തുവന്നത്. 37 യാത്രക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രിയെത്തി. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ബാങ്ക് മേധാവി. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസാണ് റിപ്പോര്‍ട്ടുചെയ്തത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 98 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അത്ഭുതകരമായ രക്ഷപ്പെട്ട സഫര്‍ മസൂദിനെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫര്‍ തന്റെ അമ്മയോട് ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയോ മറ്റുപരിക്കുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഐഎ യുടെ ലാഹോര്‍ കറാച്ചി വിമാനമാണ് വിമാനത്താവളത്തിന് അടുത്തുള്ള മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുന്‍വശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ടതെന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലയിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

അതേസമയം കറാച്ചിയില്‍ പാകിസ്താന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്.

പാകിസ്താനിലെ വിമാന അപകടത്തില്‍ ജീവന്‍ നഷ്ടമായതില്‍ അഗാധമായ ദു:ഖമുണ്ട്’. മോദി ട്വീറ്റ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

അഞ്ചൽ -അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചല്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.

അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്‍,മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25) യെന്ന യുവതിയാണ് സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയത്.

മാർച്ച് മാസം രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ് ഗുരുതര തരാവസ്ഥയിൽ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന് സ്വന്തം വീടിനുള്ളില്‍ ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽകഴിയവെ ഉത്ര പാമ്പ് കടിമരിക്കുകയായിരുന്നു. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്.അപ്പോഴേക്കും ഉത്ര മരിച്ചുകഴിഞ്ഞിരുന്നു.ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന്
ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല .

ഉടനെ ബന്ധുക്കൾവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു.രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ലാ എന്ന വാദമാണ് ആശ്ചര്യപ്പെടുത്തുന്നത്. ആദ്യ തവണ ഭർത്താവിന്റെ വീട്ടിൽ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് പോയത് .അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ്

ജീവൻ തിരിച്ചു കിട്ടിയത്. അണലി പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റമുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു .ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പ് കടിയേറ്റ് മരിച്ചത് . അടച്ചിട്ട എ സി റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്.ഈ മുറിയില്‍ പാമ്പെങ്ങനെ കടന്നു വന്നൂവെന്നത് അത്ഭുതപ്പെടുത്തുന്നു.

രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്.
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്., വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി കൊടുക്കുന്നതിനായി ശല്യം ചെയ്തിരുന്നു .ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക്
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിഞ്ഞത്.

മുൻപ് ഭർത്തൃവീടിന്റെ മുകള്‍ നിലയില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോൾ ഭർത്താവ് സൂരജ് ചെന്ന് ആ പാമ്പിനെ വടി കൊണ്ട് ചാക്കിലാക്കിയതായി മകൾ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം ഉള്ളയാളാണ് സൂരജെന്ന സംശയം രക്ഷിതാക്കള്‍ക്ക് ബലപ്പെടാന്‍ കാരണമിതാണ്.
ആദ്യം പാമ്പ് കടിച്ചു എന്നുപറയുന്ന ദിവസം ഭർത്താവിനോട് ഉത്ര കാലിൽ വേദന തോന്നു എന്നു പറഞ്ഞപ്പോൾ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിലും കൊണ്ട് പോയതെന്നും ആശുപത്രിയിലും
മാതാപിതാക്കൾ പരിചരിക്കാൻ നില്ക്കുന്നത് ഭർത്താവ് സൂരജ് വിലക്കിയിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങിൽ ഇവിടെ വരുമ്പോൾ ചികിത്സയിലായതിനാൽ ഭർത്താവ് രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നും മകൾ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകൾ കിടന്ന മുറിയിൽ തന്നെ ബോധ പൂർവ്വം കിടന്നതും സംശയം ബലപ്പെടുന്നതായും അവര്‍ പറഞ്ഞു. മകളെ ആ റൂമിൽ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തു കൊണ്ട് അറിഞ്ഞില്ല , എന്നിങ്ങനെ യുളള സംശങ്ങൾ അടങ്ങിയ പരാതി മാതാവ് മണിമേഖല പിതാവ് വിജയസേനൻ എന്നിവർ അഞ്ചൽ സി ഐ സി എൽ സുധീർ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ എന്നിവർക്ക് നല്കിയ പരാതിയിൽ പറയുന്നു.

തന്റെ മകളെ ഭർത്തവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.അഞ്ചല്‍ എസ്.ഐ പുഷ്പകുമാറിനാണ് അന്വേക്ഷണ ചുമതല.മരിച്ച യുവതിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റാണ് മരണം എന്നാണ് പറയുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.

