Crime

ചമ്പല്‍ കൊള്ളത്തലവന്‍ മോഹര്‍ സിങ് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു. മധ്യപ്രദേശിലെ മെഹ്ഗാവ് ഗ്രമത്തിലെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മോഹര്‍ സിങ് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു മരണം. ഒരു കാലത്ത് ചമ്പലിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരനായിരുന്നു റോബിന്‍ഹുഡ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മോഹര്‍ സിങ്ങ്. വിവാഹങ്ങള്‍ക്കായി ധനസസഹായം ചെയ്യുകയും ആവശ്യക്കാര്‍ക്ക് രഹസ്യമായി പണമെത്തിക്കുകയും ചെയ്തതിലൂടെയാണ് മോഹര്‍ സിങിന് റോബിന്‍ ഹുഡ് എന്ന അപരനാമം ലഭിച്ചത്.

70-കളില്‍ മോഹര്‍ സിങ്ങിനെ പിടികൂടുന്നതിനായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 1972ല്‍ 140 പേരടങ്ങുന്ന സംഘവുമായി മോഹര്‍ സിങ് സ്വയം കീഴടങ്ങുകയായിരുന്നു. ശിക്ഷാകാലയളവില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തിന് ശേഷം മോഹര്‍ സിങ് ജയില്‍ മോചിതനായി.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ അഞ്ഞൂറോളം കുറ്റങ്ങളാണ് മോഹര്‍സിങിന്റെ പേരിലുണ്ടായിരുന്നത്. ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹം കുടുംബത്തിനൊപ്പം ഗ്രാമത്തിലായിരന്നു താമസം. 1982ല്‍ പുറത്തിറങ്ങിയ ചമ്പല്‍ കെ ഡാക്കു എന്ന ബോളിവുഡ് ചിത്രത്തില്‍ മോഹര്‍ സിങ് അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പല്ലഞ്ചാത്തനൂരിൽ വീട്ടമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ കുഞ്ഞുങ്ങളുടേതു കൊലപാതകമാണെന്നു പൊലീസ്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണു മക്കൾ ആഗ്നേഷ് (5), ആഗ്നേയ (5 മാസം) എന്നിവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാവിലെ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെ മരണം നടന്നെന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണു ദുരന്തം അറിയുന്നത്.

ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലുമാണു മരിച്ചനിലയിൽ കണ്ടത്. ഇതേ മുറിയിൽ വീടിന്റെ കഴുക്കോലിൽ സാരി ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു കൃഷ്ണകുമാരിയുടെ മൃതദേഹം. മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മഹേഷ് പറഞ്ഞു.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയ കൃഷ്ണകുമാരി 2 ദിവസം മുൻപാണു ഭർതൃവീട്ടിലെത്തിയത്. ഇവരുടെ സഹോദരൻ ഒന്നര വർഷം മുൻപു മരിച്ചിരുന്നു.

അറയ്ക്കല്‍ ജോയി ജീവനൊടുക്കിയതിനു കാരണമായി പ്രചരിക്കുന്ന പല വാര്‍ത്തകളിലും കഴമ്പില്ലെന്നു ജോയിയുടെ കുടുംബം. ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍, പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം. മറ്റു പ്രശ്നങ്ങളൊന്നുമല്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ബന്ധുക്കള്‍ക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുന്‍പ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചു. കമ്പനിയില്‍ ആരോടും പറ‍ഞ്ഞില്ലെന്നേയുള്ളൂ. റിഫൈനറി പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതില്‍ പ്രോജക്ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാണിച്ചുവെന്നാണു ജോയി പറഞ്ഞത്.

പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങള്‍ എത്തി. കൂടുതല്‍ പണവും പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് ജോയി ഓര്‍ത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്. ജനുവരിയില്‍ തിരിച്ചുപോയി.

