ലോകത്ത് അവശേഷിച്ച വെള്ള നിറമുള്ള ഏക പെൺജിറാഫിനെ വെടിവെച്ചു െകാന്ന് വേട്ടക്കാരുടെ കൊടുംക്രൂരത. കെനിയയിലെ ഗാരിസ പ്രവിശ്യയിലാണ് സംഭവം. ഒരമ്മയും രണ്ടു കുട്ടികളുമായിരുന്നു വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ലോകത്ത് ബാക്കിയുണ്ടായിരുന്നത്. ഇതിലെ അമ്മയെയും ഒരു കുഞ്ഞിനെയുമാണ് വെടിയേറ്റ് ചത്ത നിലയിൽ അധികൃതർ കണ്ടെത്തിയത്. ഇതിന് പിന്നിൽ വേട്ടക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇനി ഇക്കൂട്ടത്തിൽ ഒരു ആൺജിറാഫ് മാത്രമാണ് അവശേഷിക്കുന്നത്. 2017ലാണ് ഇൗ വെള്ള ജിറാഫുകൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം മൃഗസ്നേഹികളുടെ ഇഷ്ടം നേടിയിരുന്നു. മൃഗങ്ങളിലെ വർണ്ണം നഷ്ടപ്പെടുന്ന ലൂസിസം എന്ന അവസ്ഥയെ തുടർന്നാണ് ഈ ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.
പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനകം അഞ്ച് തവണയാണ് യുവതി ഒളിച്ചോടിയത്. 2015ൽ ആയിരുന്നു യുവതിയുടെ അവസാന ഒളിച്ചോട്ടം. അന്ന് ഇവരെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നായിരുന്നു. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാർക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളർത്തുകയുമാണ് യുവതിയുടെ രീതി.
ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്. ഒരുമിച്ച് ജീവിക്കണം എന്ന രജനിയുടെ ഡിമാന്റ് കാമുകൻ അംഗീകരിച്ചാൽ പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്‌നമല്ല. എല്ലാം ഉപേക്ഷിച്ച കാമുകനൊപ്പം പോകും. പരാതിയുമായി വീട്ടുകാർ എത്തുന്നതോടെ കേരള പൊലീസ് രജനിയെ അന്വേഷിച്ചിറങ്ങും. കണ്ടെത്തി വീട്ടിലെത്തിക്കും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുന്നതിനിടയിലായിരുന്നു രജനി പിടിയിലായത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു രജനി കാമുകനൊപ്പം പോയത്.
റാന്നിയിൽ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീടെടുത്ത് താമസവുമായി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഗിരീഷ് കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
വീടിനുള്ളിൽ തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാൻസർ രോഗിയായ ഭാര്യ പൊലീസിനെ കാത്തിരുന്നതു 16 മണിക്കൂർ. പോസ്റ്റ്മോർട്ടത്തിനു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ച് 19 മണിക്കൂർ പിന്നിട്ടിരുന്നു. നഗരമധ്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ നേരെ എതിർവശത്തെ വീട്ടിലാണ് സംഭവം.
പെയിന്റിങ് തൊഴിലാളിയായ തോട്ടയ്ക്കാട്ടുകര കുരുതിക്കുഴി ജോഷി (67) ആണ് തിങ്കളാഴ്ച പകൽ രണ്ടോടെ ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ലിസി വൈകിട്ടെത്തി വാതിൽ തുറന്നപ്പോഴാണ് ഭർത്താവ് തൂങ്ങിനിൽക്കുന്നതു കണ്ടത്. അവരുടെ നിലവിളി കേട്ട് അയൽവാസികളും എസ്പിയുടെ ക്യാംപ് ഓഫിസിലെ പൊലീസുകാരുമെത്തി.
മരിച്ചോ ജീവനുണ്ടോ എന്നറിയാത്തതിനാൽ നിലത്തിറക്കി ആശുപത്രിയിൽ കൊണ്ടുപോകാമെന്നു നാട്ടുകാർ പറഞ്ഞെങ്കിലും സ്റ്റേഷനിൽ നിന്നു പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്നു വന്ന പൊലീസുകാർ വിലക്കി. അവരാണ് സ്റ്റേഷനിൽ അറിയിച്ചത്. 5.10ന് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ആൾ മരിച്ചെന്നും 6നു മുൻപു മഹസ്സർ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇറക്കാനാവില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ അൻവർ സാദത്ത് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭ കൗൺസിലർ ജെറോം മൈക്കിൾ എന്നിവരെത്തി. മരിച്ചിട്ട് ഏറെ സമയമായതിനാൽ മൃതദേഹം കേടാകാതിരിക്കാൻ ചിത്രങ്ങളും വിഡിയോയും എടുത്ത ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റണമെന്ന് അവർ അപേക്ഷിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല.
രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കല്ലാതെ ഇൻക്വസ്റ്റ് നടത്തില്ലെന്ന കർക്കശ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജോഷിയും ലിസിയും മാത്രമാണ് ഈ വീട്ടിൽ താമസം. മക്കളായ ബ്ലസ്സനും ബേസിലും വിദേശത്താണ്. ലിസി കീമോ കഴിഞ്ഞു ജോലിക്കു പോയിത്തുടങ്ങിയതേയുള്ളൂ.
പൊലീസിന്റെ നിസ്സഹകരണം മൂലം രാത്രി മുഴുവൻ മൃതദേഹം തൂങ്ങിക്കിടന്നതും ലിസി ചുവട്ടിൽ ഇരിക്കേണ്ടി വന്നതും ക്രൂരതയാണെന്ന് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ 6 മുതൽ വീട്ടുകാർ പൊലീസിനെ കാത്തിരുന്നെങ്കിലും വന്നില്ല. തുടർന്ന് എംഎൽഎ വീണ്ടും സിഐയെ വിളിച്ചു. 8 മണിയായിട്ടും പൊലീസിനെ കാണാതായപ്പോൾ കൗൺസിലർ ജെറോമും ജനശ്രീ ബ്ലോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്പിലും കൂടി സ്റ്റേഷനിലേക്കു ചെന്നു.
അതിനു ശേഷം 9നാണ് പൊലീസ് എത്തിയത്. 20 മിനിറ്റിനുള്ളിൽ മഹസ്സർ തയാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്നു 10.30നു യുസി കോളജ് നിത്യസഹായമാത പള്ളിയിൽ. വിഷയം നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു.
പാലക്കാടില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. ചേരാമംഗലം സ്വദേശിനി ഉഷ (40), മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.
നെല്ലിയാമ്പതി എസ്റ്റേറ്റില്‍ വെല്‍ഡിങ് തൊഴിലാളിയായ രാജേന്ദ്രന്റെ ഭാര്യയാണ് ഉഷ. ഉഷയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയമാണ് തീകൊളുത്തിയത്. വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികള്‍ ഓടിയെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും ഉഷയുടെയും രണ്ടു മക്കളുടെയും ദേഹത്തു തീ പടര്‍ന്നിരുന്നു. ഉടന്‍ തീ അണച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല.
പാലക്കാട് ഒറ്റപ്പാലത്ത് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരണം. ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ബൈക്കിൽ പോകുകയായിരുന്ന മൂന്നുപേരും രഘുവരനും തമ്മിൽ ലക്കിടി റോഡിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിനു ശേഷം പിരിഞ്ഞു പോയ സംഘങ്ങൾ ലക്കിടി കൂട്ടുപാതയിലെ ഹോട്ടലിൽ വച്ച് വീണ്ടും തര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടെയാണ് രഘുവരനു നേരെ ആക്രമണമുണ്ടായത്. റോഡിൽ പൊലീസിനെ കണ്ട് ഇരു സംഘങ്ങളും ചിതറിയോടി.
ആന്തരിക അവയവങ്ങൾക്കു പരുക്കേറ്റ രഘുവരൻ സമീപത്തെ വയൽ പ്രദേശത്തേക്ക് ഒാടി മറഞ്ഞു. അവിടെ വച്ചാണ് മരിച്ചത്. രഘുവരനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ വീടുകളില്‍ തിരിച്ചെത്തിയിട്ടും രഘുവരൻ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. ഇതിനിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. പ്രതികള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.
ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. പൂച്ചാക്കൽ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറ് പേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വകം സ്കൂളിലെ വിദ്യാർഥിനികളായ അനഘ, ചന്ദന, അർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളിൽ വരുമ്പോഴാണ് നാലാമത്തെ കുട്ടിയെ ഇടിച്ചത്.
കാറിടിച്ച് പരിക്കേറ്റതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിയായ അനഘയുടെ നിലയാണ് ഗുരുതമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അനഘയ്ക്കൊപ്പം കാറിടിച്ച് പരിക്കേറ്റ സഖി, ചന്ദന, അർച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്കി മാറ്റിയിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കൽ സ്വദേശി അനീഷിന്‍റെയും മകന്‍റെയും നില തൃപ്തികരമാണ്. വിദ്യാർഥിനികളെ ഇടിക്കും മുൻപ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച പൂച്ചാക്കൽ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാർ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാർ മരത്തിലിടിച്ചാണ് നിന്നത്.
ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറിൽ 500 കിലോ മീറ്ററോളം ദൂരെ വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചയാൾ പിടിയിൽ. മരിച്ചയാളും പ്രതിയും കർണാടക സ്വദേശികളാണ്. ബെംഗളൂരു ആനേക്കൽ ബൈഗഡദേനഹള്ളിയിൽ പി.അങ്കൻ മിത്ര (37) ആണു പൊലീസ് പിടിയിലായത്. ഇയാൾ ഓടിച്ച കാറിടിച്ചു മരിച്ച ബെംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണു ചൂരക്കോട്ടുകുളമ്പിൽ ഉപേക്ഷിച്ചത്. ബെംഗളൂരുവിൽ രാജ്യാന്തര കമ്പനിയിൽ എൻജിനീയറാണു പ്രതി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: നാലിനു രാവിലെ 7.30ന് ഓഫിസിലേക്കു പോകുകയായിരുന്ന അങ്കൻ മിത്രയുടെ കാർ റോഡ് കുറുകെ കടക്കുകയായിരുന്ന വെങ്കിടേശപ്പയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പെല്ലു തകരുകയും തലയ്ക്കു പരുക്കേൽക്കുകയും കയ്യും കാലും ഒടിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്കയച്ചു. എന്നാൽ, പരുക്കേറ്റയാൾ കാറിനുള്ളിൽവച്ചുതന്നെ മരിച്ചെന്നറിഞ്ഞ പ്രതി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മൃതദേഹം ഉപേക്ഷിക്കാൻ തമിഴ്നാട്ടിലൂടെ കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു.
8 വർഷം മുൻപു കൊച്ചിയിൽ വന്ന പരിചയം വച്ചാണു ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ടോൾ പ്ലാസകൾ ഒഴിവാക്കി ഗ്രാമീണ പാതകൾ വഴി പാലക്കാട്ടെത്തിയത്. രാത്രിയിൽ വടക്കഞ്ചേരി പിന്നിട്ടു തൃശൂർ ജില്ലയിലെ ചുവന്നമണ്ണു വരെ പോയെങ്കിലും റോഡ് നിർമാണം നടക്കുന്നതിനാൽ തിരികെ വന്നു. തുടർന്നു പന്നിയങ്കര ടോൾ പ്ലാസ എത്തും മുൻപു ദേശീയപാതയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെ വെള്ളച്ചാലിൽ മൃതദേഹം ഉപേക്ഷിച്ചു തിരിച്ചു പോയി.
നീല നിറത്തിലുള്ള കാർ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെ ഇടവഴിയിലൂടെ വന്നതു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നു തൃശൂർ പാലിയേക്കര മുതൽ വാളയാർ വരെയുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണു കർണാടക റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടർന്നു ബെംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫ്ലാറ്റിൽ നിന്നു കാർ കണ്ടെത്തി.
മുൻഭാഗത്തെ തകർന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പൊലീസിനു കാറിൽ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിരലടയാള, ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പം ബെംഗളൂരുവിലെത്തിയതു പ്രതിയെ ഇന്നലെ തന്നെ തെളിവു സഹിതം അറസ്റ്റ് ചെയ്യാൻ സഹായിച്ചു. ആലത്തൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുക്കിയത് കേരളാ പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണം. അപകടസ്ഥലത്തു നിന്നു മൃതദേഹം ഉപേക്ഷിക്കാനും തിരിച്ചു വീട്ടിലെത്താനും 1000 കിലോമീറ്ററാണ് പ്രതി കാറോടിച്ചത്. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്ന സമയത്ത് മൃതദേഹം തലയണ വച്ച് ഇരിക്കുന്ന നിലയിലാക്കാനും ശ്രദ്ധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ സഞ്ചരിച്ച സ്ഥലങ്ങളിലെ സമയവും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെ സമയവും യോജിച്ചതോടെ വേഗം കുടുക്കാനായി.
പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ പ്രതി തിരികെ നാട്ടിലെത്തിയെങ്കിലും പൊലീസിന്റെ കണ്ണുകളെ വെട്ടിക്കാൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സിഐ ബി.സന്തോഷ്, എസ്ഐ എ.അജീഷ്, ഉല്ലാസ്, എഎസ്ഐ പി.പി. ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ബി.കലാധരൻ, ബാബു, എം.രാംദാസ്, ഡേവിസ്, രജ്ഞിനി, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, കെ.ആർ.കൃഷ്ണദാസ്, സൂരജ്, യു.ബാബു, കെ.ദിലീപ്, ബി.ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയെ പിടിച്ചെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നു റോഡിൽ വീണ കടലാസുകൾ സമീപത്തെ കടക്കാരൻ സൂക്ഷിച്ചു വച്ചിരുന്നു. ഇന്നലെ അപകടം നടന്ന സ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുമ്പോൾ കടക്കാരൻ അവ കൈമാറിയതോടെയാണു വെങ്കിടേശമപ്പയെ തിരിച്ചറിഞ്ഞത്. വടക്കഞ്ചേരി പൊലീസ് എത്തിയപ്പോഴാണു മരണവിവരം വീട്ടുകാർ അറിയുന്നത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് സംസ്കാരം നടത്തും.
പൂരം കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പ് രാധാകൃഷ്ണന്റെ മകൻ രഘുവരൻ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി പത്തിനു പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ലക്കിടി കൂട്ടുപാതയിലുണ്ടായ സംഘർഷത്തിൽ യുവാവിനു തലയ്ക്കു പരുക്കേറ്റതായി പറയപ്പെടുന്നു.
രക്ഷയ്ക്കായി ഓടിയ യുവാവിനെ ഇന്നലെ രാവിലെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ നടന്നു പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ എത്തിയവരുമായാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനുശേഷം രഘുവരനെ കാണാനില്ലെന്നു സുഹൃത്തുക്കൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണു സംസ്ഥാന പാതയോരത്തു ലക്കിടി കൂട്ടുപാതയ്ക്കു സമീപം വയലിൽ മരിച്ച നിലയിൽ കണ്ടത്.
ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി കൈമാറി. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മലബാർ സിമന്റ്സിലെ താൽക്കാലിക ജീവനക്കാരനാണു രഘുവരൻ. അമ്മ: വിമല. സഹോദരി: രഞ്ജിത. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. 31 പവന് മോഷ്ടിച്ചെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു.
കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമും കൂട്ടുപ്രതിയായ നേപ്പാള്‍ സ്വദേശിയുമാണ് പിടിയിലായത്.ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെയാണ് മോഷണം. തലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.
ദില്ലിയിൽ മലയാളികളായ അമ്മയേയും മകളേയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി സുമിത വാത്സ്യ മകൾ സ്മൃത വാത്സ്യ എന്നിവരെയാണ് ഇന്നലെ വസുന്ധര എങ്ക്ലേവിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ വിനയ് ആണ് കസ്റ്റഡിയിൽ ആയത്. ഇയാളെ ജയ്പൂരിൽ നിന്നും രാജസ്ഥാൻ പൊലീസ് ആണ് പിടികൂടിയത്.
ഇയാളും സ്മൃതയും തമ്മിൽ അടുത്തിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിനയ് ഇപ്പോൾ രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ നാളെ ദില്ലിയിലേക്ക് കൊണ്ടുവരും. വിനയ് ഇന്നലെ ഫ്ലാറ്റിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരിയാണ് സുമതിയുടെയും മകളുടെയും മൃതദേഹം കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ച മൂന്ന് മണിയോടെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ജയ്പൂരിൽ വച്ചാണ് സ്മൃതയുടെ ആൺസുഹൃത്ത് വിനയിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്തിയതിന് ശേഷം ബസിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് കിഴക്കൻ ദില്ലി പൊലീസ് രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
നാൽപ്പത്തിയഞ്ച് കാരിയായ സുമിത വാത്‍സ്യയും മകളും ഇരുപത് വർഷത്തോളമായി ദില്ലിയിലാണ് താമസം. സുമിതയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചു. ഒരു ഇവന്റ് മാനേജ്മെന്റ് കന്പനിയില്‍ എക്സിക്യൂട്ടീവാണ് കൊല്ലപ്പെട്ട സുമിത വാത്സ്യ. ഇരുപത്തിയഞ്ച്കാരിയായ സ്മൃത പഠനം കഴിഞ്ഞ് ഒരു സ്വകാര്യ കന്പനിയിൽ തൊഴില്‍ പരിശീലനം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മറ്റന്നാൾ സംസ്കരിക്കും