ഇ​രു​പ​തു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട് 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. കാ​ണ​ക്കാ​രി കു​റു​മു​ള്ളൂ​ർ അ​മ്മി​ണി​ശേ​രി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബെ​ന്നി ജോ​സ​ഫി(20) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​യ​ൽ​വാ​സി കു​റ്റി​പ്പ​റ​ന്പി​ൽ വ​ർ​ക്കി(56)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

1996 ഓ​ഗ​സ്റ്റ് 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബെ​ന്നി​യെ കൊ​ല​പ്പെ​ടു​ത്തി കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​താ​ഴ്ത്തി​യ​ശേ​ഷം വ​ർ​ക്കി ഒ​ളി​വി​ൽ​പ്പോ​കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

ബെ​ന്നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ത​മി​ഴ്നാ​ട്ടി​ലേ​ക്കും പി​ന്നീ​ട് ക​ർ​ണാ​ട​ക​യി​ലേ​ക്കും മു​ങ്ങു​ക​യാ​യി​രു​ന്നു വ​ർ​ക്കി. ഷി​മോ​ഗ​യി​ൽ ടാ​പ്പിം​ഗ് ജോ​ലി ചെ​യ്ത് ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വ​ർ​ക്കി ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി ക​ണ്ണൂ​രി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു കു​റു​മു​ള്ളൂ​രി​ൽ തി​രി​കെ​യെ​ത്തി സ​ഹോ​ദ​ര​നൊ​പ്പം താ​മ​സി​ക്കു​ന്ന വി​വ​രം പോ​ലീ​സ് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പി​ടി​കൂ​ടി​യ വ​ർ​ക്കി​യെ കു​റ​വി​ല​ങ്ങാ​ട് സി​ഐ കെ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു.

കൊ​ല​പാ​ത​കം ന​ട​ന്ന 1996ൽ ​കൊ​ല്ല​പ്പെ​ട്ട ബെ​ന്നി​യും അ​യ​ൽ​വാ​സി വ​ർ​ക്കി​യും ടൈ​ൽ​സ് ജോ​ലി​ക്കാ​രാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​വ​ർ സം​ഭ​വ ദി​വ​സം ജോ​ലി​ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ അ​യ​ൽ​വാ​സി​യാ​യ ഒ​രു സ്ത്രീ​യു​ടെ പേ​രി​ൽ വ​ഴ​ക്കി​ട്ട​താ​യാ​ണു പ​റ​യു​ന്ന​ത്.

ബെ​ന്നി​യു​ടെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ടു ബെ​ന്നി​യെ ഇ​ല്ലാ​താ​ക്കു​മെ​ന്നു വ​ർ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ പു​തു​ശേ​രി​ൽ അ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ടി​വി ക​ണ്ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബെ​ന്നി​യെ വ​ർ​ക്കി ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ലെ കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ല്ലു​കെ​ട്ടി​താ​ഴ്ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ബെ​ന്നി​യു​ടെ നി​ല​വി​ളി​കേ​ട്ടു മാ​താ​പി​താ​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​ര​യി​ട​ത്തി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടി​രു​ന്നു. വ​ർ​ക്കി​യു​ടെ വീ​ട്ടി​ലെ മു​റി​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​വ​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും വ​ർ​ക്കി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം​ന​ൽ​കി​യി​രു​ന്നു. കോ​ട​തി വ​ർ​ക്കി​ക്കെ​തി​രെ ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ വ​ർ​ക്കി കു​റ്റം സ​മ്മ​തി​ച്ച​താ​യി സി​ഐ കെ.​ജെ. തോ​മ​സ് പ​റ​ഞ്ഞു. പാ​ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറ് പേരുൾപ്പെടെ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ. ഗൊരേകുന്ദ ഗ്രാമത്തിലെ കോൾഡ് സ്റ്റേറേജ് യൂണിറ്റിന് സമീപത്തെ കിണറിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അഞ്ച് മൃതശരീരങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലാണ് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.

ബംഗാളിൽ നിന്നും തെലങ്കാനയിലെത്തിയ മഖ്‌സൂദ് ആലന്റെ കുടുംബമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നിഷ, മകൾ, പേരക്കുട്ടികള്‍ എന്നിവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങൾ. ഇവർക്ക് പുറമെ ത്രിപുര സ്വദേശിയായ ഷക്കീൽ അഹമ്മദ്, ബീഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയ മറ്റുള്ളവർ. മരിച്ചവരുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും തന്നെയില്ലെന്നതിനാൽ ആത്മഹത്യ ആണെന്ന നിലപാടിലാണ് പോലീസ്. ഇവർ സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്ന സൂചനയും പോലീസ് നൽകുന്നുണ്ട്.