മൂന്നുനാലു വര്‍ഷമായി പ്രോജക്ട് ഡയറക്ടറെ ജോയിക്കു പരിചയമുണ്ട്. ബിസിനസ്സില്‍ പണ്ടും ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പ്രശ്നം ചിന്തിക്കാവുന്നതിലം അപ്പുറമായിരുന്നിരിക്കണം. പരാതി നല്‍കിയശേഷം ദുബായില്‍നിന്നു പോരുമ്പോള്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ജോയിയുടെ കുടുംബം വ്യക്തമാക്കി.

കാമുകന്റെ പാലക്കാടുള്ള വാടകവീട്ടിൽ വെച്ച് കൊല്ലം സ്വദേശിനിയായ ബ്യൂട്ടിഷൻ ടെയ്രിനർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 11 വരെയാണു കസ്റ്റഡി കാലാവധി. പ്രതിയെ നാളെ തന്നെ കൊലപാതകം നടന്ന പാലക്കാട്ടെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകൻ പ്രശാന്ത് കൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ ഒരുക്കിയ ശേഷമായിരുന്നെന്നു പോലീസ്. ഒരു ഘട്ടത്തിലുംഅന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തിയാൽ തന്നെ പിടിക്കപ്പെടാതിരിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രശാന്ത് സുചിത്രയെ കൊല്ലത്തുനിന്നും സ്‌നേഹം നടിച്ചു പാലക്കാട്ടേക്ക് എത്തിച്ചതും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതും.

കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി വിഷം നൽകുകയും ചെയ്തിരുന്നു.കൊല്ലത്ത് നിന്നും പ്രശാന്തിന്റെ പപാലക്കാടുള്ള വാടക വീട്ടിൽ സുചിത്രയെ എത്തിച്ച ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാൻ ആവശ്യപ്പെടും ചെയ്തിരുന്നു.

സുചിത്രയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത്.ഫോൺ രേഖകളിൽ മഹാരാഷ്ട്ര നമ്ബർ വന്നാൽ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാൽ ടവർ ലൊക്കേഷൻ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ സുചിത്രയുടെ ഫോൺ ഏതോ വണ്ടിയിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സുചിത്രയുടെ ഫോൺ പ്രശാന്ത് തന്നെയാണ് മറ്റൊരിടത്ത് ഉപേക്ഷിച്ചത്.അതേസമയം, മൂന്ന് ലക്ഷം രൂപയോളം സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതി പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കൾക്കുമൊപ്പം പാലക്കാട്ടെ വാടക വീട്ടിലായിരുന്നു താമസം. സ്‌കൂൾ അവധിയായതോടെ ഭാര്യയെ ഇയാൾ കൂനമ്പായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടർന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്.

അതേസമയം, കൊലപാതകത്തിന്റെ ചുരുളഴിയാൻ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയായിരുന്നു. എറണാകുളത്ത് കോഴ്സിനു പോകുന്നെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാർലർ ഉടമയെ അമ്മ വിളിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാൽ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു.

ഇതോടെയാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.തുടർന്നു ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകുകയായിരുന്നു. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തന്റെ അടുത്ത കിടന്ന് ഉറങ്ങുകയായിരുന്ന സുചിത്രയെ എമർജൻസി ലാമ്പിന്റെ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോൺ എത്തിയെങ്കിലും പ്രശാന്ത് ഫോൺ സ്വിച്ച് ഓഫാക്കി. കാലിൽ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്കൊണ്ട് പുതപ്പിച്ചു. ഈ മൃതശരീരത്തെ കെട്ടിപിടിച്ചു അന്ന് രാത്രി പ്രശാന്ത് ഉറങ്ങുകയും ചെയ്തു.

വാടകവീട്ടിൽ പ്രശാന്തിന്റെ രക്ഷിതാക്കൾ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്‌ബോൾ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തിൽ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകൾ മുട്ടിനുതാഴെ മുറിച്ചുമാറ്റി.കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാൻ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളായ സുചിത്ര രണ്ടുതവണ വിവാഹബന്ധം വേർപ്പെടുത്തിയിട്ടുണ്ട്.സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്.

കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.

