തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ പാസ്റ്റര്‍ നല്‍കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി വിശ്വാസികളെ എലിവിഷം കഴിപ്പിച്ചത്. തന്റെ അനുയായികള്‍ക്ക് തന്നിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തെളിയിക്കാനും അത്ഭുതശക്തി വെളിപ്പെടുത്തി കൊടുക്കാനും വേണ്ടിയായിരുന്നു ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത്.
ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും കാണ്‍കെ തന്നെ മരിക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കുടിക്കാന്‍ പറഞ്ഞു.വൈകീട്ടോടെ സഭയിലെ പല അംഗങ്ങള്‍ക്കും ശക്തമായ വയറുവേദന അനുഭവപ്പെടുകയും അഞ്ച് പേര്‍ ഉടന്‍ മരിക്കുകയും ചെയ്തു. 13ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കണ്ണൂരിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു എന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കല്ലട’ ബസിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് ആരോപണവുമായി അമൃത മേനോന്‍ എന്ന യുവതി രംഗത്തെത്തിയത്. ഒരു വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അമൃതയുടെ വാക്കുകള്‍:
‘ഈയൊരു ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരില്‍ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസില്‍ കയറി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ ഇയാള്‍ ഓവര്‍സ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങള്‍ കിടന്നിരുന്നത്. അതിനകത്തുള്ള പാസഞ്ചേഴ്‌സ് രണ്ടു മൂന്ന് പേര്‍ ചെന്ന്ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു.’
‘ഫാമിലിയും പ്രെഗ്നന്റ് ആയിട്ടുള്ള ലേഡിയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങള്‍ കുറച്ച് മെല്ലെ ഓടിക്കണമെന്ന്. അപ്പോള്‍ (അയാള്‍) പറഞ്ഞു ‘നിങ്ങള്‍ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങള്‍ പോകുന്ന റോഡാണിത്’ എന്ന് പറഞ്ഞ് അവരെ തിരിച്ചുവിട്ടു. അതിനുശേഷം പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായതെന്ന്.’
അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്ബേ വീണ്ടും ബസ് അപകടത്തില്‍പ്പെട്ട് ഇന്നലെ പുലര്‍ച്ചെയാണ് ഒരു മലയാളി യുവതി മരിച്ചത്. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസായിരുന്നുഅപകടത്തില്‍ പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന്‍ (20) ആയിരുന്നു അപകടത്തില്‍ മരണപ്പെട്ടത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാലിനാണ് സംഭവം നടന്നത്. ബസ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. കൈകള്‍ക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗത കാരണമാണ് അപകടം നടന്നതെന്ന് അപ്പോഴേക്കും വിവരം പുറത്തുവന്നിരുന്നു. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്.
ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയും കാമുകനും പോലീസിന് മുന്നിൽ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.
റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്ബ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ജുവനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.
ജപ്പാനിൽ മാത്രം നടക്കുന്ന ഉത്സവമാണ് ‘ഹഡാകാ മട്‌സുരി’. എന്നു വച്ചാല്‍ ‘നഗ്നരുടെ ഉത്സവം’. പേരു പോലെ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഈ ഉത്സവത്തില്‍ നഗ്‌നരായി പങ്കെടുക്കാന്‍ എത്തുന്നത്. ഈ ഉത്സവം ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് നടക്കാറുള്ളത്. സൈദൈജി കനോനിന്‍ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിൽ പുരുഷന്മാരാണ് പങ്കെടുക്കാറുള്ളത്.
ഇതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും ജാപ്പനീസ് അരക്കച്ചയും’ഫണ്ടോഷി’ വെളുത്ത സോക്‌സുകളും മാത്രമാണ് ധരിക്കാറുള്ളത്. 15ാം തീയതിയാണ് ഈ വർഷത്തെ ഹഡാകാ മട്‌സൂരി ആഘോഷിച്ചത്. കൃഷിയില്‍ വിളവ് ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുകള്‍ നടത്തി വരുന്നു.
ആദ്യം അര്‍ദ്ധ നഗ്‌നരായ പുരുഷന്മാര്‍ ക്ഷേത്രത്തിന് ചുറ്റുമോടാന്‍ തുടങ്ങും. പിന്നീട് ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കുളത്തിലായിരിക്കും. ഇവിടെ നിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ഭാഗത്ത് എത്താൻ എന്നതാണ് വിശ്വാസം.
ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന്‍ രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയും. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഈ ചടങ്ങ് അരമണിക്കൂര്‍ നീണ്ടു നില്‍ക്കും.മരച്ചില്ലകളും ദണ്ഡുകളും കൈക്കലാക്കുന്നതിനിടെ ഭക്തര്‍ക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്.
ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഹഡാകാ മട്‌സുരിയിൽ പങ്കെടുക്കുന്നുണ്ട്. ജപ്പാനിലെ ഒക്കയാമ നഗരത്തില്‍ നിന്ന് ട്രയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഹഡാകാ മട്‌സുരിയില്‍ ഇത്തവണ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ പറയുന്നത്.