എസിപി ശ്യാം സുന്ദറും ഇത്തരത്തിലാണ് പ്രതികരിച്ചത്. ഇതൊരു കൂട്ട ആത്മഹത്യ ആവാനാണ് സാധ്യത. കുടുംബം ഒന്നിച്ച് ജീവനൊടുക്കിയതായി കരുതുന്നു. എന്നാൽ മറ്റ് മൂന്ന് മൃതശരീരങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നത് ദുരൂഹമാണ്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസിപി പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 29 വർഷമായി തെലങ്കാനയിൽ താമസിച്ച് വരുന്ന ബംഗാൾ സ്വദേശികൾ ജൂട്ട് ബാഗുകള്‍ തയ്യാറാക്കുന്ന ജോലി നോക്കി വരികയായിരുന്നു. കരിമാബാദിലെ വാടക വീട്ടിൽ താമസിച്ച് വന്നിരുന്ന ഇവർ ലോക്ക്ഡൗണിന് പിന്നാലെയാണ് ഗോഡൗണിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയില്‍ താമസിച്ച് വന്നിരുന്നവരാണ് മരിച്ച ബീഹാർ സ്വദേശികളായ മറ്റ് രണ്ട് പേർ. ഇവർ ജോലി ചെയ്തിരുന്ന ചാക്ക് നിർമാണ മില്ലിന്റെ ഉടമ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് മരണവിവരം പുറത്തറിയുന്നത്.

മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ ലക്ഷ്മി കേസിലെ 23ാമത്തെ പ്രതി. ആന്ധ്രാപ്രദേശ് സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളേയും മറ്റും ചതിയിൽപ്പെടുത്തുന്ന പെൺ വാണിഭസംഘത്തിലെ അംഗവുമായ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ലക്ഷ്മിയുടെ കെണിയിൽപ്പെടുന്നത്. പിന്നീട് വാട്സ് ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കുമയക്കുകയായിരുന്നു. സുഷി എന്നയാൾ വഴിയാണ് ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.

ഓൺലൈൻ സെക്‌സ് സൈറ്റ് സന്ദർശകരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് ഈ സംഘം ഇടപാടുകൾ നടത്തിവന്നിരുന്നത്.

മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്ക് മുങ്ങുകയും വീണ്ടും ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തവേ ഏതാനും മാസം മുൻപ് പിടിയിലായിരുന്നു. ഇയാളിൽനിന്നുമാണ് മറ്റുള്ളവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.

ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയവേയാണ് ലക്ഷ്മി പിടിയിലായത്. ചാലക്കുടിയിലെത്തിച്ച ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി.

പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദേമാജി ജില്ലയിലെ അകാന്‍ സൈക്കിയ(51)യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ഞായറാഴ്ചയാണ് ഗ്രാമത്തിലെ 14 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഗ്രാമത്തിലെ നദിക്കരയില്‍ അന്ന് രാത്രി തന്നെ മൃതദേഹം മറവ് ചെയ്തു. പിറ്റേദിവസം രാവിലെ ഇവിടെ എത്തിയ മത്സ്യത്തൊഴിലാളികളാണ് അകാന്‍ സൈക്കിയ മൃതദഹേം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

രണ്ട് വിവാഹം കഴിച്ച അകാന്‍ സൈക്കിയ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ച പ്രത്യേക പരോളിലാണ് അടുത്തിടെ പുറത്തിറങ്ങിയത്.

പെണ്‍കുട്ടിയുടെ മരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.കുട്ടിയെ ഇയാള്‍ ലൈംഗികമാി പീഡിപ്പിച്ചതായിരിക്കാം എന്ന സംശയമുയര്‍ന്നിട്ടുണ്ട്.

രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച വൈകീട്ട് വടുതലയിലാണ് സംഭവം.പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകീട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു.

ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല.

തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഫിലിപ്പ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.

കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.

എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.