ലോക്ക്ഡൗണിനിടെ എക്‌സൈസിനെ വെട്ടിച്ച് വന്‍ സ്പിരിറ്റ് കടത്ത്. ചാലക്കുടിയില്‍നിന്ന് എക്‌സൈസ് സംഘം പിന്തുടര്‍ന്ന സ്പിരിറ്റ് കയറ്റിയ മിനി പിക്കപ്പ് ലോറി പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയറടക്കം തകര്‍ത്ത് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സിനിമാ സ്‌റ്റൈലില്‍ ഇടിച്ചുതകര്‍ത്ത് സ്പിരിറ്റ് വാനിന്റെ പാച്ചില്‍.

ചാലക്കുടിയില്‍വെച്ച് സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി അങ്കമാലി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് എക്‌സൈസ് സംഘം അവിടെ എത്തിയെങ്കിലും എക്‌സൈസിനെ കണ്ടതോടെ സ്പിരിറ്റ് കയറ്റിയ വാഹനവുമായി െ്രെഡവര്‍ രക്ഷപ്പെട്ടു. എക്‌സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നെങ്കിലും നിര്‍ത്തിയില്ല.

പാലിയേക്കരയിലെ ടോള്‍ പ്ലാസയിലും നിര്‍ത്താതെ ബൂം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ് പിക്കപ്പ് ലോറി കുതിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്പിരിറ്റ് കയറ്റിയ വാഹനം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ച് കടന്നുപോയതിന് പിന്നാലെ എക്‌സൈസ് സംഘത്തിന്റെ ജീപ്പും പിന്നാലെ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ തൃശ്ശൂരില്‍നിന്ന് ഇടറോഡിലേക്ക് പോയ വാഹനം പിന്നീട് കുതിരാനിന് സമീപം വീണ്ടും ഹൈവേയില്‍ കയറി. പട്ടിക്കാട് വെച്ച് പോലീസ് സംഘം വാഹനം കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല.

സ്പിരിറ്റ് കയറ്റിയ വാഹനത്തില്‍ െ്രെഡവര്‍ മാത്രമേ ഉണ്ടായിരുന്നുള്ള. അതേസമയം, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട വാഹനം കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

സുചിത്രാപിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ പ്രശാന്തിനെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്കോ

ഴിക്കോട് സ്വദേശി പ്രശാന്താണ് പ്രതി. കൊല്ലപ്പെട്ടത് കൊല്ലം മുഖത്തല സ്വദേശി സുചിത്ര പിള്ള. പ്രശാന്തിന്റെയും സുചിത്രയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. സുചിത്രയുടെ അക്കൗണ്ടില്‍ നിന്നു പ്രശാന്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കൊല്ലം മുഖത്തല നടുവിലക്കരയിലെ അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നു ‘ശ്രീവിഹാര്‍ ‘ എന്നത്. അവിടെ റിട്ട. ബിഎസ്എന്‍എല്‍ എന്‍ജിനീയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ് മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകപുത്രിയായിരുന്നു സുചിത്ര പിള്ള. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച് നടന്ന വിശദമായ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു.

അമ്മയ്ക്ക് സുഖമില്ല എന്നും പറഞ്ഞുകൊണ്ട് മാര്‍ച്ച് 17 -ന് അക്കാദമിയില്‍ നിന്ന് ഇറങ്ങിയ സുചിത്രയെ പിന്നെ വീട്ടുകാര്‍ കണ്ടിട്ടില്ല. രണ്ടുദിവസത്തേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു എങ്കിലും 20 -ന് ശേഷം അതും ഉണ്ടായില്ല. അതോടെയാണ് തന്റെ മകളെ കാണാനില്ല എന്നുകാട്ടി ടീച്ചര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അവര്‍ ആദ്യം പരാതിപ്പെട്ടത് കൊട്ടിയം പൊലീസ് സ്റ്റേഷനിലായിരുന്നു. അവിടെനിന്ന് ത്വരിതഗതിയിലുള്ള അന്വേഷണം ഉണ്ടാകാത്തതിനാല്‍ അവര്‍ അടുത്ത ദിവസങ്ങളില്‍, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന് പരാതി നല്‍കുകയും, കേസ് കമ്മീഷണര്‍ കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറുകയുമുണ്ടായി. എസിപി ഡി ഗോപകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണ് പിന്നീട് കേസ് വിശദമായി അന്വേഷിച്ചത്.