നൂറ് കണക്കിന് ആഡംബര വാഹനങ്ങൾ കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് മോഷ്ടിച്ച് കടത്തിയ കേസിൽ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ അൽ ഉമ്മ പ്രവർത്തകൻ കൂടിയായ ഭായി മുഹമ്മദ് റഫീഖ് എന്ന തൊപ്പി റഫീക്കിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വാഹന മോഷണക്കേസിൽ തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ്(37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ. എ.നിഷാദ്(37) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് റഫീഖിന്റ അറസ്റ്റ്. കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയത്ത് നിന്ന് റിട്ട. എസ്.ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശ പ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ , കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാടും കോയമ്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാവുന്നത്. കോയമ്പത്തൂരെത്തിയ സംഘം റഫീഖിനെ പിടികൂടിയതിന് പിന്നാലെ സംഭവസ്ഥലത്ത് ഇയാൾക്ക് വേണ്ടി ആളുകൾ തടിച്ച് കൂടിയെങ്കിലും സാഹസികമായി പൊലീസ് സംഘം പ്രതിയെയുമായി കേരളത്തിലേയ്ക്ക് പോരുകയായിരുന്നെന്ന് വെസ്റ്റ് പോലീസ് പ്രതികരിച്ചു.
1998 ഫെബ്രുവരി 14 ന് 60 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ റഫീഖ് കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ പ്രതിയായിരുന്ന 2007 – 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള തന്റെ വീട്ടിൽ സൂക്ഷിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം. കേസിൽ റഫീഖിന്റെ സഹോദരനും മുജീറും ശിക്ഷിക്കപ്പെട്ടിരുന്നു. അൽ ഉമ്മ കമാൻഡറെന്ന് വിശേഷിക്കപ്പെട്ടിരുന്ന മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് കോയമ്പത്തൂർ കുനിയ മുത്തൂർ പൊലീസ് സറ്റേഷനിലും റഫീഖിനെതിരെ കേസ് നിലവിലുണ്ട്. റഫീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പല തവണ കോയമ്പത്തൂരിൽ എത്തിയിരുന്നെങ്കിലും ഇയാളുടെ അനുയായികൾ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ ഇല്യാസ് , നിഷാദ് , പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറ് കണക്കിന് കാറുകൾ ഇവർ കേരളത്തിൽ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു നടപടിയെന്നും പോലീസ് പറഞ്ഞു. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഇല്യാസിന്റ പേരിൽ , കേരളത്തിൽ നിരവധി വാഹനക്കവർച്ച കേസുകളും, റഫീഖിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസും നിലവിലുണ്ട്. നിഷാദ് സുൽത്താൻ ബത്തേരിയിൽ കുഴൽപ്പണ കടത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ്. സുൽത്താൻ ബത്തേരി, അങ്കമാലി , ആലുവ എറണാകുളം സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ നിഷാദിനെതിരെ കേസുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണെന്നും പോലീസ് വ്യക്തമാക്കി.
കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച് എൻജിൻ നമ്പരും ചെയ്സ് നമ്പരും മാറ്റിയ ശേഷം പൊളിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കടത്തുകയാണ് പതിവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇന്നോവ , എർട്ടിഗ , എക്സ് യു വി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് തമിഴ്നാട്ടിലേയ്ക്ക് കടത്തിയത്. കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവ , പിറവം സ്റ്റേഷൻ പരിധിയിൽ നിന്ന് ബെലാനോ , പെരിന്തൽമണ്ണയിൽ നിന്ന് എർട്ടിഗ ,നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ, വർക്കലയിൽ നിന്ന് എക്സ് യു വി , മാളയിൽ നിന്ന് ബുള്ളറ്റ് , ശ്രീകണ്ഢപുരത്ത് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് എർട്ടിഗ , എറണാകുളം സെൻട്രലിൽ നിന്ന് ഇന്നോവ , കരിങ്കുന്നത്ത് നിന്ന് പിക്കപ്പ് , കാളിയാറിൽ നിന്ന് ഇയോൺ , കോഴിക്കോട് നടക്കാവ് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് ഇന്നോവ , കണ്ണൂർ ആലംകോട് നിന്ന് സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് പ്രതികൾ ഭായി റഫീഖിന് കൈ മാറിയത് എന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്.
അതേസമയം, റഫീഖിനെ പിടികൂടാൻ കോട്ടയം വെസ്റ്റ് പൊലീസ് കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടിയിരുന്നെങ്കിലും ലഭിച്ചില്ലെവന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോയമ്പത്തൂർ പൊലീസിന്റെ യാതൊരു സഹായവുമില്ലാതെയായിരുന്നു കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
യുവ ബോക്‌സിംഗ് താരം പ്രണവ് റൗത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19-കാരനായ പ്രണവ്.
അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.
ഇന്ത്യന്‍ 2 ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. സംവിധാന സഹായികളായ മൂന്ന് പേരാണ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.
ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ 61% സ്ത്രീകളും കൊല്ലപ്പെട്ടത് പങ്കാളിയിൽ നിന്നോ മുൻ പങ്കാളിയിൽ നിന്നോ ആണെന്ന് റിപ്പോർട്ട്. 2018ൽ യുകെയിൽ 147 പുരുഷന്മാർ 149 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് നാലാമത്തെ ഫെമിസൈഡ് സെൻസസ് നടത്തിയ കാരെൻ ഇംഗാല സ്മിത്ത് പറഞ്ഞു. 2012 ലാണ് കാരെൻ തന്റെ പഠനം ആരംഭിച്ചത്. ഒരു ചെറുപ്പക്കാരി കാമുകനാൽ കൊല്ലപ്പെട്ട വാർത്ത ഇൻറർനെറ്റിൽ നിന്ന് വായിച്ചതോടെയാണ് ഒരു പഠനം നടത്താൻ അവർ പദ്ധതിയിട്ടത്. “എത്ര സ്ത്രീകൾ കൊല്ലപ്പെട്ടു എന്നറിയാൻ ഞാൻ അവരുടെ പേരുകൾ എഴുതി ഒരു കുറിപ്പ് സൂക്ഷിക്കാൻ തുടങ്ങി, അതിനുശേഷം ഞാൻ ആ ലിസ്റ്റ് സൂക്ഷിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.” കാരെൻ പറഞ്ഞു. എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനങ്ങൾ നേരിടേണ്ടിവരുന്നു എന്നതിനെക്കുറിച്ചും അവർ പറഞ്ഞു.” ചെറുപ്പം മുതലേ സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ പല വ്യത്യാസങ്ങളും ഉടെലെടുക്കുന്നു. സ്ത്രീകളെ ഉൽപ്പന്നങ്ങളായും പുരുഷന്മാർ ഉപഭോക്താക്കളായും മാറുന്നു. ഉപഭോക്താവിനാണ് കൂടുതൽ ശക്തി.” കാരെൻ റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറയുന്നു.
കാരെന്റെ ഈ കണ്ടെത്തലുകൾ ഈ മാസം ആദ്യം പുറത്തുവന്ന ദേശീയ സ്ഥിതിവിവരക്കണക്കിനോട് (ഓ എൻ എസ്) സാമ്യമുള്ളതാണ്. ഫെമിസൈഡ് സെൻസസിനെ അപേക്ഷിച്ച് അവരുടെ ശതമാനം 38% ആണ്. ഇംഗ്ലണ്ടും വെയിൽസും മാത്രം പരിഗണനയിൽ എടുത്തതുകൊണ്ടാവാം ഈ വ്യതാസം ഉണ്ടായത്. നരഹത്യയെക്കുറിച്ചുള്ള അവരുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സ്ത്രീയെ പങ്കാളിയോ മുൻ പങ്കാളിയോ കൊല്ലാൻ സാധ്യത കൂടുതലാണെന്നാണ്. ഓഎൻഎസിന്റെ സർവ്വേയോട് പ്രതികരിച്ചുകൊണ്ട് കമ്മീഷണർ ദമേ വേറ ബൈർഡ് പറഞ്ഞു ; “ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ അടിയന്തിര നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.”
കാരെന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന 149 പേരിൽ മൂന്നിലൊന്ന് ആളുകളും മുമ്പ് പങ്കാളിയെ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. അക്രമാസക്തരായ പുരുഷന്മാരാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് തുടരുന്നു. കുട്ടികൾക്ക് അമ്മമാരില്ല, മാതാപിതാക്കൾക്ക് പെൺമക്കളില്ല. പ്രിയപ്പെട്ടവർ ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാകുന്നു.” ഗാർഹിക പീഡന ചാരിറ്റി റെഫ്യൂജിൽ നിന്നുള്ള സാന്ദ്ര ഹോർലി പറഞ്ഞു. 25 മുതൽ 34 വയസ്സിനു ഇടയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. എന്നാൽ ഏത് പ്രായത്തിലുള്ളവരും ഇതിൽ ഉൾപ്പെടാം. സ്ത്രീകൾ ആരും സുരക്ഷിതരല്ല എന്നും കാരെൻ കൂട്ടിച്ചേർത്തു.
കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.
പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.
ഈയാഴ്ച ആദ്യം പടിഞ്ഞാറന്‍ നഗരങ്ങളായ ടെര്‍നോപിലിലും എല്‍വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നായിരുന്നു ജനങ്ങള്‍ റോഡില്‍ തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.
വൈറസ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യുക്രെയ്‌നിലെത്തിയച്ചത്.
#Ukrainian protesters hurl stones at buses carrying #Wuhan #coronavirus evacuees in #NovyeSanzhary
MORE: https://t.co/6emEcaEANu pic.twitter.com/VgZ9wk9uwg
— RT (@RT_com) February 20, 2020
Riot police violently quash #coronavirus quarantine protesters in a #Ukrainian village
MORE: https://t.co/6emEcaEANu pic.twitter.com/4T9gT2OjDd
— RT (@RT_com) February 20, 2020