എട്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും മകളെ ഊഞ്ഞാലാട്ടുന്ന അച്ഛന്‍ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. നിലത്തു നിന്നും 80 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് അച്ഛന്റെ സാഹസിക പ്രവർത്തി. മെക്സിക്കോയിലെ പ്യുയെർട്ടോ റൈക്കോ എന്ന സ്ഥലത്താണ് സംഭവം. അച്ഛൻ നിരവധി തവണ മകളെ ഊഞ്ഞാലാട്ടുന്നതിന്റെ വി‍ഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേർ കണ്ട വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ മുഴുവൻ അച്ഛന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ വിമർശിച്ചാണ്.

‘ദ മിററാ’ണ് വിഡിയോയും വാർത്തയും പുറത്തെത്തിച്ചത്. മാധ്യമപ്രവർത്തകനായ ജൊനാതൻ പാഡില്ല പങ്കുവച്ച വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘വളരെ ചെറിയ പ്രായത്തിലുള്ള മകളെ ആണ് അച്ഛൻ ഈ ക്വാറന്റീൻ കാലത്ത് അപാർട്മെന്റിന്റെ ബാൽക്കണിയില്‍ നിന്ന് ഊഞ്ഞാലാട്ടുന്നത്’ എന്നാണ്.

ഒരു തരത്തിലുമുള്ള സുരക്ഷാ മുൻകരുതലലില്ലാതെയാണ് കുട്ടി ഊഞ്ഞാലിൽ ഇരിക്കുന്നത്. നിങ്ങൾക്ക് പാർക്കിൽ പോകാൻ കഴിയുന്നില്ല എന്നിതനർത്ഥം കുട്ടിയുടെ ജീവൻ അപകടത്തിലാക്കുക എന്നതല്ലെന്നാണ് വിഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചിരിക്കുന്നത്.

Just because you cannot go to the park does not mean you can risk your childs life… from r/insaneparents

ത​യ്യി​ല്‍ ക​ട​പ്പു​റ​ത്ത് ഒ​ന്ന​ര​വ​യ​സു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ല്‍​ഭി​ത്തി​യി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ ശ​ര​ണ്യ​ക്കും കാ​മു​ക​നുമെ​തി​രേ​യു​ള്ള കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ണ്ണൂ​ര്‍ സി​റ്റി സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. സ​തീ​ഷ് ഇ​ന്ന​ലെ​യാ​ണ് ക​ണ്ണൂ​ര്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. മ​ക​നെ ക​ട​ല്‍​ഭി​ത്തി​യി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ ശ​ര​ണ്യ​യും ഇ​തി​ന് പ്രേ​രി​പ്പി​ച്ച കാ​മു​ക​ൻ നിധി നുമാണ് കേ​സി​ലെ പ്ര​തി​ക​ള്‍.

വലിയന്നൂർ സ്വദേശിയായ കാ​മു​ക​നൊ​ത്ത് സു​ഖജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​ണ് ശ​ര​ണ്യ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഏ​റെ നാ​ളാ​യി തു​ട​ര്‍​ന്നി​രു​ന്ന കാ​മു​ക​നു​മാ​യു​ള്ള ര​ഹ​സ്യ​ബ​ന്ധം വി​വാ​ഹ​ത്തി​ലെ​ത്തി​ക്കാ​ന്‍ ശ​ര​ണ്യ ക​ണ്ടു​പി​ടി​ച്ച വ​ഴി​യാ​യി​രു​ന്നു കൈ​ക്കു​ഞ്ഞി​നെ ഇ​ല്ലാ​താ​ക്ക​ല്‍.

ഭ​ര്‍​ത്താ​വി​ല്‍​നി​ന്ന് അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന ശ​ര​ണ്യ അ​ന്ന് ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത് നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് ഉ​റ​പ്പി​ക്കു​ന്നു.

ഭ​ര്‍​ത്താ​വ് വീ​ട്ടി​ലു​ള്ള​പ്പോ​ള്‍ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യാ​ല്‍ കു​റ്റം ഭ​ര്‍​ത്താ​വി​ല്‍ കെ​ട്ടി​യേ​ല്‍​പ്പി​ക്കാ​മെ​ന്നും ശ​ര​ണ്യ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ഉ​റ​ങ്ങു​ന്ന സ​മ​യം ആ​രു​മ​റി​യാ​തെ ശ​ര​ണ്യ കു​ഞ്ഞി​നെ ക​ട​ലി​ല്‍ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി 88 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ശ​ര​ണ്യ​ക്കെ​തി​രേ പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി പ​തി​നേ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ അ​ച്ഛ​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ക​ട​ല്‍​തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

RECENT POSTS
Copyright © . All rights reserved