കുപ്രസിദ്ധമായ രഞ്ജിത്ത് ജോണ്‍സന്‍ വധക്കേസിന്റെ അന്വേഷണത്തിലെ മികവിലൂടെ ശ്രദ്ധേയനായ സൈബര്‍ സെല്‍ എസ് ഐ വി അനില്‍കുമാറിനെ കേസിന്റെ ‘സൈബര്‍’ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതിനു പിന്നാലെയാണ് നിര്‍ണായകമായ കേസിന് വഴിത്തിരിവുണ്ടായത്. സുചിത്രയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച സൈബര്‍സെല്‍, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സുചിത്ര പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തില്‍ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തില്‍ സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പ്രശാന്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങുന്നു. പാലക്കാട് മണലി ശ്രീരാം നഗറില്‍, വിഘ്നേശ് ഭവന്‍’ എന്നുപേരായ വാടകവീട്ടില്‍ താമസിക്കുന്ന പ്രശാന്ത് എന്ന കീബോര്‍ഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തില്‍ പൊലീസ് എത്തി.

രണ്ടുതവണ വിവാഹമോചിതയായ സുചിത്ര ഒരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട പ്രശാന്തുമായി സൗഹൃദത്തിലാവുകയും, താമസിയാതെ സൗഹൃദം പ്രണയത്തിനു വഴിമാറുകയുമായിരുന്നു. താമസിയാതെ സുചിത്രയുമായി ശാരീരികബന്ധവും സ്ഥാപിച്ചുകഴിഞ്ഞിരുന്നു പ്രശാന്ത്. കൊല്ലപ്പെടുന്ന സമയത്ത് സുചിത്ര പ്രശാന്തില്‍ നിന്ന് ഗര്‍ഭിണിയായിരുന്നു എന്നും, ആ ഗര്‍ഭം അലസിപ്പിക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശാന്തിനെ ഈ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് എന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍.

മാര്‍ച്ച് 17 -ന് സുചിത്രയെ താന്‍ നേരിട്ടുചെന്ന് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സുചിത്രയെ പാലക്കാട്ടെ തന്റെ വാടകവീട്ടിലേക്ക് കൊണ്ടുവരാന്‍ സൗകര്യത്തിന് നേരത്തെ തന്നെ പ്രശാന്ത് തന്റെ ഭാര്യയെ കൊല്ലം കൂനമ്പായിക്കുളത്തെ സ്വന്തംവീട്ടിലേക്ക് കൊണ്ടുചെന്നാക്കിയിരുന്നു. അതിനുമുമ്പ് പാലക്കാട്ടെ വീട്ടില്‍ കൂടെയുണ്ടായിരുന്ന സ്വന്തം അച്ഛനമ്മമാരെ വടകരയിലെ അവരുടെ സ്വന്തംവീട്ടിലേക്കും പ്രതി മാറ്റിയിരുന്നു. അതിനു ശേഷം സുചിത്രയെ മണലിയിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.

സുചിത്രയെ തന്നോടൊപ്പം അവിടെ രണ്ടുദിവസം കൂടെ പാര്‍പ്പിച്ചു അയാള്‍. മൂന്നാം ദിവസം, അതായത് മാര്‍ച്ച് 20 -നാണ്, കൊലപാതകം നടത്തിയത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പകല്‍ നടന്ന കലഹത്തിനിടെ, കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്താന്‍ അനുവദിച്ചില്ലെങ്കില്‍ പ്രശാന്തിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും എന്നു സുചിത്ര പറഞ്ഞതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കിടക്കയ്ക്ക് അടുത്ത് കിടന്നിരുന്ന എമര്‍ജന്‍സി ലാമ്പിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി അവരെ കൊലപ്പെടുത്തുന്നതും. കഴുത്തില്‍ വയറിട്ടുമുറുക്കുന്നതിനിടെ സുചിത്രയുടെ അച്ഛന്റെ ഫോണ്‍ വന്നിരുന്നു എങ്കിലും, പ്രശാന്ത് അത് സ്വിച്ചോഫ് ചെയ്തു കളയുകയാണുണ്ടായത്.കാലില്‍ ചവിട്ടിപ്പിടിച്ച്, വയറുകൊണ്ട് ശ്വാസം മുട്ടിച്ച്, മരണം ഉറപ്പിച്ച ശേഷം പുതപ്പിട്ടുമൂടി.

വൈകീട്ട് 6.30 -നും 7.00 -നുമിടയില്‍ നടന്ന ഈ കൊലപാതകത്തിന് ശേഷം പ്രശാന്ത് അതേ വീട്ടിലിരുന്നു തന്നെ രാത്രിയില്‍ അത്താഴം കഴിക്കുകയും മൃതദേഹം കിടക്കുന്ന മുറിക്കടുത്തുള്ള ഹാളില്‍ കിടന്നുറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പുലര്‍ച്ചയ്ക്കുതന്നെ എഴുന്നേറ്റ പ്രശാന്തിന്റെ മനസ്സില്‍ എങ്ങനെ മൃതദേഹം നശിപ്പിക്കാം എന്നുള്ള ചിന്തകളായി. ഒറ്റയ്ക്ക് അതെടുത്ത് പറമ്പില്‍ കൊണ്ടുപോകുന്നത് റിസ്‌കാണെന്നു തിരിച്ചറിഞ്ഞ അയാള്‍ മൃതദേഹത്തെ മുറിച്ചു കഷണങ്ങളാക്കാം എന്നുറപ്പിച്ചു. കൊടുവാളുകൊണ്ട് ആദ്യം അറുത്തെടുത്തത് കാല്പാദങ്ങളായിരുന്നു. അതിനു ശേഷം കത്തിയും കൊടുവാളും ഉപയോഗിച്ച് മുട്ടിനു താഴെയുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായായപ്പോള്‍ കാലുകള്‍ മുട്ടില്‍ വെച്ച് ഒടിച്ചെടുത്തു. സുചിത്രയുടെ സ്വര്‍ണ്ണാഭരണങ്ങളും അയാള്‍ ഊരിമാറ്റി. വീടിന്റെ പിറകുവശത്ത് മതിലിനോട് ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ടു കത്തിച്ചു കളയാനായിരുന്നു പ്ലാന്‍. അതിനായി നേരത്തെ തന്നെ കുപ്പിയില്‍ രണ്ടുലിറ്ററും, കാനില്‍ അഞ്ചുലിറ്ററും, ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോളും പ്രതി കരുതിയിരുന്നു.

അടുത്ത ദിവസം, അതായത് മാര്‍ച്ച് 21 -ന് രാത്രിയായിരുന്നു കത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. അതിനായി, പുറത്ത് ഇരുട്ടുവീഴുവോളം മൃതദേഹത്തിനരികെ തന്നെ കാത്തിരുന്ന പ്രശാന്ത്, മുറിച്ചെടുത്ത കാലുകളുമായി സന്ധ്യയോടെ വീടിനു പിന്നിലെ വയലിലേക്ക് പോയി. അവിടെ വെച്ച് മണ്ണില്‍ ചെറിയൊരു കുഴിയെടുത്ത് പെട്രോളൊഴിച്ച് അവ കത്തിക്കാന്‍ നോക്കി. എന്നാല്‍, മഴവീണു നനഞ്ഞിരുന്ന മണ്ണില്‍ ആ ശരീരഭാഗങ്ങള്‍ മുഴുവനായി കത്തിത്തീരില്ല എന്നു തിരിച്ചറിഞ്ഞ അയാള്‍, പിക്ക് ആക്‌സുമായി തിരികെയെത്തി കുഴി വലുതാക്കി മൃതദേഹം മുഴുവനുമായി ചുമന്നുകൊണ്ടുവന്ന് അതിലിട്ടു. തുടര്‍ന്ന് മുകളില്‍ പാറക്കല്ലുകള്‍ അടുക്കിയ ശേഷം മണ്ണിട്ട് കുഴി നിറച്ചു. മൃതദേഹം മറവുചെയ്ത ശേഷം, തിരികെ വീട്ടിനുള്ളിലേക്കുതന്നെ വന്ന പ്രതി, ചുവരിലെയും നിലത്തെയും ചോരക്കറകള്‍ കഴുകിക്കളയാന്‍ ശ്രമിച്ചു.

കൊലപാതകം നടത്തിയ ശേഷം പ്രശാന്ത് പൊലീസിനെ വഴിതെറ്റിക്കാന്‍ വേണ്ടി നടത്തിയത് ‘ദൃശ്യം’ സിനിമയുടെ മോഡലിലുള്ള ശ്രമങ്ങളാണ്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച എമര്‍ജെന്‍സി ലാമ്പിന്റെ വയര്‍ കത്തിച്ച ശേഷം അതിനകത്തെ വള്ളിപോലും മുറിച്ചു മുറിച്ച് പലയിടത്തായിട്ടാണ് പ്രതി കളഞ്ഞത്. വീടിനുള്ളിലെ രക്തക്കറകളെല്ലാം കഴുകിയിറക്കിയ പ്രതി അടുത്ത ദിവസം അവിടെ പെയിന്റും അടിച്ചു. ചുവരില്‍ പലഭാഗത്തുനിന്നും കഴുകിയിറക്കിയിട്ടും പോകാതിരുന്ന ചോരക്കറ ചുരണ്ടിമാറ്റിയതിന്റെ പാടുകളും പൊലീസിന് കണ്ടുകിട്ടി. സുചിത്രയുടെ വസ്ത്രങ്ങളും ബാഗും അയാള്‍ മറ്റൊരിടത്ത് കൊണ്ടിട്ടു കത്തിച്ചു കളഞ്ഞു.

സുചിത്രയും രാംദാസ് എന്ന മഹാരാഷ്ട്രക്കാരനായ ഒരു പുരുഷ സുഹൃത്തും കൂടി പതിനേഴിന് തന്റെ വീട്ടില്‍ താമസത്തിനെത്തി എന്നും, ഇരുപത്തൊന്നാം തീയതി ഇരുവരെയും മണ്ണുത്തിയില്‍ കൊണ്ടുചെന്നു വിട്ടു എന്നുമാണ് പൊലീസിന് പ്രതി ആദ്യം കൊടുത്ത മൊഴി. ഇതിനു ബലം പകരാനായിരുന്നു സുചിത്രയുടെ ഫോണ്‍ മണ്ണുത്തിയിലെത്തിച്ച് നശിപ്പിച്ചു കളഞ്ഞത്. സുചിത്ര തന്റെ ബോംബെക്കാരന്‍ കാമുകനൊപ്പം തിരിച്ചു പോയിക്കാണും എന്നാണ് പ്രശാന്ത് അന്ന് പൊലീസിന് മൊഴി നല്‍കിയത്.

പ്രശാന്തിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യം പൊലീസിന് കാണാനായി. അതോടെ, സൈബര്‍ സെല്ലില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഉത്തരം മുട്ടിയ പ്രതി കുറ്റസമ്മതം നടത്തുകയാണുണ്ടായത്. ശേഷം, ഏപ്രില്‍ 30 -ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡുചെയ്യുകയാണുണ്ടായത്. കാണാതായ സുചിത്ര പിള്ള കൊല്ലപ്പെട്ടതാണ് എന്നു പൊലീസ് അറിയിച്ചതോടെ അമ്മ വിജയലക്ഷ്മി ടീച്ചര്‍ നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ക്രൈംബ്രാഞ്ചിന്റെ സ്തുത്യര്‍ഹമായ അന്വേഷണത്തില്‍ ഇതോടെ മറ്റൊരു സങ്കീര്‍ണ്ണമായ കേസ് കൂടി സംശയലേശമെന്യേ തെളിഞ്ഞിരിക്കുകയാണ്.

ഭൂമി തര്‍ക്ക കേസില്‍ നടന്‍ പ്രഭാസിന് തെലങ്കാന ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. താരം വാങ്ങിയതാണെന്ന് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുക്കാന്‍ ഉത്തരവായി. ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് 2018 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രംഗ റെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 18,747 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്.

പ്രഭാസിന്റെ ഫാം ഹൗസ് അവിടെയാണ് സ്ഥിതി ചെയ്യുന്നത്. താരത്തിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും ഹൈക്കോടതി റവന്യു വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. തര്‍ക്കം പരിഹരിച്ച് ഉത്തരവ് തീര്‍പ്പാക്കാന്‍ വിചാരണ കോടതിയെ ചുമതലയേല്‍പ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഈ ഭൂമി വാങ്ങിയതാണെന്ന് ആയിരുന്നു പ്രഭാസ് ഉന്നയിച്ചത്. 2014 ലെ റെഗുലറൈസേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തെന്നും പ്രഭാസ് വാദിക്കുകയും ചെയ്തു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെടുകയും നടന് നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

മൂവാറ്റുപുഴ മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ. നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്.

വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്വര്‍ണാഭരണ ശാലയിലെ മോഷണക്കേസില്‍ മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഓഷിവാരയിലെ ജ്വല്ലറിയില്‍നിന്ന് ഏഴുകോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കോണ്‍സ്റ്റബിള്‍ സന്തോഷ് റാത്തോഡിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
കഴിഞ്ഞമാസമാണ് ഓഷിവാരയിലെ ജ്വല്ലറിയില്‍നിന്ന് ഏഴുകോടിരൂപയുടെ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സംഘം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയത്.

ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നഗരത്തിലെ എന്‍.ജി.ഒ. പ്രസിഡന്റിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരുന്നു. ഏഴുപേര്‍ ഉള്‍‍പ്പെടുന്ന ഇവരുടെ സംഘത്തില്‍നിന്ന് അഞ്ചുകോടി 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ സൂചന അനുസരിച്ചാണ് ഓഷിവാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്തോഷ് റാത്തോഡിലേക്ക് അന്വേഷണസംഘമെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ 80 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കുപുറമെ സംഘത്തിലുള്‍പ്പെട്ട ശുചീകരണ തൊഴിലാളിയും അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ സന്തോഷ് റാത്തോഡിനെ റിമാന്‍ഡ് ചെയ്തു.

പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിപ്പിക്കുന്ന സാമൂഹ്യ അടുക്കളയില്‍ ചെന്ന് തുപ്പിവെച്ച് ഗുജറാത്ത് എംഎല്‍എ അര്‍വിന്ദ് റൈയാനി. പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ ഫൈന്‍ ഈടാക്കുന്ന ചട്ടങ്ങള്‍ സാധാരണക്കാര്‍ക്കെതിരെ കര്‍ശനമായി നടപ്പാക്കുമ്പോഴാണ് ബിജെപി എംഎല്‍എ ഈ അക്രമം കാണിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശയക്കാര്‍ക്കായി തുറന്നതാണ് കമ്യൂണിറ്റി കിച്ചന്‍.

അതെസമയം, ഇദ്ദേഹത്തിന്റെ പ്രവൃത്തിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ താന്‍ 500 രൂപ ഫൈന്‍ അടച്ചിട്ടുണ്ടെന്നു കാട്ടി അതിന്റെ രശീത് എംഎല്‍എ പുറത്തുവിട്ടു. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് അര്‍വിന്ദ് ഫൈന്‍ ഒടുക്കിയത്.

നേരത്തെയും സമാനമായ അതിക്രമങ്ങള്‍ ചെയ്ത് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. നാട്ടിലെ ഒരു ക്രിക്കറ്റ് മാച്ചിനിടയില്‍ കമന്റേറ്ററെ തെറി വിളിച്ചത് വിവാദമായിരുന്നു. സാധാരണക്കാര്‍ നിരത്തില്‍ തുപ്പിയാല്‍ ഫൈനടയ്ക്കുമ്പോള്‍ ബിജെപി ഗുണ്ടകള്‍ക്ക് കമ്യൂണിറ്റി കിച്ചനിലും വന്ന് തുപ്പാം എന്നതാണ് സ്ഥിതിയെന്ന് രാജ്കോട്ടിലെ കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി വിരാള്‍ ഭട്ട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved